Thursday, September 1, 2011

പുലരി.... - കവിത

കതിരവൻ നിദ്രവിടുവാൻ മടിച്ച് നിന്ന പുലരി...
കരി മേഘങ്ങൾ വർഷം ...
ധാരാധാരയായ് ഒഴുക്കുന്ന പുലരി..
ലതകൾ ആനന്ദ നൃത്തമാടുന്നയീ പുലരി...
ശിരസ്സ് ഉദരത്തോട് ചേർത്ത് വെച്ച്...
നിദ്ര പൂണ്ട മാർജ്ജാരൻ സോഫയിൽ...
ഉറങ്ങുന്ന പുലരി...
മഴ കുതിർന്നൊരു പുലരി...
പുതപ്പിൽ തല ചായ്ക്ക്ക്കാൻ ...
മാനുഷൻ കൊതിക്കുന്ന പുലരി...
തമസ്സിനാൽ പ്രകൃതി മൌനിയായ പുലരി..
ഹാ.. എന്തു ഭംഗിയാണീ പുലരികാണാൻ...
ഹായ്... എന്ത് രസമാണു പ്രവാസിയാം...
എനിക്കീ പുലരി... 
ഞാൻ ആസ്വതിക്കുന്നീ പുലരിയിൻ ഭംഗി.









Abk Mandayi Kdr

Create your badge

1 comment:

കൊമ്പന്‍ said...

ഞാനും ആസ്വദിച്ച് പുലരിയും വരികളെയും