ഞാൻ മരിച്ചിട്ടധികമായില്ലെന്നറിയുന്നു...
എൻ ശവക്കല്ലറക്ക് മുകളിൽ ഒരു കൂട്ടം....
വെളുത്ത മുല്ലപ്പൂക്കൾ ഇരുന്നെന്നോട്....
ഒരു കഥ ചൊല്ലുന്നത് ഞാൻ കേട്ടു.
ഈ പൂക്കൾ നിനക്കായർപ്പിച്ചതാരെന്ന്....
നീ കാണാതെ പോയതെന്താത്മാവെ?
എൻ ആത്മാവ് തെല്ലിളിഭ്യതയോടെ ചൊല്ലി...
ഞാൻ ഒരു ശരീരമായിരിക്കുമ്പോഴും....
ഞാനൊരഹങ്കാരിയായി വാണീ ഭുവിതിൽ.
അല്പം വിഷമം പൂണ്ട് ആ പൂ ചൊല്ലി....
നിന്നഹങ്കാരം നിന്നിൽ ശേഷിപ്പതായ്....
നിന്നെ കാർന്ന് തിന്നുന്നാ .....
പുഴുക്കളെ ന്നോട് ചൊല്ലുന്നു.
നിൻറേ നാവുകളിരുന്നാ പുഴുക്കൾ...
മാംസത്തിൻ രുചി നുണഞ്ഞപ്പോൾ...
നിൻ ധൃഷ്ടങ്ങാളാലവയെ അപ്പോഴും...
നീ ഞെരിച്ചമർത്തിയില്ലേ?
അത് കേട്ടാ ആത്മാവ് രോഷത്തോടെ....
ഞാനണിഞ്ഞത് ശുഭ്രവസ്ത്രമാണെന്നും...
വിലയേറിയ ഷൂവാണെന്നും....
ഞാൻ ഭൂവിതിൽ രാജാവെന്നും...
കൃമി കീടങ്ങളറിഞ്ഞില്ലേ?
തെല്ലു കാലുഷ്യത്തോടോതിയാ മലർ....
നിൻ ശരീരവും നീയ്യും രണ്ടെന്നോർക്കുക...
നീ നിനച്ചാൽ തെല്ലുമനങ്ങില്ല....
നിൻ മൃതമാം ശരീരം.
തുടർന്ന് പൂവ്വിരുവിട്ടു...
ഞാനുമിന്നാത്മാവായ് വന്നു നിന്നരുകിൽ...
എങ്കിലുമിന്നെന്നിൽ ഒട്ടില്ലയഹങ്കാരം...
മർത്ത്യനാം നീ ശരീരം വിട്ടിട്ടും....
നിന്നഹന്തയൊതുങ്ങീല....
നരനായ് ഒരു ജന്മമാകാതെ....
Abk Mandayi Kdr
Create your badge