Sunday, August 14, 2011

ആലിപ്പഴം - കവിത

ആലിപ്പഴമേ നീയ്യുമുതിർന്നു വീണുവോ....
ഈ ഊഷര ഭൂമിയിൽ അനാഥമായ്....
 കാർ മുകിലിൻ ചിറകിൽ നിന്ന്...
 വിരുതനാം മാരുതൻ തട്ടിയെടുത്തുവോ...
 നിൻ കണികകൾ അമ്പര കോണിലൊളിപ്പിച്ചു.
 കാലങ്ങൾ തീർത്തൊരു ശീതമാരുതനിൽ...
 നിന്നേയും വഷസ്സിളേറ്റി പെയ്തോരു...
 തോരാ മഴക്കാലം.
 ആലിപഴമെ ഭൂവിൽ പതിച്ച നിന്നെ..
കോരിയെടുത്തെൻ കൈകുമ്പിളിൽ...
എൻ വദനത്താൽ മുത്തമിട്ട നിന്നെ...
പല തവണമ്മാനമാടി....
നിൻ ഹൃത്തിൽ തീകുണ്ഠമെരിയുന്നതറിയാതെ...
നിമിഷങ്ങൾ വഴിമാറി ....
നീയെൻ കൈകുമ്പിളിൽ ചെറുതായി...
എൻ കൈകളെ തണുപ്പിച്ച് ....
നീയ് സ്വയമെന്തിനു ആഹൂതി ചെയ്തു...
 നിന്നോടെനിക്കേറെ കിന്നാരം പറയേണം...
 എന്നോട് കെറുവിച്ച് അങ്ങോടിയൊളിച്ചതെന്തേ...
ഇനിയെന്ന് വരും നിനക്കൊന്ന് ചൊല്ലാമോ...
ഇനി നീ വന്നെന്നാൽ എന്നോട് ...
കൂട്ട് കൂടാമൊ?
നിനക്കായ് ഞാനൊരുക്കാം ....
നീയലിയാത്ത ഒരു മലർചെപ്പ്.


Abk Mandayi Kdr


Create your badge