ഉത്സവങ്ങളും ആഘോഷങ്ങളും നമ്മുക്ക് ഏറെ ഹരം നൽകുന്ന ഒന്നാണു, പ്രത്യേകിച്ച് കുട്ടികളുമായി ഉത്സവപറമ്പുകളിൽ ചുറ്റി നടക്കുമ്പോൾ നാം അറിയാതെ അല്പം ചില്ലറകൾ കീശയിൽ നിന്ന് കാലിയായി കൊണ്ടിരിക്കും, വികൃതിയായ കുട്ടികൾ തെരുവു, പെട്ടി കച്ചവടക്കാരിൽ നിന്നും ഓടി നടന്ന് കളിപാട്ടങ്ങൾ വാരിയെടുക്കുന്നത് നാം കാണാറുണ്ട്, അവരെ വലയിലാക്കാനായി കച്ചവടക്കാൻ കുട്ടികളെ അതിലേക്ക് ആകർഷിപ്പിക്കാനായും ശ്രമിക്കും, ഭൂരിഭാഗം അച്ഛനമ്മമാർ കുട്ടികളുടെ പിടിവാശിക്ക് വഴങ്ങി കൊടുക്കുന്നതും ഒരു പൊതുകാഴ്ചയാണു. അതിനൊരു സുഖവുമുണ്ടാകാം. എന്നാൽ, എനിക്ക് നൊമ്പരമുണ്ടാക്കിയ ഒരു കാഴ്ച ഈ അടുത്തിടെ ഒരിടത്ത് കാണാനിടയായി.
എൻറെ പതിവ് യാത്രയിൽ കണ്ട കാഴ്ച എന്നെ അല്പം ചിന്തിപ്പിച്ചു, മനസ്സ് നൊമ്പരപ്പെടുത്തി, തിരക്കേറിയ ഒരു പട്ടണത്തിൽ തെരുവു കച്ചവടക്കാരനായ ഒരു ബലൂൺ കച്ചവടക്കാനടുത്ത് ഒരു ആണുകുട്ടിയും,അല്പം മുതിർന്ന മകളും പിതാവും. ബലൂണുകളുടെ ഒരു കൂട്ടത്തിനായി വാശി പിടിക്കുന്ന മകനു ബലൂണിൻറെ ഒരു കൂട്ടം വാങ്ങിക്കൊടുന്ന പിതാവ് , കുസൃതിയായ കുട്ടി സഹോദരിയുടെ തലയിൽ നിന്ന് ഒരു സ്ലൈഡ് എടുത്ത് കൊണ്ട് ബലൂൺകൂട്ടത്തെ കുത്തി പൊട്ടിക്കുന്ന്, അതിൻറെ ഡും, ഡും എന്ന ശബ്ദത്തിൽ ആന്ദന്ദിക്കുന്നു, ബലൂൺ കച്ചവടക്കാരൻ കുട്ടിയെ പ്രോത്സാഹിപ്പിക്കും വിധം അത് കണ്ട് ആനന്ദിക്കുന്നു, അവൻറെ മനസ്സ് കുട്ടി അത് മുഴുവൻ പൊട്ടിക്കട്ടെ എങ്കിലെ എനിക്ക് കച്ചവടം കൂടും എന്ന മനോഭാവത്തിൽ, കുട്ടിയുടെ പ്രവർത്തികൾ ശ്രദ്ധിക്കാതെ പിതാവ് മൊബൈൽ സല്ലാപത്തിലാണെങ്കിലും കുട്ടിയുടെ പ്രവർത്തികൾ കാണുന്നു, ചിരിക്കുന്നു. ബലൂൺകാരനു യാന്ത്രികമായി പണം കൊടുക്കുന്നു. ഇതിനകം കുട്ടി കിട്ടിയ ബലൂൺ കൂട്ടം തകർത്ത് കഴിഞ്ഞിരിക്കുന്നു, കൂട്ടത്തിൽ ബലൂൺ കാരൻ കാഴ്ചക്കായിട്ടിരുന്ന ബലൂണിലേക്ക് ആക്രമണം തുടങ്ങിയപ്പോൾ ബലൂൺകാരൻ അടുത്ത് കൂട്ടം ബലൂൺ കുഞ്ഞിനു നൽകി കഴിഞ്ഞു, കുട്ടി അതിൻറെ ഭംഗി അല്പം ആസ്വദിച്ചു പിന്നേയും, ബലൂൺ ആക്രമണം തുടരുന്നു, അച്ഛൻ ഫോൺ സംഭാഷണത്തിൽ തന്നെ പണം നൽകുന്നു. ഇതിനിടെ തൊട്ടരുകിൽ നിന്ന് ഒരു കൊച്ച് കൈ അദ്ദേഹത്തിനു നേരെ ഉയർന്നു. “ സാർ..., എന്തെങ്കിലും തരണേ, ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞുകൊണ്ടുള്ള ദയനീയ സ്വരം, അവൻ സത്യമാണു പറയുന്നതെന്ന് അവൻറെ ഒട്ടിയ വയറും, മുഖവും വിളിച്ച് പറയുന്നുണ്ടായിരുന്നു..
