Friday, May 18, 2012

ഒരു യാത്രയിലെ ഓർമ്മകൾ - കവിത

Abk Mandayi Kdr

പിരിഞ്ഞു പോയവളൊരിക്ക....
ലൊന്നുമെന്നോടുരിയാടാതെ....
മനസ്സിനേറ്റൊരഘാതവുമായ് ഞാനാ....
വഴിയോരത്തേകനായ്.

കാലം അതിശീഘ്രം പാഞ്ഞു പോയ്....
മുടിയിഴകളിൽ വെള്ളികെട്ടിയൊരു നാൾ...
കണ്ടു ഞാനവളെ ഏകയായ് ബസ്സ്സ്റ്റാൻറീൽ...
കണ്ണുകൾ പൂട്ടിയടച്ചു ഞാൻ പലവട്ടം...
മനസ്സു മന്ത്രിച്ചു അവളതാകല്ലേയെന്നു.

അഴിഞ്ഞുലഞ്ഞ സാരിത്തലപ്പ്.....
വികൃതാം വാരിചുറ്റി .....
ഒറ്റ നോട്ടത്തിലൊരു ഭ്രാന്തി പോൽ ഭാവം...
മുഖത്തെല്ലു പൊന്തിയൊരു പേക്കോലമായ്.

നടന്നടുത്തു ഞാനവളുടെ ചാരെ....
അറിഞ്ഞില്ലവളെൻ സാമീപ്യത്തെ....
മുഖത്തല്പം തൊലി ചുളുങ്ങിയെങ്കിലും...
സുമുഖനായ് തോന്നുമൊരുവനോട്...
ഒന്നുമുരിയാടാനായ് ഭാവമില്ലെന്ന ഭാവേന.

എൻ കൈകൾ വിലക്കിയവൾ ഗമനത്തെ....
തെല്ലമ്പരന്നവൾ ക്രുദ്ധയാം നോട്ടത്തിൽ...
പ്രഥമമാം സംഗമത്തിൽ ഞാൻ പാർത്തയവൾ...
ഗൌരവ ഭാവം കണ്ട് ഞാൻ....
ഊളിയിട്ടിറങ്ങിയെൻ ഗതകാലത്തിലേക്ക്.

അന്നവൾ കോളേജ് കുമാരിയായ് വാഴുന്നു...
സൌന്ദര്യം വാരി ചൊരിഞ്ഞു ഭഗവാൻ....
ചൂളമരച്ചോട്ടിൽ പലവട്ടം സന്ധിച്ചു ഞങ്ങൾ...
വേർ പിരിയാനാകാത്ത ബന്ധം.
ബന്ധങ്ങൾ മുറുകിയപ്പോൾ ബന്ധനങ്ങളായി...
ബന്ധുക്കൾ ശത്രുക്കളായി മാറിയപ്പോൾ...
വിരഹവേദനയാൽ നൊമ്പരപ്പെട്ടു ഹൃദയങ്ങൾ...
അടർത്തി മാറ്റിയാ പ്രണയങ്ങൾ കനിവില്ലാതെ.

നാളുകൾ കഴിഞ്ഞു ഞാനറിഞ്ഞു...
വിധവയായവൾ ക്രൂരമാം നിയതിയാൽ...
മക്കളേതുമില്ലാ ഒരു പാഴ്മരമായി മാറി..
ഇന്നാരുമില്ല തുണക്ക്  ഇന്നീ തെരുവിലുമെത്തി.

അഭയം നൽകാന്നിന്നെനിക്കാകില്ലെന്ന് ....
വേദനയോടെൻ ദുരഭിമാനം ചൊല്ലി....
സമൂഹത്തിൻറേ മുഖമെനിക്ക് വെറുപ്പായി...
എങ്കിലുമാ സമൂഹത്തിനു മുന്നിൽ ഞാൻ മുട്ട്മടക്കി.

എ.ബി.കെ മണ്ടായി.
Create your badge