Monday, January 30, 2012

നേഴ്സുമാരെന്ന മാലാഖമാർ - കവിത

വാനിലെ വെള്ള മേഘങ്ങൾ പോലെ...
മാലാഖമാർ ഭൂവിൽ ഇറങ്ങിയ പോലെ...
വെള്ളതൂവ്വൽ പറത്തി വരും അരിപ്രാവുകൾ പോലെ...
സ്നേഹ സ്പർശ്ശവുമായ് പാറി നടക്കുമാ മാലാഖമാർ...
സേവനം ജീവിത തപസ്യയാക്കിയാ ദേവദൂതർ...
ജീവിതോപാതിയാക്കാനൊരു വിദ്യ നേടിയിവർ...
കാലങ്ങൾ നീങ്ങവേ സ്വജീവനേക്കാളേറെ....
സേവനമാണു ജീവിതമെന്ന് നമ്മെ പഠിപ്പിച്ചിവർ...
രാവേത്, പകലേതെന്നറിയാതെ സേവനം ചെയ്തിവർ...
ക്ഷമയോടേ ലാളിച്ചും, സ്നേഹിച്ചും രോഗികളെ...
രോഗികൾ ശകാരങ്ങൾ നേരിട്ടിവരൊരു....

മറു പുഞ്ചിരി നൽകി.
മേലധികാരികളിവരെ പിഴിഞ്ഞു...
ബോണ്ടെന്ന  വജ്രായുധമാക്കി...
പാവം മാലാഖമാരിവർ...
വിളക്കിൻ നാളങ്ങളിലെ....
ഈയ്യാം പാറ്റകളായി മാറി.
സ്വയം കത്തിയെരിഞ്ഞാലും...
സഹജീവനെ രക്ഷിക്കുന്നിവർ...
എന്നും പരിഹാസ പാത്രങ്ങൾ...
നമിക്കാം നമ്മുക്കീ മാലാഖമാരെ...
സ്നേഹിക്കാം നമ്മുകീ സുമനസ്സുകളെ...
ലാളിക്കാം നമ്മുക്കീ വെള്ളരിപ്രാവുകളെ...
തൊട്ടറിയണമീ മനസ്സിൻ നൈർമല്ല്യങ്ങളെ...
വെറും നേഴ്സെന്ന് പറഞ്ഞ് തള്ളിടാതിവരെ.


Abk Mandayi Kdr

Create your badge