ഞാനിവിടെ പറയുന്നത് ഒരു തറവാടിൻറെ നാശത്തെ കുറിച്ചുള്ള കഥയാണു. ഈ കഥ നടക്കുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം നായർ സമുദായത്തിനിടയിൽ മരുമക്കത്തായ സംവിധാനം ഉണ്ടായിരുന്ന കാലം, അതിപ്പോഴും ചിലയിടങ്ങളിൽ നില നിൽക്കുന്നുണ്ടെന്നാണു എനിക്ക് തോന്നുന്നത്. എന്നാൽ, അത് നിയമാനുസൃതമല്ലാത്തതിനാൽ പരസ്യമായി ഇങ്ങനെ നായർ തറവാടുകളോ, അമ്മാവൻ ഭരണങ്ങളോ കാണുന്നില്ലെന്നാണു ഞാൻ കരുതുന്നത്. അതെന്തുമാകട്ടെ.
ഒരു വിധം ഭൂസ്വത്തുക്കളും , നല്ലൊരു തറവാട് വീടും പ്രവിശാലമായ മുറ്റവും, രണ്ട് മൂന്നു കുളങ്ങളും നാൽഊ ചുറ്റും മുളകമ്പുകളാലും, കാഞ്ഞിര മരത്തിൻ കൊമ്പുകളും ചേർത്ത് ഓലകൊണ്ട് ചുറ്റും വേലികൾ തീർത്ത ഒരു പ്രൌഢിയുള്ള ഒരു വീട്, വീടെന്ന് പറഞ്ഞാൽ നാലുകെട്ടും നിറപുരകളും, പത്തായങ്ങളും ഉള്ള വീട്. വേലിക്ക് പുറത്തുള്ള ഇടവഴി (അക്കാലത്ത് ഇന്നത്തെ പോലെ റോഡുകളൊന്നുമില്ലാതിരുന്ന കാലം) യിൽ നിന്ന് നോക്കിയാൽ അധികമെന്നും വ്യക്തമാകുകയില്ല , കാരണം മുറ്റം നാലു ചുറ്റും ചെടികളാൽ സമൃദം, ആകെ വഴിയിൽ നിന്ന് നോക്കിയാൽ കാണുന്നത് ഒരു തുളസി ത്തറ മാത്രം, എന്നാൽ കുറച്ചകലെ മാറി വിശാലമായ ഒരു കുളമുണ്ട് അത് വഴിയിൽ നിന്നാൽ കാണുമെങ്കിലും, വേലിയുടെ മറയുള്ളതിനാൽ കുളത്തിലെ വെള്ളമോ അതിലാരെങ്കിലും ഇറങ്ങിയാലോ കാണാൻ കഴിയില്ല. എന്നാൽ വിശാലമായ ഈ കുളക്കര നമ്മുക്കു കാണാം. അതിനോട് അല്പം മാറി കാവുണ്ട്, അവിടെ നാഗവിഗ്രഹങ്ങളുണ്ട്.
അറിയപ്പെടുന്ന നായർ തറവാടാണെങ്കിലും, അധികമൊന്നും ബന്ധുക്കളെ അവിടെ കാണാറില്ല. ശ്രീധരൻ നായരും, അദ്ദേഹത്തിൻറെ പത്നി സരസ്വതി അമ്മയുമാണു അവിടെ താമസം, കൂടാതെ അകത്തെ പണിക്ക് ഒരു പ്രായമായ സ്ത്രീയുണ്ട് അവർ ശ്രീധരൻ നായർ സരസ്വതി അമ്മയെ വിവാഹം കഴിഞ്ഞ നാളുകളിൽ ശ്രീധരൻ നായരുടെ വീട്ടിൽ നിന്ന് അയച്ച് കൊടുത്തതാണെത്രേ. നിറയെ സ്വത്തിന്നുടമയായ സരസ്വതി അമ്മയെ വിവാഹം കഴിക്കുന്ന നാളുകളിൽ അവർക്ക് നാലു സഹോദരന്മാരുണ്ടായിരുന്നു, അവരെല്ലാം വിവാഹിതരും ബോംബെയിൽ ജോലിക്കാരുമായിരുന്നതിനാൽ ഈ വിശാലമായ വീട്ടിൽ വേലക്കാരികളെ കൂടാതെ സരസ്വതി അമ്മയുടെ അച്ഛനും, അമ്മയും മാത്രമാണുണ്ടായിരുന്നതു. അങ്ങനെയുള്ള സമയത്താണു ശ്രീധരൻ നായരുമായുള്ള വിവാഹം നടന്നതും. ശ്രീധരൻ നായർ വിവാഹം കഴിഞ്ഞ് വരുമ്പോൾ അദ്ദേഹത്തിൻറെ അമ്മ അവരുടെ ഏറ്റവും ഇഷ്ടമുള്ള വേലക്കാരിയെ ശ്രീധരൻ നായർക്കൊപ്പം അയക്കുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ് അധികം നാളാകുന്നതിനു മുൻപ് സരസ്വതിയമ്മയുടെ അച്ഛൻ മരിച്ചു, വസൂരി വന്ന് മരിച്ചെന്നാണു ആളുകൾ അടക്കം പറയുന്നതെങ്കിലും, അയാൾ മരിച്ചത് പനി വന്നായിരുന്നെന്നാണു. അന്ന് വസൂരി രോഗം വന്നാൽ മരണമായിരുന്ന കാലം അതിനാൽ ഈ ദീനം വരുന്നത് പലരും അറിയിക്കാറില്ല, ഇങ്ങനെ അസുഖം ഉള്ളിടത്തേക്ക് സ്വന്തം വീട്ടുകാർ പോലും എത്തിനോക്കാറില്ലത്രേ, പകരം അസുഖക്കാരനെ വീടിനു പുറത്ത് ഒരു ഓലപ്പുരകെട്ടി അതിൽ കീഴ്ജാതിയിൽപ്പെട്ട ഒരാളെ ഏൽപ്പിക്കുകയാണു പതിവ്, കാരണം രോഗി സാധാരണ അസുഖം വന്നാൽ കുരുക്കൾ പൊട്ടി പഴുത്ത് മരിക്കുമെന്ന് ഉറപ്പാണു അതിനാൽ ദീനം നോക്കാൻ കീഴ് ജാതിക്കാരനെ ഏല്പിക്കുകയും മരിക്കും വരേക്കും കീഴ്ജാതിക്കാരൻ നോക്കുകയും ചെയ്യും, ചിലപ്പോൾ കീഴ്ജാതിക്കാരനും മരിച്ച് പോകുക പതിവാണെത്രേ.
സരസ്വതി അമ്മയുടെ അച്ഛൻ മരിച്ച് ആറുമാസമാകുന്നതിനകം, അവരുടെ അമ്മയും ഒരു ദിവസം കാവിൽ വിളക്ക് വെക്കാൻ പോകവേ വിഷം തീണ്ടി മരിക്കുകയും ചെയ്തു. സാധാരണ സരസ്വതിയമ്മയാണിത് ചെയ്തിരുന്നതെങ്കിലും, മാസമുറയായതിനാൽ പുറത്ത് താമസിക്കുന്ന സമയത്താണു ഇത് സംഭവിച്ചത്. അതോടെ ആ വിശാലമായ തറവാട്ടിൽ ശ്രീധരമേനോനും, സരസ്വതിയമ്മയും വേലക്കാരിയും തനിച്ചായി, പകൽ പുറം പണി നോക്കാനുള്ള കാര്യസ്ഥനും, മുറ്റമടിക്കാനും, അലക്കാനുമെല്ലാം മറ്റൊരു സ്ത്രീയും ഉണ്ടാകും, ഇല്ലെങ്കിൽ വളപ്പിൽ വിശാലമായ തെങ്ങിൻ തോപ്പുകളിൽ പണിയെടുക്കുന്നവരും ഉണ്ടാകുന്നതിനാൽ സരസ്വതിയമ്മക്ക് ഏകാന്തത അനുഭവപ്പെടാറില്ല. ശ്രീധരമേനോൻ കാര്യസ്ഥനുമായി പറമ്പിൽ പോയാൽ വരുന്നത് ഉച്ചയോടെയാണു, ഉച്ചക്ക് വന്ന് ഊണു കഴിഞ്ഞാൽ അല്പം വിശ്രമം പിന്നേയും, കൃഷി സ്ഥലത്തേക്ക്. കൊല്ലത്തിൽ ഒരിക്കൽ സഹോദരന്മാരും ഭാര്യമാരും കുട്ടികളും വരുമ്പോഴാണു ആ തറവാടിനു ഒരു ഉത്സവ പ്രതീതി ജനിക്കുന്നത്. അവർ പോയാൽ വീണ്ടും വീടുറങ്ങുകയായി. ഇതിനിടയിൽ സരസ്വതിയമ്മ ഗർഭിണിയായി ഒരു ആൺകുഞ്ഞിനു ജന്മം നൽകി, അതോടെ അവരുടെ ഏകാന്തതക്ക് വിരാമമായി, കുഞ്ഞിനു അഞ്ച് വയസ്സാകുന്നതിനു മുൻപേ അടുത്ത കുഞ്ഞും പിറന്നു, ഒരു പെൺകുഞ്ഞ്, ആ പ്രസവത്തിൽ അല്പം വിഷമമായതിനാൽ വളരെ ദൂരെയുല്ല ചാത്തുക്കുട്ടി ഡോക്ടറുടെ അടുത്തേക്കു കൊണ്ടു പോകുകയും ഡോക്ടറുടെ നിർബ്ബന്ധത്തിനു വഴങ്ങി ഗർഭപാത്രം എടുത്ത് കളയുകയും ചെയ്തു.
