Showing posts with label എ.ബി.കെ മണ്ടായി. Show all posts
Showing posts with label എ.ബി.കെ മണ്ടായി. Show all posts

Thursday, March 22, 2012

ലോകജലദിനമാഘോഷിക്കുമ്പോൾ നാം ചിന്തിക്കേണ്ടത് - ലേഖനം

ഇന്ന് മാർച്ച് 22 ലോക ജലദിനം:‍-
*****************************************
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

ലോക ജലദിനാചരണ ഹേതു:‍-
****************************************
അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.
ലോക ജലദിനം എന്ന് പറഞ്ഞ് ഒരു ദിനം നാം പലരും അറിയാതെ കടന്ന് പോകുമ്പോൾ, നാം ഓരോരുത്തരും മനസ്സറിഞ്ഞ് ചിന്തിക്കേണ്ട ഒന്നുണ്ട്, ഇന്ന് കേരളത്തിൽ പലയിടങ്ങളിലും കിണറുകൾ, കുഴൽ കിണറുകൾ വഴി ആവശ്യത്തിനു ജലം ലഭിക്കുന്നു. എന്നാൽ, വേനലൊന്ന് കനത്താൽ ഭൂമിയിലേക്ക് ജലം താഴ്ന്ന് പോകുമ്പോഴാണു നാം വെള്ളം ഇല്ലല്ലോ എന്ന് പറഞ്ഞ് നെട്ടോട്ടമോടുന്നത്.
                                             ഒരു പത്തിരുപത് വർഷം മുൻപ് മേൽ പറഞ്ഞ സ്ഥലങ്ങളിൽ ധാരാളം കുളങ്ങളും പാടങ്ങളും ഉണ്ടായിരുന്നതിനാൽ ജലക്ഷാമം നാം ഒരിക്കലും അറിഞ്ഞില്ല. എന്നാൽ, കുഗ്രാമങ്ങളിൽ പോലും ഇന്ന് ജനങ്ങൾ തിങ്ങി പാർക്കാൻ തുടങ്ങിയതോടെ കുളങ്ങളും പാടങ്ങളും അപ്രത്യക്ഷ്യമായി, പകരം കിണറുകളും, കുഴൽ കിണറുകൾക്കും സാധ്യതയേറി. എന്നിട്ടും, നാം നാളത്തെ തലമുറയെ കുറിച്ച് ഒരല്പം പോലും ചിന്തിക്കാതെ മഴമൂലം ലഭിച്ചിരുന്ന വെള്ളം പോലും ഒഴുക്കി കളയാനാണു ശ്രമിച്ചത്.
                ഇന്ന് ഗ്രാമ പഞ്ചായത്തുകളിൽ പോലും താമസിക്കുന്നവർക്ക് ഭുമിയുടെ അളവുകൾ കുറഞ്ഞതിനാൽ കുളങ്ങൾ എന്നത് ഇനി വെറും സ്വപ്നമായി അവശേഷിക്കും, എന്നിരുന്നാലും നമ്മുക്ക് വർഷത്തിൽ എങ്ങനെ പോയാലും നാലു മാസമെങ്കിലും മഴ ലഭിക്കുന്നു. ആ ജലമെങ്കിലും ഒഴുകി പോകാതെ അഞ്ച് സെൻറ് സ്ഥലമാണുള്ളതെങ്കിൽ അവീടെ ശേഖരിച്ച് അത് നമ്മുടെ ഭൂമിയിലേക്ക് താഴ്ന്ന് പോകാൻ അനുവദിച്ചാൽ വേനൽ കനക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ജലക്ഷാമത്തിനു ഒരല്പമെങ്കിലും
അയവുവരുത്താം.                                    
             ഇതിനെല്ലാം പുറമെ മലയാളിക്ക് ഇപ്പോൾ എവിടെ ഒരു കുളം കണ്ടാലും, പ്ലാസ്റ്റിക്ക്, മറ്റു ഖരമാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഒരിടമാണു. അത് ആരുടേതെതെന്നോന്നും നോട്ടമില്ല. കുളങ്ങൾ ഇന്ന് ഒന്ന് നീന്തി കുളിക്കാനുള്ളതൊ, കുടിക്കാനുള്ളതോ , കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജല ശ്രോതസ്സോ അല്ല പകരം മാലിന്യം നിക്ഷേപിക്കാനുള്ള ഒരു വേസ്റ്റ് ബിൻ മാത്രമായി മാറിയിരിക്കുന്നു. ഈ അവസ്ഥ മാറിയില്ലെങ്കിൽ നാം അടുത്ത ഒരു പത്ത് വർഷത്തിനകം ഉറപ്പായും ജലത്തിനു വേണ്ടി യുദ്ധം ആരംഭിക്കും. ശുദ്ധ ജലം കിട്ടാതെ നാം മാറാവ്യാധികൾക്ക് അടിമയാകും, മനുഷ്യകുലം നശിക്കാനും, ആവാസ വ്യവസ്ഥകൾക്ക് തകരാറു സംഭവിക്കും. 
                   കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരവാസികൾ ഇന്നേറ്റവും ദുരിതം അനുഭവിക്കുന്നതും ശുദ്ധ ജലം ലഭിക്കാത്തതിനാലാണു. അവരുടേ കീശ കാലിയാകുന്നതും, ശുദ്ധ ജലത്തിൻറേ അഭാവത്താൽ വരുന്ന അസുഖങ്ങൾക്ക് ചികിത്സക്കാണു. എന്നിട്ടും, നാം എങ്ങോട്ട്? ഇന്ന് പ്ലാസ്റ്റിക്ക് കുപ്പികളിൽ ലഭിക്കുന്നതും പണം നൽകി നാം വാങ്ങുന്നതുമായ ശുദ്ധജലമെന്ന് പലരും കരുതുന്ന മിനറൽ വാട്ടർ സത്യത്തിൽ നാട്ടിൻ പുറങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന പൊട്ടക്കുളങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മോശമാണു. ആ കുപ്പികളീലെ ജലം ഒരു ലാബിൽ പരിശോധനക്ക് വിധേയമാക്കിയാൽ ആ ജലത്തിനു സർക്കാർ പറയുമ്മ പി.എച്ച്.  മൂല്യം ഒരിക്കലും ലഭിക്കില്ല. കോളിഫോം ബാക്ടീരയുടേ അളവ് ഏറെ കൂടുതലായിരിക്കും, ഇത് വയറ് കടി , മഞ്ഞപ്പിത്തം പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും. നാം പണം കൊടുത്ത് വാങ്ങുന്ന ഈ രോഗങ്ങൾക്ക് പകരം അല്പമൊന്ന് മനസ്സ് വെച്ചാൽ ഉദ്ധ്യോഗസ്ഥരായവർക്കും യാത്രക്കാർക്കും സ്വന്തം വീട്ടിൽ നിന്ന് തിളപ്പിച്ചാറിയ വെള്ളം ബാഗിലോ കയ്യിലോ കരുതാവുന്നതേയുള്ളു. തൻറെ സ്റ്റാറ്റസ് ഉയർത്തുവാൻ വേണ്ടി ബോട്ടിൽ വാട്ടറെ കുടിക്കൂ എന്ന് കാണിക്കാൻ വേണ്ടി വെള്ളം വാങ്ങുന്നവരെ നിങ്ങളോർക്കുക “ നിങ്ങൾ വിഡ്ഢികളുടെ ലോകത്തിലാണു.” അതിനാൽ നാം ഉണർന്ന് പ്രവർത്തിക്കേണ്ട സമയം ആയിരിക്കുന്നു. ജലം അമൂല്ല്യമാണു അത് ഓരോ തുള്ളിയും അമൃതിനു തുല്ല്യമായി കരുതി അതിനെ പാഴാക്കാതിരിക്കുക. നാം വീടുകളിൽ ഉപയോഗിക്കുന്ന കക്കൂസുകൾ ഒഴികെയുള്ള വെള്ളം (പാത്രം കഴുകുന്നതും, മറ്റുമായ ജലം) പുറത്തേക്ക് ഒഴുകി പരിസര മലിനീകരണത്തിനു ഇടവരാത്ത വിധം ടാങ്കുകളിലോ കുഴികളിലോ ശേഖരിച്ച് അതിനെ ചെറിയ മോട്ടോർ പമ്പുകൾ ഉപയോഗിച്ച് കാർഷിക വിളകൾക്ക് നൽകിയാൽ നാം ഈ വിളകൾക്ക് ജലത്തോടോപ്പം വളവുമാകുകയാണെന്നു, അറിയുക.അങ്ങനെ കാർഷിക വിളകളെ പരിപോഷിക്കുന്നതോടൊപ്പം ശുദ്ധജലത്തെ സം രക്ഷിക്കുകയും ചെയ്യാവുന്നതാണു.










































Abk Mandayi Kdr

Create your badge

Thursday, March 15, 2012

ദാഹജലം - കവിത

നെരിപ്പോടെരിയുന്നു നീല വാനിൽ...
വെന്തുരുകുന്നു ക്ഷോണി തൻ മാറ്..
ഒരിറ്റ് ദാഹ ജലത്തിനായ്...
ജീവികൾ നെട്ടോട്ടമോടുന്നങ്ങിങ്ങായ്.

ദാഹജല വിതരണീ കുഴലുകൾ....
ജീവ വായുവിനൂർദ്ധ ശ്വാസം വലിക്കുന്നു.
ദാത്രിയിലെ ജീവ നീർ ...
ആഴത്തിലാണ്ടിറങ്ങുമ്പോഴും ...
ദാക്ഷിണ്യമില്ലയാ പണക്കൊതിയന്മാർ...
കുടിനീർ തടങ്ങളിൾ മണ്ണിട്ട് നിറക്കുന്നു.

പാതയോരങ്ങളിൽ കുടങ്ങളുമായ്.... 
മാനുഷർ വരികൾ നെയ്യുമ്പോൾ....
ചില അമ്മമാർ മാറാപ്പിൽ...
കുഞ്ഞു പൈതങ്ങൾ കങ്കാരു...
കുഞ്ഞുങ്ങൾ പോൽ ഭാണ്ഡത്തിൽ...
ഒരിറ്റ് അമ്മിഞ്ഞ പാലിനായ് കേഴുന്നു.
പാലു നൽകാൻ ആകില്ലയായമ്മക്ക്..
നിസഹായയാണവർ മൺകുടം പേറി.

ഇടക്കിടെ പൈപ്പിൽ നൂലുപോൽ ...
നാണിച്ചൊലിക്കുന്ന ദാഹനീർ...
നിറക്കുവാൻ കുടങ്ങളിൽ...
ഒരു യുഗദൈർഘ്യവും.

ഹർത്താലിൽ തൊഴിൽ ദിനം...
നഷ്ടമാകുന്നെന്ന് വിലപിക്കും...
സർക്കാരുകൾ അന്ധരായ് നിൽക്കും...
ഈ പാവങ്ങൾ ദുരിതം കണ്ടാൽ.

ഒരിറ്റ് ദാഹജലം ലഭിപ്പാനായ്...
മണിക്കൂറ് ചെലവിടും....
ഈ അദ്ധ്വാനിക്കും വർഗ്ഗത്തിൻ...
തൊഴിൽ ദിനം എണ്ണുവാനാരും...
മുതിരാത്തതെന്തേ സർക്കാരെ?.

Abk Mandayi Kdr

Create your badge

Saturday, March 10, 2012

വ്യാമോഹം - കവിത

അനന്ത വിദൂരമാം അലയാഴിക്കക്കരെ...
ചെന്താമര പൂ നുള്ളുവാനായ്....
തോണി തുഴഞ്ഞവൻ നീങ്ങി...
ഏറെ തുഴഞ്ഞപ്പോൾ ഇരുൾ മൂടിയയാർദ്രി....
കണ്ട് ഭയന്നവൻ മടങ്ങി.

അമ്പരമുറ്റത്ത് വാരി വിതറിയ...
താരകങ്ങളെ വാരിയെടുപ്പാനായ്...


പാറി പറന്നവനേറെ ദൂരത്തിലപ്പഴോ...
ആകാശത്തർക്കനുദിച്ചുയർന്നു.
താരകം കാണാതെ അലഞ്ഞവനേറേ...
നിരാശയോടവൻ  മടങ്ങി.

ഏറെ ക്ഷമയുള്ള ക്ഷോണി തൻ മാറിൽ....
കൂന്താലി കൊണ്ടവൻ മർദ്ദിച്ചു നിധിക്കായ്...
ഏറെ പണിപ്പെട്ട് ആഴത്തിൽ വെട്ടിയ കുഴികളിൽ...
വെള്ളവും, പാറയും  മാത്രം ലഭിച്ചു....
വിത്തം ലഭിപ്പാനായ് നിധി തോണ്ടിയ...
കുഴിയെല്ലാം വൃഥാവിലായി.

സുന്ദരിയാം നാരിയെ മോഹിച്ചവനേറേ.. 
ലഭിച്ചില്ലവൾ സ്നേഹമവനൊരിക്കലും...
സുന്ദര യുവ കോമളനായി ഭവിച്ചിട്ടും..
നാരി തിരിഞ്ഞ് നടന്നു.

മോഹിപ്പതെല്ലാം ലഭിക്കില്ല മാനുഷാ...
എങ്കിലും  നിൻ അദ്ധ്വാനം കേമം...
ആയിരം പൊന്ന് മോഹിച്ച നിനക്കായ്...
ലഭിക്കും നിനക്കൊരു പൊന്ന്...
അതിമോഹിയായ് നിൻ മനം...
കണ്ടിട്ടോ സർവ്വേശ്വരൻ ....
ഏകിയത് നിനക്കായ് വ്യാമോഹം. 


Abk Mandayi Kdr

Create your badge

Sunday, March 4, 2012

അല്പം ബ്യൂട്ടിയാകാൻ ആയിരങ്ങൾ മുടക്കുന്നവർ- ലേഖനം.

പണ്ട് കാലത്ത് മുഖസൌന്ദര്യം അല്പം വർദ്ധിപ്പിക്കാൻ  അധികം പണചെലവൊന്നും ഇല്ലായിരുന്നു. അധികവും, വിവാഹം, മറ്റ് പ്രധാന ആഘോഷങ്ങളിൽ കൈ കാലുകൾക്ക് അല്പം ഭംഗി കൂട്ടാൻ സ്ത്രീകൾ മൈലാഞ്ചി അണിഞ്ഞിരുന്നു. കണ്ണുകൾക്ക് ഭംഗിയേകാൻ സുറുമയോ, കണ്മഷിയോ ഉപയോഗിക്കും, മുഖത്തിനു അല്പം വെള്ളനിറം പകരാൻ പൌഡർ മുതലായവയും ഉപയോഗിച്ചിരുന്നു. അന്നതിനു കാര്യമായ പണം മുടക്കില്ലാതെ വീട്ടുമുറ്റത്തുള്ള മൈലാഞ്ചിയിൽ നിന്ന് ഇലകൾ പറിച്ച് അമ്മിയിൽ അരച്ച് തേക്കാൻ അല്പം കായിക ശക്തി മാത്രം ആവശ്യമേയുണ്ടായിരുന്നുള്ളു. എന്നാൽ, ഇന്ന് അതേ മൈലാഞ്ചി പാക്കറ്റുകളിൽ നിറച്ച് മാർക്കറ്റിൽ എത്തിയതോടെ സ്ത്രീ സൌന്ദര്യം വിലക്ക് വാങ്ങാമെന്നായി.
                     കാലം പിന്നേയും മുന്നോട്ട് കുതിച്ചപ്പോൾ സൌന്ദര്യം വർദ്ധിപ്പിച്ച് നൽകാൻ ബ്യൂട്ടിഷ്യന്മാരായി, കസേരയിൽ രണ്ട് കണ്ണുമടച്ച് ഇരുന്ന് കൊടുത്താൽ മുഖകാന്തി ക്കൂടും പക്ഷേ, പോക്കറ്റിൽ കുറച്ച് പച്ച നോട്ടുകൾ കരുതണമെന്ന് മാത്രം. പഴയ കാലങ്ങളിൽ സ്ത്രീകളുടെ വിവാഹം, പ്രസവം മുതലായ അവസരങ്ങളിൽ മുടി മുറിച്ച് ഭംഗി കൂട്ടാൻ ക്ഷുരകകൾ ഉണ്ടായിരുന്നു. അവരായിരുന്നു പെൺക്കുട്ടികൾക്ക് മുടി ചീകി അല്പം മുറിക്കുകയും, ഭംഗി വരുത്തുകയും ചെയ്തിരുന്നത് അവരെ അന്ന് സമൂഹം ഒരു മൂന്നാം കിടതൊഴിലായി കണ്ടിരുന്നതെങ്കിൽ ഇന്ന് അതേ തൊഴിൽ തന്നെ അല്പം പ്രൊഫഷനൽ ആയി ചെയ്ത് തുടങ്ങിയപ്പോൾ ബ്യൂട്ടിഷ്യനായി. എന്നാൽ, ആധുനിക സൌന്ദര്യം പകർന്ന് നൽകുന്നവർക്ക് ഒരു വ്യക്തിക്ക് ഏതാനും മണിക്കൂറുകൾക്ക് നാലക്കമായി മാറി.
             ആധുനിക ബ്യൂട്ടിഷ്യൻ തലമുടി മുറിക്കൽ മാത്രമല്ല, പ്രകൃതി കനിഞ്ഞ് നൽകിയ പുരികത്തെ പ്ലക്ക് ചെയ്യലും, കൈകാലുകളിൽ വളർന്ന് വരുന്ന രോമങ്ങളെ പറിക്കലും, മുഖത്ത് കാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ പല കെമിക്കലുകളും കലർന്ന് ക്രീമുകൾ വാരി പൊത്തി മിനുക്കിയെടുക്കുന്നു. ഒരിക്കൽ ഇത് ചെയ്താൽ ഒരാഴ്ചയോളം ഈ തിളക്കം നിലനിൽക്കുമെങ്കിലും പിന്നീട്, മുഖചർമ്മങ്ങൾ സങ്കോചിക്കുകയും ചുരുങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. അതിനാൽ ഒരിക്കൽ ബ്യൂട്ടിഷ്യനു കീഴ്പ്പെടുന്നവർ തുടർന്നും മുഖകാന്തി നിലനിർത്താൻ പാർലറുകളിൽ കയറിയിറങ്ങേണ്ടി വരുന്നു.
    ഈ ഒരു അവസ്ഥ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരും അനുഭവിക്കുന്നു. സിനിമ, സീരിയൽ നടീ നടന്മാർ ദിനവും മുഖകാന്തി വർദ്ദിപ്പിക്കുകയും, ലൈറ്റുകളുടെ കടുത്ത ചൂടിൽ നിൽക്കുന്നതിനാലും അവരുടെ മുഖചർമ്മങ്ങൾ വല്ലാതെ ചുളുങ്ങുന്നു. അഭിനയിക്കുമ്പോൾ അവരുടെ സൌന്ദര്യം നിലനിർത്തേണ്ടതിനാൽ അവർ ദിനവും അത് ചെയ്ത് കൊണ്ടിരിക്കുന്നു. അത് കാണുന്ന നാം ആ സൌന്ദര്യം തങ്ങൾക്കും നിലനിർത്തണമെന്ന് കരുതി അവരും ബ്യൂട്ടീഷ്യന്മാർക്ക് കീഴടങ്ങുന്നു. ഈ സിനിമ, സീരിയൽ നടീനടന്മാർ ഒറിജിനൽ ജീവിതത്തിലേക്ക് മടങ്ങിയാൽ ക്യാമറക്ക് മുന്നിലെല്ലാതെ ഒന്നു നേരിട്ട് കാണാൻ ശ്രമിക്കുമ്പോഴാണു അവരുടെ മുഖവൈകൃതം കാണാനിടയാകുന്നത്. ഇതെ അവസ്ഥ തന്നെയാണു സാധാരണ ജീവിതം നയിക്കുന്നവരും നിത്യജീവിതത്തിൽ ബ്യൂട്ടി പാർലറുകളിൽ കയറിയിറങ്ങിയാലുള്ള അവസ്ഥ.
       നമ്മുക്ക് ദൈവം കനിഞ്ഞരുളിയ സൌന്ദര്യം പാടെ തുടച്ച് മാറ്റി കൃത്രിമസൌന്ദര്യം എത്ര ഉണ്ടാക്കിയെടുത്താലും അതു നിലനിൽക്കുകയില്ലെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല. അതിൻറെ പരിണത ഫലമാണു ബ്യൂട്ടിഷ്യനു നൽകുന്ന ഭാരിച്ച തുക.
       നമ്മുടെ നാട്ടിൽ കുറേ കാലമായി വിവാഹ ചടങ്ങുകൾക്ക് ബ്യൂട്ടീഷ്യൻ ഒരു ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നായി മാറിയിരിക്കുന്നു. മുഖകാന്തി കൂട്ടാൻ മുഖസൌന്ദര്യം വർദ്ദിപ്പിക്കുന്നതിനു പുറമേ, സാരി മുതലെല്ലാം ഉടുപ്പിക്കാനും വരെ ബ്യൂട്ടിഷ്യൻ ഇല്ലെങ്കിൽ സാരി ഉടുക്കില്ല എന്ന അവസ്ഥ വരെയായി. മുല്ലപ്പൂ മുടിയിൽ അണിയാനും അവർ തന്നെ അഭയം. നിർഭാഗ്യത്തിനു വിവാഹത്തിനുടുക്കുന്ന അമിത ഭാരമുള്ള സാരിയുടെ പിന്നൊന്ന് ഇളകിയാൽ എല്ലാം കഴിഞ്ഞു. പിന്നെ, പെൺക്കുട്ടിയുടെ ബന്ധുക്കളോ, കൂട്ടുകാരികളോ വലിച്ച് വാരി കുത്തി കൊടുക്കുന്ന സാരിയുമായായിരിക്കും മണവാട്ടി നടക്കുക. പഴയ കാലത്ത് വിവാഹിതയാകുന്ന ഏത് പെൺക്കുട്ടിക്കും സാരിയുടുക്കാനുള്ള പ്രാവീണ്യം വിവാഹത്തിനു മുൻപ് സ്വായത്തമാക്കിയിരിക്കും. ചുരിദാർ മുതലായതിൻറെ വരവോടെ ആ പ്രാവീണ്യം അവർക്കില്ലാതെയാകുകയും, ബ്യൂട്ടിഷ്യന്മാർ അത് ഏറ്റെടുക്കുകയും ചെയ്തതോടെ മണവാട്ടിക്ക് എല്ലാം ലളിതം പണം കൊടുക്കാൻ മാതാപിതാക്കൾ ഉണ്ടായാൽ മാത്രം മതി.
      മുൻപെല്ലാം വിവാഹത്തിനു പുരുഷന്മാർക്കും, പെൺക്കുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ അണിയിച്ചൊരുക്കുകയെന്നത് ഒരു ചടങ്ങ് പോലെയായിരുന്നു, അത് ആനന്ദദായകവും, അല്പം തമാശക്ക് വധൂ,വരന്മാരെ കളിയാക്കാനും ചിരിക്കാനും അവസരം ലഭിച്ചിരുന്നു, ഇന്നത് എല്ലാം ഓർമ്മയായി ഒതുങ്ങിയിരിക്കുന്നു. ഈ അവസരം ശരിക്കും മുതലെടുത്ത് കൊണ്ട് തന്നെ ബ്യൂട്ടീഷ്യന്മാർ അണിയിച്ചൊരുക്കാൻ ചുരുങ്ങിയത് നാലായിരം, മുതൽ മുകളിലോട്ട് ചാർജ്ജ് ചെയ്യുന്നത്. അവർക്കാകെ ചെലവാകുന്നത് അല്പം ക്രീമുകളും, കുറച്ച് കളർ പൌഡറുകളും മാത്രം, അത് തന്നെ ഭൂരിഭാഗം വീട്ടുകാരെ കൊണ്ട് തന്നെ വാങ്ങുന്നതായിരിക്കും. ഈ സൌന്ദര്യം വർദ്ധിപ്പിക്കൽ വിവാഹദൂർത്തിലെ ഒരു മുഖ്യ ഇനമായി മാറിയിരിക്കുന്നു. നമ്മൾ അല്പം ശ്രമിച്ചാൽ ഒഴിവാക്കാവുന്നതെയുള്ളു ഈ ധൂർത്ത്.








































Abk Mandayi Kdr

Create your badge

Thursday, March 1, 2012

സ്വവർഗ്ഗരതിയും ഭാരത സർക്കാരും - ലേഖനം

ലോകത്ത് ഏറ്റവും നിന്ദ്യമായ ഒരു ലൈംഗിക പ്രക്രിയ ഏതെന്ന് ചോദിച്ചാൽ ആരും കണ്ണുമടച്ച് പറയും സ്വവർഗ്ഗ രതിയാണെന്ന്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും, നൂറ്റി ഇരുപത് കോടിയിൽ പരം ജനം അധിവസിക്കുന്നതുമായ  ഇന്ത്യ ഭരിക്കുന്ന സർക്കാരിന് സ്വവർഗ്ഗ രതി ഒരു കുറ്റമായി കാണാൻ പറ്റില്ലെന്ന് പറഞ്ഞാൽ, ആ ഭരിക്കുന്ന സർക്കാരും അത്തരം ഒരു വൈകൃതം കാണിക്കുന്ന പ്രതീതിയാണു ജനങ്ങളിൽ സൃഷ്ടിക്കുന്നത്.
     എന്നാൽ, ഭാരതത്തിൻറെ പരമോന്നത നീതിപീഠം കേന്ദ്ര സർക്കാരിൻറെ ഈ കരണം മറിച്ചിലിനെ വിമർശ്ശിച്ചത് അല്പമെങ്കിലും ജനങ്ങൾക്ക് ആശ്വാസമേകുന്നു.
      സ്വവർഗ്ഗരതി കുറ്റകൃത്യമായി കാണരുതെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞതിനെ അനുകൂലിച്ച് കൊണ്ടാണു കേന്ദ്രസർക്കാരിൻറെ ഈ നിലപാട്.
      സ്വവർഗ്ഗരതി മൂലം അനേകം മാരക രോഗങ്ങൾ ഉണ്ടാകുമെന്ന് വൈദ്യശാസ്ത്രവും, മതഗ്രന്ഥങ്ങളും അനേകം പ്രാവശ്യം ഉത്ഭോതിപ്പിച്ചിട്ടുണ്ടെങ്കിലും അതിനേയെല്ലാം കാറ്റിൽ പറത്തി ഭാരതത്തിലെ മതേതര സർക്കാരെന്ന് പറയുന്ന സർക്കാർ സ്വവർഗ്ഗ രതിയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയത് മതവിശ്വാസികളോടുള്ള ഒരു വെല്ലുവിളിയായി കാണാനേ കഴിയു.
     പാശ്ചാത്യരാജ്യങ്ങളിൽ ഇതിനു വിലക്കില്ലെന്ന് കരുതി ആർഷഭാരത സംസ്ക്കാരം ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യത്ത് ഇത്തരം അനുകൂല നിലപാട് ഭാവിയിൽ നാടിനെ നശിപ്പിക്കാനേ ഉതകൂ.
        പുരാതന കാലം മുതൽ പല മതങ്ങളും സ്വവർഗ്ഗ രതിയെന്ന ഈ വൈകൃത കൃത്യത്തെ എതിർത്തിരുന്നു. പ്രവാചകനു മുൻപ് ജീവിച്ച് പോയ സ്വവർഗ്ഗരതിയെ പ്രാപിച്ചിരുന്ന ഒരു സമൂഹത്തെ പറ്റി പരിശുദ്ധ ഖുർ ആൻ  7 - 80-84,, 26- 165-166, 11-82-83 ല് പല പ്രാവശ്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതായി കാണാം.
    ഖുർ ആൻ - 7- 80-82 വരെ യുള്ള വചനങ്ങളിങ്ങനെ പറയുന്നു” ലൂത്തിനേയും നാം പ്രവാചകനായി നിയമിച്ചു,അദ്ദേഹം സ്വജനത്തോടായി പറഞ്ഞതോർക്കുക. “ നിങ്ങൾ ഇത്ര നാണമില്ലാത്തവരായോ? നിങ്ങൾക്ക് മുൻപ് ലോകത്താരും ചെയ്തിട്ടില്ലാത്ത ഈ വഷളത്തരം ചെയ്യാൻ?” , ലൈംഗികാസക്തി ശമിപ്പിക്കുന്നതിനു നിങ്ങൾ സ്ത്രീകളെ വെടിഞ്ഞ് പുരുഷന്മാരെ സമീപിക്കുന്നു, സത്യത്തിൽ നിങ്ങൾ അതിരുകൾ ലംഘിച്ച് ജനം തന്നെ. 

 പ്രവാചകൻ ലൂത്തിൻറെ ഉപദേശം ആ ജനത തള്ളിക്കളയുകയും, അദ്ദേഹത്തേയും, കുടുംബത്തേയും ( അദ്ദേഹത്തിൻറെ ഭാര്യയൊഴികെ - കാരണം അവർ സ്വവർഗ്ഗരതിക്കാർക്കൊപ്പമായിരുന്നു) നാട് വിട്ട് പോകാനുമായിരുന്നു ആ ജനത പറഞ്ഞത്. അങ്ങനെ അവരെ ആ നാട്ടിൽ നിന്ന് രക്ഷിച്ചതിനു ശേഷം ദൈവം ആ നാട്ടിൽ വൻ പേമാരി പെയ്യിച്ച് കൊണ്ട് ആ നാടിനെ നശിപ്പിക്കുകയും ചെയ്തു.
    ലൂത്ത് സമുദായത്തിനു ശാശ്വതമായ ഈ കുപ്രസിദ്ധി നേടി കൊടുത്ത നീച കൃത്യത്തിൽ നിന്ന് ജനങ്ങൾ വിട്ട് നിന്നില്ലെന്ന് മാത്രമല്ല,  ഈ അധാർമ്മികതക്ക് ധാർമ്മികതയുടെ പരിവേഷം നൽകാൻ ശ്രമിക്കുകയും ചെയ്തു. ഈ അധാർമ്മികതക്ക് ധാർമ്മിക പരിവേഷം നൽകാൻ ശ്രമിച്ചതോ യവനതത്വ ചിന്തകരായിരുന്നെത്രേ!!! ചില രാജ്യങ്ങളിലെ നിയമ നിർമ്മാണ സഭകൾ വരെ ഇതിനു നിയമാനുവാദം നൽകിയിരുന്നു.
   എന്നാൽ , സ്വവർഗ്ഗരതി പ്രകൃതി വിരുദ്ധ പ്രവർത്തനമാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സന്താനോല്പാദനവും, ജീവൻറെ നിലനിൽപ്പിനുമാണു സകലമാന ജീവജാലങ്ങളുടെ സൃഷ്ടിപ്പിന്നാധാരം. പുരുഷ വർഗ്ഗവും, സ്ത്രീ വർഗ്ഗവും ചേർന്ന് ഒരു കുടുംബം നിലവിൽ വരികയും, അതിൽ നിന്ന് സമൂഹവും, നാഗരികതയും സൃഷ്ടിക്കപ്പെടുന്നു. എന്നാൽ, ഈ പ്രകൃതി വ്യവസ്ഥയെ മറി കടന്ന് സ്വവർഗ്ഗ ഭോഗത്തിൽ കാമ പൂർത്തി വരുത്തുമ്പോൾ അയാൾ ഒന്നിലധികം  തെറ്റുകളാണു ചെയ്യുന്നത്. ഒന്നാമതായി തൻറേയും, താൻ വിധേയനാക്കുന്നയാളുടേയും ശാരീരിക, മാനസിക ഘടനയോട് പോരാട്ടം നടത്തുന്നു. തന്മൂലം ഇരുവരുടേയും സദാചാരത്തിലും, ശരീരാത്മാക്കളിലും അത്യന്തം ഗുരുതരമായ ദുഷ്ഫലങ്ങൾ ഉണ്ടാക്കുന്നു. രണ്ടാമതായി അയാൾ പ്രകൃതിയോട് ധിക്കാരവും, വഞ്ചനയും ചെയ്യുന്നു, കാരണം, പ്രകൃതി കനിഞ്ഞരുളിയ ആനന്ദഭോഗത്തെ ഉപയോഗിക്കാതെ അതിനു കടകവിരുദ്ധമായി വർത്തിക്കുന്നു. അങ്ങനെ, വർഗ്ഗത്തിൻറേയും, കുടുംബത്തിൻറേയും സേവനത്തിനു തികച്ചും അനർഹനെന്ന് സ്വയം തെളിയിക്കുകയും,  ചുരുക്കം ചില സ്ത്രീകൾക്കെങ്കിലും സദാചാര ലംഘനത്തിനു പ്രേരകമാക്കി തീർക്കുകയും ചെയ്യുന്നു.
    സ്വവർഗ്ഗരതിക്കനുകൂലമായ കേന്ദ്രസർക്കാരിൻറെ നയം വരും കാലങ്ങളിൽ നമ്മുടെ നാട്ടിൽ ദൂരവ്യാപകമായ ദുഷ്ഫലങ്ങൾ ഉണ്ടാക്കുകയെന്ന് മാത്രമല്ല, എയിഡ്സ് പോലുള്ള മാരകരോഗങ്ങൾ പടരാൻ സ്വവർഗ്ഗ രതി ഇടവരുത്തുമെന്നും പറയേണ്ടതില്ലല്ലോ. ഒരു ജനാധിപത്യ സർക്കാരെന്നാൽ ജനങ്ങളുടെ നന്മക്ക് പ്രവർത്തിക്കുന്ന ഒരു ഭരണകൂടമായിരിക്കണം. അതിനെതിരിൽ പ്രവർത്തിക്കുന്നവരെ ജനങ്ങൾ നേരിടണം.











Abk Mandayi Kdr

Create your badge

Monday, February 27, 2012

മാംസാഹാരത്തിലും മലയാളി മുന്നിൽ - ലേഖനം.

ഭാരതത്തിൻറെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ച് സംസ്ഥാനം, കേരളം - മലയാളികൾ- കേരവൃക്ഷത്തിൻറെ നാട് പ്രസിദ്ധിക്കൊപ്പം കുപ്രസിദ്ധിയിലും ലോകമറിയുന്ന നാട് ദൈവത്തിൻറെ സ്വന്തം നാടെന്നറിയപ്പെടുന്ന ഈ പ്രദേശം അതിൽ വസിക്കുന്ന ജനങ്ങൾ മാംസാഹാരത്തിലും മുന്നിലെന്ന് തെളിയിക്കുന്ന കണക്കുകൾ ആണു കാണുന്നത്.  മലയാളികൾ ഒരു ദിവസം തിന്നു മുടിക്കുന്ന മാംസം അമ്പത് ലക്ഷം കിലോ ആണെന്ന് കേട്ടാൽ ആരും ഞെട്ടരുത്.  ഇത് പത്രങ്ങളിലൂടെ വായിച്ചവരെല്ലാം ഞെട്ടിയെന്നും, മൃഗസം രക്ഷണവകുപ്പിലും ഞെട്ടലുളവാക്കിയെന്നുമാണു വാർത്ത. കേരളത്തിലെ മദ്യപാന വാർത്ത ഇപ്പോൾ വാർത്തയല്ലാതെയായിട്ടുണ്ട് അത്രക്കും അത് വർദ്ദിച്ച് കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണവുമില്ല, അത് കുറക്കാനുള്ള ഒരു നടപടിയും സർക്കാർ ഇത് വരെ കൈകൊണ്ടിട്ടുമില്ല, കാമധേനുവിനെ ആരെങ്കിലും കൊല്ലുമോ?!!!!!
         കേരളത്തിൽ മുൻപ് ഭരിച്ചിരുന്ന ഒരു മുട്ട മന്ത്രിയുണ്ടായിരുന്നു (മുട്ട മന്ത്രിയെന്ന് ഞാൻ പറയുന്നതല്ല കേരളത്തിലെ പത്രമാധ്യമങ്ങളും, പൊതുജനങ്ങളും അദ്ദേഹത്തിനു ഓമനിച്ച് നൽകിയ പേരായിരുന്നു).  വിശപ്പടക്കാൻ അരിയാഹാരത്തിനു പകരം രണ്ട് മുട്ടയും, ഒരു ഗ്ലാസ് പാലും കഴിച്ചാൽ വിശപ്പു മാറുമെന്നും , കോഴിയേയും, പശുവിനേയും വളർത്തിയാൽ പാലും, മുട്ടയും, കഴിക്കാമെന്ന് പറഞ്ഞത് നല്ല കാര്യമാണെങ്കിലും കോഴിയിറച്ചി കൂടി കഴിക്കുകയാണെങ്കിൽ സുഭിക്ഷമാകുമെന്ന് മലയാളി കണക്കാക്കി അത് അക്ഷരം പ്രതി നടപ്പാക്കിയിരിക്കുന്നു. മന്ത്രി അന്ന് പറഞ്ഞത് കോഴിയേയും, പശുവിനേയും വളർത്താനായിരുന്നെങ്കിൽ മടിയന്മാരായ മലയാളികൾ അതൊന്നും ചെയ്യാൻ മിനക്കെടാതെ കോഴി തീറ്റ വർദ്ദിപ്പിച്ചെന്ന് കണക്കുകളിൽ നിന്ന് മനസ്സിലാക്കാം.
           2008 -2009 ലെ സാമ്പത്തിക വർഷ കണക്കനുസരിച്ച് തെക്കേ ഇന്ത്യയിൽ ഇറച്ചി തീറ്റയിൽ മലയാളിയെ വെല്ലാൻ മറ്റാരുമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ചില കണക്കുകൾ ഇതാ:-
 മാട്ടിറച്ചി :   ആറ് കോടി നാൽപ്പത്തിയൊന്ന് ലക്ഷം കിലോയാണെങ്കിൽ,


കോഴിയിറച്ചി :- ഒരു കോടി മുപ്പത്തി ഏഴ് ലക്ഷം കിലോയാണു.

 പന്നിയിറച്ചി :- എഴുപത്തി എണ്ണായിരം കിലോയും.

 ആട്ടിറച്ചി ;‍ ആറ് ലക്ഷത്തി അമ്പതിനായിരം കിലോയുമാണു.

 മലയാളിയുടെ തീൻ മേശയൊരുക്കാനായി 2010-2011 സാമ്പത്തിക വർഷത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ കോഴികളുടെ എണ്ണം  6.08 കോടിയാണു, ഇതിനു പുറമേ കേരളത്തിലെ ഫാമുകളിൽ ഉല്പാദിപ്പിച്ചതും സംസ്ക്കരിച്ച ഇറച്ചിയായി എത്തുന്നതും കൂടി കണക്കു കൂട്ടിയാൽ ഈ കണക്ക് പിന്നേയും വർദ്ധിക്കും.  കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും ദിനവും ശരാശരി എട്ട് മാടുകളെ അറക്കുന്നുവെന്ന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കണക്കെടുത്താലും കേരളത്തിലെ 1024 പഞ്ചായത്തുളിൽ ഒരു ദിനം കശാപ്പ് ചെയ്യപ്പെടുന്നത് 8192 മാടുകളെയാണു. ഇപ്രകാരം കേരളീയൻറെ വയറ്റിൽ ഒരു വർഷം എത്തുന്നത് ഇരുപത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറായിരത്തി എൺപത് മാടുകളാണു.
     ഇതിനും പുറമെ ആട്ടിറച്ചി ദിവസവും 122 ടണ്ണും, പോർക്കിറച്ചി : രണ്ട് ടണ്ണോളവുമുണ്ട്.
     ഇത്രയും മാംസാഹാരത്തിനു മലയാളി ഒരു വർഷം ചെലവഴിക്കുന്നത് പതിനായിരത്തി മുന്നൂറ്റി അറുപത് കോടിയോളാമാണെന്ന് നാം അറിയുന്നുണ്ടോ? മറിച്ച് മൂന്ന് നേരം മൃഷ്ടാനം അരി വാങ്ങി കഴിക്കാൻ മേൽ പറഞ്ഞ തുകയുടെ പകുതി പോലുമാകില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
     ഇനി മുട്ടയുടെ കാര്യമായാലും വിഭിന്നമല്ല ദിവസവും ഒരു കോടി മുട്ടയിലേറെയാണു മലയാളി ബുൾസൈക്കും, ഓം ലെറ്റിനും ,മറ്റു ബേക്കറി പലഹാരങ്ങൾക്കുമായി ചെലവഴിക്കുന്നത്.
      മലയാളിക്ക് കുറച്ച് കാലമായി കോഴിയേയാണു ഏറെ പ്രിയം.  ചിക്കൻ ചില്ലിയായും, സിക്സ്റ്റി ഫൈവായും , ജിഞ്ചറായും , ഷവർമ്മയും എല്ലാം ആകുന്നതിനു പാവം കോഴികൾ തന്നെ.  നമ്മൾ കഴിക്കുന്ന മാംസാഹാരത്തിൻറെ പതിമൂന്ന് ശതമാനവും കോഴിയാണെത്രെ, വരും നാളുകളിൽ ഇത് കൂടാനാണു സാദ്ധ്യത.
       താരതമ്യേന മാട്ടിറച്ചിയേക്കാൾ ആരോഗ്യത്തിനു നല്ലത് കോഴിയാണെന്ന ചിന്തയാകാം കോഴിയുപയോഗത്തിൽ വന്ന ഈ വളർച്ചക്ക് കാരണം. എന്നിരുന്നാലും, ഈയ്യടുത്തിടെ തമിഴ്നാട്ടിൽ നിന്ന് വരുന്ന ബ്രോയിലർ കോഴികളിൽ തൂക്കം വർദ്ദിപ്പിക്കാനായ് ഹോർമോൺ ചികിത്സയും, മന്ത് രോഗികളുടേ പഴുപ്പിൽ നിന്നെടുക്കുന്ന ചലവും കോഴികളിൽ പ്രയോഗിക്കുന്നെന്ന് ഒരു വാർത്ത വന്നതിനെ തുടർന്ന് കേവലം ഒരു വാരം കോഴികളുടെ ഉപഭോഗത്തിൽ നേരിയ ഇടിവ് വന്നെങ്കിലും, മലയാളിയുടെ കോഴിയോടുള്ള ആ വെറുപ്പ് മൂന്നോ, നാലോ ദിനങ്ങൾ മാത്രം. ഇതെഴുതുമ്പോഴും കശാപ്പ് ചെയ്യും മുൻപുള്ള കോഴി തൂക്കത്തിനു ഒരു കിലോ വില 78 രൂപയാണു. ആഘോഷ നാളുകളിൽ ഇത് തൊണ്ണൂറും, തൊണ്ണൂറ്റഞ്ചുമായിരിക്കും.
      പണ്ട് കാലത്തെ പോലെ മലയാളിക്ക് മാംസം ഭക്ഷിക്കാൻ ജാതി മത ഭേദമൊന്നുമില്ല, ഓണവും വിഷുവും ആഘോഷിക്കണമെങ്കിൽ ഇന്ന് മലയാളിക്ക് അവിയലും, കാളനും, ഓലനും, സാമ്പാറും കൊണ്ട് തൃപ്തിയാകില്ല, അവർക്കിന്നു കാളയും, പോത്തും, ആടും, കോഴിയും വേണം. ഇത്തരം ആഘോഷദിനങ്ങളിൽ സാധാരണ ദിനത്തെ ഉപഭോഗത്തേക്കാൾ 20% കോഴിയുടെ ഉപഭോഗം കൂടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
        ഹർത്താലുകൾക്കും ഇതേ അവസ്ഥ തന്നെയാണു കേരളത്തിൽ, ആ ദിവസങ്ങളിൽ മാംസാഹാരം ഭക്ഷിച്ചും, കുടിച്ചും മദിച്ചും മലയാളി ഹർത്താൽ കൊണ്ടാടുന്നു.
   കഴിഞ്ഞ ഓണ നാളുകളിൽ കേരളത്തിൽ വിവിധ തരം ഇറച്ചികൾ വിറ്റഴിക്കപ്പെട്ടത് മുട്ടയടക്കം 50 കോടി രൂപയുടേതായിരുന്നു. ആട്,മാട്, കോഴി, പന്നി എന്നിവയുടെ മാംസം മാത്രം 1759 ടൺ ഓണ നാളിൽ വിറ്റഴിച്ചുവെത്രേ!!!!!!!!!!!!!!!!!
    ജില്ല തിരിച്ച് പറയുകയാണെങ്കിൽ ഇറച്ചി തീറ്റയിൽ മുൻ പന്തിയിൽ നിൽക്കുന്നത് എറണാകുളം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളാണെങ്കിൽ, കോഴി തീറ്റയിൽ എറണാകുളവും, മട്ടനിൽ മലപ്പുറവും, ബീഫ് തീറ്റയിൽ തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവക്കാണു ഒന്നും, രണ്ടും, മൂന്നും സ്ഥാനം ക്രമപ്രകാരം.
       എന്നാൽ, പോർക്ക് തീറ്റക്ക് കേരളത്തിൽ മറ്റെല്ലാ ജില്ലകളേയും വെല്ലുവിളിച്ച് കൊണ്ട് മദ്യപാനം(ചാലക്കുടി) പോലെ തന്നെ തൃശ്ശൂർ ജില്ലയിലെ അങ്കമാലി തന്നെ മുന്നിൽ.
     ഈ ഇറച്ചി തീറ്റ കൂടാൻ ഒരു പ്രധാന കാരണമായി പറയുന്നത് ഗൾഫ് കുടിയേറ്റക്കാരുടെ എൻപതുകൾ മുതലുള്ള കുതിച്ച് കയറ്റവും തന്നിമിത്തം ഉണ്ടായ സാമ്പത്തിക വളർച്ചയും താരതമ്യേന മാട്ടിറച്ചിക്കുണ്ടായിരുന്ന വിലക്കുറവുമായിരുന്നു. അപ്പോഴും, കോഴിയും, ആടുമെല്ലാം മധ്യവർഗ്ഗത്തിൻറെ തീൻ മേശയിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും മലയാളിയുടെ ഭക്ഷണക്രമങ്ങളിൽ ഫാസ്റ്റ് ഫുഡുകൾ മൂലമുണ്ടായ മാറ്റങ്ങൾ , തട്ടുകടകളുടെ വർദ്ധന, പാശ്ചാത്യ ഭക്ഷ്യസംസ്ക്കാരത്തിനു ലഭിച്ച് സ്വീകാര്യത , ബഹുരാഷ്ട്രകുത്തകളുടെ കടന്ന് കയറ്റം , ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം മുതലായത് നിമിത്തം ജനങ്ങളുടെ ഇറച്ചി കൊതി വർദ്ധിപ്പിക്കാൻ ഇടയാക്കി.
        മലയാളിയുടെ ഈ മാംസ പ്രിയം കൊണ്ട് അവൻ നേടുന്നത് ആയുസ്സെത്താതെയുള്ള മരണമാണു. പ്രമേഹവും, കൊളസ്റ്റ്രോളും, രക്താദിസമ്മർദ്ദത്താലും വരുന്ന പക്ഷാഘാതവും, ഹൃദയാഘാതവും മലയാളികളുടെ ജീവിത ദൈർഘ്യം അനുദിനം കുറച്ചു കൊണ്ടിരിക്കുന്നു.
       കേരളമെന്ന് ഈ കൊച്ച് സംസ്ഥാനത്ത് 40 ലക്ഷത്തിൽ പരം പ്രമേഹ രോഗികളുണ്ട്. 35000 ത്തിൽ അധികം പേർക്ക് കാൻസർ ബാധിക്കുന്നു. ഹൃദുരോഗ സാധ്യത ഏറ്റവും അധികമുള്ള ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. എന്തിനേറെ കൊച്ച് കുട്ടികൾക്ക് പോലും പൊണ്ണത്തടിയാണു.
     മലയാളിയുടെ ഒരു നേരം പോലും മാംസാഹാരമില്ലാതെ ജീവിക്കാൻ വയ്യെന്ന മാംസക്കൊതിയും, മെയ്യനങ്ങാതെയുള്ള ജീവിത ശൈലിയും ആണു കേരള ജനതയെ ഇത്രമേൽ രോഗാതുരരാക്കിയതെന്നു ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറേ കണ്ടെത്തൽ.
     മാംസ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കൊഴുപ്പ് ധമനികളിൽ ബ്ലോക്കുണ്ടാക്കുകയും തന്നിമിത്തം രക്തസമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ മാംസത്തിൽ നിന്നും കൂടുതൽ കലോറി ലഭിക്കുന്നതിനാലും, കൊഴുപ്പ് വർദ്ധിക്കുന്നതിനാലും ശരീരഭാരം കൂടുകയും അത് പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫാമുകളിലും മറ്റും വളർത്തുന്ന ആടുമാടുകൾക്കും, കോഴികൾക്കും താരതമ്യേന കൊഴുപ്പിൻറെ അളവു കൂടുന്നു. മാത്രമല്ല ഉയർന്ന താപത്തിൽ പാചകം ചെയ്യുന്ന മാംസം പാചകം ചെയ്യുമ്പോൾ കാൻസർ കാരികളായ ഘടകങ്ങൾ ഉണ്ടാക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പഠനങ്ങളിൽ പറയുന്നു. ഇറച്ചിയിലെ മാംസ്യത്തിൻറെ ദഹനത്തിനു സമയം കൂടുതൽ ആവശ്യമുള്ളതിനാൽ അവ ദീർഘ സമയം കുടലിൽ കഴിയാൻ ഇടയാകുകയും അത് വൻ കുടൽ കാൻസറിനു സാധ്യത ഉയർത്തുകയും ചെയ്യുന്നു.
       മാംസ തീറ്റയിൽ മുൻ പന്തിയിലാണു കേരളമെങ്കിലും , കേരളത്തിലെ മൃഗങ്ങളുടെ അറവിലും സംസ്ക്കരണത്തിലും ഏറെ പിന്നിലാണു. കേരളത്തിലെ 3865 അറവു ശാലകളിൽ 154 എണ്ണം മാത്രമാണു അംഗീകൃത അറവുശാലകൾ , ബാക്കി 1997 എണ്ണം അംഗീകാരമില്ലാത്തതും, 1714 എണ്ണം വെറും ഷെഡ്ഡുകളുമാണെന്ന് പറയപ്പെടുന്നു.
     കേന്ദ്ര സർക്കാർ ഏജൻസിയായ അപെഡ ( അഗ്രിക്കൾച്ചറൽ ആൻറ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെൻറ് അതോറിറ്റി) യുടെ അംഗീകാരമുള്ള ഒരേ ഒരു അറവുശാല മാത്രമാണു കേരളത്തിലുള്ളത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യക്ക് പോലും അപെഡ അംഗീകാരമില്ലെന്നതാണു സത്യം.

