Sunday, October 16, 2011

ത്യാഗിയായ മകൾ - കഥ


സരോജനിക്കും അരവിന്ദനും മൂന്ന് പെൺ മക്കളായിരുന്നു, രമണി, അശ്വതി, ശ്രിദേവി എന്നിവർ, ദരിദ്രകുടുംബമായിരുന്ന സരോജനൈയും, അരവിന്ദനും പാടത്തും പറമ്പിലും രാപ്പകൽ അദ്ധ്വാനിച്ചായിരുന്നു കുടുംബം പോറ്റിയിരുന്നത്, ഇടക്കിടെ കിട്ടുന്ന ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് ദിവസത്തിൽ ഒരു നേരത്തിനുള്ളതേ തികയുമായിരുന്നുള്ളു അതിനാൽ സരോജനി അയൽ വീടുകളിൽ പോയി മുറ്റമടിച്ചും പാത്രങ്ങൾ മോറിയുമാണു ബാക്കി വരുന്ന അന്നം സമ്പാദിച്ചിരുന്നത്, എങ്കിലും മക്കൾക്ക് വിദ്യാഭ്യാസം നലകണമെന്ന് തന്നെ ആ ദരിദ്ര ദമ്പതികൾ നിർബ്ബന്ധമായിരുന്നു, ഇളയമകൾ അശ്വതി നാലാം തരം പഠിക്കുമ്പോഴാണു അരവിന്ദൻ അക്കാലത്തെ മഹാരോഗമായിരുന്ന ടിബിക്ക് കീഴടങ്ങിയത്, അരവിന്ദൻറെ മരണത്തോടേ സരോജനിക്ക് കുടുംബഭാരം താങ്ങാവുന്നതിലും ഏറെയായതോടെ മൂത്തവർ രണ്ട് പേരൂം പഠിപ്പ് നിർത്തി പണിക്ക് പോകാൻ തുടങ്ങി . എങ്കിലും ഇളയമകൾ ശ്രീദേവിക്കും കൂടുതൽ പഠിക്കാൻ കഴിഞ്ഞില്ല അവളും ഏഴാം തരത്തിൽ വെച്ച് പഠിപ്പവസാനിപ്പിച്ചു. മൂത്തവർ വളർന്നപ്പോൾ വളരെ കഷ്ടപ്പെട്ടാണെങ്കിലും സരോജനി അവരെ വിവാഹം ചെയ്തയച്ചു, അവർ ഭർത്തൃമതികളായപ്പോൾ സരോജനി തെല്ലു ആശ്വാസമായെങ്കിലും ഇനിയും ഒരു കടമ്പ തൻറെ മുന്നിൽ നിൽക്കുന്നാതിനാൽ അയൽ വീടുകലിലെ പണിക്ക് പോക്ക് സരോജനി നിർത്തിയില്ല,  വീട്ടിൽ ഏകയാകുന്ന മകൾക്ക് തയ പാഴ നെയ്യാനുള്ള പരിശീനം നൽകി അവർക്ക് കൈതയോലകൾ സംഘടിപ്പിച്ച് കൊടുത്തു അവൾ ആ പണിയിലും വ്യാപൃതയായതിനാൽ അല്ലലില്ലാതെ കുടുംബം തള്ളി നീക്കി, മൂത്ത രണ്ട് പേരേയും വിവാഹം കഴിച്ചവരും കൂലി പണിക്കാരായതിനാൽ ഭാര്യവീട്ടിലെ കഷ്ടപ്പാടുകൾ അകറ്റാൻ നിവൃത്തിയില്ലായിരുന്നതിനാൽ അവർ അമ്മയെ തേടിയെത്തലും ചുരുങ്ങി, അങ്ങനെയിരിക്കെ ഒരു നാൾ സരോജനി പണിയെടുത്തിരുന്ന വീട്ടിൽ വെച്ച് തളർന്ന് വീണു. ശ്രിദേവിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു. സരോജനിക്ക് ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന് കൂടി ഡോക്ടർ വിധി എഴുതിയതോടെ ശ്രീദേവിക്കായി കുടുംബം പോറ്റേണ്ട ചുമതല. അമ്മയുടെ ചികിത്സ, ഭക്ഷണം അവൾ നന്നേ ഞരുങ്ങിയെങ്കിലും സഹോദരിമാർക്കു മുന്നിൽ കൈനീട്ടാൻ അവൾ തയ്യാറായില്ല. ഇടക്കിടെ ഒന്നെത്തിനോക്കി മാത്രം പോയിരുന്ന സഹോദരിമാർ പ്രാരാബ്ദമായതിനാൽ ശ്രീദേവിയേയും അമ്മയേയും എന്തെങ്കിലും നൽകി സഹായിക്കാനും കഴിഞ്ഞില്ല.
   അമ്മയെ ശുശ്രൂഷിച്ച് കാലം കടന്ന് പോയത് ശ്രീദേവി അറിഞ്ഞില്ല, അല്ല അറിഞ്ഞെങ്കിലും അവൾ പുറത്ത് കാട്ടിയില്ലെന്ന് തന്നെ പറയണം. സരോജനി കിടന്ന കിടപ്പ് ഇരുപത്തി നാലു വർഷം കിടന്നു അത് വരേയ്ക്കും അമ്മക്കായ് ജീവിച്ച് തൻറെ ജീവിതം ഹോമിച്ച ത്യാഗിയായ ശ്രീദേവി അമ്മയും കൂടി കാലയവനികയിൽ മറഞ്ഞതോടേ ഒറ്റക്കായി അതിനകം അവൾ നാല്പത് പിന്നിട്ടിരുന്നു, ഏകയായ സഹോദരിയെ തനിച്ചൊരു വീട്ടിൽ നിർത്തുന്നത് ഭംഗിയല്ലെന്ന് കണ്ട സഹോദരി രമണി അവളെ തൻറെ കൂടേ താമസിപ്പിച്ചു, ഈ കഴിഞ്ഞ ദിവസം ശ്രീദേവി ആരോടും പരിഭവമില്ലാതെ, ഒരു ആശുപത്രിയിലും കിടക്കാതെ, ഒരു ദിവസം പോലും തൻറെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടാകാതെ ഈ ലോകത്തോട് വിട പറഞ്ഞു. അമ്മയ്ക്ക് വേണ്ടി ത്യാഗം സഹിച്ച ആ സ്ത്രീയോട് കരുണ കാണിച്ച ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.








Abk Mandayi Kdr

Create your badge