രണ്ട് കുഞ്ഞുങ്ങളേയും നല്ല നിലയിൽ ശ്രീധരമേനോൻ പഠിപ്പിച്ചു, മകൻ വിദൂരത്ത് പഠിക്കാൻ പോയിടത്ത് നിന്ന് അന്യജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായി, ശ്രീധരമേനോൻ അതോടെ മകനെ പടിയടച്ച് പിണ്ഠം വെച്ചു. മകളെയെങ്കിലും നല്ല നിലയിൽ വിവാഹം ചെയ്തയക്കാൻ തീരുമാനിച്ചു. അങ്ങനെയാണു സരസ്വതിയമ്മയുടെ സഹോദരന്മാർ ബോംബെയിൽ ജോലി ചെയ്യുന്ന പ്രദീപ് മേനോനെ കണ്ടെത്തിയത് സുമുഖനും സുന്ദരനുമായ നല്ല ചെറുപ്പക്കാരൻ , നല്ല ജോലി അച്ഛനുമമ്മയും അദ്ധ്യാപകർ എല്ലാം കൊണ്ടും ശ്രീധരമേനോനും സരസ്വതിയമ്മക്കും ഇഷ്ടമായി കല്ല്യാണവും നടന്നു. കല്ല്യാണത്തിനു മുൻപ് ശ്രീധരമേനോൻ പ്രദീപ്മേനോൻറെ അച്ഛനുമായി ഒരു കരാർ ചെയ്തിരുന്നു, വിവാഹം കഴിഞ്ഞാൽ പ്രദീപ് ബോംബെക്ക് തിരികെ പോകേണ്ടെന്നും തൻറെ വീട്ടിലെ കാര്യങ്ങൾ നോക്കി കഴിയണമെന്നും, കാരണം, അവർക്ക് ധാരാളം സ്വത്തുക്കൾ, ശ്രീധരമേനോനും, സരസ്വതിയമ്മയും തനിച്ചാകുകയെന്നതും ഒരു കാരണമായിരുന്നു. പ്രദീപും മനസ്സില്ലാ മനസ്സോടെ തൻറെ അച്ഛൻറേയും അമ്മയുടേയും നിർബ്ബന്ധത്തിനു വഴങ്ങി ജോലി രാജി വെക്കേണ്ടി വന്നു. കാലങ്ങൾ നീങ്ങവെ ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യമില്ലാതെ മകൾ മാലതിയും, പ്രദീപും പല അമ്പലങ്ങളിലും നേർച്ചകളുമായി കഴിഞ്ഞു.
പ്രദീപ് ഇപ്പോൾ പുറത്ത് പോയാൽ വൈകിയാണു വരാറ് മാലതി പരിഭവമെന്നും പറഞ്ഞില്ല, കാരണം എത്ര നാളായി നീറുന്ന മനസ്സുമായ് കഴിയുന്നത്.
ആയിടെയാണു ശ്രീധരമേനോൻ തലകറങ്ങി തെങ്ങിൻ തോപ്പിൽ വീണത്, അതൊടെ അദ്ദേഹം കിടപ്പിലുമായി ആയുർവ്വേദ വൈദ്യന്മാർ വന്നു കിഴിപിടിക്കലും എല്ലാം ചെയ്തെങ്കിലും അല്പം എഴുന്നേറ്റിരിക്കാമെന്നല്ലാതെ നടക്കാനൊന്നും കഴിയാതെയായി, അതോടെ വളപ്പിലെ ജോലിക്കാര്യങ്ങൾ മുഴുവനായി നോക്കാൻ പ്രദീപ് നിർബ്ബന്ധിതനായി. അതോടെ പ്രദീപ് മേനോൻ രാവിലെ പോയാൽ മടങ്ങി വരുന്നത് ഏറെ വൈകിയുമായി. അതിനൊരു കാരണമുണ്ടായി, ഒരു ദിവസം പറമ്പിൽ നിൽക്കുമ്പോഴാണു പഴയകാല സതീർത്ഥ്യനായ വിജയൻ അവിടെ അടുത്ത് ജോലിക്കായി ചേർന്നത് അയാളുമായി വൈകുന്നേരങ്ങളിൽ സംസാരിച്ചിരിക്കുകയും കൂട്ടത്തിൽ സതീർത്ഥ്യൻറെ വൈകുന്നേരങ്ങളിലെ ശീലം അല്പം കഴിക്കുകയെന്നത് പ്രദീപും ശീലമാക്കി ആദ്യമാദ്യമെല്ലാം ചെത്ത്കാരൻ മുകുന്ദൻ നൽകിയിരുന്ന തെങ്ങിൻ കള്ളായിരുന്നു. ഇത് കഴിച്ച് മണം