   അറവുശാല നിയമം അനുസരിച്ച് മൃഗങ്ങളെ അറക്കുന്നതിനു മുൻപും അറവിനു ശേഷവും ഒരു വെറ്റിനറി ഡോക്ടർ പരിശോധിച്ചിരിക്കണമെന്നാണു നിയമം.  കൂടാതെ വൃത്തിയും വെടിപ്പുമുള്ളിടത്ത് വേണം അറവ് നടത്തുവാൻ, അറുത്ത മൃഗങ്ങളുടെ മാംസം ഓപ്പൺ ആയി പ്രദർശ്ശിപ്പിക്കാൻ പാടില്ല എന്ന നിയമങ്ങൾ ജനങ്ങൾക്ക് പോയിട്ട് അറവ് നടത്തുന്നവർക്ക് പോലും അറിയില്ല, അറിഞ്ഞാലും അത് പാലിക്കാറില്ല.
     ഇത്രയും കാര്യങ്ങൾ പരസ്യമായി പറഞ്ഞാലും, എത്ര വായിച്ചറിവുകൾ നേടിയാലും , ഇത്രയും വൃത്തി ഹീനമായ സാഹചര്യത്തിൽ അറുത്തതാണെന്ന് പറഞ്ഞാലും , നാം മലയാളികൾ മാംസാഹാരം പാചകം ചെയ്ത് തീൻ മേശയിൽ എത്തിയാൽ എല്ലാം മറക്കുന്നു.





Abk Mandayi Kdr

Create your badge

Saturday, February 25, 2012

മുഹമ്മദ് നബി (സ) യെ ഹിന്ദുമതത്തിലെ മഹത്ഗ്രഹ്നങ്ങൾ ദൈവദൂതനായി അംഗീകരിക്കുന്നുവോ? !!!! - ലേഖനം.

 ഹിന്ദു മത പണ്ഡിതനായ പ്രൊഫസര്‍. പണ്ഡിറ്റ്‌ വേദപ്രകാശ്‌ ഉപധ്യായ്‌, അലഹബാദ് യുണിവേഴ്സിറ്റിയിലെ  അദ്ദേഹത്തിന്റെ വര്‍ഷങ്ങളായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ 'കല്കി അവതാര്‍' എന്ന പുസ്തകത്തില്‍ ദൈവതൂതനെ വിശദീകരിക്കുന്നത് 8 ഓളം ഹിന്ദു മതപണ്ഡിതര്‍ സത്യപ്പെടുത്തി. ഹിന്ദു മത വിശ്വാസ പ്രകാരം ലോകത്തിലെ ഹിന്ദുക്കള്‍ ഒരു ദൈവത്തില്‍നിന്നുള്ള സത്യ മാര്‍ഗദര്‍ശിയായ നേതാവായി പ്രതീക്ഷിച്ചിരിക്കുന്ന അവസാന ദൂതനാണ് കല്കി അവതാര്‍, പ്രൊഫസര്‍. വേദപ്രകാശ്‌ കണ്ടെത്തിയിരിക്കുന്നത് ആ ഉന്നതനായ ദൈവതൂതന്‍ 14 നൂറ്റാണ്ടുകള്‍ക്ക്‌ മുൻപ് മുഹമ്മദ്‌(സ)എന്നപേരില്‍ ജീവിച്ചിരുന്നെന്നാണു. അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ സത്യപ്പെടുത്താന്‍ ധാരാളം വ്യക്തമായ തെളിവുകള്‍ വേദത്തിൽ നിന്നു വിവരിക്കുന്നു. ഹിന്ദുമതത്തില്‍ അറിവുള്ള മുൻപ് കഴിഞ്ഞ് പോയ പണ്ഡിതര്‍ പ്രവചിച്ചിട്ടുള്ളത് കല്കിയുടെ ജനന സ്ഥലം ഇസ്ലേ എന്ന അറേബ്യന്‍ പ്രദേശത്താണ്. ഹിന്ദു വേദങ്ങള്‍ പറയുന്നത് കല്കി അവതാരത്തിൻറെ  അച്ഛൻറെ  പേര് ശ്രീ. വിഷ്ണുഭഗത്ത് എന്നും അമ്മയുടെ പേരു ശ്രീമതി. സുമാനി എന്നുമാണ്. ഈ പേരുകളുടെ അര്‍ഥം നിരീക്ഷിച്ചാല്‍ രസകരമായ വസ്തുത അറിയാന്‍ കഴിയുന്നു. വിഷ്ണു എന്നാല്‍ ദൈവം, ഭഗത് എന്നാല്‍ ദാസന്‍ ദൈവദാസന്‍ എന്ന് അറബിയില്‍ പറഞ്ഞാല്‍ അബ്ദുള്ള എന്നാണ്, സുമാനി എന്ന പേരിന്റെ അർത്ഥം  ശാന്തത /സമാധാനം ഇതിനെ അറബിയില്‍ പറഞ്ഞാല്‍ ആമിന. ഇത് തന്നെയാണ് മുഹമ്മദിന്റെ(സ) അച്ഛന്റെയും അമ്മയുടെയും പേരുകള്‍.വേദങ്ങളില്‍ കല്കിയെ വിവരിക്കുന്നത് അദ്ദേഹതിന്റെ സാധാരണ ഭക്ഷണം ഈത്തപ്പഴവും ഒലിവും ആണെന്ന് വ്യക്തമാകുന്നു.  അദ്ദേഹം നാട്ടിലെ ഏറ്റവും ആദരവുള്ള വിശ്വസ്തനായ വ്യക്തിയാകും എന്നും പറയുന്നത് ഒരു സംശയവും ഇല്ലാത്തവിധം മുഹമ്മദ്‌(സ) ഗുണങ്ങളില്‍ വ്യക്തമായ തെളിവ് ആണ് . കല്കിയുടെ ജനനം വേദങ്ങളില്‍ പറയുന്നത് ഒരു ആദരവേറിയ ഗോത്രത്തിലകുമെന്നതിനോട് മുഹമ്മദ്‌(സ) അറബികളുടെ ഏറ്റവും ഉന്നതരായ ഖുറൈശി ഗോത്രത്തിലാണ് എന്നത് ക്രത്യമായി യോജിക്കുന്നു. ദൈവം കല്കി അവതാരത്തെ  ദൂതനായ മാലാഖ മുഖേന ഒരു ഗുഹയില്‍ വച്ച് പഠിപ്പിക്കുമെന്നു പറയുന്നത് മുഹമ്മദ്‌(സ)ക്ക് ജിബ്രീല്‍ (ഗബ്രയേൽ) എന്ന മാലാഖ വഴി ഹിറാ ഗുഹയില്‍ സംഭവിച്ചിട്ടുണ്ട്. ദൈവം കല്കി അവതാരത്തിനു  വളരെ വേഗതയുള്ള ഒരു വാഹനം നല്‍കുമെന്നും ലോകവും എഴാകാശവും സഞ്ചരിക്കുമെന്ന്  പറഞ്ഞത്‌ മിഹ്റാജ് രാവില്‍ ബുറാഖ്‌ എന്ന വാഹനത്തില്‍ എഴാകാശങ്ങളും  മുഹമ്മദ്(സ) സഞ്ചരിച്ചതിനെ സൂചിപ്പിക്കുന്നു. ദൈവം കല്കി അവതാരത്തിനു ദൈവികമായ സഹായങ്ങള്‍ ചെയ്യുമെന്ന് പറയുന്നത് ബദര്‍ യുദ്ധത്തില്‍ മാലാഖമാരുടെ സഹായം മുഹമദ്(സ) നല്‍കിയത്‌ ഓര്‍മിപ്പിക്കുന്നു. മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന വിവരണം, കല്കി അവതാരം  ജനിക്കുക ഒരു മാസത്തിലെ 12ആം തിയ്യതി ആകുമെന്നത് റബീ ഉൽ  അവ്വല്‍ 12 ഹിജ്റി കലണ്ടറിൽ സത്യപ്പെടുത്തുന്നു. കല്കി അവതാരത്തിൻറെ  തിരുശരീരത്തില്‍ നിന്ന് സുരഭിലമായ മണം ഉണ്ടാവുമെന്നതും മുഹമ്മദ്‌(സ)യുടെ ഗുണത്തെ ശരിവെക്കുന്നു. കല്കി അവതാരം  ഉത്കഷ്ടമായ കുതിര ഓട്ടക്കാരനും വാള്‍ പയറ്റ് കാരനുമാകുമെന്നു പറയുന്നത് പണ്ഡിതനായ വേദപ്രകാശ് എല്ലാ ഹൈന്ദവ സുഹൃത്തുക്കളുടേയും  ശ്രദ്ധ യുക്തിബോധത്തിലേക്ക് ഇവിടെ വരച്ചു കാട്ടുന്നു, ഈ കാലത്ത്‌ കുതിരയും വാളും പോയി തോക്കും മിസൈലുകളും വന്നിരിക്കെ ഇനിയും കല്ക്കിയെ  കാത്തിരിക്കുന്നത് വിഡ്ഢിത്തം ആണെന്ന് അഭിപ്രായപ്പെടുന്നു. സത്യത്തില്‍ ഹിന്ദുവേദങ്ങളിലെ കല്കിയില്‍ ഹോളി ഖുര്‍ആന്‍ വിവരിക്കുന്ന മുഹമ്മദ് (സ) യുടെ എല്ലാ ഗുണങ്ങളും പ്രതിഫലിക്കുന്നത് രണ്ടും ഒരാളന്നു ബോധ്യപ്പെടുത്തുന്നു.

ഇനി ഭവിഷത്ത പുരാണത്തിലും മുഹമ്മദ് നബി (സ) കുറിച്ച്  ഇങ്ങനെ പറയുന്നത് കാണാം:-
 
മഹര്‍ഷിയോട് അദ്ദേഹത്തിന്റെ അനുയായികള്‍ ചോദിച്ചുവത്രേ "അങ്ങേക്ക്‌ ശേഷം ഞങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ആര് ഉണ്ടാകും" എന്ന് ?
അദ്ദേഹം പറഞ്ഞു.
"യഥസ്മിന്‍ അന്തരെ,
മ്ലേഛാ ചാര്യേണ്യ  സമുന്നിത
മഹാമ്മദെ ഇതിഖ്യാത
ശിഷ്യ സാഹാ സമുന്നിതം
ലിങ്കച്ചേദി ശിഖാഹീന
സ്മശ്രുരാതി ചതുര്‍ഷക".
അങ്ങനൊരു കാലം വന്നാല്‍ , സ്വീകാര്യനായിട്ടുള്ള ഒരു ആചാര്യന്‍ കടന്നു വരും,
മഹാമ്മദ് എന്നായിരിക്കും അദ്ദേഹത്തിന്റെ പേര്,
ശിഷ്യ ഗണങ്ങളോട് കൂടെയായിരിക്കും അദ്ദേഹം വരിക.
ലിംഗാഗ്രം ഛേദിക്കുന്നവരും, താടി നീട്ടി വളര്‍ത്തുന്ന വരുമായിരിക്കും അവര്‍ ".


 ഇതെഴുതുന്നത്  ഇസ്ലാമും, ഹൈന്ദവതയും ഒരു താരതമ്യ പഠനം ഉദ്ദേശിച്ചല്ലെങ്കിലും പണ്ഡിറ്റ് വേദപ്രകാശ് ഉപാദ്യായിൻറെ പഠനങ്ങൾ ഇങ്ങനെ പോകുന്നെന്നും സൂചിപ്പിക്കാനായി മാത്രമാണു. ഹിന്ദു മതത്തിലും , ഇസ്ലാമിലും അനേകം മറ്റു വൈരുദ്ധ്യങ്ങൾ നില നിൽക്കേ തന്നെ, ഇത്തരം പഠനങ്ങൾ ഒരു പക്ഷേ, മത വൈര്യങ്ങൾ കുറക്കാൻ പ്രയോജന പ്രദമായേക്കാമെന്ന് ഞാൻ കരുതുന്നു.































































Abk Mandayi Kdr

Create your badge

Tuesday, February 21, 2012

ഒരു തരി ദാഹജലം - ചെറുകഥ

ഒരു മിഥുനമാസ പുലരി പ്രകൃതി രാത്രിമുഴുവൻ മഴചൊരിഞ്ഞു കൊണ്ടിരുന്നു, നനുത്ത പ്രഭാതത്തിൽ ഉണർന്ന് പത്രം കയ്യിലെടുത്ത് മറിച്ച് കൊണ്ടിരുന്നപ്പോഴാണു, പിറകിൽ നിന്ന് ഭാര്യയുടെ വിളി, അത് കേട്ടപ്പൊഴെ മാസവസാനമായെന്ന് അയാൾക്ക് ഓർമ്മ വന്നു. 
എല്ലാ മാസവും അവസാനമാകുമ്പോഴാണു അതിരാവിലെ തൻറെ പത്രം വായനക്കിടയിൽ പ്രിയതമ വരാന്തയിലേക്ക് എത്തി നോക്കാറുള്ളത്, എല്ലാ ദിവസവും അടുക്കളയിലെ പ്രാതൽ തയ്യാറാക്കുന്ന തിരക്കിനിടയിൽ എവിടെ വരാന്തയിലേക്ക് എത്തി നോക്കാൻ കഴിയുക. ഈ പതിവറിയാവുന്ന അയാൾ നീരസത്തോടെ കണ്ണടക്കിടയിലൂടെ ഭാര്യയെ ചോദ്യരൂപേണ നോക്കി.
   ഭാര്യ ഒരു വീട്ട് സാധങ്ങൾക്കായുള്ള നീണ്ട ലിസ്റ്റുമായ് ഉള്ള വരവാണെന്ന് കണ്ടപ്പോഴേ അയാൾക്ക് മനസ്സിലായി, പത്ത് മുപ്പത് കൊല്ലമായി അവളെ ശരിക്കും മനസ്സിലാക്കിയവനല്ലേ അയാൾ. ഭർത്താവിൻറെ വഴക്ക് കേൾക്കാനുറച്ച് കൊണ്ട് ഭാര്യ വാതിലിനരികൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു. “ വീട്ട് സാധനങ്ങളെല്ലാം തീർന്നു, കറിവെക്കാൻ ഇനി ഒരു തരി പരിപ്പ് പോലുമില്ലിവിടെ, ഈ മാസം അതിഥികൾ ഉണ്ടായതിനാൽ പതിവിലും നേരത്തെ സാധനങ്ങൾ തീർന്നത് മനസ്സിലാക്കാതെ അയാൾ പരുഷമായ് ഭാര്യയെ നോക്കി കൊണ്ട് പറഞ്ഞു. ശമ്പളം കിട്ടാൻ ഇനിയും ആറു ദിവസം ബാക്കിയാണു കയ്യിൽ വിഷം വാങ്ങാൻ പോലും കാശില്ല, അയാൾ പിറുപിറുത്തു. അത് മനസ്സിലാക്കിയ ഭാര്യ കൂടുതൽ തർക്കിക്കാൻ നിൽക്കാതെ അടുക്കളയിലേക്ക് മടങ്ങി. ഇനി കൂടുതൽ സംസാരിച്ചാൽ അദ്ദേഹത്തിൻറെ വായിൽ നിന്ന് വഴക്ക് കേൾക്കുമെന്ന് ഭയമുള്ളതിനാൽ അവർ നിശബ്ദയായി. പത്ത് മുപ്പത് കൊല്ലം ഒരുമിച്ച് ജീവിച്ചതിനിടയിൽ ഒരിക്കൽ പോലും അദ്ദേഹം തന്നെ ചീത്ത പറഞ്ഞിട്ടില്ല. എന്നാൽ, പണം കയ്യിലില്ലാതെ വിഷമിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ പ്രയാസം ഒന്നു കാണേണ്ടത് തന്നെയാണു. ആരിൽ നിന്നും ഇന്ന് വരെ ഒരു നയാ പൈസ പോലും കടം വാങ്ങാൻ ഇഷ്ടപ്പെടാത്തതിനാൽ കിട്ടുന്ന ശമ്പളം കൊണ്ട് ഒതുങ്ങി കൂടുകയാണു പതിവു. എന്നിട്ടും തനിക്കിത് വരെ ഒരു കുറവും വരുത്തിയിട്ടില്ല.
എന്നിരുന്നാലും, വീട്ട് സാധനങ്ങൾ തീർന്നത് അദ്ദേഹത്തെ അറിയിക്കാതിരിക്കാൻ കഴിയില്ലല്ലോ.!!!!
       പുറത്ത് മഴക്കാറായതിനാൽ അരണ്ട വെളിച്ചമായിരുന്നു, അയാൾ വീണ്ടും പത്രതാളുകളിലേക്ക് മുഖം തിരിച്ചു.
അപ്പോഴാണു അല്പം തുരുമ്പിച്ച ഗൈറ്റ് തുറക്കുന്ന ഞരക്കം കേട്ട് അയാൾ പത്രത്തിൽ നിന്ന് കണ്ണെടുത്ത് ഗൈറ്റിലേക്ക് നോക്കി. ഒരു ഭിക്ഷക്കാരിയാണു, ശരീരമാസകലം കീറിയ പുതപ്പ് കൊണ്ട് മൂടിയിരിക്കുന്നു, എങ്കിലും ചില സ്ഥലങ്ങളിൽ കീറിയഭാഗത്തിലൂടെ തണുത്ത കാറ്റേൽക്കുമ്പോൾ മറ്റു ഭാഗങ്ങളിൽ നിന്ന് പുതപ്പ് വലിച്ചിടുന്നുണ്ടായിരുന്നു. വടിയും കുത്തി പിടിച്ച് വേച്ച് വേച്ച് വരുന്ന അവരെ കണ്ട് അയാൾ നീരസത്തോടെ പത്രതാളുകളിലേക്ക് കണ്ണു നട്ട് കൊണ്ട് പിറുപിറുത്തു, ഭിക്ഷ തെണ്ടാൻ കണ്ട സമയം. അയാൾ അനങ്ങാതിരുന്നു. പ്രായമായ അവർ അയാളെ ശല്ല്യപ്പെടുത്തേണ്ടെന്ന് കരുതിയാകാം, കാളിംങ്ങ് ബെല്ലിൽ വിരലമർത്തി, എന്നിട്ടും അയാൾ അനങ്ങിയില്ല,
അടുക്കളയിൽ നിന്ന് ബെല്ലടി കേട്ട് ഭാര്യ മുൻ വശത്തേക്ക് വന്നു. അദ്ദേഹം കസേരയിൽ ഉണ്ടല്ലൊ എന്നിട്ടെന്തേ വന്നയാളിനെ സ്വീകരിക്കാത്തത്. അവർ മനസ്സിൽ പറഞ്ഞു “ ഇല്ലെങ്കിലും അദ്ദേഹം അങ്ങനെയാണു, അല്പം മനസ്സിൽ വിഷമമുണ്ടായാൽ മതി പിന്നെ, മൌനവ്രതമായിരിക്കും ഏറെ നേരം.
    അവർ ഗ്രില്ലിനിടയിലൂടെ പുറത്ത് നിൽക്കുന്ന ഭിക്ഷക്കാരിയെ കണ്ടു, അവരെ ദയനീയമായി നോക്കി കൊണ്ട് ആ ഭിക്ഷക്കാരി പറഞ്ഞു, “അമ്മാ അല്പം ചൂട് ചായ കുടിക്കണമെന്നുണ്ട് തണുത്തിട്ട് വയ്യ എന്തെങ്കിലും തരണേ.... അവരുടെ ഭാവവും, മട്ടും കണ്ട് മനസ്സലിഞ്ഞ അവർ അകത്തേക്ക് പോകുന്നത് കണ്ട ഭർത്താവ് പരുഷമായി ഭാര്യയോട് പറഞ്ഞു, ഒന്നുമില്ലെന്ന് പറഞ്ഞയക്കൂ. ഭിക്ഷക്കാരി അയാളെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു, സാറെ, അല്പം ചൂട് വെള്ളമെങ്കിലും തരുമോ.... അയാൾ അവരെ ആട്ടിയോടിച്ചു....
 അവർ വേച്ച് വേച്ച് ഗൈറ്റ് കടന്ന് പോയി.. അയാൾ പത്രതാളുകളിലേക്ക് കണ്ണ് നട്ടെങ്കിലും മനസ്സിനെ ഏകാഗ്രമായി പിടിച്ച് കെട്ടാൻ കഴിഞ്ഞില്ല. താൻ ഒരിക്കലും ഇത്തരം ക്രൂരമായി ആരോടും പെരുമാറിയിട്ടില്ല, രാവിലെ ഭാര്യ വന്ന് വീട്ട് സാധനങ്ങൾ വാങ്ങണമെന്ന് പറഞ്ഞപ്പോൾ കയ്യിൽ കാശില്ലാത്തതിൻറേ പ്രയാസവും, ഭാര്യയോട് അനാവശ്യമായി കയർത്തതിൻറെ വിഷമിച്ചിരുന്ന സന്ദർഭത്തിൽ മനമറിയാതെ വൃദ്ധയായ ആ ഭിക്ഷക്കാരിയോട് പെരുമാറിയതിലൂടെ താനൊരു മനുഷ്യത്തമില്ലാത്തവനായി മാറിയതിൽ അയാളുടെ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു. അയാൾ വായിച്ചിരുന്ന പത്രം മടക്കി എഴുന്നേറ്റു, അകത്ത് പോയി ഷർട്ട് ധരിച്ചു, കീശയിൽ പരതിയപ്പോൾ കിട്ടിയത് ഒരു അമ്പതിൻറെ നോട്ടായിരുന്നു. അതുമായി അയാൾ ഗൈയറ്റ് കടന്നു ആ വൃദ്ധയെ തേടി ,അവരെ അവിടെയെങ്ങും കണ്ടില്ല, അയാൾ, ലക്ഷ്യമില്ലാതെ മുന്നോട്ട് അവരെ തേടി നടന്നു, കുറച്ചലെയുള്ള പീടികത്തിണ്ണയിൽ വിറച്ചിരിക്കുന്ന അവരെ കണ്ടു, നടന്നതിൻറേയും, തണുപ്പിനാലും അവർ വല്ലാതെ ക്ഷീണിതയായി തോന്നിയിരുന്നു. അയാൾ ഒന്നും പറയാതെ കീശയിൽ നിന്നും അമ്പതിൻറേ നോട്ട് അവരുടെ കൈകളിൽ ചുരുട്ടി വെച്ചു, അമ്പരപ്പോടെ അവരത് വാങ്ങുമ്പോൾ അവർ തന്നെ ശ്രദ്ധിച്ചുവോ ആവോ താനാണോ അല്പം മുൻപ് അവരെ ആട്ടിയിറക്കിയതെന്ന്. അയാൾ, ഒന്നും പറയാതെ നടന്ന് നീങ്ങി.
            വീട്ടിൽ വന്ന് കുളിച്ചൊരുങ്ങി പ്രാതൽ കഴിക്കുമ്പോഴും അയാളുടെ മനസ്സ് വിങ്ങി അയാളുടെ മനസ്സിൽ ആ പാവം വൃദ്ധയുടെ ദാഹിക്കുന്ന ദയനീയ രൂപമായിരുന്നു. ഭാര്യ തൊട്ടുണർത്തിയപ്പോഴാണു അയാൾ ആ മായിക സ്വപ്നത്തിൽ നിന്ന് ഉണർന്നത്. ഭക്ഷണം കഴിച്ചെന്ന് വരുത്തി അയാൾ എഴുന്നേറ്റു ഭാര്യയിൽ നിന്ന് വീട്ട് സാധങ്ങൾ വാങ്ങാനുള്ള ചീട്ടും, സഞ്ചിയും വാങ്ങിയതെല്ലാം യാന്ത്രികമായിരുന്നു. ടൂവീലർ സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നോട്ട് പോയപ്പോൾ അയാളുടെ കണ്ണുകൾ വൃദ്ധയെ തേടി, അല്പമകലെ പീടിക വരാന്തയിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ട അയാൾ വാഹനം അങ്ങോട്ട് അടുപ്പിച്ച് ഒരരികൈൽ വണ്ടി വെച്ച് കൊണ്ട് ജനങ്ങളെ വകഞ്ഞ് മാറ്റി മുന്നോട്ട് കയറി, വൃദ്ധ ചരിഞ്ഞു കിടക്കുന്നു, വായിൽ നിന്നും അല്പം രക്തം പീടിക ത്തിണ്ണയിൽ പടർന്നിട്ടുണ്ട്, ജനങ്ങൾ പരസ്പരം പറഞ്ഞു, അല്പനേരമായിട്ടുള്ളു മരിച്ചിട്ട്, ചില സന്നദ്ധസേവകർ പോലീസിനു ഫോൺ ചെയ്യുന്നുണ്ടായിരുന്നു. അയാൾ വൃദ്ധകിടന്നതിനരികെ ഒരു നിമിഷം നിന്നു ..... ആ കൈകുമ്പിളിൽ അപ്പോഴും താൻ നൽകിയ അമ്പത് രൂപ ചുരുട്ടിയ നിലയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
     അയാളോർത്തു താൻ ഒരിത്തിരി ചൂട് വെള്ളം അവർക്ക് നൽകിയിരുന്നെങ്കിൽ ഒരു പക്ഷേ ഇവരിന്ന് മരിക്കില്ലായിരുന്നു. അയാളുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരയായ് ഒഴുകിയത് ആരും കണ്ടില്ല.









