Tuesday, May 17, 2011

Pathfinder: രക്തദാഹിയായ ഒരു ഒറ്റയാൻ - യാത്രാ വിവരണം.

Pathfinder: രക്തദാഹിയായ ഒരു ഒറ്റയാൻ - യാത്രാ വിവരണം.: "2011 ഏപ്രിൽ എട്ട് ഞങ്ങൾ എട്ട് പേർ സംഘം ( ഞാനും, എൻറെ കുടുംബവും, എൻറെ കസിൻ സഹോദരനും , കുടുംബവും) ഊട്ടി, മൈസൂർ യാത്ര കഴിഞു മടങ്ങിയതു നിലമ്പൂർ,..."

രക്തദാഹിയായ ഒരു ഒറ്റയാൻ - യാത്രാ വിവരണം.

2011 ഏപ്രിൽ എട്ട് ഞങ്ങൾ എട്ട് പേർ സംഘം ( ഞാനും, എൻറെ കുടുംബവും, എൻറെ കസിൻ സഹോദരനും , കുടുംബവും) ഊട്ടി, മൈസൂർ യാത്ര കഴിഞു മടങ്ങിയതു നിലമ്പൂർ, വയനാട് വഴിയായിരുന്നു, അങ്ങിനെ വരാനുള്ള കാരണം, ലോകത്തിലേക്കേറ്റവും നല്ല തേക്ക് മരങ്ങളെ കാണണമെങ്കിൽ നിലമ്പൂർ വനം വഴി പോയാലെ കഴിയു. അങ്ങനെ ഞങ്ങൾ നിലമ്പൂർ കാഴ്ചകൾ കണ്ട്, സുൽത്താൻ ബത്തേരിയിൽ തങ്ങാമെന്ന് പ്ലാൻ ചെയ്തു. രാത്രി അവിടെ ഒരു ലോഡ്ജിൽ തങ്ങി രാവിലെ തന്നെ പ്രാതലിനു ശേഷം, വണ്ടിയിൽ കയറി. ബത്തേരിയിൽ നിന്ന് ഏകദേശം ഇരുപത്തഞ്ച് കിലോ മീറ്റർ അകലെയുള്ള കുറുവാ ദ്വീപിലേക്കാണു ലക്ഷ്യം. കാടും കാട്ടരുവികളും നിറഞ പ്രകൃതി രമണീയമായ സ്ഥലമാണതെന്ന് കേട്ടപ്പോൾ കുട്ടികൾ വളരെ ആവേശം. എനിക്കും, എൻറെ കസിൻ സഹോദരനും ഇടയ്ക്കിടെ വീണു കിട്ടുന്ന അവധി, കുട്ടികളുടെ വേനലവധി, എൻറെ കസിനും, എനിക്കും ഒരേ സമയം കിട്ടിയ അവധി എല്ലാം കൊണ്ടും എല്ലാവരും സന്തോഷം. കാടുകളിലോടെയുള്ള യാത്ര, പ്രകൃതി രമണീയമായ ശുദ്ധ വായു ശ്വസിച്ചുള്ള യാത്ര, ഇടക്കിടെ കിളികളും, ആകാശം മുട്ടി നിൽക്കുന്ന മരങ്ങളും, ചില അപൂർവ്വം ചെടികളും, മരക്കൊമ്പുകളിൽ നിന്നു മറ്റൊന്നിലേക്കു ചാടി നടക്കുന്ന വാനരന്മാരേയും കുട്ടികൾക്ക് നന്നേ ബോധിച്ചു, എനിക്കും നല്ല ആവേശമായിരുന്നു, യാത്രയിൽ കിട്ടുന്ന ചില കാഴ്ചകൾ തീർച്ചയായും എൻറെ എഴുത്തിനു വളരെ സഹായിച്ചിട്ടുണ്ട്, ഇപ്രാവശ്യവും അത് പ്രതീക്ഷിച്ച് തന്നെയാണു, കഴിഞ ആറു ദിവസങ്ങളിൽ നടത്തിയ യാത്രയിലെ ക്ഷീണമൊന്നും ആരിലും പ്രകടമായി കണ്ടില്ല.
