Tuesday, November 12, 2013

മുഹറം (ആശുറാഹ്) പത്തിൻറെ പ്രാധാന്യം : ലേഖനം.

Abk Mandayi Kdr

Create your badge


അറബി കലണ്ടറിലെ ആദ്യമാസമാണു മുഹറ മാസം. ഈ മാസത്തിലെ പത്തിനു വളരെ പ്രാധാന്യത്തോടെ ലോക മുസ്ലീം സമൂഹം വ്രതമനുഷ്ടിച്ച ദൈവ പ്രീതി നേടുന്നു. എന്നാൽ, ഈ ദിനം മുസ്ലീം സമൂഹം വ്രതം തുടങ്ങുന്നതിനു മുൻപേ വളരെ പ്രാധാന്യ പൂർവ്വം ലോക ജൂതസമൂഹവും ആഘോഷിക്കുന്നു. അത് പോലെ തന്നെ മുസ്ലീം സമൂഹത്തിലെ മറ്റൊരു വിഭാഗമായ ഷിയാക്കളും മുഹറ മാസം തുടങ്ങുമ്പോഴെ മുഹറം ഏറെ ദുഃഖത്തോടെ കണ്ട് കൊണ്ട് കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നു.

ചരിത്ര പശ്ചാത്തലം:-

മുഹറ മാസം മുസ്ലീങ്ങൾക്ക് യുദ്ധം നിഷിദ്ധമായ ചില മാസങ്ങളിൽ മുഹറവും ഉൾപ്പെടുന്നു. മുഹറം പത്തിനാണു ആദി മനുഷ്യരായ ആദമിനേയും, ഹവ്വയേയും സൃഷ്ടിച്ചത് , കൂടാതെ ദൈവം ഭൂമിയേയും ആകാശങ്ങളേയും സൃഷ്ടിച്ചതും ഈ ദിനത്തിലായിരുന്നു.

ഈ ദിനത്തിലാണു നൂഹ് നബി (നോഹ) യുടെ കപ്പൽ ജൂഡി കൊടുമുടിയിൽ അണഞ്ഞതും, പ്രവാചകൻ ഇബ്രാഹിം നബി (അബ്രഹാം) യെ നമ്രൂദ് തീജ്വാലയിൽ എറിഞ്ഞപ്പോൾ തീയ്യിനെ ശീതളിമ നൽകി അദ്ദേഹത്തെ രക്ഷിച്ചതും മുഹറം പത്തിനു തന്നെ.

ഇതിനു പുറമേ, ഖിബിത്തിയായിരുന്ന താനാണു ദൈവമെന്ന് സ്വയം പ്രഖ്യാപിക്കുകയും അഹങ്കരിക്കുകയും ചെയ്ത ഫിർ ഔൻ (ഫറോവ) ചക്രവർത്തി , പ്രവാചകൻ മോശയെ വധിക്കാനായി ശ്രമിച്ചപ്പോൾ പ്രവാചകൻ മൂസ (മോശ) ഈജിപ്തിലെ നൈൽ നദിയിലേക്കിറങ്ങി നദിയെ തൻറെ കൈവശം എപ്പോഴും സൂക്ഷിക്കുമായിരുന്ന വടി കൊണ്ടടിച്ചപ്പോൾ നൈൽ നദി പിളരുകയും മൂസ നബിയും അനുയായികളും നൈൽ അനായാസം കടന്നപ്പോൾ മൂസ നബിയെ വധിക്കാനായി പിൻ തുടർന്ന ഫിർ ഔൻ (ഫറോവ ) ചക്രവർത്തിയും ,പടയാളികളും നൈൽ നദിയിൽ മുങ്ങി മരിക്കുകയും ചെയ്തതും ഈ മുഹറം പത്തിനു തന്നെയാണു, ഇതിനെ അനുസ്മരിച്ച് കൊണ്ട് ദൈവത്തോടുള്ള നന്ദി സൂചകമായി ജൂത സമൂഹം മുഹറം പത്തിനു വ്രതം അനുഷ്ടിച്ച് പോരുന്നു. ഇതിനും പുറമേ...ഇസ്രയേൽ മക്കൾക്ക് ഒരിക്കൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ അവിടെ നിന്ന് പാലായനം ചെയ്ത് മദീനയിൽ എത്തിയതും ഈ മുഹറം പത്തിനായതിനാൽ ജൂതസമൂഹം ഈ ദിനം ആഘോഷമാക്കുന്നു.

പ്രവാചകൻ മുഹമ്മദ് (സ) യുടെ കാലത്ത് മദീനയിലെ ജൂതസമൂഹം മുഹറം പത്തിനു നോമ്പ് അനുഷ്ടിക്കുന്നത് മനസ്സിലാക്കിയ പ്രവാചകൻ പറഞ്ഞു. ജൂതസമൂഹത്തേക്കാളും അവരുടെ പ്രവാചകനായ മൂസയെ മാനിക്കുന്ന മുസ്ലീങ്ങൾ മുഹറം പത്തിനു മാത്രമല്ല മുഹറം ഒമ്പതിനും വ്രതം അനുഷ്ടിക്കാൻ അനുയായികളോട് കല്പിക്കുകയുണ്ടായി. അതിനെ തുടർന്ന് മുസ്ലീം ലോകം മുഹറം ഒമ്പതിനും, മുഹറം പത്തിനും രണ്ട് നാളുകളിൽ വ്രതം അനുഷ്ടിക്കാൻ തുടങ്ങി എന്നിരുന്നാലും ഏറ്റവും പ്രാധാന്യത്തോടെ നോമ്പ് അനുഷ്ടിക്കുന്നത് മുഹറം പത്തിനു തന്നെ.

മുഹറം പത്തിൻറെ ഒരു ദിനത്തെ വ്രതത്തിനു ഒരു വർഷം വ്രതം അനുഷ്ടിക്കുന്നതിനു തുല്ല്യമായ പ്രതിഫലം ഉണ്ടെത്രേ.

മുഹറത്തിനു ഷിയാ മുസ്ലിംങ്ങൾ നൽകുന്ന പ്രാധാന്യം മുഹറം പത്തിനായിരുന്നു പ്രവാചകൻറെ മകളുടെ പുത്രനായ ഹുസൈൻ (റ) ,
ഉമയ്യദ് ഭരണാധികാരിയായിരുന്ന യസീദ് ഒന്നാമന് അനുസരണ പ്രതിജ്ഞ നിരസിച്ച ഹുസൈൻ ബിൻ അലി കർബലയിൽ യസീദുമായി ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു.

ഈ മുഹറം ദിനങ്ങളിൽ കൂടുതൽ ദാനധർമ്മങ്ങൾ നൽകാനും പ്രവാചകൻ മുഹമ്മദ്(സ) ജനങ്ങളോട് ഉണർത്തുന്നു.