Abk Mandayi Kdr

Create your badge

Monday, February 20, 2012

ശിവരാത്രി - ലേഖനം

ഹിന്ദുമതവിശ്വാസികൾ ആഘോഷിക്കുന്ന ഒരു ആഘോഷമാണു ശിവരാത്രി അഥവാ മഹാശിവരാത്രി എന്ന പേരിൽ അറിയപ്പെടുന്നത്.കുംഭമാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാവിലും, പതിനാലാം ദിനത്തിന്റെ പകലുമായാണു ഇത് ആഘോഷിക്കുന്നത്. ശിവഭക്തർക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണിത്. കൂവ്വളത്തിൻറെ ഇലകൾ ശിവൻ അർപ്പിക്കുന്നതും ഉപവാസം അനുഷ്ടിക്കുന്നതും രാത്രിയിൽ ഉറക്കമിളച്ചിരുന്നു ശിവനെ ഭജിക്കുന്നതും , ശിവലിംഗങ്ങളെ പാലും , തേനും കൊണ്ട് അഭിഷേകം ചെയ്യുന്നതും ഈ ആഘോഷങ്ങളിൽ ദർശ്ശിക്കാവുന്നതാണു.
    വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും, നേപ്പാളിലും ഈ ദിവസത്തിൽ കഞ്ചാവ് ചേർത്തുള്ള ലസ്സി ഉണ്ടാക്കി ഭക്തർ കുടിക്കുന്നു. ശിവൻറെ ഇഷ്ടപാനീയമാണിതെന്നാണു പരക്കെ വിശ്വസിക്കുന്നത്.
     ശിവരാത്രിയെന്നാൽ ശിവൻറെ രാത്രിയാണെന്നും, അന്നാണു ശിവൻ പാർവ്വതി കല്ല്യാണം കഴിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം പല വിശ്വാസികളും ഒരു തുള്ളി ജലം പോലും കഴിക്കാതെ ഉപവസിക്കുന്നഅതോടൊപ്പം, രാത്രി ഉറങ്ങാതെയിരുന്നു ശിവലിംഗത്തിൽ പാലഭിക്ഷേകം നടത്തുകയും ചെയ്ത് വരുന്നു. അവരുടെ പ്രാർത്ഥനകളിൽ പഞ്ചാക്ഷര മന്ത്രമായ “ ഓം നമഃ ശിവായ” എന്ന മന്ത്രം സദാ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഇതിനാൽ ശിവ പ്രീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
      കേരളത്തിൽ പെരിയാറിൻറെ തീരമായ ആലുവയിൽ ശിവരാത്രി അതിവിപുലമായി ആഘോഷിക്കുന്നു. ഭക്തജങ്ങളാൽ നിബിഢമായിരിക്കും ഈ ദിവസങ്ങളിൽ ആലുവാ മണൽ തീരം.

























Abk Mandayi Kdr

Create your badge

Saturday, February 18, 2012

ഇൻസുലിനിനെ കുറിച്ചുള്ള തെറ്റിദ്ധാരണ - ലേഖനം

സാധാരണക്കാരായ പല പ്രമേഹ രോഗികൾക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണു, പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന ഇൻസുലിൻ പ്രമേഹത്തിൻറെ അന്ത്യദിശയിൽ മാത്രം പ്രയോഗിക്കുന്ന ചികിത്സയാണെന്ന്. പല ഡോക്ടർന്മാരും പൊതുവേ പ്രമേഹ രോഗികൾക്ക് ഗുളികകളാണു നൽകുന്നതും. അത് കൊണ്ട് സാധാരണക്കാർ ഇൻസുലിൻ ഉപയോഗിക്കുന്നതിനെ ഭയക്കുന്നു. ശരീരം ശോഷിക്കുമെന്നും ഭയക്കുന്നു.
   നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ദിക്കുന്ന അവസ്ഥയാണു പ്രമേഹമെന്ന് പറയുന്നത്. പ്രമേഹം പല തരത്തിലുണ്ട് ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട്, ഗർഭ കാലത്തുണ്ടാകുന്ന പ്രമേഹം , മറ്റു ചില അവസരങ്ങളിൽ ഉണ്ടാകുന്ന പ്രമേഹം എന്നിങ്ങനെ നാലായി തിരിക്കാം. ഇതിൽ ടൈപ്പ് ഒന്ന്, ഗർഭകാല പ്രമേഹം എന്നിവക്ക് ഇൻസുലിൻ നിർബ്ബന്ധമാണു , ഇത്തരം അവസ്ഥയുള്ളവർ ഇൻസുലിൻ ഉപയോഗിച്ചില്ലെങ്കിൽ പല നിർണ്ണായമായ സങ്കീർണ്ണതകൾക്കും അത് കാരണമായേക്കാം.
   സാധാരണ ടൈപ്പ് രണ്ട് പ്രമേഹ രോഗികൾ ആദ്യത്തെ പത്ത് പതിനഞ്ച് വർഷം ഇൻസുലിൻ പൊതുവേ ഉപയോഗിച്ച് കാണാറില്ല. അതിനു ശേഷം മിക്ക പ്രമേഹ രോഗികൾക്കും കഴിക്കുന്ന മരുന്നിനു പുറമേ ഇൻസുലിൻ കൂടെ എടുത്ത് തുടങ്ങുന്നു.
    ഇൻസുലിൻ പതിവായി ഉപയോഗിക്കുന്നവരുടെ ശരീരം മെലിഞ്ഞ് പോകുമെന്ന് പലർക്കും ധാരണയുണ്ട്. അത് തെറ്റായ ധാരണയാണു. യഥാർത്ഥത്തിൽ ഇൻസുലിൻ ശരീരത്തിൻറേ വണ്ണം കൂട്ടുകയാണു ചെയ്യുന്നത്. പ്രമേഹം മൂർച്ഛിച്ച ഒരാളുടെ ശരീരം കാലക്രമേണ മെലിഞ്ഞ് അവശനാകും. ഈ അവസരത്തിൽ ഇൻസുലിൻ ചികിത്സ ആരംഭിക്കുന്നതോടെ ശരീരം പുഷ്ടിപ്പെട്ട് സാധാരണ നിലയിൽ എത്തിച്ചേരുന്നത് കാണാം.
  ചില ആളുകൾക്ക് പ്രമേഹ രോഗം കണ്ട് പിടിക്കുന്ന ഘട്ടത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടന്മാർ അവർക്ക് ഇൻസുലിൻ നൽകുന്നു അതിൽ ഭയക്കാനൊന്നുമില്ല, പിന്നീട്, ഷുഗർ നിയന്ത്രണമായാൽ ഗുളികകൾ നൽകുന്നു.
   ടൈപ്പ് രണ്ട് രോഗികൾ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സന്ദർഭങ്ങളിൽ താൽക്കാലികമായി ഗുളികകൾ നിർത്തുകയും, പകരം ഇൻസുലിൻ നൽകുകയും ചെയ്യുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്ന് രണ്ട് ആഴ്ചകൾക്കകം പഴയ പോലെ ഗുളികകളിലേക്ക് തിരികെ പോകുന്നവരും ഉണ്ട്.
    ശരീരത്തിൽ മുറിവുകളോ, പഴുപ്പോ വരുമ്പോഴും ഇൻസുലിൻ ചികിത്സ വേണ്ടി വരാറുണ്ട്. അത് പോലെ ചില മരുന്നുകൾ നൽകുമ്പോൾ പ്രമേഹ രോഗം മൂർച്ഛിപ്പിക്കുന്നതായി കണ്ട് വരുന്നു. ഉദാഹരണം  ആസ്മയുടെ സ്റ്റിറോയിഡുകൾ, മാനസിക രോഗികൾക്ക് നൽകുന്ന ചില മരുന്നുകൾ ഇത്തരം അവസരങ്ങളിലും ഇൻസുലിൻ ചികിത്സ നൽകി വരുന്നു.
    പ്രമേഹം വൃക്കകളെ ബാധിക്കുന്ന ഒരു രോഗമാണല്ലോ, ഇത്തരത്തിൽ ഒരു പ്രമേഹരോഗിക്ക് വൃക്ക രോഗം പിടിപെട്ടാലും ഇൻസുലിൻ ചികിത്സയായിരിക്കും ഉത്തമം.
  ക്ഷയം , എയിഡ്സ് എന്നീ രോഗികൾക്കും ഇൻസുലിൻ ചികിത്സ താൽക്കാലികമായി വേണ്ടി വന്നേക്കാം.
   പ്രമേഹ രോഗികൾ ഇൻസുലിനെ ഭയക്കുന്നു, സത്യത്തിൽ അവർക്ക് താങ്ങും തണലുമായി നിൽക്കുന്ന ഒരു യഥാർത്ഥ കൂട്ടുകാരനെ പുറത്താക്കി വാതിൽ കൊട്ടിയടക്കുന്നത് അറിവില്ലായ്മയാണു. ഈ അവസ്ഥ മാറണം ആവശ്യമായി വന്നാൽ ഇൻസുലിനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണു വേണ്ടത്.

(കടപ്പാട് : മാധ്യമം)



Abk Mandayi Kdr

Create your badge

Wednesday, February 15, 2012

ന്റേമ്മോ യക്ഷി വരുന്നേ ഓടിക്കോ - എൻറെ ഗതകാല സ്മരണകൾ

നമ്മുക്കെല്ലാവർക്കും യക്ഷിയെന്ന് കേൾക്കുമ്പോൾ അല്പം ഭയം പിറവിയെടുക്കുന്നത് കാണാം, ഭൂരിഭാഗം കേരളീയ സങ്കല്പങ്ങളിലും യക്ഷി വേഷം മുടിയഴിച്ചിട്ട്, വെളുത്ത സാരിയുടുത്ത കൈവിരലുകളിൽ മനോഹരമായി ചെത്തി കൂർപ്പിച്ച നഖങ്ങളും, മിഴിയിൽ ചില നേരങ്ങളിൽ രൌദ്രഭാവങ്ങളും, ചില നേരങ്ങളിൽ ലാസ്യഭാവും കാണിച്ച് കാലുകൾ നിലത്തുറക്കാതെ യൌവ്വനയുക്തരായ പുരുഷന്മാരെ മാത്രം ലക്ഷ്യമിട്ട് രാവുകളുടെ അന്ത്യയാമങ്ങളിൽ ശ്വാനന്മാരുടേയും, കരിമ്പൂച്ചകളുടേയും ശബ്ദസമ്മിശ്രണം ചെയ്തും, കോടമഞ്ഞോടൊപ്പം വീശിയടിക്കുന്ന കാറ്റിലും, വേണമെങ്കിൽ അല്പം മധുര സംഗീതത്തോടേയുമാണു പൊതുവേ യക്ഷികളെ കുറിച്ചുള്ള സങ്കല്പങ്ങൾ, എന്നാൽ, ഇത്തരം യക്ഷികളെ ആരെങ്കിലും കണ്ടിട്ടുണ്ടോ... !!! അത് മാത്രം ചോദിക്കരുത് കാരണം , യക്ഷിയെ കണ്ടവരാരും കാണില്ല എന്നാൽ, യക്ഷിയെ എല്ലാവർക്കും ഭയമാണു. ഇത്രയും ലാവണ്യവതി രൂപത്തിൽ വരുന്ന യക്ഷി പൌരുഷമുള്ള പുരുഷന്മാരെന്തിനു ഭയക്കണം? എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള ഒരു വസ്തുതയാണിത്. ഞാൻ പലപ്പോഴും ഇത്തരം യക്ഷികളെ ഒന്ന് കാണാൻ അത്ഥാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. 
     ഞാൻ ചില സമയങ്ങളിൽ മറിച്ചും ചിന്തിച്ചിട്ടുണ്ട് യക്ഷിയെന്ന് പറയുന്നത് എന്ത് കൊണ്ട് പുരുഷനായ ഒരു യക്ഷൻ ആകാത്തതെന്ന്, എങ്കിൽ പുരുഷന്മാർക്ക് കായികമായ ബലപരീക്ഷണത്തിലൂടെ മാത്രമേ ഉപദ്രവിക്കാൻ കഴിയൂ എന്ന് കരുതാം, നിർഭാഗ്യമെന്ന് പറയട്ടെ ആരും യക്ഷനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല.
     ഇനി ചില യക്ഷി കഥകൾ പറയാം... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം , എൻറെ സ്കൂളിലെത്താൻ റോഡീലൂടെ പോയാൽ തന്നെ ഒന്നര കിലോ മീറ്ററുണ്ടാകും, എന്നാൽ, അക്കാലത്ത് ഇടവഴിയിലൂടെ പോകുമ്പോൾ വേഗമെത്തുമെന്ന ചിന്തയായിരുന്നു. സത്യത്തിൽ ദൂരം അളന്ന് തിട്ടപ്പെടുത്തിയാൽ ഒരേ ദൂരം തന്നെയായിരിക്കും, എന്നാലും ഇടവഴിയുള്ള പോക്ക് ആനന്ദദായകമായിരുന്നതിനാൽ ദൂരം ഒരിക്കലും ഒരു പ്രശ്നമായി ഭവിച്ചിട്ടില്ല, അതിനു കാരണം ഇടവഴിയിലൂടെയുള്ള യാത്രയിൽ പറങ്കിമാവുകളും, മറ്റു വൃക്ഷലതാദികളും, നെൽ വയലുകളും , കുയിലുകളുടെ കളകൂജനങ്ങളാലും നിറഞ്ഞതായിരുന്നതിനാൽ യാത്ര വളരെ സുഖം നൽകിയിരുന്നു. ഈ യാത്ര വഴി മധ്യേയെന്ന് തന്നെ പറയാം, ചുറ്റും കാടും, ഇരുട്ടും നിറഞ്ഞ വഴിയിൽ ഒരു ചെറിയ അമ്പലമുണ്ടായിരുന്നു, അതിപ്പോഴുണ്ടോയെന്ന് തന്നെ അറിയില്ല കാരണം അന്നേ ആ അമ്പലത്തിൽ ആരും പോകുന്നതായി ഞാൻ കണ്ടിട്ടില്ല, എല്ലാ സന്ധ്യാനേരത്തും ഒരു എമ്പ്രാന്തിരി വന്ന് വിളക്ക് തെളിയിച്ച് പോകുന്നതല്ലാതെ അവിടെ ആരും പോകുന്നതായി അറിവില്ല, ഒന്നാമത് ഇരുട്ട് നിറഞ്ഞതും, കാടുകളും നിറഞ്ഞ ആ ഭാഗങ്ങളിൽ ഇഴജന്തുക്കൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണു. എങ്കിലും ഞങ്ങൾ കുട്ടികൾ ഈ കരിയിലകൾക്കിടയിലൂടെയുള്ള നേർത്ത വഴികളിലൂടെ നടന്ന് പോകുന്നതിനു മറ്റൊരു കാരണമുണ്ട്, അമ്പലത്തിനരിൽ ഒരു മഞ്ചാടി മരമുണ്ട് ധാരാളം മഞ്ചാടിക്കുരുക്കൾ അത് കുട്ടികൾക്ക് നൽകുമെന്നതിനാൽ എത്ര പാമ്പുകൾ ഉണ്ടായാലും അത് കരസ്ഥമാക്കാൻ ഞങ്ങൾ കുട്ടികൾ മത്സരമായിരുന്നു. എന്തോ മഹാഭാഗ്യം എൻറെ ഓർമ്മയിൽ ഒരു കുട്ടികൾക്കും ഒരു പാമ്പിൻറെ ദ്വംസനം ഏൽക്കേണ്ടി വന്നിട്ടില്ല. എന്നാൽ, ഞങ്ങളെ ഭയചകിതരാക്കുന്ന ഒന്നുണ്ടവിടെ നിറയെ പൂത്തുല്ലസിച്ച് നിൽക്കുന്ന ഒരു പാല മരമുണ്ട്, ഈ പാല തന്നെ അറിയപ്പെടുന്നതും യക്ഷി പാല എന്ന പേരിലാണല്ലോ. സുഗന്ധം പരത്തി നിൽക്കുന്ന പൂക്കൾ നിറഞ്ഞ പാലക്കരികിൽ പാമ്പുകൾക്ക് ഏറെ ഇഷ്ടമുള്ള ഗന്ധമായതിനാൽ പാമ്പ് അവിടെ ഇല്ലാതിരിക്കില്ല, എങ്കിലും ഞങ്ങൾ ഭയന്നത് വീട്ടിൽ നിന്നും, മറ്റു മുതിർന്നവരും പകർന്ന് തന്ന പൊടിപ്പും തൊങ്ങലും കലർത്തിയ യക്ഷിക്കഥകളാണു. അതിനാൽ ഞാൻ മാത്രമല്ല ഒരാളും ഒറ്റക്ക് ആ വഴി സ്കൂൾ വിട്ട് വരാറില്ല. അമ്പലത്തിനു കുറച്ച് ദൂരെ മാറി താമസിക്കുന്ന ആളുകളും കുട്ടികൾ ആ വഴി പോകുമ്പോൾ ഉപദേശിക്കാറുണ്ട് അതിലെ പോകരുതെന്ന്, ആരു കേൾക്കാൻ മനസ്സിൽ നിറയെ മഞ്ചാടിക്കുരുവുമായി പോകുന്ന കുട്ടികൾ അത് വകവെക്കാറില്ല. ഇത് യക്ഷിപാലയും അമ്പലക്കഥയുമാണെങ്കിൽ ഞാൻ കേട്ട മറ്റൊരു യക്ഷിക്കഥയിതാ....
    അന്നും ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു, എൻറേ മൂത്ത സഹോദരീ ഭർത്താവു പാലക്കാട് ഹോട്ടൽ ബിസിനസ്സും, ബേക്കറിയും എല്ലാം നടത്തുന്ന കാലം, ഹോട്ടൽ ജീവനക്കാർക്കും, ബേക്കറി തൊഴിലാളികൾക്കും താമസിക്കാനായി അളിയനു ഒരു ഒഴിഞ്ഞ വീട് കിട്ടി, നല്ല സൌകര്യങ്ങളോട് കൂടിയ വീട് കുറേ കാലങ്ങളായി അവിടെ ആരും താമസിക്കാറില്ലത്രേ, കൂട്ടാത്തിൽ യക്ഷിയുടെ ഉപദ്രവം ഉള്ളതിനാൽ ആരും അത് വാടകക്ക് എടുത്തതുമില്ലാത്തതിനാൽ വാടക വളരെ കുറവ്. അളിയൻ അതെടുത്തു നന്നായി വൃത്തിയാക്കി തൊഴിലാളികൾ താമസിച്ച് തുടങ്ങി, വീടിനോട് ചേർന്ന് ഒരു അലക്ക് കല്ലുണ്ട് അതിൽ അധികമാരും അലക്കില്ലാത്തതിനാൽ ആ ഭാഗം ശ്രദ്ധിക്കാതെ കിടക്കാറാണു പതിവു. രാത്രി സമയങ്ങളിൽ ഹോട്ടൽ ജോലി കഴിഞ്ഞ് പലരും പല സമയങ്ങളിലാണു മുറിയിൽ എത്തുക പതിവ്, ഒരു ദിവസം ചന്ദ്രേട്ടൻ വന്നപ്പോൾ അലക്ക് കല്ലിൽ ഒരു സ്ത്രീ വെള്ള വസ്ത്രം ധരിച്ച് ഇടതൂർന്ന മുടിയുമായിരുന്ന് അത് കോതികെട്ടുകയാണു, നേരത്തെ കേട്ട യക്ഷി കഥകൾ അറിയാവുന്ന ചന്ദ്രേട്ടൻ അവിടെ ബോധം കെട്ട് വീണെന്നാണു കഥ, അതിനു ശേഷം തൊഴിലാളികൾ അവിടെ താമസിച്ചിട്ടില്ലെത്രേ!!!!!!! സാമൂഹിക ദ്രോഹികളുടെ ഒരു ഭാഗ്യമേ.....
       ഇത്തരം അനേകം കഥകൾ മുതിർന്നവരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്, ഒരാൾ മരിച്ചാൽ അത് ആത്മഹത്യയോ , അപകടമരണമോ ആയാൽ പ്രത്യേകിച്ച് ഭയപ്പെടുത്തലുകളാണു... അവിടെ പുളിമരം കുലുക്കും, പിന്നിൽ നിന്ന് തീ ചോദിക്കും, ചുണ്ണാമ്പ് ചോദിക്കും തിരിഞ്ഞ് നോക്കിയാൽ ആളെ കാണില്ല. ഇത്തരം കഥകൾ ഇന്നത്തെ തലമുറക്ക് പുതുമ തന്നെ... അവർക്ക് വീട്ടിനകത്താണു ഭയം, പുറത്തിറങ്ങി നടക്കാൻ ഒരു ഭയവും കാണുന്നില്ല, ഇതിൻറെ മനഃശാസ്ത്രം എന്താണെന്ന് ഇനിയും കണ്ട് പിടിക്കേണ്ടിയിരിക്കുന്നു.


