Friday, June 24, 2011

കൈരളി നാടെ നാണിപ്പൂ - കവിത

ഒടിഞ്ഞു തൂങ്ങിയൊരോലപ്പുരയും...
ഏങ്കോണിച്ചൊരു കറുത്ത ബോർഡും...
നാലു ചുറ്റും വേലിയുമിട്ട്....
പാമ്പുകൾ ഇഴയും കുറ്റിക്കാടും...
എല്ലാം ആയാൽ ഇംഗ്ലീഷ് സ്കൂൾ.
കാശുണ്ടെങ്കിൽ അപേക്ഷ നൽകാം..
കാശില്ലാത്തവൻ പുറത്തിരിക്കാം...
മലയാളത്തിൽ പഠിപ്പു വേണ്ട...
ഡാഡി മമ്മി ചൊന്നാൽ ഭേഷ്.
പാവപ്പെട്ട സർക്കാർ വാദ്യാർ...
 ഓടി നടന്നാൽ കുട്ടികളില്ല...
 ളോഹ ഇട്ടാൽ... താടിവെച്ചാൽ...
ഇംഗ്ലീഷ് പറഞ്ഞാൽ സ്കൂളായി.
 മലയാളത്തിനു വിലയുമില്ല...
 മലയാളമെന്ന പേരുകേട്ടാൽ..
 മലയാളിയെന്ന് ചൊല്ലി നടക്കും..
 മലയാളം മന്ത്രിയോർക്കാനിക്കും.
 ലജ്ജിപ്പൂ കൈരളിയെ...
 അമ്മ മലയാളത്തിൻ ഗതികേടോർത്ത്...
 കൈരളി നാടേ നാണിപ്പൂ.




Abk Mandayi Kdr



Create your badge

Pathfinder: നാം എങ്ങോട്ട് ? - ലേഖനം

Pathfinder: നാം എങ്ങോട്ട് ? - ലേഖനം: "ഈ ആധുനിക യുഗത്തിൽ ജീവിക്കുന്ന ചെറുപ്പക്കാർ പലരും സുഖലോലുപതയുടെ അത്യുന്നതിയിലാണോയെന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. കാരണം അവർക്ക..."

Abk Mandayi Kdr

Create your badge

Pathfinder: ഞാനൊരു പിന്തിരിപ്പനോ - ലേഖനം.

Pathfinder: ഞാനൊരു പിന്തിരിപ്പനോ - ലേഖനം.: "ഈ ലേഖനം തന്നെ നിങ്ങളുടെ മുൻപിലെത്തുന്നത് ഞാനൊരു പിന്തിരിപ്പനോ ? എന്ന ഒരു ചോദ്യവുമായാണു. അതിനു മറുപടി പറയേണ്ടത് നിങ്ങൾ വായനക്കാരാണു, നിങ്ങൾക്..."

Abk Mandayi Kdr

Create your badge

ഞാനൊരു പിന്തിരിപ്പനോ - ലേഖനം.

