Friday, May 20, 2011

Pathfinder: ഇതാണോ പരിഷ്ക്കാരം - കവിത

Pathfinder: ഇതാണോ പരിഷ്ക്കാരം - കവിത: "വിശന്ന് വലയുന്ന കുഞിനായ്.... ഉരിഞതല്ലവൾ പുടവ . തനു നേരത്തെ സുഖത്തിനായ് ... സമൂഹത്തിലുന്നത കുല... ജാതയെന്ന ഹന്തയാലവൾ... പതിയോ മഹാ കച്ചവട..."

ഇതാണോ പരിഷ്ക്കാരം - കവിത

വിശന്ന് വലയുന്ന കുഞിനായ്....
ഉരിഞതല്ലവൾ പുടവ .
തനു നേരത്തെ സുഖത്തിനായ് ...
സമൂഹത്തിലുന്നത കുല...
ജാതയെന്ന ഹന്തയാലവൾ...
പതിയോ മഹാ കച്ചവടക്കാരൻ..
പൊങ്ങച്ചത്തിനായ് ക്ലബ്ബിലേറ്റിയവളെ..
അല്പം തൊലിവെളുത്തവളവൾ.
മദ്യവും, നൃത്തവുമിന്നവർക്ക് പഥ്യം.
പഠിച്ചവരിങ്ങനെയെന്നഹങ്കാരം.
ഇതാണു ഉന്നത സംസ്ക്കാരമെന്ന്...
ഗമയിൽ ഉരുവിട്ടവർ.
പതി മദ്യത്തിനടിമ പാതിരാവിൽ...
പത്നി കിടക്ക പങ്കിടുന്നന്യനു.
സമൂഹമിവർ കൂത്ത് കണ്ട്...
മൂക്കത്ത് വിരൽ വെച്ചെങ്കിലും..
പണമവരുടെ വായ്കെട്ടി.
ഒരിക്കലവൾ രോഗിയായ് മാറുന്നു...
പതിവളെ തെരുവിലെറിയുന്നു...
ഇന്നവൾ പുടവയുരിയുന്നു...
അരചാൺ വയറിനായ്...
അഹങ്കാരമെങ്ങോ ...
പോയ് മറഞെങ്കിലും..
നാട്ടാർ ഇന്നവളെ കൂകി...
വിളിക്കുന്നവളൊരു  ...
വിടയമാണെന്ന്...
ഇതാണിന്നെത്തെ...
പുതു സംസ്ക്കാരം.