Tuesday, December 14, 2010

മദ്യം വിഷമോ, വിഷമമോ?

മലയാളനാടിൻറെ ഈ കൂട്ടായ്മയിൽ ഏകദേശം നാലായിരത്തിൽ പരം മെമ്പർമാർ ഉണ്ട്. ഇവരിൽ എത്ര പേർ മദ്യപർ എന്ന് ഞാൻ ചോദിക്കുന്നില്ല. അതാരും പറയുകയും വേണ്ട. എന്നാൽ മദ്യം എന്ന വിപത്ത് ഭയാനകമാം വിധം മനുഷ്യസമൂഹത്തെ കാർന്ന് തിന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് അത് എങ്ങിനെ നിരുത്സാഹപ്പെടുത്താം എന്ന് മദ്യപാനികളല്ലാത്തവരും, മദ്യപാനികളും ഒന്നു ശ്രമിച്ച് കൂടെ.
മൂന്നര കോടി ജനങ്ങൾ വസിക്കുന്ന കൊച്ച് കേരളത്തിൽ 500 കോടിയോളം രൂപയുടെ മദ്യം കഴിക്കുന്നു എന്ന് നമ്മുടെ മുഖ്യമന്ത്രി തന്നെ പറയുമ്പോൾ ഇത്തരം കണക്കിൽ പെടാതെ എത്ര കോടിയുടെ മദ്യം നമ്മൾ കുടിച്ച് കളയുന്നു.
കുടിയന്മാർക്കു ആഘോഷിക്കാൻ ഇതാ ക്രിസ്തുമസ്സും, പുതുവർഷവും വരുന്നു, ഈ അഘോഷ വേളകളിൽ നമ്മുടെ മലയാളികൾ എത്ര കോടിയുടെ കുടിച്ച് മുടിക്കുമെന്ന് കണ്ട് തന്നെ അറിയണം.
പ്രവാസികളും കുടിയുടെ കാര്യത്തിൽ ഒട്ടും മോശമല്ല. ആഴ്ചാന്ത്യത്തിൽ അവർ ഒളീഞും തെളിഞും ഒരു പാടു കുടിക്കുന്നു. ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന പലരും കഴിക്കുന്നത് 99% ആൾക്കഹോൾ അടങ്ങിയതും, മനുഷ്യശരീരത്തെ നശിപ്പിക്കുന്നതുമായ മാരക വിഷമാണു.
പുക വലി പോലെ തന്നെ സമൂഹത്തെ കൂടി കുടിയും ബാധിക്കും എന്നു പറയെണ്ടതില്ലല്ലോ. ചിലർ കുടിച്ചാൽ പിന്നെ പറയാനും വേണ്ട. നമ്മുടെ നാട്ടിൽ ഒരു ഭ്രാന്ത് പോലെ കുടിയും , ലോട്ടറിയും ഒരു തീരാവിപത്തായിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരിൽ പലരും ആഴ്ച്ചയിൽ 3 ദിനം ജോലി ചെയ്യുകയും ബാക്കി 3 ദിവസം കള്ളുകുടിച്ച ഹാങ്ങ് ഓവർ മാറ്റാൻ അവധിയെടുക്കുകയും ചെയ്യുന്ന ദീനമായ കാഴ്ച്ചകളാണു കാണാൻ കഴിയുന്നതു. ഏഴാം ദിവസം പിന്നെ പൊതു അവധി ദിനം ആ ദിവസം പലയിടത്തും ചായ പീടികകൾ അടഞു കിടക്കും, പക്ഷേ അന്നാണു കള്ള് ഷാപ്പുകൾ വില്പനയിൽ റെക്കോഡിടുന്നതു.