ഈ ലേഖനം തന്നെ നിങ്ങളുടെ മുൻപിലെത്തുന്നത് ഞാനൊരു പിന്തിരിപ്പനോ ? എന്ന ഒരു ചോദ്യവുമായാണു. അതിനു മറുപടി പറയേണ്ടത് നിങ്ങൾ വായനക്കാരാണു, നിങ്ങൾക്ക് എന്നെ പിന്തിരിപ്പനെന്നോ, ആധുനിക കാലത്തെ കുറിച്ചറിയാത്ത ഒരു മൂരാച്ചിയെന്നൊ വിളിക്കാം, അതല്ല ഞാൻ പറയുന്നതിലും കാര്യമുണ്ടെന്ന് പറഞ്ഞ് എന്നെ അഭിനന്ദിക്കാം അതെല്ലാം ഞാൻ സഹിക്കാനും, വേണ്ടത് അംഗീകരിക്കാനും ഞാനൊരുക്കമാണു. എന്നാലും എൻറെ ചില നയങ്ങളിൽ നിന്ന് അണുവിട മാറാൻ ഞാൻ തയ്യാറല്ലെന്നു മുന്നറിയിപ്പും നൽകുന്നു. അത് കൊണ്ടാണു ഇത്രയും വലിയൊരു മുഖവുര എഴുതിയത് തന്നെ. വിഷയത്തിലേക്കു കടക്കാം.
    നമ്മുടെ സമൂഹത്തിൽ കുറച്ച് കാലമായി വളരെ ശക്തമായി ഉയർന്ന് വരുന്ന ഒരു കാര്യമാണു സ്ത്രീ സ്വാതന്ത്ര്യം, എന്നും സ്ത്രീ സമത്വം എന്നും അതിനെ പിന്താങ്ങിക്കൊണ്ട് പലസംഘടനകളും, പല പുരുഷ സിംഹങ്ങളും പല പല മൈതാനങ്ങളിലും പ്രസംഗിക്കുകയും ജാഥകൾ സംഘടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈയുള്ളവനും അതിനു കീ ജൈയ് വിളിച്ചിട്ടുണ്ട്, എന്നാൽ , ഈ സ്ത്രീ സ്വാതന്ത്ര്യം ശരിക്കും സ്ത്രീകൾക്ക് ഇനിയും അകലെയാണു. അങ്ങനെ ചിന്തിച്ചപ്പോൾ എൻറെ ചിന്തപോയത് ഈ കീ ജൈയ് വിളിക്കുന്ന ഞാൻ സ്ത്രീ സ്വാതന്ത്ര്യം എൻറെ ജീവിത പങ്കാളിക്ക് നൽകിയോ? അത് ചിന്തിക്കാനുതകുന്ന ഒരു സമയവും ഇതാണെന്ന് എനിക്കു തോന്നി, കാരണം, ഞാൻ എൻറെ ഇരുപതാം വിവാഹവാർഷികം ഏതാനും ദിനങ്ങൾക്കുള്ളിൽ ആഘോഷിക്കാനിരിക്കെ ഞാൻ സ്ത്രീ സ്വാതന്ത്ര്യ  വിഷയത്തിൽ എത്രമാത്രം ഞാൻ വാക്ക് പാലിക്കപ്പെട്ടു എന്ന് ഒരു അവലോകനം  സ്വയം നടത്തുകയാണു. മറ്റുള്ളവരുടെ വാതായനത്തിലൂടെ ഒളിഞ്ഞ് നോക്കുന്നതിനു പകരം ഞാൻ എന്നിലൂടെ ഒരു എത്തിനോട്ടം നടത്തിയിട്ട് മതി മറ്റുള്ളവരെ നന്നാക്കാൻ ഉപദേശിക്കൽ ഇല്ലെങ്കിൽ യുക്തിവാദി അമ്പലത്തിൽ പോകുന്ന പോലെയോ, ഇല്ലെങ്കിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞകഴിഞ്ഞതിനു അടുത്ത ദിവസം എതിർകക്ഷിയിൽ പെട്ട ഒരാളുടെ അപേക്ഷ ചവറ്റുക്കുട്ടയിൽ എറിയുന്നതിനു തുല്ല്യമാകും.