ബലൂൺ പൊട്ടിക്കുന്ന വികൃതിക്കുട്ടിയുടെ കാഴ്ചയാണു എന്നെ അത് ശ്രദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചത്, കുട്ടിയുടെ ആഹ്ലാദത്തിൽ അല്പം ഇഷ്ടം തോന്നിയെങ്കിലും കുഞ്ഞിൻറെ ഈ നശിപ്പിക്കൽ മനോഭാവത്തോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ലെങ്കിലും പട്ടിണി പാവമായ ഒരു കുട്ടിയുടെ വിശപ്പിൻറെ വിളി കേൾക്കും വരെക്കും എനിക്ക് അതിൽ അസഹിഷ്ണുത തോന്നിയിരുന്നില്ല, എന്നാൽ, തൻറെ കുഞ്ഞിനു വേണ്ടി ബലൂൺ വാങ്ങാൻ ഉപയോഗിക്കുന്ന പണത്തിൻറെ പകുതിയെങ്കിലും വിശക്കുന്ന ആ കുട്ടിയുടെ കൈകളിലേക്ക് നീങ്ങിയിരുന്നതെങ്കിലെന്ന് ഞാൻ മനസ്സാ ആശിച്ചു, എന്നാൽ, എൻറെ ആശയെ മങ്ങലേൽപ്പിച്ച് കൊണ്ട് ഫോൺ സംഭാഷണം അവസാനിപ്പിച്ച് കൊണ്ട് ആ പിതാവു വിശക്കുന്ന കരങ്ങൾ തട്ടിമാറ്റിയത് എന്നിലെ മനുഷ്യത്വത്തിൽ മുറിവു പകർന്നു. അത് കണ്ട ഞാൻ അല്പം മാറിയുള്ള തട്ട് കടയിൽ നിന്ന് കയ്യിൽ കിട്ടിയ പഴം പൊരി എടുത്ത് ആ വിശക്കുന്നവനു നൽകി.
ബലൂൺ വാങ്ങാൻ പണം നൽകിയ ആ പിതാവിനെ ഓർത്ത് എനിക്ക് സഹതാപം തോന്നി, നശിപ്പിക്കാൻ വേണ്ടി നാം എത്ര പണം മുടക്കാനും നാം തയ്യാറാകുമ്പോൾ ഒരു നിമിഷം കൺ മുൻപിലെങ്കിലും എത്തുന്ന വിശപ്പിൻറെ വിളികളെയെങ്കിലും ഒരു നിമിഷം തട്ടാതിരുന്നെങ്കിലെന്ന് ഞാൻ വൃദാ ആശിച്ച് പോയി. ഒരിറ്റു മിഴി നീർ തുടച്ച് കൊണ്ട് ഞാൻ പട്ടണത്തിൻറേ മായാ വലയത്തിലേക്ക് ലയിച്ചു... മനസ്സ് നിറയെ ഭക്ഷണത്തിനായി കേഴുന്ന കുട്ടിയുടെ ഒട്ടിയ വയറും , ക്ഷീണിച്ച മുഖവും .... ഒരു പക്ഷേ... ആ കുട്ടി ബലൂൺ വാങ്ങി കൊടുത്ത കുട്ടിയുടെ പിതാവിൻറെ മകനായിരുന്നെങ്കിൽ അദ്ദേഹം എങ്ങനെയായിരിക്കും എന്ന സങ്കല്പവുമായ് ഞാൻ നടന്ന് നീങ്ങി...
Abk Mandayi Kdr
Create your badge