Friday, June 17, 2011

Pathfinder: വിതച്ചത് കൊയ്യുന്നവർ - ലേഖനം

Pathfinder: വിതച്ചത് കൊയ്യുന്നവർ - ലേഖനം: "നമ്മുടെ സമൂഹത്തിൽ പലപ്പോഴും പറഞ്ഞ് കേൾക്കുന്ന ഒരു ചൊല്ലാണു വിതച്ചതേ കൊയ്യൂ എന്ന്. അത് ശരിവെക്കും വിധമൊരു കഥയാണു എനിക്കിവിടെ പറയാനുള്ളത്. ഒരു..."

Abk Mandayi Kdr

Create your badge

വിതച്ചത് കൊയ്യുന്നവർ - ലേഖനം

നമ്മുടെ സമൂഹത്തിൽ പലപ്പോഴും പറഞ്ഞ് കേൾക്കുന്ന ഒരു ചൊല്ലാണു വിതച്ചതേ കൊയ്യൂ എന്ന്. അത് ശരിവെക്കും വിധമൊരു കഥയാണു എനിക്കിവിടെ പറയാനുള്ളത്. ഒരു പക്ഷേ, വായനക്കാർ ഇതിനെ പല കോണുകളിൽ നിന്ന് കണ്ടേക്കാം, എന്നാൽ, എൻറെ വ്യക്തിപരമായ വീക്ഷണം , ഈ കഥയിൽ പറയുന്നയാൾ വിതച്ചത് തന്നെയാണു കൊയ്യുന്നതെന്ന്.
   പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു കുടുംബത്തിലാണു സാബുവിൻറെ ജനനം, പിതാവ് സർക്കാർ ജോലിക്കാരൻ എന്നും തിരക്ക് പിടിച്ച ദിനങ്ങൾ, മാതാവു വീട്ടമ്മയാണെങ്കിലും സുഖലോലുപതയിൽ കഴിയുന്നതിനാൽ വേലക്കാരികളാൽ തയ്യാറാക്കപ്പെടുന്ന സുഭിക്ഷമായ ഭക്ഷണം കഴിച്ച് തടിച്ച് കൊഴുത്തൊരു വനിത ജന്മനാ സൌന്ദര്യം ഉള്ള സ്തീയായതിനാലും മറ്റു പണിയൊന്നും ചെയ്യാത്തതിനാൽ കാണാൻ സാധാരണയിലും ഭംഗി. നാട്ടുകാർക്ക് ഇവരെ കൊണ്ട് യാതൊരു ഉപകാരമോ, ഉപദ്രവമോ ഇല്ല. സാബു കൂ‌ടാതെ ഒരു സഹോദരി കൂടി ആ വീട്ടിൽ സാബുവിനു ഇളയതായും മറ്റു രണ്ട് സഹോദരങ്ങൾ അവനു മൂത്തതായും ഉണ്ട്.
ചെറുപ്പം മുതലേ സാബു പഠിക്കാൻ മിടുക്കനായിരുന്നു, അവൻ പത്താം ക്ലാസ് കഴിഞ്ഞ് പ്രീ‌ഡിഗ്രിക്ക് തൊട്ടടുത്തുള്ള കോളേജിൽ ചേർന്നു. സാബുവിനൂ കൂട്ടുകാരായി ബാബുവും, സിദ്ധാർത്ഥൻ എന്ന സിദ്ധുവും, ഹംസയും ഉണ്ട്. എല്ലാ കാര്യങ്ങൾക്കും ഇവർ ഒന്നായാണു പ്രവർത്തിക്കാരുള്ളത് , സിനിമക്ക് പോക്കും എല്ലാം. ചെറുപ്പത്തിൻറേതായ എല്ല വികൃതികളും നിറഞ്ഞ ഇവർ ഒരിക്കൽ കള്ളിൻറെ രുചിയറിയാൻ പ്ലാനിടുന്നു, ഇതിനു മുൻപരിചയം ഉള്ള ഏക ഒരാൾ സിദ്ധാർത്ഥൻ എന്ന സിദ്ധുവായിരുന്നു. ഒരു ദിവസം കോളേജ് അവധി ദിനത്തിൽ ഹോസ്റ്റലിനു പിറകിൽ വിശാലമായ മാവിൻ തോട്ടത്തിൽ കൂടാമെന്ന് പദ്ധതി ശരിയാക്കി. ഞാറാഴ്ചയായതിനാൽ ഹോസ്റ്റലിൽ കുട്ടികളും കുറവായിരിക്കുമെന്നതിനാൽ ഹോസ്റ്റലിനു പിറകിൽ ആരും അധികമങ്ങനെ വരികയുമില്ലെന്ന ധൈര്യവും . പദ്ധതി അനുസരിച്ച് വൈകീട്ട് അഞ്ച് മണിയോടെ കള്ളുമായി സിദ്ധു മാവിൻ ചുവട്ടിലെത്തി ഹോസ്റ്റലീൽ നിന്ന് കുക്കിനെ മസ്ക്കടിച്ച് വാങ്ങി വെച്ച ഉച്ചക്ക് വെച്ച പോത്തിറച്ചി കറിയും, ഗ്ലാസുമായി സാബുവുമെത്തി ബാബുവും, ഹംസയും ആദ്യമായ് കള്ളിൻറെ രുചിയറിയുന്ന ത്രില്ലിലും, അല്പം ഭയത്തിലുമാണു. എല്ലാവരും കള്ള് കുറേശ്ശേ അകത്താക്കി , സാബുവും മദ്യപാനത്തിൽ വലിയ പുള്ളിയല്ലെന്ന് രണ്ട്, മൂന്ന് ഗ്ലാസ് അകത്ത് ചെന്നതോടെ മനസ്സിലായി തുടങ്ങി, അവൻ പല കഥകളുടേയും ഫ്ലാഷ് ബാകുകൾ പറയാൻ തുടങ്ങി, അവൻറെ വീട്ടിലെ വേലക്കാരികളുമായുള്ള വഴി വിട്ട ബന്ധങ്ങളെ കുറിച്ച്, കൂട്ടുകാർ കള്ളിൻറെ മത്തിൽ അത് അത്ര കാര്യമായെടുത്തിരുന്നില്ല. എന്നാൽ, നാളുകൾ പോകവേ അവൻ അത്തരം പല പെൺക്കുട്ടികളേയും വലയിൽ വീഴ്ത്തുകയും അസന്മാർഗ്ഗിക പ്രവർത്തികൾ ചെയ്യുകയും ചെയ്തതായി അറിയപ്പെട്ട് തുടങ്ങി എന്നാൽ, വലിയ വീട്ടിലെ പയ്യൻ അവൻറെ അണിയറ രഹസ്യങ്ങൾ കെട്ടടങ്ങി, ഇതിനെല്ലാം അവനു പ്രചോദനമായത് വീട്ടിൽ അമ്മയുടെ അശ്രദ്ധമായ പ്രവർത്തികൾ, പ്രായമായ വേലക്കാരികൾ എങ്ങനെ , മക്കളുമായി ഇടപഴകുന്നു എന്നൊന്നും ശ്രദ്ധിക്കാൻ അവർ മിനക്കെട്ടില്ല. മക്കളിൽ സാബുവിനു മൂത്തവർ പുറത്ത് പഠനവുമായി ഹോസ്റ്റലുകളിൽ സഹോദരി ചെറുതായതിന്നാൽ അമ്മയുടെ മുറിയോട് ചേർന്നുള്ള മുറിയിൽ, വളരെ സ്വാതന്ത്ര്യമായി മകൻ സാബു ഔട്ട് ഹൌസിൽ . വഴി തെറ്റാൻ വേറെ വഴി വേണ്ടല്ലൊ, അച്ഛനാണെങ്കിൽ ജോലി സ്ഥലത്ത് നിന്ന് ആഴ്ചയിൽ ഒരിക്കൽ വന്നു തിരിച്ച് പോകുന്നു. സാബു പ്രീഡിഗ്രി കഴിഞ്ഞു, ഡിഗ്രിയും കരസ്ഥമാക്കി, കൂടെ പഠിച്ചവരെല്ലാം ഇവൻറെ ഇത്തരം ദുർനടപ്പിനെ എതിർത്തു ഹംസയും, ബാബുവും നേരത്തെ തന്നെ അവനുമായി ബന്ധം വിട്ടിരുന്നു. സിദ്ധു പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛൻറെ ബിസ്സിനസ്സീനെ സഹായിക്കാൻ പോയി. സാബു പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തി കൊണ്ടിരുന്നു, ഇടക്കിടെ കാണുന്ന ബാബുവിനേയും, ഹംസയേയും അവൻ പലപ്പോഴും പലയിടത്തെക്കും ക്ഷണിച്ചു എന്നാൽ അവർ അതിനു വഴങ്ങിയില്ല. ദോഷം പറയരുതല്ലൊ സാബു സ്ത്രീ വിഷയത്തിലെല്ലാതെ പുക വലിയിലോ , കഞ്ചാവിലോ, മദ്യപാനത്തിനോ ഒരിക്കലും അടിമയായിരുന്നില്ല. 
 കാലം നീങ്ങി സാബു വിദേശത്ത് ജോലി തേടിപ്പോയി, നാട്ടിൽ വന്ന് വിവാഹിതനായി അവനു രണ്ട് പെൺക്കുട്ടികളായി ,സാബുവിനു മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. കുട്ടികളും വളർന്നു, കുട്ടികളെ ക്ലാസിൽ വിടാനായി ഒരു ഡ്രൈവറെ ഏർപ്പാടാക്കി , എല്ലാ കാര്യത്തിലും അയാൾ വിശ്വസ്തത പുലർത്തിയിരുന്നു, സാബുവിനും അയാളെ ഏറെ വിശ്വാസമായിരുന്നു, എന്ത് കാര്യത്തിനും ഏത് പാതിരാവിലും അയാൾ ഒരു സം രക്ഷകനായി ആ വീട്ടിലെ അംഗത്തെ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യത്തോടേയും പെരുമാറി, ഒരു നാൾ മൂത്ത മകളെ കോളേജിൽ നിന്നും കൊണ്ട് വരാൻ പോയ ഡ്രൈവറും മകളും തിരിച്ചെത്തിയില്ല. അന്വേഷണമായി എങ്ങും കണ്ടില്ല, രണ്ട് ദിവസം കഴിഞ്ഞവർ തിരികെയെത്തി കാറ് ഷെഡിലിട്ട് ഡ്രൈവർ മുങ്ങി , സാബു നാട്ടിലെത്തി മകളോ‌ട് വിവരം തിരക്കി മകൾ പറഞ്ഞ് തനിക്ക് അയാളെ ഇഷ്ടമാണു ഞങ്ങൾ വിവാഹം കഴിക്കാൻ നിശ്ചയിച്ചെന്ന്, സാബു ഡ്രൈവറെ പലയിടത്തും തിരക്കിയെങ്കിലും അയാൾ മുങ്ങിയിരുന്നു. സാബു ആകെ തകർന്നു. മകളുടെ ദുര്യോഗമോർത്ത് ഒന്ന് ഉറക്കെ കരയാനാവാതെ തൻറെ വിദേശത്തെ ജോലി വേണ്ടെന്ന് വെച്ചു, നാട്ടുകാരുടെ മുഖത്ത് നോക്കാൻ കെൽപ്പില്ലാത്തതിനാൽ വീടും സ്ഥലവും വിറ്റ് മറ്റൊരു നാട്ടിലേക്ക് പോയി. ഇന്ന് സാബു ആകെ ദുഃഖിതനും , മാനസിക രോഗിയെ പോലെ ഒരു മൂലയിൽ ഒതുങ്ങി കഴിയുന്നു തൻറെ പോയ കാല പ്രവർത്തികൾ മൂലമാണോ ഈ ഗതി വന്നതെന്നോർത്ത് പരിതപിച്ച് കരയുന്നു.


(ഇതിലെ കഥാ പാത്രങ്ങൾ സാങ്കൽപ്പികം മാത്രം - ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു).
 



Abk Mandayi Kdr

Create your badge