Abk Mandayi Kdr

Create your badge

Tuesday, February 14, 2012

മായം... മായിക ലോകമാക്കിയ നാട് - ലേഖനം.

മായം എന്ന് പറഞ്ഞാൽ ഇന്ന് ജനങ്ങൾക്ക് വലിയ അത്ഭുതമുള്ള കാര്യമല്ല, എവിടെയും മായം കലർന്നൊരു മായിക ലോകമാണു നമ്മുടെ നാട്. അത് കഴിക്കാനും, അനുഭവിക്കാനും വിധിക്കപ്പെട്ടവരാണു നമ്മളെന്നാണു നാം മായമാണത്, വാങ്ങരുതെന്നു പറഞ്ഞാലും ജനങ്ങളുടെ മനോഭാവം, ഈ മനോഭാവം മായം ചേർക്കുന്നവരെ കൂടുതൽ മായം ചേർക്കുന്നതിലേക്ക് ആവേശം നൽകുന്നു. ഈ മായം ചേർക്കുന്നവനും അറിയാതെ അവൻറെ മായം കഴിക്കുന്നത് അവൻ അറിയുന്നുണ്ടോ ആവോ !!!
    ഒരിക്കൽ എൻറെ ഒരു സുഹൃത്ത് , അദ്ദേഹം ഒരു പാലക്കാടൻ നെൽ കർഷകനാണു, എന്നോട് പറഞ്ഞു “ ഞങ്ങൾ മായം ചേർത്ത അരി ഭക്ഷണം കഴിക്കാറില്ല കാരണം, ഞങ്ങൾ കീടനാശിനികൾ തളിക്കാത്തതും, മായം ചേർക്കാതെയും നെല്ല് കുത്തി വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നു, ഞങ്ങളുടെ ഭക്ഷണത്തിനു കഴിച്ച് ബാക്കിയുള്ളതിൽ സോർട്ടക്സ് റൈസെന്ന് പറഞ്ഞ് വ്യാപാര കേന്ദ്രങ്ങളിൽ അയക്കുന്നതിൽ മട്ടക്ക് വേണ്ടെത്ര കളർ ചേർത്ത് ആണു ചാക്കിൽ നിറക്കുന്നത്.”  ഈ അരി നമ്മുക്ക് തിരിച്ചറിയാനാകും കഴുകുമ്പോൾ എണ്ണപടരുന്ന പോലേയും, കയ്യിൽ നിറം ഒട്ടിപ്പിടിക്കുന്നതുമായ അരിയാണെങ്കിൽ തീർച്ചയായും അതിൽ മായം ചേർത്തിട്ടുണ്ടാകും. ഇത് പറഞ്ഞ എൻറെ സുഹൃത്ത് അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് മാത്രമല്ല ഭക്ഷണം കഴിക്കുന്നത്, നാടൊട്ടുക്കും പോകുന്ന ഒരു വ്യക്തിക്ക് വീട്ടിൽ നിന്ന് മാത്രമേ ആഹരിക്കൂ എന്ന് വ്യവസ്ഥ വെക്കാൻ കഴിയില്ലല്ലോ, അയാൾ സ്വയം ചേർക്കുന്ന മായം അയാളും കഴിക്കുന്നുണ്ടെന്ന് അവർ ഒരു പക്ഷേ ചിന്തിക്കുന്നുണ്ടാകുമോ ആവോ!!!!!
      മായം കലർന്ന ഭക്ഷണം ലഭിക്കുന്ന ഒരു പ്രധാന കേന്ദ്രമാണു റെയിൽ സ്റ്റേഷനും, ട്രയിനും.  ഞാൻ യാത്രകളിൽ നോൺ വെജിറ്റേറിയൻ കഴിക്കാറില്ലെന്ന് വീമ്പു പറയുന്നവർ കഴിക്കുന്ന വെജിറ്റേറിയനും വൃത്തി ഹീനമായ സാഹചര്യത്തിലാണു ആഹരിക്കുന്നത്, ട്രയിനിലെ കാറ്ററിംഗ്  സർവ്വീസുകാർ കാണുമ്പോൾ കയ്യിൽ ഗൌസെല്ലാം അണിഞ്ഞിരിക്കും എന്നാൽ , ട്രയിനിനകത്ത് അവർ ആ കൈ കൊണ്ട് തന്നെയാണു ജനങ്ങൾ യാത്ര ചെയ്യുന്ന സീറ്റിലും, ടോയ് ലറ്റിൻറെ വാതിലുകളിലും പിടിക്കുന്നത്, ഭക്ഷണം വിതരണം ചെയ്യുമ്പോൾ മാത്രം ഗ്ലൌസ് ധരിക്കുക പ്രായോഗികമല്ലല്ലോ അത്, അതിനും പുറമേ അവർ കൊണ്ട് വരുന്ന മൂടാത്ത ഭക്ഷണസാധനങ്ങളിൽ മഴ ചാറും പോലെ വായിൽ നിന്ന് തുപ്പലുകൾ - ഈ വിളിച്ച് കൂകലിനിടയിൽ തെറിച്ച് വീഴുന്നത് ശ്രദ്ധിച്ചാൽ കാണാവുന്നതാണു. ഇനി പാക്കറ്റിൽ വരുന്ന ഭക്ഷണം വാങ്ങാമെന്ന് കരുതിയാലോ അവിടേയും മായങ്ങളുടെ കലവറയാണു. ട്രയിൻ യാത്രകളിൽ കശുവണ്ടി ഒന്ന് കൊറിക്കാമെന്ന് മോഹിക്കാത്തവർ വിരളം... എങ്കിൽ അറിയുക നിങ്ങൾ വാങ്ങുന്ന കശുവണ്ടി  50 ഉം 75 രൂപക്ക് വാങ്ങുന്ന കശുവണ്ടി പരിപ്പ് കണ്ടാൽ ആരും മോഹിക്കുന്ന ഈ കശുവണ്ടി ഇത് യഥാർത്ഥ കശുവണ്ടിയല്ല പകരം കപ്പലണ്ടി വറുത്ത് പൊടിച്ച് ആധുനിക യന്ത്രങ്ങളുടെ സഹായത്താൽ കശുവണ്ടി ആകൃതിയിലുള്ള മോൾഡുകളിൽ കയറ്റി കശുവണ്ടിയുടെ എസ്സൻസും ചേർത്ത് വാർത്തെടുക്കുന്നതാണു. കണ്ടാൽ ഒന്നാം തരം കശുവണ്ടി തന്നെ മണവും അത് തന്നെ. ലുധിയാനയിൽ നിന്നും, മേഘാലയിൽ നിന്നുമാണിത് വരുന്നത്, നമ്മുടെ കുന്നം കുളവും അതിൽ പൊടുമോ ആവോ...!!!
     ഇനി കശുവണ്ടി പരിപ്പ് മാത്രമാണെന്ന് സമാധാനിക്കാൻ വരട്ടെ... നമ്മൾ പലരും ബിരിയാണി പ്രിയരാണല്ലോ, ബിരിയാണിക്ക് ബസുമതി അരി തന്നെ എല്ലാവർക്കും വേണം.  എന്നാൽ, ഈ ബസുമതി അരിക്കും മായം വന്നു തുടങ്ങി. അറുപതും , അറുപത്തഞ്ചും രൂപക്ക് ബസുമതി അരി വാങ്ങി പുലാവുണ്ടാക്കി ഒരാൾ ചില അരികൾ വേവാതെ കിടക്കുന്നു, ഇത്തരം അരികളും കൃത്രിമമായി അരിയുടെ മോൾഡുകളിൽ നിർമ്മിക്കപ്പെടുന്നു. ബസുമതി അരിയാക്കി രൂപാന്തരം പ്രാപിപ്പിക്കുന്ന അതിൽ മൈദയും, മക്രോണിയും, ബസുമതി അരിയുടെ എസ്സൻസും ചേർത്ത് മോൾഡിൽ വാർത്തെടുക്കുന്നു. ഇത് തിരിച്ചറിയാൻ ഒരു മാർഗ്ഗമുണ്ട് ബസുമതി അരിയിൽ നിന്ന് അല്പമെടുത്ത് അല്പസമയം വെള്ളത്തിലിട്ടാൽ യഥാർത്ഥ അരി നീളം കൂടിയതായി കാണാം.
     കായിക താരങ്ങളും, കടുത്ത ചൂടിൽ ജോലിചെയ്യുന്നവരും ആശ്വസിക്കാൻ വരട്ടെ, അവർ അല്പം ദാഹം തീർക്കാനും ഊർജ്ജം കൂട്ടാനും അല്പം ഗ്ലൂക്കോസ് കുടിക്കാമെന്ന് വെച്ചാലോ... അവിടെയും മായം എന്ന വ്യാജൻ നമ്മുടെ കഴുത്തിനു പിടിക്കുന്നു. പഞ്ചാപിലെ ഫാക്ടറികളിൽ നിന്ന് ടൺ കണക്കിനുല്പാദിപ്പിക്കുന്ന ഗ്
ഗ്ലൂക്കോസ് പാക്കറ്റുകളിലെ ഉല്പന്നം നമ്മുടെ കേരളത്തിൽ നിന്ന് കയറ്റി പോകുന്ന ഉണക്ക കപ്പയുടെ പൊടിയാണെത്രേ...!!!
    ഇനി കുഞ്ഞുങ്ങൾക്ക് അല്പം പാലു നൽകാമെന്ന് ഒരു അമ്മ കരുതിയാലോ , അല്ലെങ്കിൽ ഒരു നല്ല ചായ കുടിക്കാമെന്ന് കരുതിയാലോ അതും അണുവിമുക്തമല്ല, ക്ഷയരോഗം പിടിപ്പെട്ട, ന്യുമോണിയ പിടിച്ച പശുക്കളുടേ പാൽ അതോടൊപ്പം കലർന്നിട്ടുണ്ടാകും, പുറമേ മധുരത്തിനു വേണ്ടി പാലിൽ സാക്കറിനും, കെയിൻ ഷുഗർ ലായനിയും ചേർക്കുന്നു. കൊഴുപ്പു കൂട്ടാൻ അൽബുമിൻ ( മുട്ടയുടെ വെള്ള) ചേർക്കുന്നു. നോൺ വെജിറ്റേറിയൻ കഴിക്കില്ലെന്ന് പറയുന്നവർ ജാഗ്രത പാലിക്കുക.

    ഇനി അല്പം കാപ്പിയാകാമെന്ന് കരുതിയാലോ അവിടേയും മായമെന്ന മായൻറെ കളി കാണാം. കാപ്പിയുടെ  വിലക്കുറക്കാൻ ചിക്കറി ചേർക്കുന്നു, വരട്ടെ... ഈ ചിക്കറിയിലും മായമുണ്ട് , കാപ്പി പൊടിക്കുമ്പോൽ കാപ്പി ക്കുരുവിൻറെ തൊലിയും ചേർക്കുന്നുണ്ട്, നല്ല കാപ്പി ഗ്രീസിയാണു. നല്ല കാപ്പിയാണോന്നറിയാൻ അല്പം കാപ്പി പൊടി പച്ച വെള്ളത്തിൽ കലക്കി കുറച്ച് നേരം വെക്കുക. യഥാർത്ഥ കാപ്പിപ്പൊടി പൊങ്ങി വരും.. ബാക്കി മായങ്ങൾ വെള്ളത്തിനടിൽ കിടക്കും. ദോഷം പറയരുതല്ലോ ചായയിൽ അധികം മായം കാണാറില്ല ഇതിനു കാരണം , പണ്ട് കാലത്ത് ചായ ഉല്പാദനം നടത്തിയിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനി ആയിരുന്നു അക്കാലത്ത് ഇംഗ്ലീഷുകാർ മദ്യത്തിനു പകരം ചായ ഉപയോഗിച്ചിരുന്നു.
    ബ്രഡ്ഡിലും, എണ്ണയിലും എല്ലാം മായം മാത്രമല്ല, മമ്മായവും ഉണ്ട് .ബ്രഡ്ഡിൽ അമേരിക്കൻ മാവ് ചേർത്ത് അതിനെ പാതി പൊറോട്ടക്ക് പകരമാക്കുന്നു. വെളിച്ചെണ്ണയിൽ പാമോയിൽ ചേർക്കുന്നു. ഗ്മഞ്ഞൾപ്പൊടിയിൽ നിറം കൂട്ടാൻ ഇൻഡിഗോയും, പ്രഷ്യൻ ബ്ലൂവും ചേർക്കുന്നു. അച്ചാറുകൾ കേട് വരാതിരിക്കാൻ കോപ്പർ സോൾട്ട് ചേർക്കുന്നു. മത്സ്യം ഇഷ്ടപ്പെടുന്നവരും ജാഗ്രതൈ മത്സ്യത്തിൽ വേണ്ടുവോളം അമോണിയ ചേർക്കുന്നതിനാൽ വീട്ടിനകത്ത് കയറ്റിയാൽ അമോണിയയുടെ രൂക്ഷഗന്ധം അറിയാം. ആപ്പിൾ കേടുകൂടാതിരിക്കാൻ മെഴുക് പുരട്ടുന്നു.
      ഇത്രയും കാലം മനുഷ്യൻ മാത്രമാണു മായമെന്ന മായൻറെ ഇരയായിരുന്നത് , എന്നാൽ,  മൃഗങ്ങളും സമാധാനിക്കാൻ വരട്ടെ...!! ഇപ്പോൾ കാലിത്തീറ്റയിലും മായമെന്ന മായൻറെ കളി തുടങ്ങി കഴിഞ്ഞു.
      മായം കണ്ട് പിടിക്കാനും ഇല്ലായ്മ ചെയ്യാനും നമ്മുടെ സർക്കാർ വിപുലമായ തയ്യാറെടുപ്പുകളും, സർക്കാർ ഉദ്ധ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ടെന്നത് സത്യമാണെങ്കിലും അതെല്ലാം ഒരു പ്രഹസനം മാത്രമായി നിലനിൽക്കുന്നു, ആയിരം സ്ഥലങ്ങളിൽ ഒരിടത്ത് ഒരു ചാക്ക് പരിപ്പിൽ മായം കണ്ടെത്തി പിഴയടപ്പിച്ചു എന്ന് പറയുമ്പോഴും നല്ല പരിപ്പും, മായം ചേർന്ന പരിപ്പും കണ്ടെത്താൻ അറിയാത്ത പാവം ചില്ലറ വ്യാപാരി എന്ത് പിഴച്ചു എങ്കിലും പിഴ അവനായിരിക്കും, ഇതാണു നമ്മുടെ നാട്ടിലെ നീതി, യഥാർത്ഥ കുറ്റവാളികൾ ഉന്നതരുടെ പരിലാളനമേറ്റ് പട്ട് മെത്തയിൽ ഉറങ്ങുന്നു.
മായം... മായിക ലോകമാക്കിയ നാട്ടിൽ മായം മാത്രം കഴിച്ച് ജീവിതം മുന്നോട്ട് തള്ളുവാൻ വിധിക്കപ്പെട്ടവർ നമ്മൾ ... നമ്മുടെ  വിധിയിൽ സമാധാനിക്കുക മാത്രം തരമുള്ളു.






