           ഏകദേശം ഇരുപത് കിലോ മീറ്ററോളം അതിലേറേയും വനത്തിലൂടെ തന്നെ നല്ല റോഡ് തന്നെയായിരുന്നെങ്കിലും, മീന മാസത്തിലെ ചൂടിനു യാതൊരു കുറവും കണ്ടില്ല, പിന്നെ, വാഹനത്തിലെ ശീതികരണയന്ത്രം നൽകിയ തണുപ്പിൽ ഒരല്പം ആശ്വാസം കണ്ടെത്തിയെങ്കിലും, പുറത്തെ കാഴ്ചകൾ കാണാൻ ഫിലിമിനാൽ മൂടപ്പെട്ട ഗ്ലാസ് ഉണ്ടായതിനാൽ പറ്റാത്തതിനാൽ കുട്ടികൾ അത് തുറന്നിട്ടിരുന്നു, ഞാനും അതിനെ എതിർത്തില്ല. കാരണം , പുറം കാഴ്ചകൾ കാണാനും, പ്രകൃതിയിലെ ചില നല്ല ദൃശ്യങ്ങൾ ക്യാമറയിലേക്ക് പകർത്താനും സാധിക്കുന്നതിനാൽ ചൂട് കാര്യമാക്കിയില്ല. ഏകദേശം ഇരുപത് കിലോമീറ്റർ കഴിഞപ്പോഴേക്കും, റോഡിൻറെ വീതി കുറയാൻ തുടങ്ങി, വീതി കുറഞ് വളഞു പുളഞതെങ്കിലും, വിനോദ സഞ്ചാരികളെ പ്രീതിപ്പെടുത്താനായി അല്പം ടാറ് വാരിപൂശിയ റോഡായിരുന്നു മുന്നോട്ട്, അവിടെ കൂടുതലും വൻ മരങ്ങളും മുളം കാടുകളുമായിരുന്നു റോഡിനു ഇരു വശങ്ങളിലും, ഇടക്കെ ഇടത്തോട്ടെ കുറുവാ ദ്വീപെന്നെഴുതി വെച്ച് ചെരിഞു കിടക്കുന്ന മാർഗ്ഗ രേഖാ കണ്ടപ്പോൾ വണ്ടി നിർത്തി, എന്നാൽ മുന്നോട്ടുള്ള വണ്ടിയിലുള്ള ഗമനം ദുരിത പൂർണ്ണമാകുമെന്ന് കരുതി, ടാർ ചെയ്ത വീതി കുറഞ റോഡിലൂടെ പോകാൻ ഞാൻ തീരുമാനിച്ചപ്പോൾ എൻറെ മകൻ എന്നെ വിലക്കി, ബോർഡ് അങ്ങോട്ടെല്ലേ എന്ന്, ഞാൻ ചിരിച്ച് കൊണ്ട് മുന്നൊട്ട് പ്രയാണം തുടർന്നു, കുറേ പോയപ്പോൾ എനിക്ക് തന്നെ തോന്നി, ഇതല്ല ശരിയായ വഴി ബോർഡ് കാണിച്ചതു തന്നെയായിരുന്നെന്ന്, ഞങ്ങൾ വാഹനം തിരിച്ചു, അങ്ങിനെ ഞങ്ങൾ ഏകദേശം ഒരു പതിനഞ്ച് മിനിട്ടോളം നഷ്ടമായപ്പോൾ മകൻ പിറുപിറുക്കാൻ തുടങ്ങി , “ ങും... ബാപ്പ ഞങ്ങളുടെ സമയം നഷ്ടപ്പെടുത്തിയെന്ന്”. ഞങ്ങൾ നേരത്തെ കണ്ട വഴിയിലെത്തി, വളരെ ബുദ്ധി മുട്ടിയാണെങ്കിലും വാഹനം മുന്നോട്ട് കുതിച്ചു... ഏകദേശം അഞ്ച് കിലോമീറ്റർ സ്പീഡാണെന്ന് വണ്ടി സൂചിപ്പിച്ച് കൊണ്ടിരുന്നു. മുന്നോട്ട് പോകവെ ഞങ്ങൾക്കാശ്വാസം നൽകി കൊണ്ട്, പുല്ലു കൊണ്ട് മെഞ കുടിൽ കണ്ടു. തൊട്ടടുത്ത് ചില കടകളും, കടകളിൽ കപ്പയും, കഞിയും റെഡി എന്നെഴുതിയ തൂക്ക് പലകകൾ കണ്ടപ്പോൾ വണ്ടിയുടെ ബ്രേക്കിൽ കാലമർന്നെങ്കിലും, കുട്ടികളുടെ സമ്മർദ്ദം മാനിച്ച് കുറുവാ ദ്വീപിലേക്കുള്ള പ്രവേശന കവാടത്തിനരുകിലേ വണ്ടി നിർത്തിയൊള്ളൂ. വണ്ടി പാർക്ക് ചെയ്ത് ഞാൻ ടിക്കറ്റ് കൌണ്ടറിലേക്കു നീങ്ങി, അവിടെ തിരക്കൊന്നും കണ്ടില്ല, തന്നെയുമല്ല, ഞങ്ങളാണു അന്നത്തെ ആദ്യ സന്ദർശ്ശകരെന്ന് തോന്നി