Monday, March 14, 2011

Pathfinder: സൌഹൃദം തലമുറകളിലൂടെ - കവിത

Pathfinder: സൌഹൃദം തലമുറകളിലൂടെ - കവിത: "കലാലയ വാതിൽ കടക്കവെ... മൈതാനത്തിൽ മൂലയിലൊരു... പൂത്തുലഞു നിൽകുമൊരു.. ..രമ്മച്ചി കണ്ണിമാവിൻ... ചുവട്ടിലൊരു പച്ചപാവാട... ക്കാരിയെ കണ്ടു ഞാൻ. ..."

സൌഹൃദം തലമുറകളിലൂടെ - കവിത

കലാലയ വാതിൽ കടക്കവെ...

മൈതാനത്തിൽ മൂലയിലൊരു...
പൂത്തുലഞു നിൽകുമൊരു..
..രമ്മച്ചി കണ്ണിമാവിൻ...
ചുവട്ടിലൊരു പച്ചപാവാട...
ക്കാരിയെ കണ്ടു ഞാൻ.
ഞെട്ടറ്റു വീണ കണ്ണിമാങ്ങകൾ..
പെറുക്കി കൈപിടിയിലൊതുക്കിയവൾ...
മുതുകിലേറ്റിയ പുസ്തക ഭാരത്താൽ..
ഇടയ്ക്കിടെ നിവർന്ന് നിൽക്കവെ..
കണ്ടവളെന്നെ , അല്പം ജാള ല്യതയോടെ..
അടുത്ത് ചെന്നു ഞാനും പെറുക്കി...
രണ്ട് കണ്ണിമാങ്ങകൾ.
വെച്ച് നീട്ടിയാവൾക്കായ് ...
ഒരു വലിപ്പമേറിയ കണ്ണിമാങ്ങ...
കൈനീട്ടി വാങ്ങിയവൾ പുഞ്ചിരിയോടെ..
സൌഹൃദം കൂടിയപ്പോൾ ...
ഞാനാരഞവളോട്...
പ്രാതലെന്ത് കഴിച്ചെന്ന്...
മുഖം നോക്കാതവളുരുവിട്ടു...
സയൻസ് കഷ്ണങ്ങളെന്നു...
പിന്നെ ഞാനറിഞവൾക്കന്ന്...
പരീക്ഷ സയൻസെന്ന്.

വളർന്നാ സൌഹൃദം ...
ഒരാൽ മരം പോലായ്...
കാലങ്ങൾ പോയ്മറഞപ്പോൾ...
അവളിന്നൊരദ്ധ്യാപികയിന്നാ..
കലാലയത്തിൽ..
ഇടക്കിടെ താണ്ടുന്നു ഞാനുമാ...
കലാലയ വാതിനരികിലൂടെ...
സൌഹൃദം പങ്കുവെക്കുമ്പോൾ..
അയവിറക്കുന്നു പഴയ കണ്ണിമാവിനെ..
ഇന്നാ കണ്ണിമാവിൻ ആത്മാവുറങ്ങു...
ന്നിടമൊരു നെല്ലിമരം മാത്രം...
ചൊല്ലി ഞാനവളോട് ഇനിയാര..
വകാശി നെല്ലിക്ക പെറുക്കാനായ്..
ഇനിയാരു വന്നീടുമൊരു
സൌഹൃദം പങ്കീടുവാനായ്.