Thursday, October 7, 2010

അമ്പിളിയോടൊരു കിന്നാരം

പാരിജാത മലരിൻ സുഗന്ധം വിതറുമാരാവിൽ.....
നിഴലുകളിണ ചേരുന്നയേകാന്ത രാവിൽ....
മാമ്പൂമ്പൊടിയിൽ നിന്നടർന്നു വീണൊരു...
കരി വണ്ടിൻ നുള്ളലറിയാതെ ഞാൻ....
നിൻ വെണ്മുഖം പാർത്തിരിക്കവേ...
...നിൻ പൊന്മുഖം മറക്കാനോടി വന്നൊരു...
കരിമുകിലിനോടെനിക്കീർഷ്യ.....
തോന്നിയതെന്തേ എൻ പൊന്നമ്പിളീ...
നിന്നിലെൻ ഹൃത്തിലുണർന്നനുരാഗമോ?