മാറാൻ വേണ്ടി വെറ്റില മുറുക്കി വരുന്ന ഭർത്താവിനെ ആദ്യമാദ്യമെല്ലാം സംശയിക്കാതിരുന്ന മാലതി , ഇടുന്ന കുപ്പായത്തിൽ നിന്ന് മണം പിടിച്ച് ഒരു നാൾ പിണങ്ങിയെങ്കീലും പ്രദീപ് ഇനിയാവർത്തിക്കില്ലെന്ന വാക്കിനാൽ അന്ന് അത് അവസാനിച്ചു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ഇത് തന്നെ തുടരുകയും, അയാൾ കള്ളിനു പകരം വിദേശമദ്യവും കഴിക്കാൻ തുടങ്ങിയിരുന്നു. ബാറിൽ പോകാൻ തുടങ്ങിയതോടെ കൂട്ടുകാരുടെ എണ്ണവും വർദ്ദിച്ചു ചിലവും ഏറി. അതോടെ ഭൂമിയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം കുറഞ്ഞു തുടങ്ങി, പ്രദീപ് മേനോൻറെ ഈ വീക്ക്നസ് മുതലെടുത്ത് അയാളെ പല ചതിക്കുഴിയിലും പെടുത്തി പണം പിടുങ്ങാൻ കഴുകനെ പോലെ പലരും വട്ടമിട്ടു പറന്നു. ഇതിനിടെ കടം പെരുകിയപ്പോൾ ശ്രീധരമേനോൻ തന്നെ കുറേ സ്ഥലം വിറ്റു കടം വീട്ടാൻ ഏർപ്പാടാക്കി. ബാക്കി സ്വത്തെല്ലാം മാലതിയുടെ പേരിൽ എഴുതി കൊടുക്കുകയും ചെയ്തു. പ്രദീപ് ദിനം പ്രതി വഷളായി കൊണ്ടിരുന്നു. ഒരു ദിവസം രാത്രി വീട്ടിൽ കയറി വന്നത് ഒരു സ്ത്രീയുമായാണു മാലതി ബഹളം വെച്ചു, ശ്രീധരമേനോൻ നടക്കാൻ വയ്യെങ്കിലും ഏന്തി വലിഞ്ഞെത്തി , കൂടെ സരസ്വതി അമ്മയും, എന്നാൽ പ്രദീപ് മദ്യത്തിൻറെ ലഹരിയിൽ അവരെ മർദ്ദിച്ചു, മാലതിയെ ഒരു മുറിയിൽ പൂട്ടിയിട്ടു.
പിറ്റേന്ന് പ്രഭാതം പുലർന്നത് ആ ദുഃഖവാർത്തയുമായായിരുന്നു. ശ്രീധരമേനോനും, സരസ്വതിയമ്മാളും അകത്തളത്തിൻറെ ഉത്തരത്തിൽ തൂങ്ങി നിൽക്കുന്നതായാണു വേലക്കാരി കണ്ടത്. വലിയവായിൽ നിലവിളിച്ച് കൊണ്ട് അവർ മാലതിയെ പൂട്ടിയിട്ട മുറിയിൽ തട്ടിയപ്പോഴാണു അത് പുറത്ത് നിന്ന് കുറ്റിയിട്ടതായി കണ്ടത് , തലേന്ന് അടിയേറ്റ് തളർന്നവശയായ മാലതി എപ്പോഴോ ഒന്നുറങ്ങിയിരുന്നു, വേലക്കാരിയുടെ അലർച്ച കേട്ട് ഞെട്ടിയുണർന്ന അവൾ വേലക്കാരി തുറന്ന വാതിലിലൂടെ പുറത്ത് ചാടി കാര്യം തിരക്കി വേലക്കാരി ശബ്ദിക്കാൻ വയ്യാതെ വിരൽ ചൂണ്ടിക്കാണിച്ചു, അവിടേക്ക് ഓടിയ മാലതി കണ്ടത് തൻറെ അച്ഛനുമമ്മയും തൻറെ സെറ്റുമുണ്ടിൽ തൂങ്ങി നിൽക്കുന്നതാണു. ഇതിനിടയിൽ ശബ്ദം കേട്ടുണർന്ന പ്രദീപ് വേഗത്തിൽ കൂടെ വന്ന സ്ത്രീയെ പറഞ്ഞ് വിടുകയും, മാലതിയുടെ അലർച്ച കേട്ട ഭാഗത്തേക്ക് വന്നു, ഇതിനിടയിൽ വേലക്കാരി പുറത്തേക്കോടി പോയി തൊടിയിൽ പണിക്കായ് വന്നവരെ കൂട്ടിയെത്തിയിരുന്നു.