അന്തരീക്ഷം കണ്ടപ്പോൾ, കൌണ്ടറിലെ യുവതി കാശിനു കൈ നീട്ടവെ എന്നോട് ഒരു ചോദ്യം, നിങ്ങൾ ഏത് വഴിയാണു വന്നതെന്ന്, ഞാൻ പറഞു ആ ഇടുങ്ങിയ റോഡ് മാർഗ്ഗം, യുവതി അടുത്ത ചോദ്യം നിങ്ങൾ ഒന്നിനേയും കണ്ടില്ലേ? ഞാൻ പറഞു വരും വഴി കുറച്ച് കുരങ്ങന്മാരെ കണ്ടു, അവർ ടിക്കറ്റ് മുറിച്ചു തന്നു, ഞങ്ങൾ ദ്വീപിലേക്കു പ്രവേശിക്കാനുള്ള മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലേക്കു കയറിയിട്ടും അതിനെ നിയന്ത്രിക്കുന്ന സർക്കാർ നിയമിച്ച ആളെ കണ്ടില്ല. ആറിനു കുറുകെ ഒരു കയർ ഉണ്ട് അതിൽ പിടിച്ച് വലിച്ചാൽ അക്കരെ കടക്കവുന്നതെങ്കിലും അവിടെ എഴുതപ്പെട്ട നിയമമുണ്ട് വിനോദ സഞ്ചാരികൾ ആരും സ്വയം തൊഴഞു പോകരുതെന്നും, കഴിഞ കൊല്ലം ബോട്ട് ദുരന്തം ഉണ്ടായതിനു ശേഷം നിർമ്മിക്കപ്പെട്ട പുതിയാ നിയമവും, ലൈഫ് ജാക്കറ്റ് ഉപയോഗിക്കണമെന്നും, എന്നാൽ ഈ ലൈഫ് ജാക്കറ്റ് ആരും ഉപയോഗിക്കുന്നില്ലെന്ന് എൻറെ മകൻ അതിലൊന്നെടുത്ത് ധരിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലായി. അത്രക്കും പൊടി പിടിച്ചിരുന്നു. മകനെ ആ ഉദ്യമത്തിൽ നിന്ന് ഞാൻ പിന്തിരിപ്പിച്ചു മുള ചങ്ങാടത്തിൽ കയറ്റി. അപ്പോഴേക്കും തുഴയൽ കാരൻ എത്തി, അയാൾ വള്ളത്തിൽ കയറവേ ഞങ്ങളോട് ക്ഷമാപണത്തോടെ പറഞു,“ഞാൻ ഒറ്റയാൻ നിൽക്കുന്നിടത്തേക്ക് പോയതാണു, അവിടെ ഒരു കുട്ടിയെ ഒറ്റയാൻ പിച്ചി ചീന്തിയിട്ടിട്ട് കൊല വിളി നടത്തുണ്ട്, നിങ്ങൾ വന്നത് ആ വഴിക്കല്ലേ, നിങ്ങളുടെ വണ്ടിയുടെ കളർ ചുവപ്പല്ലേ, ആ വണ്ടി ഞങ്ങൾ കണ്ടിരുന്നു, നിങ്ങൾ കടന്ന വഴിയിൽ നിന്ന് ഏകദേശം അമ്പത് വാര അകലെ മുളങ്കാട്ടിൽ ഒറ്റയാൻ ഒളിച്ച് നിൽക്കുന്നുണ്ടായിരുന്നു അതിനു തൊട്ടടുത്ത് കുട്ടിയെ വലിച്ച് കീറിയിട്ട് അവിടെ നിന്ന് മാറാൻ കൂട്ടാക്കതെ നിൽക്കുന്നുണ്ടായിരുന്നു, വണ്ടി കണ്ടപ്പോൾ നിങ്ങളെ വിളിച്ചറിയിച്ചാൽ അവൻ ഞങ്ങളുടെ നേർക്ക് തിരിയുമോയെന്ന ഭയത്താൽ ഞങ്ങൾ മാറി നിന്നതാണു, വിവരം കലട്രറെ അറിയിച്ചിട്ടുണ്ട് അദ്ദേഹം വന്നിട്ടെ ഫോറസ്റ്റ്കാർ നടപടിയെടുക്കൂ എന്ന് പറഞു, കൂട്ടത്തിൽ അയാൾ മൊഴിഞു, ഈ ഒറ്റയാൻ ഇന്നലെ രാത്രി നിങ്ങളിപ്പോൾ പോകുന്ന ദ്വീപിൽ മുള തിന്നാൻ വന്നിരുന്നുന്നു, ഞങ്ങൾ ഇവിടത്ത് കാർ പന്തമെറിഞു ഓടിച്ച് വിട്ടതാണു, രാത്രി ഇപ്പോൾ കുട്ടിയെ കൊന്നയിടത്ത് ഈ കൊല നടക്കും മുൻപു, ഫോറസ്റ്റ്കാരെ ഓടിച്ചിരുന്നെങ്കിലും അവൻ മരത്തിൽ കയറി ഒളിച്ചതിനാൽ രക്ഷപ്പെട്ടതാണെത്രേ !
