Saturday, February 19, 2011

വിവിധ ഭാവങ്ങള്‍ - കവിത

ചേമ്പില കുമ്പിളില്‍ മഴത്തുള്ളി വീണപോല്‍...
ചാഞ്ചാടി നിന്നവള്‍ മാനസം...
പുളിയില കരമുണ്ടുടുത്തവള്‍....
നെറ്റിയില്‍ ചന്ദനകുറിയിട്ട.....
നാടന്‍ പെണ്‍കൊടി പോലവള്‍ നിന്നു.
നൈര്‍മല്ല്യമാമവള്‍ മുഖപത്മമിടക്കിടെ...
ചുവന്ന് തുടുത്ത് ഞാന്‍ കണ്ടു.
നിശബ്ദമാം രാവിന്‍‌റെ പാതിയില്‍...
വാനിലെ പാലൊളി ചന്ദ്രനെ പാര്‍ത്തവള്‍...
കോരിത്തരിച്ചതെന്തേ ?
ആകാശ ഗംഗയില്‍ നീന്തി തുടിക്കുമാ...
നക്ഷത്ര കൂട്ടങ്ങള വളെ നോക്കി...
കണ്ണിറുക്കിയതെന്തേ?
ആര്‍ത്തലറുന്ന കടലിന്നലപോല്‍...
അവളുടെ മാനസമലറിയതെന്തേ?
പൊന്‍ പ്രഭവിതറുന്ന അര്‍ക്കകിരണങ്ങളേ.. 
റ്റപ്പോളവളന്നേരം കോരിത്തരി....
ച്ചൊരു നവോഡപോല്‍.
വിവിധമാം ഭാവങ്ങള്‍ പേറുന്നീ...
പ്രകൃതിയെയാണെനിക്കേറെ ഇഷ്ടം.