പോലീസ് വന്നു എഫ്.ഐ.ആർ എല്ലാം തയ്യാറാക്കി ശവശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിന്നായ് അയച്ച് വൈകുന്നതോടെ ശവദാഹവും കഴിഞ്ഞു. മാലതി ഒരു ബിംബം കണക്കെ മൂകയായ് മുറിയിൽ കഴിഞ്ഞുകൂടി , പ്രദീപവളെ ആശ്വസിപ്പിക്കാനൊന്നിനും നിന്നില്ല. സുഹൃത്ത് മാഷിടക്കിടെ വന്നും പോയുമിരുന്നു, വരുമ്പോൾ അയാൾ പ്രദീപിനായി ഓരൊ പൊതികൾ കൊണ്ടുവരുന്നുണ്ടാരുന്നത് മാലതി കണ്ടില്ലെന്ന് നടിച്ചു, അല്ല എതിർത്തിട്ടും കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു. അവൾക്ക് എല്ലാ ആശ്രയമായിരുന്നവർ തന്നെ വിട്ടു പോയിരിക്കുന്നു. തന്നെ ജീവനു തുല്ല്യം സ്നേഹിച്ചിരുന്ന മനുഷ്യൻ ഇന്ന് മുഴുക്കുടിയനുമായിരിക്കുന്നു. മദ്യപാനം ഇല്ലാതിരുന്ന സമയത്ത് അദ്ദേഹം തൻറെ ഒരു കാര്യത്തിലും കുറവു വരുത്തിയിട്ടില്ലായിരുന്നു. കുഞ്ഞുങ്ങളില്ലാത്ത വിഷമം രണ്ട് പേർക്കുമുണ്ടായിരുന്നെങ്കിലും അയാൾ അത് അവളുടെ മുൻപിൽ പ്രകടിപ്പിച്ച് അവളെ കൂടുതൽ വിഷമിപ്പിക്കാതിരിക്കാനും പല വട്ടം മാലതി ശ്രദ്ധിച്ചിട്ടുള്ളതുമാണു. കൂട്ടുകാരൻ മാഷുമായി കൂടിയതിനു ശേഷമാണു ഈ മാറ്റം വന്നത്, അതും കുടി തുടങ്ങിയതിനു ശേഷവും. ആദ്യമെല്ലാം പുറത്ത് നിന്ന് മാത്രം കുടിച്ചിരുന്ന പ്രദീപ് ഇപ്പോൾ വീട്ടിലും ഒരു മദ്യഷാപ്പിനു തുല്ല്യമാക്കിയിരിക്കയാണു. രാവിലെ പുറത്ത് വളപ്പിൽ പണിക്കാരുടെ അടുത്ത് പോയിരുന്നത് ഇപ്പോൾ കുറവായി, പോകുന്നത് കൂടുതലും ബാറിലേക്കും, അവിടെ നിന്ന് മദ്യം വാങ്ങി വരാനുമായിരിക്കും. ഈയ്യിടെ മാഷിനെ കാണാറുമില്ല. പറമ്പിൽ കൃഷിയിറക്കാനും കൂലി കൊടുക്കാനും പണമില്ലാത്ത അവസ്ഥ , ഉണ്ടായിരുന്ന പശുക്കളേയും വിറ്റു , ഇപ്പോൾ മോരും, പാലും ധാരാളം വിറ്റിരുന്ന തറവാട്ടിൽ പാൽ വാങ്ങേണ്ട അവസ്ഥ, ശ്രീധരമേനോൻറെ വീട്ടിൽ നിന്ന് വന്നിരുന്ന വേലക്കാരി സുമതിയുടെ അച്ഛൻറേയും, അമ്മയുടേയും മരണം കഴിഞ്ഞ് അധിക ദിവസമാകുന്നതിനു മുൻപ് മടങ്ങി പോയി.
സമ്പത്തെല്ലാം കുറഞ്ഞ് വന്നതോടെ സുമതിയുടെ ബോംബെയിലെ അമ്മാവന്മാരുടെ കത്തുകളോ, കൊല്ലത്തിലുള്ള കുടുംബസഹിതമുള്ള വരവും നിലച്ചു.
കൃഷിയിറക്കാതെ പറമ്പ് നാശമാകുന്നത് കണ്ട് ശ്രീധരൻ നായരുടെ പഴയ കാര്യസ്ഥൻ പ്രദീപിനോട് കുറേ സ്ഥലം വാങ്ങി, ഇപ്പോൾ തറവാടിരിക്കുന്നതിനോട് ചേർന്ന് കുറച്ച് സ്ഥലം മാത്രം ബാക്കിയായി.
