നമ്മുടെ നാട്ടിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒരു പക്ഷി വർഗ്ഗമാണു കാക്കകൾ, നമ്മിൽ പലരും അവയെ വൃത്തില്ലാത്ത പക്ഷികളെന്ന് ആക്ഷേപിക്കുകയും, അവയെ വെറുക്കുന്നവരും ഉണ്ട്. എന്നാൽ, എല്ലാ അഴുക്കുകളും ഭക്ഷിക്കുന്ന ഈ പാവം പക്ഷികൾ നമ്മുക്കും, നമ്മുടെ നാടിനും നൽകുന്നത് രോഗങ്ങളിൽ നിന്ന് രക്ഷയും, മലിനമായി കിടക്കുന്ന നാടിനെ നഗരസഭയേക്കാളും നന്നായി സം രക്ഷിക്കുകയും ചെയ്യുന്നെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. കാരണം, നാം പലരും അശ്രദ്ധയോടെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഈ പക്ഷികൾ അവയുടെ ആഹാരമാക്കുമ്പോൾ, ഈ മാലിന്യങ്ങൾ അഴുകി നാടിനേയും, മനുഷ്യനേയും നശിപ്പിക്കുന്ന അണുക്കലിൽ നിന്ന് രക്ഷിക്കുന്നു. നമ്മുടെ നഗര സഭകളും, പഞ്ചായത്തുകളും അഴുക്കുകൾ നിർമ്മാർജ്ജനം ചെയ്യാൻ പാടു പെടുമ്പോൾ ഒരളവോളം അതിനെ ഭക്ഷണമാക്കുന്ന ഈ കാകന്മാരെ നാം എന്തിനു വെറുപ്പോടെ കാണണം.
തന്നേയുമല്ലേ ഈ കാകന്മാരെ അല്പം നിരീക്ഷണ വിധേയമാക്കിയാൽ നമ്മുക്ക് തന്നെ പാഠമാകുന്ന ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും, ഒരിടത്ത് അല്പം ഭക്ഷണം കണ്ടാൽ കാക്കകൾ സ്വയം അത് ഭക്ഷിച്ച് വയർ നിറക്കുന്നതിനു പകരം, സഹജീവികളായ മറ്റു കാക്കകളേയും ഒരു പ്രത്യേക ശബ്ദം നൽകി ക്ഷണിച്ച് വരുത്തുന്നു, അവർ ഭക്ഷിച്ചു തുടങ്ങിയാലേ ആദ്യം വന്ന കാക്ക ഭക്ഷണം ആരംഭിക്കുകയുള്ളു.
മറ്റൊന്നു, സഹകരണ കാര്യത്തിലും ഇവകൾ നമ്മുക്ക് മാതൃകയാകുന്നു, കൂട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ പെൺപക്ഷിയോ ആൺ പക്ഷിയോ ഏതെങ്കിലുമൊന്ന് ആഹാരം തേടി പുറത്ത് പോകുമ്പോൾ ഇണപക്ഷി കൂട്ടിൽ കുഞ്ഞുങ്ങൾക്ക് സം രക്ഷണം നൽകും, ഇണ പക്ഷി കുഞ്ഞുങ്ങൾക്ക് ഭക്ഷണവുമായി തിരിച്ചെത്തിയാലെ മറ്റേ പക്ഷി ഭക്ഷണത്തിനായി പോകുകയുള്ളു. ഇതെയെല്ലാം ആയിട്ടും വിരുതന്മാരായ കുയിലുകൾ ഇവയെ പറ്റിച്ച് അവരുടെ കൂടുകളിൽ മുട്ടയിടുകയും, കാക്കളെ കൊണ്ട് തന്നെ അടയിരുത്തി കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നു.
കാക്കകളുടെ മറ്റൊരു പ്രത്യേകത, കൂടണയാൻ ആകുമ്പോൾ എത്ര ഭക്ഷണം ഉണ്ടെങ്കിലും അവയെല്ലാം വേണ്ടെന്ന് വെച്ച് അവരവരുടെ കൂട് തേടി പറക്കുന്നത് കാണാം, ഒരിക്കലും ഒരു കാക്ക തൻറെ കൂടെല്ലാത്ത മറ്റൊരു കാക്കയുടെ കൂട്ടിൽ മാറി ചേക്കേറാറില്ലെന്നതും അവയുടെ പ്രത്യേകത തന്നെയാണു.
എത്രയൊക്കെ നാം കാക്കകളെ വെറുപ്പോടെ കണ്ടാലും പിതൃബലിയർപ്പിക്കുന്ന ഹൈന്ദവ സമൂഹം ഈ കാക്കകളെ കണ്ടില്ലെങ്കിൽ വേവലാതി പെടുന്നത് നിത്യ കാഴ്ചയാണു.
ഒരുമയുടെ കാര്യത്തിൽ എത്ര മാതൃകാ പരമാണീ പക്ഷികളെന്ന് ഒരു കാക്കയുടെ അപകട മരണമോ സ്വാഭവിക മരണമോ സംഭവിച്ചാൽ, അല്ലെങ്കിൽ മനുഷ്യർ തന്നെ കാക്ക കുഞ്ഞുങ്ങളെ പിടിക്കുകയോ, കൊല്ലുകയോ ചെയ്താൽ അപ്പോൾ കാണാം കാക്കകളുടെ കൂട്ടായ്മ ശത്രുക്കളെ കൂട്ടമായി വന്ന് ഇവകൾ ആക്രമിക്കുകയും പരമാവധി കാക്ക കൂട്ടങ്ങളെ വിളിച്ച് വരുത്തുകയും പൂർവ്വാധികം ശക്തിയോടെ ശത്രുക്കളെ നേരിടുന്നതും നിത്യ കാഴ്ചയാണു.
ഇത്രയെല്ലാം മാതൃകാ പരമായി ജീവിക്കുന്ന ഈ കാക വർഗ്ഗത്തെ നാം എന്തിനു വെറുക്കണം.?
Abk Mandayi Kdr
Create your badge