Friday, December 31, 2010

വിടപറയുന്ന വത്സരങ്ങൾ - കവിത

തെറിച്ചു വീണൊരു തുള്ളി..
ജീവരക്തത്താൽ ...
വളർന്നൊരു മാംസ പിണ്ധം....
ഒരു പകലവനുറങ്ങാൻ പോകവേ...
പിറന്നു വീണവനീ വിശാലമാം ഭൂവിൽ.

പിച്ച വെച്ചതും, കാൽ തെന്നി വീണതും...
കണ്ടു ചിരിച്ചു കാലം ഓടി മാറി...
അമ്മ കയ്യിൽ വെച്ചു തന്ന അപ്പ കഷണം...
തട്ടിയെടുത്ത സൂത്രധാരൻ കാകനെ...
കണ്ട് ഭയന്നു ചിണുങ്ങിയന്നവൻ.

മണ്ണപ്പം ചുട്ടുകളിച്ചതും, 
പൂവ്വിനോടും, തുമ്പിയോടും,
കിളികളോടും കിന്നരിച്ചക്കാലം...
ഓടി മറഞവനിൽ നിന്നെന്നേക്കുമായി.

പുസ്തക സഞ്ചി തൂക്കി നടുവളച്ചു...
രണ്ട് വ്യാഴ വട്ടക്കാലമൻ....
കണ്ണിലീർക്കിലി താങ്ങേകി രാവുകൾ..
ഉറക്കമില്ലാ നാളുകളാക്കി വിദ്യനേടി...

 പാളപോൽ യോഗ്യതാ പത്രം.
ആകാശവും, ഭൂമിയും, സ്വർഗ്ഗമായ...
പ്രണയകാലം സകലം മറന്നാറാടി.
എല്ലാം കഴിഞൊരുനാളവൻ....
ആറടി മണ്ണിലലിഞു ചേരുമ്പോൾ...
നേടിയതെല്ലാം ശൂന്യമായിക്കുമോ?
അല്ല അവൻ തൂലികകൾ , സൽ വൃത്തികൾ...
ഓരോ തനുവിലും ഈണമായ് മുഴങ്ങുമോ?
അവൻ ഭീതിതനായ് തള്ളി നീക്കുകയാണോരോ...
വത്സരങ്ങളും വിട വാങ്ങുമ്പോഴും.