മാലതി രാവിലെ ഉണരും എന്തെങ്കിലും പാചകം ചെയ്യും, പിന്നെ മൂകയായി ഒരിടത്തിരിക്കും, പ്രദീപും രാവിലെ ഉണർന്നാൽ കൈ വിറയൽ മാറ്റാൻ മദ്യക്കുപ്പിയുമായി കോലായിൽ വന്നിരിക്കും മാലതിയോട് വെള്ളം കൊണ്ട് വരാൻ ആജ്ഞാപിക്കും, ആ ഒരു കാര്യത്തിനു മാത്രമായി അവൻ ഭാര്യയോട് സംസാരിക്കുകയെന്നായിട്ടുണ്ട്, മാലതിയും ഒന്നും ചോദിക്കാറില്ല. ഒരു ദിവസം പ്രദീപ് ഛർദ്ദിക്കുന്നത് കേട്ടാണു മാലതി അടുക്കളയിൽ നിന്ന് വന്നത്, വരുമ്പോൾ കിടന്നിരുന്ന കട്ടിലിനു താഴേക്ക് തലയും താഴ്ത്തി കിടക്കുന്ന പ്രദീപിനെ കണ്ട് മാലതി ഉറക്കെ കരഞ്ഞുപോയി, തലക്ക് വെച്ച തലയിണയിലും, കട്ടിൽ കാലിനടുത്തും രക്തം തളം കെട്ടി നിൽക്കുന്നു. മാലതി ഓടി ഇടവഴിയിലേക്ക് അത് വഴി വന്ന വഴിപോക്കനെ സഹായത്തിനു വിളിച്ചു കൊണ്ടു വരുന്നതിനിടയിൽ പ്രദീപ് എഴുന്നേറ്റിരുന്നിരുന്നു. വഴിപോക്കൻ സൈക്കിൾ റിക്ഷക്കായി പോകാൻ ഒരുമ്പെട്ടപ്പോൾ പ്രദീപ് തടഞ്ഞ് ഇപ്പോൾ കുഴപ്പമെന്നുമില്ല, ദൂരെയുള്ള ഡോക്ടറെ കാണാൻ പോകുന്നതിലും നല്ലത് ഒരല്പം കൂടി ഉറങ്ങുന്നതാണെന്ന് പ്രദീപ് പറഞ്ഞ്, വഴിപോക്കനെ പറഞ്ഞ് വിട്ടു. പ്രദീപ് നന്നായി ഉറങ്ങി, മാലതി അയാൾക്ക് കുറച്ച് പൊടിയരി കഞ്ഞി കോരി കൊടുത്തു, അത് കുടിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് മാലതി കണ്ടു, അയാളും, മാലതിയും ഒരു പാട് കരഞ്ഞു, പ്രദീപ് പറഞ്ഞു ഞാൻ നിന്നെ ഒരു പാട് വേദനിപ്പിച്ചു അല്ലേ? എന്നോട് നീ ക്ഷമിക്കുക എന്നെ ഈ നശിച്ച കുടിയാണീ നിലയിലാക്കിയത്. മാലതി ആശ്വാസം കൊള്ളുകയായിരുന്നു. ഇനിയെങ്കിലും ഇദ്ദേഹം കുടിക്കാതിരുന്നെങ്കിലെന്നു. ഉച്ച തിരിഞ്ഞ് പ്രദീപ് വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട മാലതി അയാളൊട് പറഞ്ഞു, ഇന്നിനി സുഖമില്ലാതെ പുറത്ത് പോകേണ്ട, അയാൾ പറഞ്ഞു എനിക്കിന്ന് പോകാതെ പറ്റില്ല, ഞാൻ അഥവാ തിരികെ വന്നില്ലെങ്കിലും നീ വിഷമിക്കേണ്ട, ആ വാകുകൾ ഒരു ദുസ്സൂചനയായിരുന്നെന്ന് മാലതി ഒരിക്കലും കരുതിയില്ല. അയാൾ നേരെ പോയത് കല്ലേറ്റുങ്കര റെയിവേ സ്റ്റേഷനടുത്തേക്കായിരുന്നു, അങ്ങോട്ട് പോകും മുൻപ് ധാരാളം മദ്യവും അകത്താക്കിയിരുന്നു. അന്ന് രാത്രി ഒമ്പതിനു വന്ന ജയന്തി ജനതക്ക് അയാൾ തലവെക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ തലയറ്റ് മാറിയ ജഢത്തിൽ നിന്ന് കിട്ടിയ അഡ്ഡസ് പ്രകാരം തറവാട്ടിലെത്തിയ പോലീസുകാരനിൽ നിന്ന് വിവരമറിഞ്ഞ മാലതി തലകറങ്ങി വീണു, ജനങ്ങൾ നാലുപാട് നിന്നും ഓടിയണഞ്ഞു, പോലീസ് അന്വേഷണത്തിൽ നിന്നറിഞ്ഞു പ്രദീപ് ദൂരെയുള്ള ഒരു ഡോക്ടറുടെ ചികിത്സയിലായിരുന്നെന്നും, അയാളെ ഇടക്കിടെ ചികിത്സക്ക് കൊണ്ട് പോയിരുന്നത് മാഷായിരുന്നെന്നും, ബ്ലഡ് ക്യാൻസറിനു ചികിത്സയില്ലെന്നും, ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്നും മാഷിനോട് ഡോക്ടർ പറഞ്ഞിരുന്നെത്രേ. അത് മാഷിൽ നിന്നറിഞ്ഞത് മാലതിയിൽ നിന്ന് മറച്ച് വെക്കാൻ വേണ്ടിയായിരുന്നെത്രേ കുടി തുടങ്ങിയത്. തന്നെയുമല്ല ശ്രീധരമേനോനും, ഭാര്യയും മരിച്ച ദിവസം പ്രദീപുമായി വന്ന സ്ത്രീ ആശുപത്രിയിൽ നിന്ന് കൂടെ അയച്ച നേഴ്സായിരുന്നത്രേ, തൻറെ അസുഖം ഭാര്യ മാലതി അറിയാതിരിക്കാനായിരുന്നു, അന്ന് മാലതി ബഹളം വെച്ചിട്ടും സത്യം തുറന്ന് പറയാതിരുന്നതെത്രേ, ഇതെല്ലാം പോലീസുകാർ മാഷെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരമായിരുന്നെത്രേ.
