Friday, January 20, 2012

ചതിക്കുഴികൾ - കവിത

ഒട്ടേറേ കാലങ്ങൾകൊണ്ടവൻ....
ഉറുമ്പുകളന്നം ശേഖരിക്കും പോൽ...
സ്വരുക്കൂട്ടി വെച്ചു മഞ്ഞലോഹത്തി...
ന്നാഭരണ  കൂട്ടങ്ങളവൾക്കായി.
ഓട്ടൊയോട്ടി സ്വരൂപിച്ച നാണയം...
പ്രിയമകൾക്കായി സ്വരുക്കൂട്ടിവെച്ചു...
വന്നൊരാലോചന ബോധിച്ചവൾക്കും...
സദ്യവട്ടങ്ങൾക്കൊരുക്കങ്ങളായി...
സന്തോഷമെങ്ങും കളിയാടിയാ വീട്ടിൽ...
അമ്മയില്ലാ പൊന്നോമന മകളെ....
പ്രാണനെ പോൽ സ്നേഹിച്ചാ അച്ഛൻ...
വിവാഹപന്തലണിയിച്ചൊരുക്കി...
രാവിൻ അന്ത്യയാമങ്ങളിലാ...
പെൺകൊടി ഓടിമറഞ്ഞൊരുത്തനുമായി...
അച്ഛനൊരുക്കൊട്ടി വെച്ചയാഭരണങ്ങൾ...
കവർന്നു കാമുകനൊത്തോടി പെണ്ണ്...
നാലഞ്ച് നാളുകൾ കഴിഞ്ഞൊരു നാളിൽ...
വീർത്ത കൺപോളകളുമായവളെത്തി...
കവർന്നെടുത്തവൾ മാനം നാലു നാളിൽ...
പോരാത്തതിന്നവൾ ആഭരണങ്ങളും...
നമ്മുടെ നാട്ടിൽ അരങ്ങേറുന്നിത്തരം...
വൻ ചതികൾ കണ്ടില്ലെ ...
പെൺകുട്ടികളെ നിങ്ങൾ.
സ്നേഹിച്ചും, ലാളിച്ചും....
വളർത്തിയൊരച്ഛനു....
താങ്ങുവാനാകുമോയീ ദുരന്തം.
സ്നേഹം ഭാവിച്ചടുക്കുന്നോരെല്ലാം...
പൊന്നിനും മാനത്തിനുമെന്നോർത്തിടുക..
എല്ലാം ത്യജിച്ച് നാട് വിടു മുൻപ്...
നിന്നേയും, പരിവാരങ്ങളേയും...
ഓർത്തീടുകയൊരു വട്ടം.

Abk Mandayi Kdr

Create your badge