Thursday, November 17, 2011

ഉണ്ണി പിറന്നാൽ - കവിത

ചിരിയടക്കാനാവുന്നില്ലെനിക്ക്...
 ഒരു പുതു ജന്മമേകാനോരു പടയണി...
 പുറപ്പാട് കണ്ടിട്ട്.

 ഒരായിരമമ്മമാർ തൻ കുഞ്ഞിനു...
 ജന്മങ്ങളേകുന്നു തെരുവെന്ന തറവാട്ടിൽ..
 പ്രസവം മറക്കാനവർക്കില്ലൊരു...
 തുണ്ട് പഴന്തുണി കഷ്ണങ്ങൾ...
 ഐശ്ചര്യമുള്ളവർക്കൊ പ്രസവത്തിനായ്...
 പച്ച പട്ട് വിരിച്ച് കൌതുകമുണർത്തും...
 ആതുര ശുശ്രൂഷാലയങ്ങളും...
 ഒരു പറ്റം ഭിഷ്വഗ്വരന്മാരും.
 തെരുവിലെയമ്മക്കോ..
 പൊടി പിടിച്ച പീടികതിണ്ണയും.
 ഇരുവരും ജന്മമേകുന്നതോ..
 മജ്ജയും, മാംസവുമേന്തിയ...
 മനുഷ്യകുഞ്ഞുങ്ങൾ.
 ഈ കുഞ്ഞ് അധരങ്ങൾ നുകരുന്നതോ..
 മധുരമാം, വെളുത്ത അമ്മിഞ്ഞ പാലുകൾ.
 എന്നിട്ടുമെന്തേയീ മാലോകരിങ്ങനെ?...
 കുബേര കുഞ്ഞിനു പ്രാധാന്യമേറ്റുന്നു..
 സ്വകുടുംബത്തിലും സോദരി പെറ്റാലും..
 സന്തോഷമില്ലവർ മുഖത്തൊരിക്കലും..
 വിദൂര ദിക്കിലെ സുന്ദരിപ്പെണ്ണിനു...
 ഉണ്ണി പിറന്നാലോ പടക്കം പൊട്ടുന്നു....
 മതിമറന്നിവർ ആഘോഷിച്ചീടുന്നു.

കാക്കക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞായിടുമ്പോഴും...
 തൻ രക്തത്തിൽ പിറന്നൊരു പൊന്നോമനയെ..
 തൃണവൽഗണിച്ചുള്ള ....
 സുന്ദരിപ്പെണ്ണിൻറെ കുഞ്ഞിനെ ലാളിക്കും...
 ഈ അന്ധസംസ്ക്കാരം നിങ്ങൾക്കുചിതമോ?

Abk Mandayi Kdr

Create your badge