ഈ മദ്യപാനം നിമിത്തം എത്രയോ കുടുംബങ്ങളാണു വഴിയാധാരമാകുന്നതു, സ്ത്രീകളെ പീഡിപ്പിക്കുന്നവരിൽ ഏറിയ പങ്കും കുടിക്കുന്നവരാണു. സമൂഹത്തിൽ പോക്കിരി ത്തരങ്ങൾ ചെയ്യുന്നവരിൽ 100% വും കുടിയന്മാരാണു, എതു പീഡനമുണ്ടോ അതിൻറെ പിന്നിലും കുടിയുണ്ട്. വർഗ്ഗീയാക്രമണം നടത്തുന്നവരിൽ ഭൂരിഭാഗവും കുടിയന്മാരാണെന്ന് കാണാം.
ചുരുക്കി പറഞാൽ സമൂഹത്തിൽ എല്ലാ കുഴപ്പങ്ങളുടേയും മൂല കാരണം കുടിയാണു.
അതു കൊണ്ട് നമ്മിൽ ഈ കൂട്ടായ്മയിൽ ആരെല്ലാം കുടിക്കുന്നുണ്ടോ അവരെല്ലാം ഒന്നു സ്വയം വിലയിരുത്തുക, കുടി നിർത്താൻ കഴിയൂമോന്നു. ആളുകൾ പറഞു കുടി നിർത്തുന്നതിനേക്കാൾ നല്ലതു സ്വന്തം മനസ്സ് അതിനു ഒരുങ്ങുകയാണു വേണ്ടതു. കുടികൊണ്ട് യാദൊരു നേട്ടവും നാം കൊയ്യുന്നില്ല മറിച്ച് നല്ലൊരു സമൂഹത്ത നമുക്കു ലഭീക്കുന്നു. പലരും ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഏതായാലും പുതു വർഷം ആകട്ടെ എന്ന് കരുതുന്നവരുണ്ടാകാം, ഒരിക്കലും അങ്ങിനെ ചിന്തിക്കുന്നവർക്കു കുടി നിർത്താൻ കഴിയില്ല. മനസ്സിൽ ഒരു നിശ്ചയം എടുത്താൽ അതു ഉടനെ നടപ്പാക്കുന്നവർക്കേ ഈ വിപത്തിൽ നിന്നു രക്ഷ നേടാൻ കഴിയൂ.
നാമിൽ പലരും വിദ്യാഭ്യാസ കാലത്ത് കൂട്ടുകാരുമൊത്ത് ഒരു രസത്തിനു ബിയറിൽ നിന്ന് തുടങ്ങുന്നു, ചിലർ ചില സൽക്കാര വേളയിൽ തുടങ്ങുന്നു, ചിലർക്ക് ഒരു ഫാഷനാണു, ചില ക്ലബ്ബുകളിൽ പൊങ്ങച്ചത്തിനു കുടിക്കുന്നവരുണ്ടാകാം. പിന്നീട് അതു നിറുത്താൻ കഴിയാത്ത വിധമായി പലർക്കും മാറുന്നു. അപൂർവ്വം ചിലർ മാത്രമേ, ചിലപ്പോൾ മാത്രം കുടി ശീലമാക്കിയവർ ഉണ്ടാകാം.
ഏതായാലും, എൻഡോസൾഫാൻ കാര്യത്തിൽ നമ്മൾ കാണിച്ച ശുഷ്ക്കാന്തി ഇക്കാര്യത്തിലും നമ്മുക്കു കാണിച്ച് മലയാളനാടിനു ഒരു മാതൃക ആയി കൂട.
എൻറെ പ്രിയപ്പെട്ട എല്ലാവരേയും ഞാൻ ക്ഷണിക്കുന്നു, നിങ്ങൾ മദ്യപിക്കുന്നവരാണോ? സ്വയം അതു നിറുത്താൻ തയ്യാറുണ്ടോ? നാമിൽ ആരെങ്കിലും എന്റെ ഈ കുറിപ്പുക്കൊണ്ട് കുടി നിറുത്തിയെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എങ്കിൽ എൻറെ ഈ ഉദ്യമം സഫലമായി. പ്രിയപ്പെട്ടവരുടെ അഭിപ്രായങ്ങളും, അതോടൊപ്പം ഈ ഉദ്യമം വിജയപ്രദമാക്കാനും സഹകരണം പ്രതീക്ഷിക്കുന്നു.