Tuesday, January 31, 2012

നഷ്ടമാകുന്ന യുവതകൾ - കവിത

വെള്ളി വെളിച്ചം വാരി വിതറി വാനിൽ നിന്ന്....
ചെഞ്ചായം മായ്ച്ചുദിച്ചുയർന്നർക്കൻ കിഴക്കിൽ...
പറവകളുണർന്നു പറക്കാൻ തുടങ്ങി...
മൂടിപ്പുതച്ചുറങ്ങുന്നു മടിയന്മാർ...
രാവേറേ കമ്പ്യൂട്ടറിൻ മുന്നിലിരുന്നവർ....
ചാറ്റിലും, ചീറ്റിലും നിദ്രവെടിഞ്ഞിവർ...
നാശത്തിലേക്കുള്ള ഗമനമിതല്ലേ ?

കൃത്യതയോടേ രാവിൽ നിദ്ര പൂണ്ടവർ...
ഊർജ്ജ സ്വലരായ് ഉണർന്നവർ...
മുഴുകുന്നു  പ്രവർത്തിയിൽ....
മടിയരായ് മാറുന്ന യുവതകളെല്ലാമിന്നു....
നാടിനു നഷ്ടമായ് ജീവിതം തള്ളുന്നു.

ശൂന്യമാം ഭൂമികൾ തരിശായ് കിടക്കുമ്പോൾ..
കായ് കനിയില്ലെന്നല മുറയിടുന്നവർ...
കായികാദ്ധ്വാനം അല്പം ചെയ്തീടുകിൽ...
കായ് പത്ത് തിന്നാം വിഷലിപ്തമില്ലാതെ...
വിത്തുകൾ വാരി വിതറൂ ഈ ഭൂമിയിൽ...
സസ്യ ലതാദികൾ ഹരിതമാക്കട്ടെ ഭൂമിയെ.

വിഷലിപ്തമാം  വായു ശ്വസിക്കാതെ...
ഒരല്പം ശുദ്ധവായു ശ്വസിച്ചിടാം നമ്മുക്ക്...
ഒരിറ്റ് ദാഹജലത്തിനായ് പാതയോരങ്ങളിൽ...
കുടവുമായ് നാളുകൾ നീക്കുന്നു മാനുഷർ.

വർഷപാതത്തിൽ വാനിൽ നിന്ന് ചൊരിയുന്ന...
ജീവാമൃതിനെ പഴാക്കിടുന്നു നാം...
ആദിത്യനൊന്ന് ഉഷ്ണത്തെ കൂട്ടിയാൽ...
പഴിക്കുന്നു നാമാ രവികിരണളെ.

മഴയൊന്നു കനത്ത് വിതറിയാൽ....
അതിനേം പഴിക്കുന്നു മാനുജരപ്പോഴും...
പ്രതിവിധിയൊന്നും ചെയ്യാതിരിക്കുന്നിവർ...
എല്ലാം മുന്നിൽ ലഭിച്ചാലോ  തൃപ്തർ.

ചാറ്റിംഗും , ചീറ്റിംഗും എല്ലാം നിനക്കാകാം..
പ്രഥമമാം കൃത്യങ്ങൾ ഭംഗിയായ് ചെയ്താൽ,
മടിയനായ് പുതപ്പിനുള്ളിൽ നീ ശയിച്ചാലോ...
നഷ്ടം നിനക്കും നാടിനുമെന്നോർക്കുക.











































Abk Mandayi Kdr

Create your badge