  ഞങ്ങൾ അക്കരെയെത്തി , തുഴച്ചിൽ കാരൻ മറുകരയിലേക്കും, മറുകരയെത്തി മുളകൊണ്ട് നിർമ്മിച്ച പാലത്തിലൂടെ കടക്കുമ്പോൾ ടിക്കറ്റിനായി വനം ഉദ്യോഗസ്ഥ കൈ നീട്ടി. ഞാൻ ടിക്കറ്റ് നൽകി മുന്നോട്ട് നീങ്ങവെ അവരുടെ ഉപദേശം അധികം കാടിനുള്ളിലേക്കു കുട്ടികളേയും കൂട്ടി പോകേണ്ട ഒറ്റയാൻറെ ശല്യം ആരംഭിച്ചിട്ടുണ്ട്, മറ്റു കാടുകളിൽ മുളകൾ ഉണങ്ങിയതിനാൽ ഇവിടെ പച്ച മുളകൾ തിന്നാൻ വരും, ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും, നിങ്ങൾ പ്രത്യേകം ശ്രദ്ധ വേണം, ഞാൻ ശരിയെന്ന് പറഞു തിരിഞു നോക്കിയപ്പോൾ എൻറെ കൂടെ വന്നവരെല്ലാം നൂറ് വാരയോളം കാട്ടിലേക്കു നടന്ന് കഴിഞിരുന്നു, മനസ്സിൽ ചെറിയ ഭയം ഉണ്ടായെങ്കിലും മറ്റുള്ളവരെ ഭയ വിഹ്വലരാക്കേണ്ടെന്നു കരുതി മനസ്സിലൊളിച്ച്. തന്നെയുമല്ല വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ അല്പം സാഹസികത ഇല്ലെങ്കിൽ എന്ത് ത്രില്ലെന്ന് ഞാനും കരുതി. കുട്ടികൾ നല്ല സന്തോഷത്തിൽ ഓടി ചാടി നടക്കുന്നത് കണ്ടപ്പോൾ ഞാനും ഒരല്പമാശങ്ക യുണ്ടായതും മറന്നെങ്കിലും, കസിനെ ഞാൻ മാറ്റി നിർത്തി വിവരം അറിയിച്ചു. അയാളും അല്പം ജാഗരൂകനായി.
കുറുവാ ദ്വീപ് ഏഴു കൊച്ച് ദ്വീപുകൾ കൂടിയതാണു, ഒരോ ദ്വീപിനേയും വേർ തിരിച്ച് കൊണ്ട് ഏകദേശം പത്തറുപത് മീറ്റർ വീതിയിലൊഴുകുന്ന അരുവികളാണു, വേനൽ ആയതിനാൽ നീന്തി പോകാനുള്ള ആഴമേ അരുവിക്കുള്ളുവെങ്കിലും, വഴുവഴുപ്പുള്ള പാറകൾ കയറിയിറങ്ങുമ്പോൾ വഴുതി വീഴാൻ ഏറെ സാധ്യതകൾ ഉണ്ട്. തന്നെയുമല്ല, ഈ പാറകൾക്കിടയിൽ ചില വീഷമുള്ള പാമ്പുകളുടെ ആവാസ കേന്ത്രവുമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. കാട്ടിലൂടേയും, അരുവികൾ താണ്ടിയുമുള്ള യാത്ര പറയത്ത ക്ഷീണം ഞങ്ങൾക്കർക്കുമുണ്ടാക്കിയില്ലെങ്കിലും, കുട്ടികൾക്ക് പാമ്പുകളെ കാണാൻ തുടങ്ങിയപ്പോൽ മുതൽ വെള്ളത്തിലൂടെയുള്ള യാത്ര ചെറിയ ഭയപ്പാടുണ്ടാക്കാൻ തുടങ്ങിയതിനാൽ ഏഴു ദ്വീപുകൾ താണ്ടുകയെന്നത് ബുദ്ധിമുട്ടാകുമെന്ന് കരുതി ഞങ്ങൾ പിൻ വാങ്ങി, അതിനു മറ്റൊരു കാരണമായിരുന്ന് എനിക്ക് നേരത്തെ ദ്വീപിലെ ഉദ്യോഗസ്ഥയുടെ മുന്നറിയിപ്പ്, ദ്വീപുകൾ താണ്ടും തോറും കൂടുതൽ പച്ച മുളങ്കാടുകളുള്ള സ്ഥലമാണു അവിടെ ഒരു പക്ഷേ, ഏതെങ്കിലും ഒറ്റയാനെ ഉണ്ടെങ്കിൽ ഒരിക്കലും ഈ വഴുക്കുന്ന കല്ലുകളുള്ള അരുവി നീന്തിക്കടന്ന് കുട്ടികളും കൂടിയുള്ള ഒരു പാലായനം അസാദ്ധ്യമായിരിക്കുമെന്ന ചിന്ത എന്നെ, എല്ലാ ദ്വീപുകളും കാണുക എന്ന സാഹസത്തിനു മുതിരാൻ അനുവധിച്ചില്ല, ഞങ്ങൾ , തിരികെ നടക്കുമ്പോൾ ഞങ്ങളെ സ്വാഗതം ചെയ്യാനെന്ന നിലക്ക് നിലയുറപ്പിച്ച വാനരക്കൂട്ടങ്ങൾക്ക് ഞങ്ങൾ കയ്യിൽ കരുതിയിരുന്ന കപ്പലണ്ടിയും, ബിസ്ക്കറ്റു, ചിപ്സ് മുതലായത് നൽകി സൌഹൃദം കൂട്ടി, കുട്ടികളും ദ്വീപുകൾ മുഴുവൻ കാണാതെ പോയ നിരാശയും മായ്ക്കപ്പെട്ടു, ഞങ്ങൾ തിരികെ, മുള ചങ്ങാടത്തിൽ തിരികെ ഇക്കരേക്ക്, വണ്ടിയിൽ കയറവേ കുറുവാ ദ്വീപിലെ ഒരു ആദിവാദിയുടെ ഉപദേശവും, “ചാറെ നോക്കി പോണൈ  യാന ഇന്യും പോയിട്ടില്ല” . ശ്രദ്ധയോടെ കുണ്ടും കുഴിയും നിറഞ റോഡിലേക്കു, വള്ളക്കാരൻ പറഞ സ്ഥലം എത്തുമ്മ് മുൻപ് വാഹനങ്ങളുടെ നിര കണ്ടു , ഒറ്റയാൻ നിൽക്കുന്നിടത്തേക്ക് ആരും പോയിട്ടില്ലെങ്കിലും അവർ മയക്ക് വെടിക്ക് തയ്യാറെടുക്കുകയായിരുന്നു, അപ്പോഴും കുട്ടിയുടെ മൃതശരീരത്തിനരികെ ഒരു രക്തദാഹിയെപോൽ ഒറ്റയാൻ കൊമ്പിൽ ഉണങ്ങിയ ചോരയുമായ് അടുത്ത ആളെ കാത്ത് നിന്നിരുന്നത് കാണാനും, അകാലത്തിൽ പൊലിഞു പോയ ആ പെൺകുഞിറെ മൃദശരീരം കാണാൻ മന ക്കരുത്തില്ലാത്തതിന്നാലും വണ്ടി മുന്നോട്ട് നിർത്താതെ. നീങ്ങി ഞങ്ങളുടെ അടുത്ത ലക്ഷ്യം, വയനാട്ടിലെ ഇടയ്ക്കൽ ഗുഹ കാണലായിരുന്നു. (അതിനെ കുറിച്ച് ഇനിയൊരിക്കൽ). മരണപ്പെട്ട പെൺക്കുട്ടി ഇക്കഴിഞ പത്താം തരം എഴുതിയിരിക്കയായിരുന്ന ആദിവാസി പെൺക്കുട്ടിയായിരുന്നു. തലേന്ന് രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കിട്ടാതെ അരിശത്തോടെ നിന്നിരുന്ന ഒറ്റയാൻ, രാവിലെ തേൻ എടുക്കാൻ പോയ ആദിവാസി യുവതികളെ ഓടിച്ചെങ്കിലും അവരുടെ ആയുർദൈഘ്യം കൊണ്ട് അവർ ഓടി രക്ഷപ്പെടുകയായിരുന്നു, അതിനു ശേഷമാണു മരിച്ച് പെൺക്കുട്ടിയും , കൂടെ രണ്ട് ആൺക്കുട്ടികൾ (സഹോദരന്മാർ) കൂടി അകലെയുള്ള ചർച്ചിലേക്ക് പോകുമ്പോഴാണെത്രേ മുളങ്കാട്ടിൽ നിന്നിരുന്ന ഒറ്റയാൻ പെൺക്കുട്ടിയെ തൂക്കിയെടുത്ത് വലിച്ച് കീറിയത്, മറ്റു കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് അടുത്ത ദിവസത്തെ പത്രങ്ങൾ മുഖേന ഞങ്ങളറിഞു. ഒരു വൻ ദുരന്തത്തിൽ നിന്ന് ഞങ്ങളും രക്ഷപ്പെട്ടെങ്കിലും, മരിച്ച് ആ കുഞിനു ആദരാഞ്ജലീകൾ അർപ്പിക്കുമ്പോഴും, ഒറ്റയാനോട് ഒരിക്കലും ഒരു വിരോധം മനസ്സിൽ തോന്നുന്നില്ല, കാരണം, ആന നമ്മുക്കെന്നും ഒരു ചന്തം തന്നെയാണു, എത്ര അവയെ കണ്ടാലും കൊതി തീരാത്ത ചന്തം. തന്നെയുമല്ല, ഭക്ഷണം തേടിയുള്ള അലച്ചിലിൽ ഫോറസ്റ്റ് കാരാൽ ഓടിക്കപ്പെട്ട് ഉണക്ക മുളങ്കാട്ടിൽ ഭക്ഷണമില്ലാതെ നിന്നതിൻറെ കലി ഒരു പാവം പെൺകുഞിലായെന്നതു നിർഭാഗ്യകരമെന്ന് മാത്രം.