Abk Mandayi Kdr

Create your badge

Monday, February 13, 2012

ജന്മദിനങ്ങൾ ആഘോഷിക്കുമ്പോൾ - ലേഖനം

ജന്മദിനാഘോഷങ്ങൾ അഥവാ പിറന്നാൾ ആഘോഷങ്ങളെന്ന് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം അലയടിക്കും, പ്രത്യേകിച്ച് കൊച്ച് കുട്ടികളുടേ ജന്മദിനങ്ങൾ വളരെ ഏറേ സന്തോഷമേകുന്നതാണു. കാരണം തൻറെ കുഞ്ഞ് വളർന്ന് കാണുവാൻ ആഗ്രഹിക്കാത്ത ഒരു മാതാവും, പിതാവും ഭൂമുഖത്തുണ്ടാകുമെന്ന് കരുതുക വയ്യ തന്നെ. അതു പോലെ നാം സ്നേഹിക്കുന്നവരുടെ ജന്മദിനം വരുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ആഹ്ലാദവും, ഉന്മേഷവും ഉണ്ടാകും.
         നാമിൽ പലരും ജന്മദിനങ്ങൾ മറന്ന് പോകുന്നവരുമുണ്ട്, ആരെങ്കിലും ഒരു ഗ്രീറ്റിംങ്ങ് കാർഡോ, അല്ലെങ്കിൽ ടെലിഫോണിലൂടെ ആശംസകൾ അറിയിക്കുമ്പോഴും മാത്രമായിരിക്കും അവൻറേ/അവളുടെ പിറന്നാളാണെന്ന വിവരം അറിയുക തന്നെ. എന്നാൽ ചിലരുണ്ട് തൻറേ പിറന്നാൽ കൃത്യമായി ഓർത്ത് ആഘോഷിക്കുന്നവരുണ്ട്. ഹൈന്ദവ സമൂഹം ജന്മനാളാസ്പദമാക്കിയാണു പിറന്നാൽ ( കൊല്ലവർഷത്തിലെ ജന്മമാസത്തിലെ നക്ഷത്രത്തെ ആസ്പദമാക്കി ) ആഘോഷിക്കുന്നതും, അന്നേ ദിവസം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും എല്ലാം നടത്തുന്നത് കാണാം. ഇത്തരം ചിന്തകൾ തന്നെ വളരെ നല്ലതായി എനിക്ക് തോന്നിയിട്ടുണ്ട്, കാരണം അവൻ/അവൾ ഈ പ്രത്യേകദിനത്തിൽ തനിക്ക് ജന്മമേകിയ ദൈവത്തെ ആ ദിവസമെങ്കിലും നന്ദിയോടെ സ്മരിക്കുന്നു.
     ചില വിഭാഗങ്ങൾ ജന്മദിനം ആഘോഷിക്കുന്നതിനെ എതിർക്കുന്നവരുണ്ട്. അവരുടെ ലക്ഷ്യം എന്താണെന്നു എനിക്കിതുവരെ മനസ്സിലായിട്ടില്ല.  എന്നാൽ, ഭൂരിഭാഗം ആളുകളും മുതിർന്ന് കഴിഞ്ഞാൽ ജന്മദിനമാഘോഷിക്കാറില്ലെന്നതും ഒരു കാഴ്ചയാണു.
     ഞാൻ ഇവിടെ പ്രതിപാദിക്കാനുദ്ദേശിക്കുന്ന വിഷയം ഇതൊന്നുമല്ല. ജന്മദിനങ്ങൾ പൊടിപ്പനായി ആഘോഷിക്കുന്ന പലരും ഭൂരിഭാഗമെന്ന് തന്നെ പറയാം, അവരിൽ ഭൂരിഭാഗവും ഈശ്വര വിശ്വാസികളാണെന്ന് തന്നെ പറയാം. ഇവർ അവരുടെ ജന്മദിനങ്ങളിൽ പൊടി പൊടിക്കുന്ന പണത്തിനു ഒരു കണക്കുമില്ല, കുറേ കേക്കുകൾ മുറിച്ചും, മെഴുകുതിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നവർ ഒരു കാര്യം വിസ്മരിച്ച് കൊണ്ടാണു അത്തരം ആഘോഷങ്ങൾ നടത്താറുള്ളത്.
      ജന്മദിന കേക്കുകൾ മുറിക്കുമ്പോൾ പാശ്ചാത്യരെ അനുധാവനം ചെയ്ത് കൊണ്ട് ഹാപ്പി ബെർത്ത് ഡേ ടു യൂ.... എന്ന് പറഞ്ഞ് കയ്യടിക്കുന്നവർ മഹാഭൂരി പക്ഷവും എത്ര അടുത്തവരായാലും ശരി മനസ്സിൽ പോലും ഈ ജന്മദിനമാഘോഷിക്കുന്ന കുട്ടിക്കോ/ മുതിർന്നവർക്കോ ദീർഘായുസ്സും, ക്ഷേമത്തിനായും പ്രാർത്ഥിക്കുന്നില്ലെന്നതാണു നഗ്ന സത്യം. ഇത് വായിക്കുന്നവർ ജന്മദിനം ആഘോഷിക്കുന്ന കൂട്ടത്തിലുള്ളവരാണെങ്കിൽ സ്വയം വിലയിരുത്തുക, നിങ്ങൾ ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരാണെങ്കിൽ എന്നെങ്കിലും ജന്മദിനം ആഘോഷിക്കുന്ന വ്യക്തിക്ക് ക്ഷേമത്തിനായി പ്രാർത്ഥിച്ചിട്ടുണ്ടോയെന്ന്...!!!
    പലരും ഈ ചിന്തകൾക്ക് പകരം ഗ്ലാസ്സുകളിൽ നുരയുന്ന മദ്യത്തിൻറേ ലഹരിയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഒരിക്കലും ജന്മദിനമാഘോഷിക്കുന്ന വ്യക്തിക്ക് നന്മകൾക്കായി പ്രാർത്ഥിക്കുന്നില്ലെന്നത് സത്യമാണു.
     സത്യത്തിൽ അത്തരം ജന്മദിനാഘോഷങ്ങളാണോ നാം മനസ്സാ ആഗ്രഹിക്കുന്നത്. തൻറെ സുഹൃത്ത്/കുഞ്ഞ്/ഭാര്യ അല്ലെങ്കിൽ മറ്റുടുത്ത ബന്ധുക്കൾ അവർക്ക് നന്മക്കായി പ്രാർത്ഥിക്കുന്നതല്ലേ യഥാർത്ഥമായ കറകളഞ്ഞ ജന്മദിനാഘോഷം. അല്ലാത്തത് വെറും പ്രഹസനവും, ആളുകൾക്ക് മുൻപിൽ ആളാകാൻ വേണ്ടിയുള്ളതാണെന്നുമാണു എൻറേ പക്ഷം.
      ജന്മദിനം ആനന്ദിക്കാനും, ആഘോഷിക്കുന്നതിനും ഞാൻ ഒരിക്കലും എതിരല്ല. ഞാൻ എൻറെ ജന്മദിനത്തിലും കേക്ക് മുറിച്ചും, മദ്യപിച്ചും ആഘോഷിക്കുന്നതിനു പകരം എനിക്ക് ഈ ഭൂമുഖത്ത് എല്ലാം  കാണാനും, കേൾക്കാനും, സഞ്ചരിക്കാനും മറ്റെല്ലാത്തിനും അവസരം നൽകിയ സർവ്വശക്തനോട് നന്ദി അറിയിക്കാനാണു ശ്രമിക്കുക, ഇത് കുട്ടികളുടേതാണെങ്കിൽ അവർക്കും മുകളിലെ പ്രാർത്ഥനകൾക്ക് പുറമേ അവർക്ക് ദീർഘായുസ്സിനും പ്രാർത്ഥിക്കുകയും അവരെ സന്തോഷിപ്പിക്കാനായും ഞാൻ ശ്രമിക്കാറുള്ളത്. അല്ലാതെ മനസ്സിൽ ഒരു ചലനവും സൃഷ്ടിക്കാതെയുള്ള പാശ്ചാത്യ രീതിയിലെ ജന്മദിനാഘോഷങ്ങളോട് എനിക്ക് വിയോജിപ്പാണുള്ളത്. അത് കൊണ്ട് ജന്മദിനത്തിനവകാശിക്കോ, മറ്റാർക്കുമോ യാതൊരു പ്രയോജനവും ചെയ്യുകയുമില്ല.
                   























Abk Mandayi Kdr

Create your badge

Saturday, February 11, 2012

മരണമൊന്ന് വന്നെങ്കിൽ !!!!!!!!! - അനുഭവങ്ങളിലൂടെ

കുറേ കാലങ്ങൾക്ക് ശേഷമാണു ഞാൻ ഇന്നലെ ഒരു കാൻസർ രോഗിയെ കാണുന്നത്, പല കാൻസർ രോഗികളെ ഞാൻ കാണാറുണ്ടെങ്കിലും അവരുടെ വേദനകൾ പലപ്പോഴും ആഴങ്ങളിലേക്കിറങ്ങി ചെന്ന് കാണാറില്ല, തന്നെയുമല്ല ഇത്തരം രോഗികൾക്ക് കുറേ കാലങ്ങളായി ഡോക്ടർന്മാർ നല്ല പോലെ വേദന സംഹാരികൾ നൽകാറുണ്ടെന്നതാണു സത്യം. ജീവനിൽ പ്രതീക്ഷകളില്ലെങ്കിലും  വേദന അധികമില്ലാത്തതിനാൽ അവർ  നമ്മോട് പലപ്പോഴും പുഞ്ചിരിച്ച് കൊണ്ട് സംസാരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഒന്ന് രണ്ട് സം‍വത്സരങ്ങളായി കാണുന്ന കാൻസർ രോഗികൾ ഒരു സുപ്രഭാതത്തിൽ കാലയവനികയിൽ മറയുന്ന കാഴ്ചയാണു കാണുന്നതും, ആ വിരഹം ഒന്നോ രണ്ടോ ദിനങ്ങളിലൊതുങ്ങുന്നതുമാണു അനുഭവം. എന്നാൽ, മൂന്ന് പതിറ്റാണ്ട് മുൻപ് ഞാൻ കണ്ട ഒരു കാൻസർ രോഗിയെ കുറിച്ച് ഇന്നലെ എന്ത് കൊണ്ടോ ഞാൻ കണ്ട കാൻസർ രോഗിയെ കണ്ടപ്പോൾ മനസ്സിൽ തികട്ടി വന്നു. അതും യുവത്വത്തിലേക്ക് കാലുകുത്തിയ ഒരാളുടേതാകുമ്പോൾ കൂടുതൽ മനോവിഷമത്തിനു ഹേതുവാകുമല്ലോ!!!...
    ഞാൻ പഠനകാലം കഴിഞ്ഞ് ട്രൈനിംങ്ങിനായി ഒരുങ്ങുന്ന കാലം, എൻറെ ഒരു സുഹൃത്ത് , ( അദ്ദേഹവും കാൻസർ ബാധിച്ച് 2010 ല് മരണമടഞ്ഞിരുന്നു) ഞങ്ങൾ ഒരു യാത്രാമധ്യേ, അവൻറെ സുഹൃത്തായ ആനന്ദ് ആശുപത്രിയിൽ പനി ബാധിതനായി കിടക്കുന്നെന്ന് പറഞ്ഞതിനാലാണു  ആസുപ്രത്രിയിൽ കയറിയത് . സുഹൃദ് സംഭാഷണത്തിനിടയിൽ ഞാനും ആനന്ദുമായി സൌഹൃദമായി, ആനന്ദ് പറഞ്ഞു, ഇടക്കിടെ പനി വരുന്നു, അതു കൊണ്ട് ഒരു ചെക്കപ്പിനായാണു ആശുപത്രിയിൽ ചേർന്നതെന്നും, സാമ്പത്തികമായി പിന്നോക്കമായതിനാൽ ഉയർന്ന് വിദ്യാഭ്യാസത്തിനു പോകാൻ കഴിയാതെ, ഇപ്പോൽ വീട്ടിലിരിപ്പാണെന്നും, ജോലിക്കായി ശ്രമിക്കുന്നെന്നുമെല്ലാം പറഞ്ഞു.
     ഞാനും വിദ്യാഭ്യാസം കഴിഞ്ഞു വറുതിയുടെ കാലമായതിനാൽ ആനന്ദിനെ സാമ്പത്തികമായി സഹായിക്കാൻ ത്രാണിയില്ലെങ്കിലും ഞങ്ങൾ ഇടക്കിടെ പരസ്പരം കാണുമായിരുന്നു, മറ്റേ സുഹൃത്തിനെ പോലെ തന്നെ ഞങ്ങളും സൌഹൃദം പങ്കിടുവാൻ തുടങ്ങി. മാസത്തിലൊരിക്കലോ മറ്റോ എൻറെ സമയമനുസരിച്ച് പരിചയം പുതുക്കാനും മറന്നില്ല.
      ആയിടക്ക് ഞാൻ ഒരിടത്ത് ട്രൈനിയായി ജോലി തുടങ്ങിയതിനാൽ പിന്നീട്, മൂന്ന് നാലു മാസത്തേക്ക് കാണുവാൻ കഴിഞ്ഞില്ല. അന്ന് ഇന്നത്തെ പോലെ ആശയവിനിമയത്തിനായി ലാൻറ് ഫോണുകൾ പോലും ഞങ്ങൾക്കില്ലാത്ത കാലം. ഞാൻ ഒരു ദിവസം ആദ്യസുഹൃത്തുമായി കാണുകയും ആനന്ദിനു സുഖമില്ലാതെ വീട്ടിൽ കിടപ്പിലാണെന്നും പറഞ്ഞു ഞങ്ങൾ ആനന്ദിൻറെ വീട്ടിൽ പോയി, ഞങ്ങളെ കണ്ട ഉടനെ കട്ടിലിൽ നിന്ന് തലയിണയിലേക്ക് അല്പം ചാരി വിളറിയ മുഖവുമായി ഇരിക്കുന്ന ആനന്ദ് വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് കൊണ്ട് ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
     ഞങ്ങൾ സൌഹൃദമായതിനു ശേഷം ഞങ്ങളെ പലപ്പോഴും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചിരുന്ന ആനന്ദിനെയല്ല അന്ന് കണ്ടത്. അവൻ വല്ലാതെ ക്ഷീണിതനാണു. കാരണം തിരക്കിയപ്പോൾ, മുൻപ് ആശുപത്രിയിൽ കിടന്നപ്പോൾ പല ടെസ്റ്റുകളും ചെയ്ത കൂട്ടത്തിൻറേ തൻറെ അസുഖം ആമാശയ കാൻസർ ആണെന്ന് ഡോക്ടർന്മാർ വിധിയെഴുതിയിരുന്നുവത്രേ.... ! ഞങ്ങൾ അന്ന് യാത്ര പറഞ്ഞ് മടങ്ങുമ്പോൾ എല്ലാം ഭേദമാകുമെന്ന് പറഞ്ഞാണു ഇറങ്ങിയത്.
 പിന്നീട് ഞാൻ , ആനന്ദിനെ കാണുന്നത് ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണു. അന്ന് ഞാൻ മുംബൈയിലേക്ക് പോകുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു യാത്ര ചോദിക്കൽ കൂടിയാകാമെന്ന് കരുതിയാണു അവൻറെ വീട്ടിലെത്തിയത്, വരാന്തയിൽ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവൻറെ അമ്മ , എന്നെ കണ്ടപ്പോൾ കണ്ണിൽ അശ്രുക്കൾ പൊടിഞ്ഞു , വേദനയോടെ ആ അമ്മ പറഞ്ഞു, ആനന്ദിൻറെ മുറിയിലേക്ക് കയറേണ്ട അവനെ കാണണമെങ്കിൽ തൊട്ടടുത്ത ജനലിലൂടെ കാണുക. ഞാൻ ചോദ്യരൂപേണ ആ അമ്മയുടെ മുഖത്തേക്ക് നോക്കി, വിങ്ങികൊണ്ടവർ പറഞ്ഞു, ആ മുറിയാകെ അഴുകിയ രൂക്ഷഗന്ധമുണ്ട് മക്കൾക്കത് സഹിക്കാൻ പറ്റില്ല. അത് കൊണ്ടാണു കടക്കരുതെന്ന് പറഞ്ഞത്. അത് കാര്യമാക്കതെ ഞാൻ ആനന്ദിൻറെ മുറിയിലേക്ക് കടന്നു, അമ്മ പറഞ്ഞത് അത്രയും സത്യം തന്നെയായിരുന്നു. ആനന്ദ് തീരെ അവശനാണു, കണ്ണുകൾ പൂട്ടിയടച്ചിരിക്കുന്നു, വല്ലാതെ അവൻ വേദന അനുഭവിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി, അല്പസമയം ഞാൻ അവനരുകിലേക്ക് നീങ്ങി നിന്ന് നെറ്റിയിൽ തലോടി, വയറിൻറെ ഭാഗത്ത് നിന്ന് പഴുപ്പ് വല്ലാതെ ചാടുന്നു രൂക്ഷഗന്ധവുമുണ്ട്, ഈ ഗന്ധം നിമിത്തം പലരും മുറിയിലേക്ക് അടുക്കുന്നുമില്ല. അവൻറെ അമ്മ മാത്രമാണു അവനെ പരിചരിക്കുന്നത്.
     ഒരു അമ്മയുടെ വാത്സല്യം എത്ര വലുതാണെന്ന് ഞാൻ കൂടുതൽ അറിഞ്ഞത് അവരുടെ പ്രവർത്തിയിലൂടെയാണു. അവരുടെ ഹൃദയം നുറുങ്ങിയായിരിക്കാം എന്നോടവർ സ്വന്തം മകൻറെ മുറിയിൽ കയറരുതെന്ന് വിലക്കിയത്. ആനന്ദിൻറെ വിളറിയ മുഖം എന്നും എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. മുബൈയിലേക്ക് പോകുന്നന്ന വിവരം പറയാതെയാണു ഞാൻ അവിടെ നിന്നിറങ്ങിയത്. അന്ന് ഞാൻ ദൈവത്തോട് അകമഴിഞ്ഞ് പ്രാർത്ഥിച്ചു ആനന്ദിനെ ഈ ദുരിതത്തിൽ നിന്ന് കരകയറ്റണമെന്ന്, അത് കേട്ടതിനാലാണാവോ, രണ്ടാം ദിനം എൻറെ സുഹൃത്തെ എന്നെ വിളിച്ചുണർത്തിയത് അവൻറെ മരണവാർത്തയുമായാണു. സത്യത്തിൽ ഞാൻ ആദ്യമായി ഒരാൾ മരിച്ചതിൽ സന്തോഷിച്ചത് അന്നാദ്യമായിരുന്നു. (പിന്നീട് പലപ്പോഴും ഉണ്ടായിട്ടുണ്ട്) . ആനന്ദ് വേദനകളില്ലാത്ത ഒരു ലോകത്ത് എത്തിയതിൽ അവൻറെ അമ്മയും മനസ്സാ സന്തോഷിച്ചിരിക്കാം...
     ആ സംഭവം നടന്നിട്ട് മുപ്പത് വർഷം തികഞ്ഞിരിക്കുന്നു, ആ സന്ദർഭത്തിലാണു ഇന്നലെ ഞാൻ വേദന തിന്നുന്ന മറ്റൊരു കാൻസർ രോഗിയെ അടുത്തറിയുന്നത്. എങ്കിലും, മുപ്പത് കൊല്ലം മുൻപ് ആനന്ദ് അനുഭവിച്ച വേദന ഇയാൾക്കുണ്ടോയെന്നറിയില്ലെങ്കിലും എന്നെ വല്ലാതെ അത് നൊമ്പരപ്പെടുത്തി.
    അന്നും, ഇന്നും എൻറേ പ്രാർത്ഥനകൾ ഇത്തരം വേദനകൾ തിന്നുന്നവരെ അധികം ജീവൻ നീട്ടി വെക്കാതെ അങ്ങ് വിളിക്കണമേയെന്നാണു. എന്നാൽ, എന്നെ പോലുള്ളവർക്ക് ചിന്തിക്കാൻ ഏറെ അവസരം നൽകാനായിരിക്കാം ദൈവം അവർക്ക് ജീവനു ദൈർഘ്യം നൽകുന്നത്.








Abk Mandayi Kdr

Create your badge

Tuesday, February 7, 2012

ചില കുടുംബജീവിത വൈരുദ്ധ്യങ്ങൾ - ലേഖനം

ഞാനീ കുറിപ്പെഴുതുമ്പോൾ ഫെമിനിസ്റ്റുകളായ സ്ത്രീ രത്നങ്ങൾ എന്നെ മുഴുവനോടെ പിടിച്ച് വിഴുങ്ങരുതെന്ന് ജാമ്യം സമർപ്പിക്കുന്നു.
    നമ്മുടെ നാട്ടിൽ ചിലയിടങ്ങളിലെങ്കിലും കണ്ട് വരുന്ന ഒരു പ്രവണതയാണു, പുരുഷനു മേൽ ആധിപത്യം സ്ഥാപിച്ച് കൊണ്ട് വീടിൻറേ പരമാധികാരം കുടുംബിനി ഏറ്റെടുക്കുകയും, പുരുഷനെ തൻറെ വളർത്ത് നായയുടെ സ്ഥാനം പോലും കൽപ്പിക്കാതെ ഉഴുന്നാട്ടുന്ന, യന്ത്രവും, കുട്ടികളെ നോക്കി കുടുംബത്തിരിക്കുന്ന ചില ഭർത്താക്കന്മാരെ കാണാം.
   ഒരു സ്ത്രീയുടെ അഴക്, അല്ലെങ്കിൽ പ്രൌഢ്യത എന്നും നല്ല കുടുംബിനിയായും, ഭർത്താവിനു താങ്ങായും, അയാളോട് ഒട്ടി നിന്ന് പരസ്പരം സഹകരണത്തോടെ കുടുംബം നയിക്കുകയെന്നതാണു യഥാർത്ഥമായ കേരളീയ സംസ്ക്കാരം. പകരം, ഭർത്താവു വീട്ടിൽ ചടഞ്ഞിരിക്കുകയും, ഭാര്യ സ്വയം ഡ്രൈവ് ചെയ്ത് ക്ലബ്ബിൽ പോകുമ്പോൾ കൂടെ കൂട്ടുന്നത് വളർത്ത് നായയെ എന്നത് ഒരു ഭർത്താവിനേൽക്കുന്ന ഏറ്റവും വലിയ പ്രഹരമാണു, എന്നിട്ടും ഇതെല്ലാം ചില ഭർത്താക്കന്മാർ സഹിച്ച് കൊണ്ട് കഴിയുന്നതെന്ത് കൊണ്ടാണെന്ന് പലപ്പോഴും മനസ്സിലാകുന്നില്ല.
     ഇത് പറയുന്നെന്ന് കരുതി, ഭർത്താവെന്നാൽ, ഭാര്യ കുടുംബത്തെ സകല ജോലികളും ചെയ്ത് ഭർത്താവിൻറെ അടിമയായി ജീവിക്കണമെന്നല്ല, മറിച്ച് സമൂഹത്തിൽ സ്ത്രീകൾക്ക് ചില നല്ല സ്ഥാനമാനങ്ങൾ വകവെച്ച് കൊണ്ടും, അവളെ ബഹുമാനിച്ചുകൊണ്ടും, അവൾക്ക് വേണ്ട ലാളനകൾ, കുടുംബത്തിലെ കുട്ടികളെ നന്നായി വളർത്താനും, അവരെ വേണ്ട അദ്ധ്യാപനങ്ങൾ നൽകി നല്ല പൌരന്മാരാക്കാനും എന്ത് കൊണ്ടും ഒരു അമ്മക്ക് കഴിയുന്നത്ര ഒരു അച്ഛനു കഴിഞ്ഞെന്ന് വരില്ല. അത് കൊണ്ടാണു ഭർത്താവിനു പുറമേയുള്ള കാര്യങ്ങൾക്കധികാരവും, ഭാര്യക്ക് വീട്ടിനകത്തെ അഭ്യന്തര ഭരണപഥവും നൽകി പഴമക്കാർ അവരെ വാഴിച്ചത്. അതിനു പകരം പുരുഷനെ തൻറെ കാൽ കീഴിൽ ആക്കി ഭരണം നടത്തുകയും, സ്വന്തം ഭർത്താവിനെ അന്യരുടേയും, സ്വന്തം മക്കളുടെ മുൻപിലും വെറും പാഴ് വസ്തുവായി ചിത്രീകരിക്കുന്നത് ഒരിക്കലും ഒരു നല്ല കുടുംബത്തിനു യോജിച്ചതല്ല.
    തീർച്ചയായും നല്ലൊരു കുടുംബം എന്നാൽ, കുടുംബവിഷയങ്ങൾ പരസ്പര ധാരണയോടെ ചർച്ച ചെയ്യുകയും പുരുഷൻ ചെയ്യേണ്ടത് പുരുഷനും, സ്ത്രീ ചെയ്യേണ്ടത് സ്ത്രീയും ചെയ്യുമ്പോഴെ അത് പൂർണ്ണമായ ഒരു കുടുംബമാകുകയുള്ളു.
    സ്ത്രീ ഭരണത്തിനു ഹേതുവാകുന്ന പ്രധാന കാരണം ഒന്നുകിൽ ഭർത്താവിനു ജോലി കാണില്ല, ഇല്ലെങ്കിൽ ഭർത്താവ് ചെയ്യേണ്ട പലകാര്യങ്ങളും കാര്യപ്രാപ്തിയോടെ ചെയ്യാൻ ഭർത്താവ് സന്നദ്ധമാകാതിരിക്കുകയോ , ഇല്ലെങ്കിൽ അതിനുള്ള കഴിവു കാണിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണു അവർ ഭാര്യക്ക് മുൻപിൽ വെറും പോഴനാകുന്നത്. പുരുഷനു സ്ത്രൈണത ഒരിക്കലും യോജിച്ചതല്ല, മറിച്ച് പൌരുഷം നിർബ്ബന്ധവുമാണു. ഇത് നഷ്ടപ്പെട്ടാൽ പിന്നെ, അവർ പെണ്ണന്മാരായി ജീവിതം തള്ളി നീക്കേണ്ടതായി വരും.
    ഭർത്താക്കന്മാരെ ഭരിക്കുന്ന സ്ത്രീകളെ ചില സമയങ്ങളിൽ നിലക്ക് നിർത്താൻ ഒരു പക്ഷേ ഒരു അടിയുടെ കാര്യം മാത്രമേ കാണു, എന്നാൽ, അതിനുള്ള ധൈര്യവും ഈ പുരുഷനു ഉണ്ടാകില്ലെന്നതാണു സത്യം.
   ചില പുരുഷന്മാർ സമൂഹത്തിൽ വലിയ സ്ഥാനമുള്ളവരായിരിക്കും എന്നാൽ, വീട്ടിൽ വന്നാൽ പൂച്ചക്ക് മുൻപിലെ എലിക്ക് സമമാകും അതിനു മറ്റു ചില കാരണങ്ങൾ ഉണ്ട്, ഭാര്യക്ക് അറിയാവുന്ന ചില വൻ തെറ്റുകൾ ഇയാൾ ചെയ്തിരിക്കാം, അതിനെ ന്യായീകരിക്കാൻ കഴിയാത്ത വിധം ഇയാൾ നിശ്ബ്ദനായിരിക്കും ഈ സന്ദർഭങ്ങളിലും ഭാര്യ ഇയാളെ ഭരിക്കുമ്പോൾ ഈ വ്യക്തി സഹിക്കേണ്ടി വരും.
    മറ്റൊരു സ്ത്രീകൂട്ടമുണ്ട് പുറത്ത് ഏത് പുരുഷനോടും വളരെ ബഹുമാനത്തോടെ പെരുമാരുകയും വീട്ടിലെത്തിയാൽ തനിഗുണം കാണിക്കുന്നവരും കാണും.
     ഇനിയും ചില സ്ത്രീവർഗ്ഗങ്ങളുണ്ട് അത് കാണപ്പെടുന്നത് പുതുതലമുറകളിലെ ചില വനിതകളിലാണു, അല്പം വിദ്യാഭ്യാസം ലഭിച്ചാലുടനെ എല്ലാമായി എന്ന മിഥ്യാധാരണയാൽ പുരുഷന്മാരെ ഒരാളേയും അംഗീകരിക്കാൻ തയ്യാറാകാത്ത ചിലർ അത്തരക്കാർക്ക് പുരുഷൻ എന്ത് പറഞ്ഞാലും അതിനെ പ്രതിരോധിക്കുകയും അതിനെ എതിർത്ത് കൊണ്ട് സ്ത്രീകൾക്ക് മാത്രം സപ്പോർട്ട് ചെയ്യുന്നവർ അതോടൊപ്പം വനിതകൾ എന്ത് തെറ്റ് ചെയ്താലും അവർ അതിനെ വളച്ചൊടിച്ച് ന്യായങ്ങൾ നിരത്തുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളാണു കുടുംബജീവിതം ആരംഭിക്കുന്നതോടെ പുരുഷനെ അടിമയാക്കുന്നതും അതിനു വഴങ്ങാത്ത പുരുഷന്മാർ വിവാഹമോചനം നടത്തുന്നതും.
    സത്യത്തിൽ നല്ല കുടുംബമാകാൻ പുരുഷമേധാവിത്വവും വേണ്ട സ്ത്രീ മേധാവിത്വവും വേണ്ട പകരം, പുരുഷനും സ്ത്രീക്കും പ്രകൃതിയാൽ നൽകിയ പരിമിതികൾ മനസ്സിലാക്കി പരസ്പരധാരണയോടെ ജീവിച്ചാൽ കുടുംബം സ്വർഗ്ഗമാക്കാം.












Abk Mandayi Kdr

Create your badge

Saturday, February 4, 2012

ലോകത്തിനു കാരുണ്യവനായ പ്രവാചകൻ - എൻറെ നബിദിന ചിന്ത - ലേഖനം

നബി ദിനം എന്ന് കേൾക്കുമ്പോൾ തന്നെ എൻറെ മനസ്സിലേക്ക് ഓടിയണയുന്നത് റബീഉൽ അവ്വൽ മാസമാണു, ഹിജറാ വർഷത്തിലെ മൂന്നാം മാസം, പണ്ടെല്ലാം ആ മാസം പിറക്കുന്ന ദിനം മുതൽ വീട്ടിൽ സന്തോഷവും, ഭക്തിയോടേയും എൻറെ മാതാപിതാക്കൾ മൌലീദ് പാരായനവും, പ്രവാചകനെ(സ)പ്രകീർത്തിച്ച് കൊണ്ട് ആ മഹാനു സ്വലാത്ത് ( രക്ഷക്കായി സർവ്വശക്തനോട് പ്രാർത്ഥിക്കൽ) ചൊല്ലല്ലും, ഞങ്ങൾ കുട്ടികളെ അതിനായി പ്രേരിപ്പിക്കുമ്പോൾ ഇതിൻറെ മഹത്വത്തെ കുറിച്ചൊന്നും അറിയാതിരുന്നൊരു കാലം, അന്ന് എന്നെ സന്തോഷിപ്പിച്ചിട്ടുള്ളത് ഏറെയും എനിക്ക് അന്ന് പായസവും, ശർക്കര കൊണ്ട് ഉണ്ടാക്കുന്ന ചോറ് ( ശർക്കര ചോറെന്നു പറയും) എനിക്കെന്നും ഇഷ്ടവിഭവമാണു പായസവും, ഇത്തരം ശർക്കര ചോറുമെല്ലാം. ഏതായാലും റബീഉൽ അവ്വൽ പന്ത്രണ്ട് വരേക്കും ഇങ്ങനെ പോയാൽ, പന്ത്രണ്ടായാൽ അന്ന് മിഠായിയുടെ ബഹളമാണു മദ്രസകളിൽ നിന്ന് ഓരോ വീട്ടുകാരുടെ വകയായും അന്ന് ലഭിക്കുന്ന മിഠായിക്ക് ഒരു കണക്കുമില്ലായിരുന്നു. അന്ന് എല്ലാ മുസ്ലീം വീടുകളിലും സന്തോഷവും മൌലീദ് പാരായണങ്ങൾ മുഖരിതമായിരിക്കും, അന്ന് വിഭവ സമൃദമായ ഭക്ഷണങ്ങൾ കൊണ്ടും നിറഞ്ഞിരിക്കും വീടുകളെല്ലാം. അന്നത്തെ ദിനം കഴിഞ്ഞാലും ആ മാസം അവസാനിക്കും വരേയ്ക്കും മൌലീദ് പാരായണങ്ങളും വിഭങ്ങളൊരുക്കി സദ്യകളും നാട്ടിൽ പതിവായിരുന്നു. അന്നെല്ലാം ഇതിൻറെ പൊരുൾ മനസ്സിലാകാതിരുന്ന കാലം. പിന്നീട്, ഞാൻ മദ്രസകളിലൂടേ മഹാനായ അന്ത്യ പ്രവാചകനെ (സ) കുറിച്ച് പഠിച്ചുതുടങ്ങി, വളർച്ചയുടെ പടവുകൾ താണ്ടിയപ്പോഴേക്കും പഴയ കാല മൌലീദ് പാരായണങ്ങൾ പലയിടത്തും കാണാതായി. പുത്തൻ വാദികളുടെ ദുഷ്പ്രചരണങ്ങൾ നിമിത്തം ചിലരുടെയെങ്കിലും മനസ്സുകളിൽ വിഷം നിറക്കാൻ ആ പുത്തൻ വാദികൾക്കായെന്ന് തന്നെ പറയാം. എന്നാൽ, ലോകത്തിനു തന്നെ കാരുണ്യവാനായി എ.ഡി 570 ഏപ്രിൽ 20 ( ആഗസ്റ്റ് 20 എന്നും പറയുന്നു) എന്തായാലും അറബ് മാസമായ റബീഉൽ അവ്വൽ (അക്കാലത്ത് ഹിജറ വർഷം തുടങ്ങിയിട്ടില്ലെങ്കിലും മാസത്തിൻറെ പേരുകൾ അത് തന്നെയായിരുന്നു) പന്ത്രണ്ടിനു സർവ്വലോകങ്ങൾക്കും കാരുണ്യവാനായും, ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽ പരം അമ്പിയാക്കൾക്ക് അവസാനം കുറിച്ച് കൊണ്ട് അവസാന പ്രവാചകൻ ജന്മം കൊണ്ടതും, ആ മഹാനെ കുറിച്ചുള്ള ചരിത്രങ്ങലും ഗഹനമായി പഠിച്ച ഒരാൾക്കും ഈ സുദിനത്തേയും, ആ മഹാനെ പുകഴ്ത്തി പാടാതിരിക്കാനും കഴിയില്ല. ആ വിഷയം അവിടെ നിൽക്കട്ടെ ... വിമർശ്ശകർക്ക് അവരുടെ വഴി എന്നാൽ, ആ മഹാനെ സ്വന്തം മാതാപിതാക്കളേക്കാളും, സ്വന്തം ജീവനേക്കാളും, സ്വപത്നിയേക്കാളും, മക്കളേക്കാളും, സമ്പത്തിനേക്കാളും സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർ ഇന്നും ഭൂമിയിൽ ജീവിക്കുന്നുണ്ട്, അതിനു കാരണം, പ്രവാചകൻ (സ) ഭൂമിയിൽ  മനുഷ്യകുലത്തിനു നൽകിയ പാഠങ്ങളും സ്നേഹവും ഒന്ന് കൊണ്ട് മാത്രം.
    ഭൂവിൽ സർവ്വലോക രക്ഷിതാവ് ജീവൻറെ നാമ്പിനു തുടക്കം കുറിക്കും മുൻപ് തന്നെ അവസാനം ഭൂവിൽ പിറക്കാൻ പോകുന്ന ഈ മഹാൻറെ വെളിച്ചമാണു സൃഷ്ടിച്ചതും, അതിനു ശേഷമാണു ആദ്യ പിതാവായ ആദം നബി (അ)യെ സൃഷ്ടിച്ചത് തന്നെ, തുടർന്ന് വന്ന എല്ലാ പ്രവാചകരും മനുഷ്യരെ പഠിപ്പിച്ചതും അവസാനമായി ഒരു പ്രവാചകൻ വരും ആ മഹാൻ ഭൂമിയിലുള്ള സർവ്വദിനെക്കുറിച്ചും നിങ്ങളെ പഠിപ്പിക്കുമെന്നും, ആ മഹാൻ സ്വയം ഒന്നും പറയുകയുമില്ല എല്ലാം സർവ്വശക്തൻ പറയുന്നതിനെ നിങ്ങളോട് പറയുന്നവനുമായിരിക്കുമെന്നും. അവസാനം അത് തന്നെ സംഭവിച്ചു, വിശുദ്ധ ഖുർ ആൻ വചനങ്ങളിലൂടേ പ്രവാചകൻ മുഹമ്മദ് (സ) നമ്മെ ഭൂമിയിലുള്ള സർവ്വ ചരാചരങ്ങളേയും, ജീവിത ചര്യകളേയും, ഭൂമിയിൽ മനുഷ്യർ എങ്ങനെ ജീവിക്കണം, മരണശേഷം എന്ത് സംഭവിക്കും, ഭൂമിയിലെ ജീവിതം താൽക്കാലികവും, ശാശ്വതമായ മറ്റൊരു ലോകമുണ്ടെന്നും , ഭൂമിയിലെ ജീവിതം ഒരു കൃഷിയിടം മാത്രമാണെന്നും, കൃഷി ഭൂമിയിലെ ഫലങ്ങൾ കൊയ്യുന്നത് പരലോകത്താണെന്നും നമ്മെ പഠിപ്പിച്ചു.
     കാരുണ്യത്തിൻറെ പ്രവാചകനായ മുഹമ്മദ് നബി ( സ) പരലോകത്ത് വെച്ച് ഭൂമിയിൽ ജനങ്ങളെ നല്ലത് മാത്രം പഠിപ്പിക്കുകയും അവരുടെ മാർഗ്ഗത്തിൽ കൊണ്ട് വരുകയും ചെയ്തവരും, ആ മാർഗ്ഗം സ്വീകരിച്ചവരേയും പരലോകത്ത് ചോദ്യം ചെയ്യൽ കഴിഞ്ഞ് ശിക്ഷാ സമയത്ത് കൈവെടിയുമ്പോൾ അവർ പറയുന്നു ഞങ്ങൾ ഭൂമിയിൽ നിങ്ങളോട് പറയേണ്ടതെല്ലാം പറഞ്ഞ് തന്നു കഴിഞ്ഞു ഇനി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കയ്യൊഴിയുമ്പോഴും അന്ത്യപ്രവാചകനായ മുഹമ്മദ് (സ) സർവ്വശക്തനെ സാഷ്ടാംഗം പ്രണമിച്ച് കൊണ്ട് അവർക്കായി കേഴും. ഈ ഒറ്റ കാരണം മതിയല്ലോ ഈ പ്രവാചകൻറെ മഹത്വം വെളിവാകാനും, സർവ്വ ലോകത്തിനും കാരുണ്യവാനുമാണെന്ന് വിശ്വസിക്കാൻ. ഈ മഹാനെ മഹത്വപ്പെടുത്തി കൊണ്ട് തന്നെ സർവ്വശക്തനും, അവൻറെ മാലാഖമാരും ഉന്നതിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം മനുഷ്യരോടും ആ മഹാനുഭാവനു വേണ്ടി രക്ഷക്കായി പ്രാർത്ഥിക്കാൻ വിശുദ്ധ ഖുർ ആനിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഇത് കേട്ട് ചില നിരീശ്വര വാദികൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്, സർവ്വശക്തൻറേ സൃഷ്ടിയായ കേവലം ഒരു മനുഷ്യനു ദൈവം ഉന്നതിക്കായി എങ്ങനെ പ്രാർത്ഥിക്കുന്നു എന്ന്, നമ്മൾ മനുഷ്യർ പ്രാർത്ഥിക്കുന്നതിനു തുല്ല്യമല്ല ദൈവത്തിൻറെ മുന്നിൽ തൻറെ സൃഷ്ടിക്ക് നൽകുന്ന ബഹുമാനമെന്ന് ഇവർക്ക് അജ്ഞാതം തന്നെ ഇതിനു കാരണം. അതു കൊണ്ടാണല്ലൊ അവർ പറയുന്നത് മനുഷ്യൻ മരിച്ച് കഴിഞ്ഞാൽ എങ്ങനെ വീണ്ടും പുനർജ്ജനിക്കുന്നതെന്ന്!!! എന്നാൽ, ഇവർ ചിന്തിക്കാതെ പോകുന്ന മറ്റൊന്നാണു വെറും ശൂന്യതയിൽ നിന്നും എല്ലാം ഉണ്ടാക്കിയ സർവ്വശക്തനു ഇതിനു കഴിയാതെ വരുമോ?
      ഈ മഹാനായ പ്രവാചകൻ ജനിച്ച് കേവലം ഏഴ് വയസ്സായപ്പോഴും മക്കയിലെ പ്രബല വംശമായ ഖുറൈശി ഗോത്രങ്ങൾക്കിടയിൽ വിശ്വസ്തൻ ( അൽ അമീൻ) എന്ന ഖ്യാതി നേടി. അറബ് സമൂഹം അക്കാലത്ത് ജീവിച്ചിരുന്നത് കച്ചവടവും, ആടുകളെ വളർത്തിയുമായിരുന്നു. ചെറുപ്പത്തിൽ കാലികളെ മേയ്ച്ചും, പിന്നീട് കച്ചവടങ്ങളിലും വ്യാപൃതനായ അദ്ദേഹത്തിൻറെ വിശ്വസ്തത കണ്ട പ്രബല കുടുംബ ക്കാരിയായ കച്ചവടക്കാരിയായ ഖദീജ( റ) അദ്ദേഹത്തെ കച്ചവടത്തിൻറെ ചുക്കാൻ ഏൽപ്പിക്കുകയും, കാലക്രമേണ ഈ മഹതി തന്നെ ഈ പ്രവാചകൻറെ ആദ്യ പത്നിയാകുകയും ചെയ്തു, നാല്പത് വയസ്സിലാണു അദ്ദേഹത്തിനു ഹിറാ ഗുഹയിൽ വെച്ച് പ്രവാചക പദവി ലഭിക്കുന്നതും, ലോകത്ത് ഇന്നേറ്റവും അധികം ജനത വായിക്കുന്ന മതഗന്ഥങ്ങളിലൊന്നും, ഏറ്റവും വിമർശ്ശന വിധേയവും, ശാസ്ത്രജ്ഞന്മാർ പോലും പല കണ്ട് പിടുത്തങ്ങൾക്കും സഹായകമായി ഉപയോഗിക്കുന്ന ഖുർ ആനിൻറേ തുടക്കം കുറിക്കുന്നതും, ഈ ഇസ്ലാമിക വിജ്ഞാന കോശം ഇരുപത്തി മൂന്ന് കൊല്ലം കൊണ്ടാണു പ്രവാചകനു പല ഘട്ടങ്ങളിലായി ജിബ്രീൽ എന്ന മാലാഖ വഴി പതിപ്പിച്ചത്. അതിൽ വളരെ ഗഹനമായി അതിൻറെ അർത്ഥതലങ്ങളിലേക്ക് ഇറങ്ങിയാൽ ലോകത്തെ എല്ലാം ആ മഹത് ഗ്രഹ്നത്തിലൂടെ നമ്മെ പഠിപ്പിച്ചതായി കാണാം. അതിൻറെ വിശദീകരണങ്ങൾ പ്രവാചകൻറെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുകയും, ആ ചര്യകളിലൂടെ കാണിച്ച് തരികയും ചെയ്തതിനേയാണു ഹദീസ് എന്ന് പറയുന്നത്. ഇതാണു ഇസ്ലാമിൻറേ - മുസ്ലീംങ്ങളുടെ അടിസ്ഥാന ജീവിതമാക്കേണ്ടതും ജീവിത മാർഗ്ഗ രേഖയും, കഴിഞ്ഞ് പോയതും, വരാൻ പോകുന്നതുമായ എല്ലാം അതിലൂടേ നമ്മുക്ക് മനസ്സിലാക്കാൻ കഴിയും.
     പ്രവാചകൻറെ ഈ പ്രവർത്തനം കണ്ട് ജനങ്ങൾ കൂട്ടം കൂട്ടമായി അദ്ദേഹം പ്രചരിപ്പിച്ച തൌഹീദ് ( ഏക ദൈവത്തിലുള്ള വിശ്വാസം) ലേക്ക് വരികയും ചെയ്തപ്പോൾ  ദൈവത്തിൽ വിശ്വസിക്കുന്നെങ്കിലും.. അവൻ ഏകനെന്നതിനു പകരം ചെറിയ കുട്ടി ദൈവങ്ങളേയും ആരാധിച്ചിരുന്ന ഖുറൈശികൾ അത്രയും കാലം അൽ അമീൻ എന്ന് വിളിച്ചിരുന്ന മുഹമ്മദ് അവരുടെ കടുത്ത ശത്രുവായി മാറി, അങ്ങനെ അദ്ദേഹത്തെ വധിക്കാനായി പല പദ്ധതികളും ചെയ്തെങ്കിലും, അദ്ദേഹം അദ്ദേഹത്തിൻറെ 53 ആം വയസ്സിൽ മദീനയിലേക്ക് ജീവരക്ഷാർത്ഥം പാലായനം ചെയ്യേണ്ടി വന്നു. ആ ദിനം മുതലാണു ഹിജറ വർഷം ആരംഭിക്കുന്നത്. അത് കഴിഞ്ഞിട്ട് ഇപ്പോൾ 1433 വർഷം ആയി. അതിനെ ആസ്പദമാക്കിയാനു ഇന്ന് ഇസ്ലാമിക ലോകം ഹിജറ വർഷം കണക്കാക്കുന്നത്. പ്രവാചകൻ ജനിച്ചത് എ.ഡി 570 ആയിരുന്നെങ്കിലും ഏ.ഡി 623 ലായിരുന്നു ഈ ചരിത്ര സംഭവം നടന്നത്.
    പിന്നീട്, മദീനയിൽ അദ്ദേഹത്തെ സ്വീകരിച്ച മദീന നിവാസികൾ ഭൂരിഭാഗവും ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു അവരെ പിന്നീട് മുഹാജിറുകൾ എന്ന പേരിൽ അറിയപ്പെടുന്നു,
     ഈ മഹാനുഭാവൻറെ ഭൌതിക ശരീരം മദീനപള്ളിയിൽ ഇദ്ദേഹം ജീവിച്ചിരുന്ന ഒരു മുറിയിലാണു ഇന്ന് അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറേ ഭൌതിക ശരീരത്തിനരികെ അദ്ദേഹത്തിൻറെ പ്രധാന അനുയായികളും വിശ്വസ്ഥരുമായ അബൂബക്കർ സിദ്ധീഖ് (റ) ന്റേയും, ഉമ്മർ ബിൻ ഹത്താബ് (റ) ന്റേയും ഭൌതിക ശരീരങ്ങളും അടക്കം ചെയ്തിരിക്കുന്നു. ഈ ഖബറുകളെ പരിശുദ്ധ ഹജ്ജിനു പോകുന്ന എല്ലാവരും സന്ദർശ്ശിക്കുകയും പ്രവാചകനും, അനുയായികൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
 പ്രവാചകൻറെ ഒരു വചനം ഇങ്ങനെ പറയുന്നു” ഹജ്ജിനു വന്നിട്ട് എന്നെ സന്ദർശ്ശിക്കാതെ പോകുന്നവൻ എന്നോട് ശത്രുത പുലർത്തുന്നവനാണെന്ന്”. ഒരു മുസ്ലീമിനും അതിനെതിരിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാലാണു അദ്ദേഹത്തിൻറെ ജന്മദിനം  ആഘോഷിക്കുന്നതിനെ എതിർക്കുന്ന പുത്തൻ വാദികൾ പോലും ഹജ്ജിനു പോയിട്ട് മദീനയിൽ പോയി അദ്ദേഹത്തിനു അഭിവാദ്യം അർപ്പിക്കുന്നത് പോലും. ഈ ഒറ്റ കാരണം മാത്രം പോരെ ഈ മഹാൻറെ മഹത്വം മനസ്സിലാക്കാൻ എന്നിട്ടും ആ മഹാൻറെ ജന്മദിനത്തിൽ സന്തോഷം പങ്കിടുന്നതിൽ വിമുഖത കാണിക്കുന്നവർ തികച്ചും മൌഢരാണെന്നേ എനിക്ക് പറയാനുള്ളു.
   ഈ കാരുണ്യത്തിനെ പ്രവാചകൻറെ ജന്മദിനമായ റബീഉൽ അവ്വൽ പന്ത്രണ്ടിൽ ഞാൻ സർവ്വശക്തനോട് പ്രത്യേകമായി പ്രാർത്ഥിക്കുന്നു, ഈ മഹാമനുഷ്യനു കൂടുതൽ ഉന്നത സ്ഥാനത്തിനായി. അദ്ദേഹത്തെ ഞാൻ പ്രകീർത്തിക്കുന്നു... ഈ പ്രവാചകനെ ഞാൻ മറ്റെന്തിനേക്കാളും ഉപരി സ്നേഹിക്കുന്നു. അദ്ദേഹത്തിനു കോടി കോടി സലാമിനായി ഞാൻ പ്രാർത്ഥിക്കുന്നു.
    “ യാ നബി സലാം അലൈക്കും... യാ റസൂൽ സലാം അലൈക്കും... സലാവത്തുള്ള അലൈക്കും....”

