Monday, January 16, 2012

പന്നികളെ വർജ്ജിക്കുക നിങ്ങളുടെ ആരോഗ്യം രക്ഷിക്കുക - ലേഖനം

ലോകത്തിൽ ഇസ്ലാമിക രാജ്യങ്ങളിലൊഴികെ എല്ലായിടങ്ങളിലും പന്നി വളർത്തൽ കേന്ദ്രങ്ങളും, പന്നി മാംസ സംസ്ക്കരണ പ്ലാൻറുകളും ഉണ്ട്, അറബ് രാജ്യങ്ങളിൽ ഇതൊന്നുമില്ലെങ്കിലും പല സൂപ്പർമാർക്കറ്റുകളിലൂടേയും ഇതിൻറെ മാംസം വിൽപ്പന നടക്കുന്നുണ്ട്, പന്നി മാംസം മുസ്ലീങ്ങൾക്ക് നിഷിദ്ധമായതിനാലാണു പന്നി വളർത്തലും അവയുടെ സംസ്ക്കരണവും ആ രാജ്യങ്ങളിൽ നടക്കാത്തത്.
    ഒരാൾക്കൂട്ടം, മധ്യത്തിൽ ഒരു കൊച്ച് മൃഗം, ഒരാൾ ഒരു ചെറുകപ്പിൽ വെള്ളമെടുത്ത് ആ ജന്തുവിൻറേ മുഖത്തേക്കെറിയുന്നു, മുഖത്ത് വീഴുന്ന വെള്ളം മനുഷ്യനു തുടച്ച് നീക്കാം, അതറിയാത്ത ആ ജീവി തലകുലുക്കി വെള്ളം തെറിപ്പിച്ച് കളയുന്നു. ആൾ കൂട്ടത്തിനു സമാധാനമായി , അവർ പറയുന്നു അതാ പന്നി അതിനെ അറുക്കാൻ തലക്കുലുക്കി സമ്മതം തന്നുവെന്ന്. പന്നിയുടെ ഭാഷ ഇങ്ങനെയാണെന്ന് ചില സംസ്ക്കാരങ്ങൾ പറയുന്നു. തെറ്റോ , ശരിയോ , ചിലപ്പോൾ വിഡ്ഢിത്തമോ എന്തായാലും പന്നിയെ തലക്കടിച്ച് കൊല്ലുന്നതിനു മുൻപ് ഇങ്ങനെ ചെയ്യാറുണ്ടെത്രേ!!!!!
   ഏതോ പശ്ചാത്യരിൽ നിന്ന് കൈമാറിയ ആ സംസ്ക്കാരം, പന്നിയെ വിശുദ്ധ മൃഗമായിട്ടാണു കാണുന്നത്. ഒരു പക്ഷേ, അമേരിക്കയുടേയും, ബ്രിട്ടൻറേയും പുരാതന സംസ്ക്കാരം തുടർന്നതായിരിക്കാം. എന്നിരുന്നാലും, പന്നിയെ ഭക്ഷിക്കരുതെന്ന ശബ്ദവും വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വരാൻ തുടങ്ങിയിട്ടുണ്ട്. മഹാമാരികൾക്ക് പന്നി മാംസം കാരണമാകുമെന്ന് ശാസ്ത്രം പറഞ്ഞു തുടങ്ങി കഴിഞ്ഞു.
    പന്നിയുടെ ദേഹമാസകലം രോഗാണുക്കളുടെ സങ്കേതമാണു, ബാലൻറിഡിയം, കൊളൈടീനിയ, ഡോളിയം തുടങ്ങിയ അണുക്കൾ പന്നി മാംസത്തിൽ കുടികൊള്ളുന്നു. ഈ അണുക്കൾ ഒരു കാരണ വശാലും നശിച്ച് പോകുന്നില്ല, അവ മനുഷ്യ ശരീരത്തിലെത്തി രോഗമുണ്ടാക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. വയറിളക്കം, ദഹനപ്രക്രിയയിലുള്ള ക്രമക്കേടുകൾ, വിശപ്പില്ലായ്മ, മലബന്ധം, മനം പുരട്ടൽ, ഛർദ്ദി എന്നിവക്ക് പന്നിയിറച്ചി കാരണമാകുന്നു. ഹ്യൂമൺ സിസ്റ്റോ സീർക്കോസിസ് എന്ന രോഗവും പന്നിയിലൂടെ നമ്മുക്ക് ലഭിക്കുന്ന ഒരു രോഗമാണു. ഈ രോഗത്തിനു പ്രതിവിധി ഓപ്പറേഷനിലൂടെ മാത്രമേ സാദ്ധ്യമാകുകയുള്ളെത്രേ... ഇതിനും പുറമെ ശ്വാസ കോശ ഭിത്തികളെ കടന്നാക്രമിക്കുകയും, പഴുപ്പിനു കാരണമാകുകയും ചെയ്യുന്ന വിരകൾ പന്നി മാംസത്തിൽ കുടികൊള്ളുന്നു. അതിനാലാണു പന്നി മാംസം വർജ്ജിക്കാൻ പറയുന്നത്.
   നാം നായയെ മാറ്റി നിർത്തുന്ന പോലെ തന്നെ പന്നിയേയും മാറ്റി നിർത്തിയേ പറ്റൂ, പന്നിയെ സ്പർശ്ശിച്ചാൽ നാം കഴുകി വൃത്തിയാക്കണം, എന്നാൽ, നായയെ സ്പർശ്ശിച്ചാൽ ഏഴു പ്രാവശ്യം കഴുകണമെന്ന നിബന്ധന പന്നിയിൽ ഇല്ല.
    ഇനി, പന്നിയെ കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം പ്രവാചകൻ പഠിപ്പിച്ചതിങ്ങനെ... പന്നി മാംസം മുസ്ലീങ്ങൾക്ക് നിഷിദ്ധമാണു. സർവ്വശക്തൻ പ്രവാചകനു അറിയിപ്പ് നൽകി: നിശ്ചയമായും  മത്സ്യമൊഴികെയുള്ള ശവവും, രക്തവും , പന്നി മാംസവും നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. ഈ വചനങ്ങളെ ഇസ്ലാമിൻറെ വാക്സിൻ എന്ന പേരിലാണു അറിയപ്പെടുന്നത് തന്നെ. ഒട്ടേറെ രോഗങ്ങളിൽ നിന്ന് മുക്തമാക്കുന്നു മേൽ പറഞ്ഞവയുടെ ഉപയോഗമില്ലെങ്കിൽ.
    ഇത്രയൊക്കെ ഖുർ ആൻ അറിവു നൽകിയിട്ടും , ശാസ്ത്രം അത് സത്യമാണെന്ന് തെളിയിച്ചിട്ടും പന്നി മാംസ വിൽപ്പന നമ്മുടെ മാർക്കറ്റുകളിൽ തകൃതിയായി നടക്കുന്നു, അത് വാങ്ങി ഉപയോഗിക്കുന്നവർ ഈ സത്യങ്ങൾ അറിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ മോഹിച്ച് പോകുന്നു.








































Abk Mandayi Kdr

Create your badge