കുറുവാ ദ്വീപിൽ പോകുന്നവർ ഈ കാര്യം അല്പം ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നു, പ്രത്യേകീച്ച് കുട്ടികളുമായി പോകുന്നവർ കാടിൻറെ ഭംഗി ആസ്വദിക്കാൻ വണ്ടി നിർത്തി പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങളെ കാണാതെ ഒരു രക്തദാഹി അവിടെ മറഞിരിപ്പുണ്ടോയെന്നു.

കൂട്ടായ്മയിലെ കുരുതി... (വിജയ് : ദേശാഭിമാനി വെബ് എഡിഷനിൽ എഴുതിയത്)

താഴെ കൊടുക്കുന്നത് എൻറെ എഴുത്തല്ല, നാമിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഓർമ്മപ്പെടുത്തലിനു വേണ്ട് ഇതിവിടെ കൊടുക്കുന്നു.

കൂട്ടായ്മയിലെ കുരുതി..

വിജയ് :- ദേശാഭിമാനി വെബ് എഡിഷനില്‍ എഴുതിയ ലേഖനം.

ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോള്‍ നഗരങ്ങളില്‍ മാത്രമല്ല; ഗ്രാമങ്ങളില്‍ പോലും സുലഭമാണ്. മനുഷ്യന്റെ അറിവ് നേടാനുള്ള ത്വരയെ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ലോകത്തെ ഒരു കമ്പ്യൂട്ടറിന്റെ "മോസി"ല്‍ ആധുനീക സാങ്കേതികവിദ്യകൊണ്ട് ഒതുക്കാന്‍ നമുക്ക് കഴിഞ്ഞു എന്നതാണ് സത്യം. ഇതോടൊപ്പം വെബ്സൈറ്റിലെ സൗഹൃദ കൂട്ടായ്മകളും ഇന്ന് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യപരമായ സൗഹൃദങ്ങള്‍ വളരുന്നതിനൊപ്പം ഇവയുടെ ദുരുപയോഗവും പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെ ദുരുപയോഗം തടയാന്‍ വിവിധ സൈബര്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും പര്യാപ്തമല്ലാത്ത തരത്തില്‍ ഇത്തരം കൂട്ടായ്മകളുടെ ദുരുപയോഗം വര്‍ധിക്കുകയാണെന്ന് നമുക്ക് അറിയാം. ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു - സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് കൂടുതലും സാങ്കേതിക വിദഗ്ദരാണ് എന്നുളളതാണ്.

തന്റെ നഗ്നചിത്രം ഓര്‍ക്കൂട്ടില്‍ കണ്ട് യുവതി ഞെട്ടി.... ബോധരഹിതയായി വീണ ഈ യുവതിയെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. നഗ്നചിത്രം എത്തിയതെങ്ങനെയെന്ന് അന്വേഷിച്ചപ്പോഴാണ് പ്രണയകഥ പുറത്തുവന്നത്. ദില്ലിക്കാരനുമായി തിരുവനന്തപുരത്തുകാരിയായ ഈ യുവതി പ്രണയത്തിലായിരുന്നു. ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കാമുകന്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇവരുടെ പ്രണയബന്ധം പൊളിഞ്ഞപ്പോള്‍ പ്രേമനൈരാശ്യത്താല്‍ കാമുകന്‍ കാമുകിയുടെ പേരില്‍ ഒരു സൈറ്റ് നിര്‍മിച്ച് വിവിധ പോസുകളിലുള്ള നഗ്നചിത്രങ്ങളിട്ടു. അടിക്കുറിപ്പുകളോടെയുള്ള ഈ ചിത്രങ്ങള്‍ ഏറെനാള്‍ പ്രചാരത്തിലുണ്ടായിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് യുവതി വിവരമറിയുന്നത്. ഇതോടെ യുവതിയുടെ മനോനില തെറ്റി. കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഭാര്യയുമായുള്ള വിരോധം തീര്‍ക്കാന്‍ അവരുടെ നഗ്നചിത്രം ഓര്‍ക്കൂട്ടില്‍ ഇട്ട ഭര്‍ത്താവുണ്ട്. ഇയാളെ പൊലീസ് കൈയോടെ പിടികൂടി. ദുബായില്‍ താമസിക്കവേയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വിരോധം തീര്‍ക്കാന്‍ ഭാര്യയുടെ നഗ്നചിത്രം ഇട്ട ശേഷം കോള്‍ഗേളാണെന്ന അടിക്കുറിപ്പും ഫോണ്‍ നമ്പറും ഇട്ടു. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. സാമൂഹ്യ വെബ്സൈറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദൈനംദിനം വര്‍ധിക്കുകയാണ്. സൈബര്‍ ക്രൈമുകളില്‍ കൂടുതലും ഇരകളാകുന്നത് സ്ത്രീകളാണ്. മകന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ സൈറ്റില്‍ ഇട്ട വീട്ടമ്മ ഒരാഴ്ച കഴിഞ്ഞ് നോക്കുമ്പോള്‍ തന്റെ ചിത്രങ്ങളെല്ലാം നഗ്നചിത്രങ്ങളായതാണ് കണ്ടത്. ഇവരുടെ ഭര്‍ത്താവ് നാവിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ പ്രൊഫൈലില്‍ നിരവധി വനിതാ സുഹൃത്തുക്കളുണ്ട്. ഇതില്‍ അസൂയ തോന്നിയ ഒരു യുവാവാണ് മറ്റൊരു നഗ്നചിത്രം മോര്‍ഫ് ചെയ്ത് വീട്ടമ്മയുടെ തലയ്ക്കു കീഴെ ചേര്‍ത്തത്. അന്വേഷണത്തില്‍ പ്രതിയെ പിടിച്ചു. തലസ്ഥാനത്തെ ഒരു വനിതാ ഡോക്ടറെ കോള്‍ഗേളാക്കി പ്രൈാഫൈല്‍ ആരംഭിച്ച കോഴിക്കോട്ടുകാരനായ പതിനാറുകാരനെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ കൈയോടെ പിടികൂടി. ലൈംഗിക ആവശ്യത്തിന് പുരുഷന്മാരെ ആവശ്യമുണ്ട് എന്ന പ്രൊഫൈലില്‍ ഡോക്ടറുടെ പേരും ഫോണ്‍ നമ്പരും ഇട്ടു. ഇതു കണ്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഡോക്ടര്‍ക്ക് ഫോണ്‍ വന്നു. പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പതിനാറുകാരനെ പിടിച്ചത്. നാണക്കേടു ഭയന്ന് ഡോക്ടര്‍ പരാതിയുമായി മുന്നോട്ടു പോകാത്തതിനാല്‍ പയ്യന്‍ രക്ഷപ്പെട്ടു. അമ്മയുടെ ഫോട്ടോ പ്രൊഫൈലില്‍ ഇട്ട് കളിച്ച മകനും അമളി പറ്റി. അമ്മയുടെ ഫോട്ടോയ്ക്കു താഴെ വ്യാജ നഗ്നചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വിരുതന്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. പലരും പറഞ്ഞ് അമ്മ വിവരമറിഞ്ഞപ്പോഴാണ് മകന്റെ വെബ്സൈറ്റ് കളി പുറത്തായത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ മേലുദ്യോഗസ്ഥന്‍ ജീവനക്കാരിയുടെ പേരില്‍ അശ്ലീലങ്ങള്‍ എഴുതി സൈറ്റ് ആരംഭിച്ചത് റദ്ദ് ചെയ്യാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്് മാസങ്ങള്‍ക്കു മുമ്പാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കാത്ത നിയമ അധ്യാപകനെ വിദ്യാര്‍ഥികള്‍ ശിക്ഷിച്ചത് ഓര്‍ക്കൂട്ടിലൂടെയാണ്. അധ്യാപകന്റെ പ്രൊഫൈല്‍ ഹാക്ക്ചെയ്ത് കയറി വനിതാ സുഹൃത്തുക്കള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ചു. ഇതു കൂടാതെ അധ്യാപകന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി ഒരു സ്ത്രീയുടെ നഗ്നചിത്രം ഇട്ടു. ഒടുവില്‍ അധ്യാപകന് പ്രൊഫൈല്‍ മാറ്റേണ്ടിവന്നു. തലസ്ഥാനത്ത് വീടിനടുത്തുള്ള യുവാവുമായി ശാരീരികബന്ധത്തില്‍ വീട്ടമ്മ ഏര്‍പ്പെട്ടത് ദുബായിലുള്ള ഭര്‍ത്താവ് അറിഞ്ഞത് നെറ്റിലൂടെയാണ്. വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ എടുത്ത യുവാവ് ഇത് പലര്‍ക്കും കൈമാറി. പലരും ഇത് നെറ്റിലിട്ടപ്പോള്‍ ഭര്‍ത്താവ് ദുബായില്‍വച്ച് കണ്ടു. ഉടനെ നാട്ടിലേക്കു തിരിച്ച ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. യുവാവിനെ പൊലീസ് പിടികൂടി മൊബൈല്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിനകം ചിത്രങ്ങള്‍ പ്രചാരത്തിലായിരുന്നു.