 എല്ലാ പ്രിയപ്പെട്ടവർക്കും ഈ സുദിനത്തിൽ എൻറെ നബി ദിനാശംസകൾ....
Abk Mandayi Kdr

Create your badge

Thursday, February 2, 2012

പുലരുന്നത് വെള്ളി - ചെറുകഥ

പള്ളിയിലേക്ക് അസർ നമസ്ക്കാരത്തിനായി വിശ്വാസികൾ കൂട്ടമായെത്തുന്നു. അങ്ങകലെ നിന്നും ഒരു പറ്റം കുട്ടികളുടെ അകമ്പടിയോടെയാണു ആരോഗ്യദൃഢഗാത്രനായ ഒരു മനുഷ്യൻ പള്ളി മുറ്റത്തേക്ക് കടന്ന് വന്നത്, സകലരുടേയും ശ്രദ്ധയാകാർഷിച്ചു. വേഷം ഒറ്റ മുണ്ടും, ഫുൾകൈ ഷർട്ടും, തൻറേതല്ലെന്ന് വിളിച്ചറിയിക്കുന്ന ഓവർ കോട്ടും, തലയിൽ പച്ചകമ്പിളിയാൽ ചുറ്റിക്കെട്ടിയ വികൃതമായ കോലവും, മൈലാഞ്ചിയാൽ ചുവപ്പിച്ച വട്ട താടിയും എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു.
      പള്ളിയിൽ നിന്നുയർന്ന ഇക്കാമത്ത് വിളിയുടെ ശബ്ദം കേട്ട എല്ലാ വിശ്വാസികളും നമസ്ക്കാരത്തിനായി നിരന്നു നിന്നു, എന്നാൽ, പുതുതായി വന്ന വട്ടതാടിക്കാരനെ നമസ്ക്കാരത്തിനായി കണ്ടില്ല.
നമസ്ക്കാരം കഴിഞ്ഞിറങ്ങിയ ആളുകൾ കണ്ടത് അങ്ങ് ഖബർസ്ഥാനിൽ ഒരു കശുമാവിൻ ചുവട്ടിൽ മരത്തെ ചാരിയിരിക്കുന്ന അദ്ദേഹത്തെയാണു, വിദൂരതയിലേക്ക് ദൃഷ്ടി പായിച്ച് കൈവിരലുകൾ കൊണ്ട് മുദ്രകാണിക്കുന്നത് കണ്ട ചില കാഴ്ചക്കാർ പറഞ്ഞു. “അയാൾക്ക് തികഞ്ഞ വട്ടാണെന്ന്”
 മറ്റൊരാൾ പറഞ്ഞ് “ അസ്തഹ്ഫിറുള്ളാഹ് , അങ്ങനെ പറയരുത് മക്കളെ.... അദ്ദേഹമൊരു ഔലിയ അല്ലെന്ന് ആർക്കറിയാം”.
  “ ദൂരെ നിന്ന ഒരു ചെറുപ്പക്കാരൻ ആത്മഗതം ചെയ്തു തെല്ലുറക്കെ തന്നെ  “ ഉലക്ക  ... ഔലിയ ആണെത്രേ!!! നിങ്ങൾക്കീ വിശ്വാസം മാറ്റാനായില്ലേ അഹമ്മദ് കുട്ടിക്കാ?”
 “ എടാ മോനെ നിൻറെയൊക്കെ തലയിൽ ഇപ്പോ ചിലതൊക്കെ കയറി കൂടിയിരിക്കയല്ലേ, പിന്നെ , എങ്ങനെ നേരേയാകും, അഹമ്മദ് കുട്ടിക്കയും വിട്ടില്ല. കൂട്ടത്തിലൊരാൾ  ഇടപ്പെട്ടുകൊണ്ട് പറഞ്ഞു, നിങ്ങളുടെ തർക്കം പള്ളിമുറ്റത്ത് വേണ്ട, അങ്ങോരു ആരുമാകട്ടെ.. നമ്മുക്ക് നമ്മുടെ വഴി.. അയാൾക്ക് അയാളുടെ വഴി, അതോടെ അവരുടെ തർക്കത്തിനു ശമനമായി. എല്ലാവരും പിരിഞ്ഞ് പോകുകയും ചെയ്തു. എന്നാൽ, അഹമ്മദ് കുട്ടി മാത്രം അവിടെ ചുറ്റിപറ്റി നിന്നു. ഒടുവിൽ എല്ലാവരും പോയി കഴിഞ്ഞപ്പോൾ ആ മനുഷ്യൻറേ അടുത്തേക്ക് മെല്ലെ നടന്നു.
      പിറ്റേദിവസം രാവിലെ അഹമ്മദ് കുട്ടി പ്രദേശത്തെ പ്രധാന വ്യക്തിയും, പൌരപ്രധാനിയുമായ കോയാക്കുട്ടി സാഹിബ്ബിനേയും കൂട്ടിയാണു പള്ളി മുറ്റത്തെത്തിയത്. ഇവരെ പ്രതീക്ഷിച്ചിരുന്ന പോലെ ദിവ്യനെന്ന് വിളിക്കപ്പെട്ട മനുഷ്യനും പള്ളിമുറ്റത്തുണ്ടായിരുന്നു.  
   കോയാക്കുട്ടി സാഹിബ്ബ് സലാം പറഞ്ഞു കൊണ്ട് ദിവ്യൻറെ കൈക്ക് പിടിച്ച് കുലുക്കി, ഹോ ..എന്ത് മാർദ്ദവമേറിയ കൈ കോയക്കുട്ടി സാഹിബ്ബ് ആത്മഗതം ചെയ്തു തന്നെയുമല്ല മുഖത്തിനും എന്തൊരു കാന്തി.
     അവർ തമ്മിൽ വിശദമായി സംസാരിച്ചു, കോയക്കുട്ടി സാഹിബ്ബ് അഹമ്മത് കുട്ടിയോട് പറഞ്ഞു “ അഹമ്മദ് കുട്ടി പറഞ്ഞെതെത്ര ശരിയാണു , അദ്ദേഹം ഔലിയ തന്നെ , അദ്ദേഹം പറഞ്ഞത് കേട്ടില്ലേ, ഇന്ന് ളുഹർ നമസ്ക്കാരം മക്കത്തെ പള്ളിയിൽ നടത്തി ദുആ ചെയ്തപ്പോൾ ഒരു സ്വപ്നം പോലെ ഒരു അറിയിപ്പ് എനിക്ക് കിട്ടി, ഉടനെ ഈ മസ്ജിദ് അബൂബക്കറിൽ എത്തി ചേരണമെന്നും, എന്നെ പ്രതീക്ഷിച്ച് ധാരാളം രോഗികൾ ഇവിടെ നിൽക്കുന്നെന്നും.” അൽഹംദുലില്ലാഹ് , പിന്നെ, സമയം പഴാക്കിയില്ല നേരെ ഇങ്ങോട്ട് തിരിച്ചു. ഇവിടെ വന്നപ്പോൾ കുറച്ച് പേർ നമസ്ക്കാരത്തിനുണ്ടായിരുന്നു, ആരും എന്നെ ശ്രദ്ധിച്ചില്ല, ഞാൻ ഖബർസ്ഥാനിൽ പോയിരുന്നപ്പോൾ ഈ മനുഷ്യൻ ദിവ്യൻ അഹമ്മദ് കുട്ടിയെ ചൂണ്ടിക്കൊണ്ട് വന്ന് വിവരങ്ങൾ തിരക്കി.
    അൽഹംദുലില്ലാഹ്, അതെത്ര നന്നായി ഇല്ലായിരുന്നെങ്കിൽ പുത്തൻ കൂറ്റുകാർ അങ്ങയെ ഓടിച്ച് കളയുമായിരുന്നു, കോയാക്കുട്ടി സാഹിബ്ബ് മൊഴിഞ്ഞു.
    അങ്ങനെയൊന്നും ഓടി പോകുന്നവനല്ല ഈ ഫഹർ മുസ്ല്യാർ, കോയാക്കുട്ടി സാഹിബ്ബിനെ തറപ്പിച്ച് നോക്കിക്കൊണ്ട് ദിവ്യൻ ചോദിച്ചു.” അല്ലാ... നിങ്ങൾക്ക് കാര്യമായി എന്തോ രോഗമുണ്ടല്ലേ?
   ഉണ്ട് മുസ്ല്യാരെ... കോയക്കുട്ടി സാഹിബ്ബ് പറഞ്ഞു.”
ഹും... ഒന്നിരുത്തി മൂളി കൊണ്ട് ദിവ്യൻ മൊഴിഞ്ഞു, “ നമ്മുക്കത് മാറ്റിയെടുക്കാം, വയറിനല്ലേ അസുഖം? എന്താ അങ്ങനെ തന്നെയല്ലേ?
  “ അതെ” കോയക്കുട്ടി സാഹിബ്ബ്..
നമ്മുക്ക് ഒന്ന് വിശദമായി പരിശോധിക്കണം , അതിനു പറ്റിയ ഒരിടം കണ്ടെത്തണം, ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഒരു രൂപം കിട്ടിയിട്ടുണ്ട്.
“ സിഹിർ“ ........... ആദ്യ ഭാര്യയുടെ വീട്ടുകാർ ചെയ്ത മാരണങ്ങളാണു നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് ദിവ്യൻ സംശയലേശമന്യേ തറപ്പിച്ചു പറഞ്ഞു.
    കോയക്കുട്ടി സാഹിബ്ബ് സ്തബ്ദനായി പോയി, ഇദ്ദേഹം ആരാണു!!!! വർഷങ്ങൾക്ക് മുൻപ് താൻ ഉപേക്ഷിച്ച ഭാര്യയേയും, അവളുടെ വീട്ടുകാരേയും കുറിച്ച് ഇത്ര വ്യക്തവും, സൂക്ഷ്മമായും അറിയണമെങ്കിൽ ഇദ്ദേഹം ചില്ലറക്കാരനായിരിക്കില്ല. കോയക്കുട്ടി സാഹിബ്ബ് നെടുവീർപ്പോടെ ചിന്തിച്ചു.
     കോയക്കുട്ടി സാഹിബ്ബ് അറിയുന്നുണ്ടോ, ദിവ്യൻ പറഞ്ഞ കാര്യങ്ങളെല്ലാം അഹമ്മദ് കുട്ടിയിൽ നിന്ന് ചോർത്തിയതാണെന്ന്.
   അങ്ങനെ കോയക്കുട്ടി സാഹിബ്ബും, ദിവ്യനും തമ്മിലുള്ള ബന്ധം സുദൃഢമായി, കോയക്കുട്ടി സാഹിബ്ബിൻറെ മനോഹരമായ മണിസൌധത്തിൽ  ദിവ്യൻ താമസവും തുടങ്ങി. ദിവസങ്ങൾ , ദിവ്യൻറെ ദിവ്യത്ത്വത്തിൽ പ്രദേശവാസികളും വിശ്വസിച്ച് തുടങ്ങി, എല്ലാ രോഗങ്ങൾക്കും മന്ത്രിച്ചൂതിയ വെള്ളവും, അരി മഷിയിൽ അറബി ലിപികളാൽ എഴുതിയ വെള്ള പിഞ്ഞാണങ്ങളും, തുണികളിൽ പൊതിഞ്ഞ് കൊണ്ട് പോകുന്ന സ്ത്രീകളാലും കോയക്കുട്ടി സാഹിബ്ബിൻറെ മന്ദിരത്തിൽ ഒരു സ്ഥിരം കാഴ്ചയായതോടെ , ദിവ്യനായ ഫഹർ മുസ്ല്യാരുടെ തുകൽ പെട്ടിയിൽ സ്വർണ്ണാഭരണങ്ങളാലും, നോട്ടുകൾക്കൊണ്ടും നിറഞ്ഞത് നാട്ടുകാരാരും അറിഞ്ഞില്ല.
    സ്ത്രീകളുടെ അടുത്ത് വേണ്ടെത്ര പ്രചാരണങ്ങൾ എത്തിക്കാൻ അഹമ്മദ് കുട്ടിയുടെ ഭാര്യ സുഹറയുടെ സഹായങ്ങൾ കൂടിയായതോടെ കച്ചവടം പൊടി പൊടിച്ചു, നക്കാപിച്ചകൾ നൽകി അഹമ്മദ് കുട്ടിയും ദിവ്യൻറെ ചെയ്തികൾക്ക് കൂട്ട് നിന്നു.
   അന്ന് രാത്രി ദിവ്യനും, കോയക്കുട്ടി സാഹിബ്ബും ചേർന്ന് അടച്ചിട്ട മുറിയിൽ രഹസ്യ സംഭാഷണത്തിലേർപ്പെട്ടു. പണത്തിനോട് ആർത്തിയുള്ള കോയക്കുട്ടി സാഹിബ്ബിൻറെ മനസ്സ് തൊട്ടറിഞ്ഞ ദിവ്യൻ പണം വേണ്ടുവോളമുണ്ടാക്കാനുള്ള വിദ്യ കോയക്കുട്ടി സാഹിബ്ബിനു പഠിപ്പിച്ച് കൊടുക്കാമെന്നുണർത്തി. ഇത് കേട്ട് കോയക്കുട്ടി സാഹിബ്ബിൻറെ മനം കുളിർത്തു, ശരീരം ഉത്ക്കണ്ഠയാൽ  വിറ പൂണ്ടു. എന്ത് വിദ്യയാണു ദിവ്യൻ തന്നെ പഠിപ്പിക്കാൻ പോകുന്നതെന്ന് ആകാംഷയോടെ നിമിഷങ്ങൾ തള്ളി നീക്കി. അപ്പോഴാണു ദിവ്യൻറെ ചോദ്യമുയർന്നത്... ഇന്നെന്താഴ്ചയാണു?...
    വളരെ ഭവ്യതയോടെ കോയക്കുട്ടി സാഹിബ്ബ് മറുപടി പറഞ്ഞു, “ ഇന്ന് ചൊവ്വാഴ്ച”
   ദിവ്യൻ അല്പം ആലോചനയിൽ മുഴുകി, അല്പം നിമിഷം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.
  “ ചൊവ്വാഴ്ച നല്ല ദിവസമല്ല, വ്യാഴാഴ്ചയാകട്ടെ, വെള്ളിയാഴ്ച രാവ് നല്ല ദിവസമാണു. തുടർന്ന് ദിവ്യൻ കോയക്കുട്ടി സാഹിബ്ബിനോട് പറഞ്ഞു.” ഈ രഹസ്യം ഒരു കാരണ വശാലും ആരും അറിയരുത്, അറിയിച്ചാൽ നിങ്ങൾക്കത് ദോഷമാണു. ഇരുമ്പു കഷണങ്ങളും, പാറക്കല്ലുകളേയും വെള്ളിയാക്കുന്ന വിദ്യയാണു ഞാൻ പഠിപ്പിക്കുന്നത്, അത് കൊണ്ട് വലിയ വാർപ്പുകൾ ഒരു മുറിയിൽ വെച്ച് നിറയെ വെള്ളം ഒഴിച്ച് വെക്കണം, സഹായത്തിനു അഹമ്മദ് കുട്ടിയും, ഭാര്യ സുഹറയും മാത്രമേ പാടൊള്ളു. രണ്ട് ദിവസത്തിനുള്ളിൽ വേണ്ട പാറക്കല്ലുകളും, ഇരുമ്പ് കഷണങ്ങളും മുറിയിൽ എത്തിച്ചിരിക്കണം, ദിവ്യൻ ഓർമ്മിപ്പിച്ചു.
   വ്യാഴാഴ്ച സന്ധ്യക്ക് ശേഷം താഴത്തെ മുറിയിൽ മൌലീദ് പാരായണവും, തുടർന്ന് റാത്തീബും നടത്തണം അതിനുള്ള ഏർപ്പാടുകൾ ഉടനെ ചെയ്യണം വിശ്വാസികളല്ലാത്ത ആരേയും ആ മുറിയിൽ കയറ്റരുത്, മറിച്ച് സംഭവിച്ചാൽ നമ്മുടെ പ്രവർത്തനങ്ങൾക്ക് ദോഷമുണ്ടാകും.
വ്യാഴാഴ്ച രാവിലെ തന്നെ മരുന്നിനും, മറ്റുമായി ദിവ്യൻ ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ തികഞ്ഞ സംതൃപ്തിയോടെ കോയക്കുട്ടി സാഹിബ്ബ് ദിവനെ ഏൽപ്പിച്ചു.
   വ്യാഴാഴ്ച ഉച്ചയായി, തകൃതിയായി പണികൾ നടക്കുന്നു, സന്ധ്യക്ക് മുൻപായി എല്ലാം ഒരുക്കി കഴിഞ്ഞു മഗ് രിബ് നമസ്ക്കാരത്തിനു ശേഷം, ദർസ്സ് കുട്ടികളും, ഉസ്താദുന്മാരും എത്തി, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ചില നാട്ടുകാരും എത്തി ചേർന്നു, തുടർന്ന് മൌലീദ് പാരായണവും തുടങ്ങി.
   ദിവ്യനും, കോയക്കുട്ടി സാഹിബ്ബും, അഹമ്മദ് കുട്ടിയും, ഭാര്യ സുഹറയും അടച്ചിട്ട മുറിയിലെ വാർപ്പുകളിൽ ഇരുമ്പ് കഷണങ്ങളും, പാറകഷ്ണങ്ങലും നിറച്ച് വെച്ചു. അത് കഴിഞ്ഞയുടനെ ദിവ്യൻ തൻറെ ബാഗിൽ നിന്നും ഒരു കുപ്പിയെടുത്ത് ധ്യാനിച്ച ശേഷം വാർപ്പുകളിൽ കുറേശ്ശേ ഒഴിച്ചു, എന്നിട്ട് വാർപ്പുകൾ ഭദ്രമായി അടച്ച് വെച്ച് കൊണ്ട് പറഞ്ഞു, “ നമ്മൾ നാലു പേർ മാത്രമേ ഇതറിയാൻ പാടുള്ളു, മറ്റൊരാൾ ഇതറിഞ്ഞാൽ ഇവയെല്ലാം വെള്ളിയാകില്ലെന്ന് മാത്രമല്ല, പുറത്ത് പറയുന്നയാൽ മുഴു ഭ്രാന്തനായി തീരുകയും ചെയ്യും. ഇത് കേട്ട് എല്ലാവരും തലക്കുലുക്കി സമ്മതിച്ചു.
      മുറി ഭദ്രമായി പൂട്ടി പുറത്തിറങ്ങിക്കൊണ്ട് ദിവ്യൻ പറഞ്ഞു,“ ഈ മുറിക്ക് ശക്തനായ ഒരാൾ കാവൽ നിൽക്കണം, അതിനു പറ്റിയത് അഹമ്മദ് കുട്ടി തന്നെ, കോയക്കുട്ടി സാഹിബ്ബ് റാത്തീബിൽ പങ്കെടുത്തോളു, ആർക്കും ഒരു സംശയവും തോന്നരുത്, ഈ രാത്രി എനിക്കുറക്കമില്ലാത്ത ധ്യാനത്തിൻറെ രാത്രിയാണു, സുഹറ ഒരു സാധാരണ സ്ത്രീയാണു അത് കൊണ്ട് രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയില്ല അത് കൊണ്ട് അവളെ എൻറെ സ്വലാത്തിലും, ദുആയിലും ഇരുത്തിക്കോളാം.”
     അങ്ങനെ എല്ലാവരും ഓരോർത്തരെ ഏൽപ്പിച്ച ജോലിയിലേപ്പെടാൻ പിരിഞ്ഞു.
    നേരം പുലർന്നു, കോയക്കുട്ടി സാഹിബ്ബിനു വരാൻ പോകുന്ന അളവറ്റ സ്വത്തിനെ കുറിച്ചോർത്ത് ഉറക്കമില്ലാത്ത രാവായിരുന്നത്. അദ്ദേഹം, അഹമ്മദ് കുട്ടി കാവൽ നിൽക്കുന്ന മുറിയിലേക്ക് അതിവേഗം നടന്ന് ചെന്നു. അഹമ്മദ് കുട്ടി നല്ല ഉറക്കത്തിലായിരുന്നു, അയാളെ തട്ടി വിലിച്ച് കൊണ്ട് കോയക്കുട്ടി സാഹിബ്ബ് വാതിൽ തുറപ്പിച്ചു. അയാൾ സ്തംബ്ധനായി പോയി, തലേന്ന് രാത്രി നിറച്ച് വെച്ച ഇരുമ്പു കഷണങ്ങളും, പാറക്കഷണങ്ങളും അതേ പടി വാർപ്പിലെ വെള്ളത്തിൽ ഇരിക്കുന്നു.
     റബ്ബുൽ ആലമിനായ തമ്പുരാനെ ചതി പറ്റിയല്ലോയെന്ന് ഉച്ചത്തിൽ വിളിച്ച് കൊണ്ട് കോയക്കുട്ടി സാഹിബ്ബ് ദിവൻറെ മുറിയെ ലക്ഷ്യമാക്കിയോടി, ദുവ്യൻറേ തുറന്നിട്ട മുറി ശൂന്യമായിരുന്നു. കട്ടിലിൽ ഒരു തുണ്ട് കടലാസ് മാത്രം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. കോയക്കുട്ടി സാഹിബ്ബ് ആ കുറിപ്പെടുത്ത് അഹമ്മദ് കുട്ടിയുടെ നേർക്ക് നീട്ടി കൊണ്ട് വായിക്കാൻ പറഞ്ഞു. വിറയാർന്ന കൈകളോടേ അഹമ്മദ് കുട്ടി അതിങ്ങനെ വായിച്ചു.
 “ ഹേ... പണത്തിനു ആർത്തി പൂണ്ട മനുഷ്യാ... നിങ്ങളുടെ പണത്തിനോടുള്ള ഒടുങ്ങാത്ത ആഗ്രഹത്തിനു ഒരു ചെറിയമരുന്നായിരുന്നു ഇന്നലെ നടത്തിയ നാടകം.”
   വ്യാഴാഴ്ച രാത്രി മരുന്ന് വെള്ളത്തിൽ ഇരുമ്പും, പാറകഷണങ്ങളും ഇട്ട് വെച്ചാൽ പുലരുന്നത് വെള്ളിയാണെന്നാണു ഞാൻ താങ്കളെ ധരിപ്പിച്ചിരുന്നത്. അത് അപ്രകാരം തന്നെ നടത്തിയിട്ടുണ്ട്. എന്നാൽ, പാറകഷണങ്ങളും, ഇരുമ്പുകഷണങ്ങളും വെള്ളിയാകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല.
      പിന്നെ, ഒരു കാര്യം കൂടി, മൂന്ന് നാലു ദിവസം എൻറെ ശിക്ഷ്യയായി വർത്തിച്ച സുഹറ എൻറെ കൂടെ പോരുന്നുണ്ട്, തുടർന്നും അവളെൻറെ ശിക്ഷ്യയായി തന്നെ തുടരുന്നതായിരിക്കും. അമ്മഹമ്മ് കുട്ടി മോഹാലസ്യപ്പെട്ട് വീണത് കോയക്കുട്ടിയുടെ ദേഹത്തേക്കായിരുന്നു.

 (പ്രത്യേക കുറിച്ച് ഈ ചെറുകഥ ഒരു മതവിഭാഗത്തേയും ഇകഴ്ത്തുവാനല്ലെന്നും, സമൂഹത്തിൽ  വിശ്വാസികളെ അവരുടെ വിശ്വാസത്തെ മറയാക്കി വഞ്ചിക്കുന്ന ഒട്ടേറെ കള്ളദിവ്യന്മാർക്കെതിരെ മാത്രമുള്ള മുന്നറിയിപ്പാണു. ഇത്തരം ദുഷ്ടന്മാർ യഥാർത്ഥ ദിവ്യന്മാരെ കരിവാരി ത്തേച്ച് കൊണ്ടിരിക്കുന്നു.അത്തരം ഒരു ദിവ്യനെ കുറിച്ച് മാത്രമാണെന്ന് പ്രത്യേകം വായനക്കാരെ ഉണർത്തുന്നു.)








Abk Mandayi Kdr

Create your badge