പ്രദീപിൻറെ ശവശരീര ഭാഗങ്ങൾ തിരഞ്ഞ് പിടിക്കാൻ വൈകിയതിനാൽ പോസ്റ്റ് മോർട്ടം വൈകുമെന്നും ബോഡി വീട്ടിലെത്താൻ വൈകുമെന്നും കാര്യസ്ഥനായിരുന്ന ആൾ വീട്ടിൽ വന്നറിയിച്ചിരുന്നു, തറവാട് ബന്ധു ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു, മാലതി ബോധമറ്റു കിടക്കുകയാണെന്നതിനാൽ ശല്ല്യപ്പെടുത്തരുതെന്ന് കരുതി എല്ലാവരും ആ മുറി വിട്ട് പുറത്ത് പോയി, പലരും ശവദാഹം വൈകുമെന്നതിനാൽ വീട്ടിലേക്ക് മടങ്ങി, ചിലർ പുറത്തൊരുക്കിയിരുന്ന പന്തലിൽ തറയിൽ പായ് വിരിച്ചുറങ്ങുകുകയായിരുന്നു, മാലതിയുടെ മുറിയിൽ നിന്ന് കടുത്ത പുകയും തീയും അലർച്ചയും ഉയരുന്നത് കണ്ട് പന്തലിൽ കിടന്നവർ ഓടി കൂടിയെങ്കിലും മാലതിയുടെ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ പലരും നിസ്സഹായരായി, ചവിട്ടി തുറക്കാൻ ശ്രമിച്ചെങ്കിലും പഴയകാലത്തെ കട്ടിയേറിയ മരമായതിനാൽ വളരെ ബദ്ധപ്പെട്ടാണു അതു പൊളിച്ചതും, അതിനകം സമയം അധിക്രമിച്ചിരുന്നു, മാലതി ഒരു കരിക്കട്ടകണക്ക് നിർജ്ജീവമായി കഴിഞ്ഞിരുന്നു. അടുത്ത ദിവസം ആ തറവാടിൻറെ വളപ്പിൽ രണ്ട് ചിതയൊരുങ്ങി പ്രദീപിൻറേയും, മാലതിയുടേയും. അങ്ങനെ ഒരു തറവാറ്റിൻറെ അന്ത്യം അവിടെ കുറിക്കപ്പെട്ടു. പിന്നീട് കാലങ്ങൾക്ക് ശേഷം ആ തറവാട് സ്ഥലം വാങ്ങിയ വ്യക്തി അത് പൊളിച്ച് പുതിയ വീട് പണി തീർക്കാനായിരിക്കെ ആ വ്യക്തിയുടെ മൂത്ത മകൻ ആ വീട്ടിൽ തൂങ്ങി മരിച്ചു. ഇന്നും ആ വീട് ഒന്നും ചെയ്യാതെ അടഞ്ഞ് തന്നെ കിടക്കുന്നു, പഴയ കാവെല്ലാം നശിച്ച് പോയെങ്കിലും ഇന്നും അവിടത്തെ വിശാലമായ കുളം അവിടെ തന്നെ നിലനിൽക്കുന്നു എല്ലാത്തിനും മൂക സാക്ഷിയായി.
Abk Mandayi Kdr
Create your badge
Labels
- A.B.K Mandayi (14)
- Vezhambal (26)
- ഈ യുവതികൾക്ക് എന്ത് പറ്റി????? (1)
- എ.ബി.കെ Mandayi (1)
- എ.ബി.കെ മണ്ടായി (63)
- എ.ബി.കെ മണ്ടായി. (5)
- എ.ബി.കെ. മണ്ടായി (44)
- കവിത (1)
- പുതു തലമുറയുടെ സദാചാരം : കവിത (1)
Friday, July 1, 2011
ഒരു തറവാടിൻറെ കഥ-
Labels:
എ.ബി.കെ മണ്ടായി
പുരുഷാധമൻ - കവിത
ഞാനും അവളും ജനിച്ചതീ...
വിശാലമാം ഭൂവിലൊരു പോലെ..
ഞാനുമവളും, പിച്ചവെച്ചതീ..
ഭൂവിലൊരു പോലെ...