കേസൊഴിയുന്നു അപമാനഭീതിയില്‍

സൗഹൃദകൂട്ടായ്മ വെബ്സൈറ്റുകളായ "ഓര്‍ക്കൂട്ട്", ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകളുടെ ദുരുപയോഗം കുറച്ചുനാളുകളായി വ്യാപകമായിട്ടുണ്ട്. ലക്ഷക്കണക്കിനാളുകള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഈ സൗഹൃദകൂട്ടായ്മയെ തകര്‍ക്കാനുള്ള ഗൂഢശ്രമവും ഇതിനു പിന്നിലുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ പൊലീസ് ഹൈടെക് ക്രൈം സെല്ലില്‍ ലഭിച്ച പരാതികളുടെ എണ്ണം നൂറില്‍ കൂടുതലുണ്ട്. സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തെന്ന പരാതികളാണ് ഇതില്‍ അധികവുമുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ , അപമാനം ഭയന്ന് ഭൂരിഭാഗം പേരും പരാതിയില്‍നിന്ന് പിന്മാറുന്നു. ആദ്യം പരാതി കൊടുക്കുമെങ്കിലും പ്രതിയെ പിടികൂടുമ്പോള്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ പരാതിക്കാരില്‍ ഭൂരിഭാഗവും തയ്യാറാകുന്നില്ല. ഇതിനാല്‍ പ്രതികള്‍ നിഷ്പ്രയാസം രക്ഷപ്പെടുന്നു. കേസുകളെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം ദുരുപയോഗക്കരുടെ പ്രവണത വര്‍ധിക്കുന്നു. ഗൂഗിളിന്റെ ഓര്‍ക്കൂട്ട് ദുരൂപയോഗം തടയാന്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇത് പാലിക്കുന്നില്ല. പ്രൊഫൈലില്‍ സ്വന്തം ചിത്രം ഇടാതിരുന്നാല്‍ ദുരുപയോഗം ഒരു പരിധിവരെ കുറയുമെന്ന് ഹൈടെക് എന്‍ക്വയറി സെല്‍ അസിസ്റ്റന്റ് കമീഷണര്‍ എന്‍ വിനയകുമാരന്‍നായര്‍ പറയുന്നു. പ്രൊഫൈല്‍ ഫോട്ടോ നിഷ്പ്രയാസം എടുക്കാന്‍ സാധിക്കും. ഭൂരിഭാഗം പേരും സ്വന്തം പ്രൊഫൈല്‍ ലോക്ക് ചെയ്യാറില്ല. ഇതിനാല്‍ ആര്‍ക്കും സ്ക്രാപ്പുകള്‍ നിഷ്പ്രയാസം വായിക്കാനും ആല്‍ബങ്ങളില്‍നിന്ന് ചിത്രങ്ങള്‍ ഹാക്ക് ചെയ്യാനും സാധിക്കും. കുടുംബഫോട്ടോകളും മറ്റും ലോക്ക് ചെയ്ത് അടുത്ത സുഹൃത്തുക്കള്‍ മാത്രം കാണുന്ന രീതിയില്‍ നിയന്ത്രിക്കുക. അപരിചിതരുടെ സൗഹൃദക്ഷണങ്ങളും സ്ക്രാപ്പുകളും സ്വീകരിക്കാതിരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ വച്ചാല്‍ ഒരു പരിധിവരെ ദുരുപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറയുന്നു. സാങ്കേതികമായി വൈദഗ്ധ്യം ഉള്ളവരാണ് ഹാക്ക് ചെയ്യുന്നതിനു പിന്നിലുള്ളത്. അതിനാല്‍ നിയന്ത്രണം പാലിക്കാതിരുന്നാല്‍ ദുരുപയോഗം വര്‍ധിക്കും. ഇത്തരം സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. അല്‍പം ശ്രദ്ധയും ഇതുപോലുള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. എന്തും ദുരുപയോഗം ചെയ്യാനുള്ള ചില ആളുകളുടെ സ്വഭാവമാണ് ഇത്തരം സൈറ്റുകളെ പേടിയോടെ വീക്ഷിക്കുന്നതിന് കാരണമാകുന്നത്്. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും കോഴിക്കോട് ബസിടിച്ച് പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന പൂര്‍ണിമയ്ക്ക് ഫേയ്സ്ബുക്കിലെ സുഹൃത്തുക്കള്‍വഴി 53 ലക്ഷത്തിലധികം രൂപ ചികിത്സാസഹായം കിട്ടിയത് ഈ അവസരത്തില്‍ വിസ്മരിച്ചുകൂടാ. ഇതില്‍നിന്ന് ഒരു കാര്യം ഉറപ്പാണ് - നൂതന സാങ്കേതിക വിദ്യകള്‍ക്കല്ല കുഴപ്പം, മറിച്ച് അത് ദുരുപയോഗം ചെയ്യുന്നവര്‍ക്കാണ്.