എന്നേയുമവളേയും അമ്മമാർ..
മുലയൂട്ടിയതും ഒരു പോലെ...
ബന്ധുക്കൾ തോളീലേറ്റി...
താലോലിച്ചുറക്കിയതുമൊരു പോലെ..
വിദ്യനൽകാൻ പള്ളികൂടത്തി...
ലയച്ച് വിദ്യനൽകിയതുമൊരു പോലെ...
യൌവ്വനയുക്തയായപ്പോൾ ...
പ്രകൃതി മാറ്റങ്ങൾ നൽകിയതും ..
ഞങ്ങളിലൊരു പോലെ .....
എങ്കിലുമാരും എന്നെ ചുഴുന്ന്..
നോക്കിയില്ല കഴുക കണ്ണോടെ...
പ്രകൃതി ലാവണ്യവതിയാക്കി...
വളെ ചുഴുഞ്ഞ് നോക്കി വിടന്മാർ..
ജോലി നേടിയതും ഞാനുമവളുമൊരുമിച്ച്....
മേലാളൻ അവളേ തുറിച്ച് നോക്കി..
വെള്ള മിറക്കിയപ്പോഴയാ വിടനെന്നെ..
തുറിച്ച് നോക്കി വിരട്ടി നിർത്തി.
ഒരു നാളാപുരുഷാധമൻ ...
പിച്ചി ചീന്തിയവൾ മാനത്തെ...
മാലോകർ പൊട്ടിച്ചിരിച്ചു..
വിളിച്ചവളെ ഭോഗ്യയെന്ന്.
ഞാനും തള്ളിപ്പറഞ്ഞവളെ ..
ഭോഗ്യയെന്ന്.
എങ്കിലുമെൻ ഹൃത്തിൽ ...
വന്നു നിറഞ്ഞു കുറ്റബോധം..
അവളെ പിച്ചിചീന്തിയവനെ..
ഞാനെന്ത് കൊണ്ട് തള്ളിപറഞ്ഞില്ല...
നരാധമനെന്ന്... തഥാഭാവം പൂണ്ടൊരു..
പുരുഷാധമനോ ഞാനും...
ലജ്ജിക്കുന്നു ഞാനും ഒരു...
മാനുഷനെന്ന് ചൊൽ വതിൽ.
Abk Mandayi Kdr
Create your badge
വിശാലമാം ഭൂവിലൊരു പോലെ..
ഞാനുമവളും, പിച്ചവെച്ചതീ..
ഭൂവിലൊരു പോലെ...
എന്നേയുമവളേയും അമ്മമാർ..
മുലയൂട്ടിയതും ഒരു പോലെ...
ബന്ധുക്കൾ തോളീലേറ്റി...
താലോലിച്ചുറക്കിയതുമൊരു പോലെ..
വിദ്യനൽകാൻ പള്ളികൂടത്തി...
ലയച്ച് വിദ്യനൽകിയതുമൊരു പോലെ...
യൌവ്വനയുക്തയായപ്പോൾ ...
പ്രകൃതി മാറ്റങ്ങൾ നൽകിയതും ..
ഞങ്ങളിലൊരു പോലെ .....
എങ്കിലുമാരും എന്നെ ചുഴുന്ന്..
നോക്കിയില്ല കഴുക കണ്ണോടെ...
പ്രകൃതി ലാവണ്യവതിയാക്കി...
വളെ ചുഴുഞ്ഞ് നോക്കി വിടന്മാർ..
ജോലി നേടിയതും ഞാനുമവളുമൊരുമിച്ച്....
മേലാളൻ അവളേ തുറിച്ച് നോക്കി..
വെള്ള മിറക്കിയപ്പോഴയാ വിടനെന്നെ..
തുറിച്ച് നോക്കി വിരട്ടി നിർത്തി.
ഒരു നാളാപുരുഷാധമൻ ...
പിച്ചി ചീന്തിയവൾ മാനത്തെ...
മാലോകർ പൊട്ടിച്ചിരിച്ചു..
വിളിച്ചവളെ ഭോഗ്യയെന്ന്.
ഞാനും തള്ളിപ്പറഞ്ഞവളെ ..
ഭോഗ്യയെന്ന്.
എങ്കിലുമെൻ ഹൃത്തിൽ ...
വന്നു നിറഞ്ഞു കുറ്റബോധം..
അവളെ പിച്ചിചീന്തിയവനെ..
ഞാനെന്ത് കൊണ്ട് തള്ളിപറഞ്ഞില്ല...
നരാധമനെന്ന്... തഥാഭാവം പൂണ്ടൊരു..
പുരുഷാധമനോ ഞാനും...
ലജ്ജിക്കുന്നു ഞാനും ഒരു...
മാനുഷനെന്ന് ചൊൽ വതിൽ.
Abk Mandayi Kdr
Create your badge
Labels:
എ.ബി.കെ മണ്ടായി.
Subscribe to:
Posts (Atom)