 ഞാൻ വിവാഹിതനാകുന്ന  സമയം എൻറെ വിശ്വാസതത്വങ്ങൾക്കനുസരിച്ച് ശ്വശുരൻറെ കൈപിടിച്ച് കൊണ്ട് ഒരു സത്യപ്രതിജ്ഞയുണ്ട് അതിൽ പറയുന്ന കാര്യം ഞാൻ വിവാഹം കഴിക്കുന്ന പെൺക്കുട്ടിയെ ജീവിതകാലം (വിവാഹം നിലനിൽക്കുന്ന കാലം/ എൻറെ മരണം വരേക്കും ) മുഴുവൻ സം ര ക്ഷിക്കാമെന്നും, അവൾക്ക് എൻറെ തത്വസംഹിത അനുശാസിക്കുന്ന സ്ത്രീ സ്വാത്ന്ത്ര്യം നൽകാമെന്നും പറയുന്നുണ്ട് അത് പാലിക്കലാണു ഒരു യഥാർഥ വിശ്വാസി ചെയ്യേണ്ടത് , അത് എത്ര പേർ പാലിക്കുന്നുണ്ട് എന്ന് എനിക്കറിയില്ലെങ്കിലും ഞാൻ അത് പാലിച്ചോയെന്നാണു എൻറെ വിഷയം ഇല്ലെങ്കിൽ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ മുറവിളി കൂട്ടുന്നത് ശരിയല്ലല്ലോ. എൻറെ വിവാഹം കഴിഞ്ഞ ദിനങ്ങളിൽ ജീവിത പങ്കാളി (ഭാര്യ എന്ന് വിളിക്കുന്നതിനെ അനുകൂലിക്കാൻ  എനിക്ക് താല്പര്യമില്ല കാരണം ഭാര്യയെന്നതിനു മനുസൃതി പറയുന്ന അർത്ഥത്തിൽ അതിനെ അർത്ഥം വെച്ചാൽ നഃ സ്ത്രീ സ്വാതന്ത്ര്യമർഹിതി ; എന്നാൽ ഒരു സ്ത്രീയും സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്ന്) ഇത് ഭാര്യക്ക് പര്യായമായതിനാലാണു ഞാൻ ഭാര്യ എന്ന് വിളിക്കാൻ ഇഷ്ടപ്പെടാത്തത് എന്നാൽ അർത്ഥം ഉൾക്കൊള്ളാതെ പലപ്പോഴും ഭാര്യയെന്ന് എളുപ്പത്തിനു പറഞ്ഞ് പോയിരിക്കാം അത് ഈ കുറിപ്പിലും വന്ന് പോയാൽ വായനക്കാർ സഹൃദയം ക്ഷമിക്കണമെന്ന് മുൻ കൂർജാമ്യം എടുക്കുന്നു.) യുമായി സരസ സംഭാഷണത്തിനിടെ ഞാൻ എൻറെ ഇണയോട് പറഞ്ഞ ഒരു കാര്യമിതാണു, “താൻ ഒരു ജോലിക്കായി പുറത്ത് പോകേണ്ട കാരണം എൻറെ ജീവിത പങ്കാളിയുടെ എല്ലാ ജീവിത ആവശ്യങ്ങളും നിറവേറ്റാൻ ഞാൻ സത്യം ചെയ്ത നിലക്ക് അതിനു ഞാൻ ബാധ്യസ്ഥനാണു താനും, ഇത് സ്ത്രീ സ്വാതന്ത്ര്യം ഹനിക്കുകയല്ല പകരം ഞാൻ അവൾക്ക് നൽകിയത് എൻറെ ജീവിതത്തിൻറെ താക്കോലും, എൻറെ കുടുംബത്തിൻറെ ചുമതലയെന്ന ഭാരിച്ച ഉത്തരവാദിത്തവും, എന്നാൽ അവൾക്ക് വീട് നോക്കാനും, വീട്ടിലെ എല്ലാ കാര്യത്തിലും ഇടപെടാനും, മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങാനും, ബാങ്കിൽ പോകാനും, വിവാഹങ്ങളിൽ പങ്കെടുക്കാനും, ഗവണ്മെൻറ് ഓഫിസുകളിൽ പോയി തൻറെ വീടിനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം വാഹനമോടിക്കാനുള്ള ലൈസൻസും വാഹനവും നൽകിയാണു ആ സ്വാതന്ത്യം ഞാൻ നൽകിയതു. അതോടൊപ്പം, വീട്ടിൽ കഴിയുന്ന സമയം അവൾക്കിഷ്ടമുള്ള വായനയോ, വീട്ടിൽ വെച്ച് ചെയ്യാവുന്ന തയ്യൽ, ഗ്ലാസ് പെയിൻറിംഗ് മുതലായതിനും, സമകാളിക വിഷയങ്ങൾ , സംഗീതം, സിനിമ , വാർത്തകൾ എന്നിവ (കണ്ണീർവാർത്ത് റബ്ബർ പോലെ നീളം വെക്കുന്ന സീരിയലുകൾ ഒഴികെ ) എല്ലാത്തിനും സ്വാതന്ത്ര്യം നൽകാമെന്നായിരുന്നു വാഗ്ദാനം. അവൾ അത് ഇന്നു വരേക്കും ഒരു എതിർപ്പുമില്ലാതെ സ്വീകരിക്കുകയും എൻറെ കുട്ടികൾക്ക് ജന്മം നൽകുകയും, യാതൊരു പിണക്കങ്ങളുമില്ലാതെ മഹത്തായ ഇരുപത് വർഷം പൂർത്തിയാക്കുകയാണു. ഇവിടെ ഞാൻ എൻറെ പങ്കാളിയുടെ സ്വാതന്ത്ര്യം ഹനിച്ചോ? പല ആളുകളും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഇന്നത്തെ കാലത്ത് ഭാര്യക്കും ഭർത്താവിനും ഒരു ജോലിയില്ലെങ്കിൽ എങ്ങനെയാ ജീവിക്കുക എന്ന് , ഞാൻ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നതിനെ എതിർക്കുകയല്ല മറിച്ച് ഭാര്യയും ഭർത്താവും ഒരു പോലെ ജോലിക്കു പോകുന്ന വീടുകളിലെ സ്ഥിതിയിലേക്ക് ഒന്നു കണ്ണോടിക്കുക, സ്ത്രീ സ്വാതന്ത്ര്യം വാതോരാതെ പറയുമെങ്കിലും വീട്ടിൽ അയാൾ ഭാര്യയെ ഒരു തരിമ്പു പോലും സഹായിക്കാനോ ചുരുങ്ങിയത് അയാളുടെ അടിവസ്ത്രം പോലും ഒന്ന് കഴുകിയിടാനോ മെനക്കെടാറില്ല. അവർ എല്ലാം ചെയ്ത് മേശയിൽ വെക്കുമ്പോൾ വെട്ടി വിഴുങ്ങാൻ എഴുന്നേറ്റ് വരുന്ന ഒരാളുടെ ഭാര്യ ഇതെല്ലാം കഴിഞ്ഞ് കുളിച്ചൊരുങ്ങി ജോലി സ്ഥലത്തേക്ക് പോകണം, ഇതിനും പുറമെ കുഞ്ഞുങ്ങളായാൽ ഒരു നിമിഷം ആ കുഞ്ഞുങ്ങൾക്ക് ഒരു തരി ലാളന നൽകാൻ ആ അമ്മക്ക് കഴിയുമോ? കൂടാതെ പ്രസവം കഴിഞ്ഞ് അധികമാകാതെ ജോലി സ്ഥലത്തേക്ക് പോയാൽ തിരികെ വരുന്നത് സന്ധ്യയോടെയാണു, അതിനിടയിൽ ചിലർ സ്വയം പിഴിഞ്ഞെടുക്കുന്ന മുലപ്പാൽ, അത് വിരളം ഇല്ലെങ്കിൽ ആയ നൽകുന്ന കുപ്പിപ്പാലിൽ കുഞ്ഞ് ജീവിക്കുമ്പോൾ ഓഫീസിൽ കഴിയുന്ന ഈ അമ്മ പലപ്പോഴും മുലപ്പാൽ സ്തനത്തിൽ തിങ്ങിയതിനാൽ ബാത്ത് റുമിൽ അത് പിഴിഞ്ഞ് കളയുന്നത് എത്രയോ അനുഭവങ്ങൾ പറയാനുണ്ട് , ആ അമ്മമാരുടെ മനസ്സ് എന്തായിരിക്കും, ഇതാണോ സ്ത്രീക്ക് പുറത്ത് പോയി ജോലി ചെയ്യാനനുമതി നൽകണമെന്ന സ്ത്രീ സ്വാതന്ത്ര്യം. ഇങ്ങനെ ഭാര്യയെ കഷ്ടപ്പെടുത്തി ജോലി ചെയ്യിക്കുന്ന ഭർത്താക്കന്മാരാണോ സ്ത്രീ സമത്വവും , സ്വാതന്ത്ര്യത്തിനു കൊടി പിടിക്കുന്നത്. ഇതാണോ നാം സ്ത്രീക്ക് നൽകേണ്ടത് പകരം ഞാൻ ചെയ്തതാണോ? 
  ഇനി അടുത്ത വിഷയം സ്ത്രീ സ്വാതന്ത്ര്യം എന്ന് വേണമെന്നും അവരെ അഴിഞ്ഞാടാൻ പറയുന്ന ഒരു വ്യക്തി ഭാര്യയെ വീട്ടിൽ വിളിക്കുന്നത് “എടീ” എന്ന സംബോധനയോടെയാണു മിക്കവാറും ഞാൻ കേട്ടിട്ടുള്ളത് എന്നാൽ എനിക്കുറപ്പിച്ച് പറയാൻ കഴിയും ഞാൻ എൻറെ ജീവിത പങ്കാളിയെ ഈ 7232 ദിവസത്തെ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും എടീ എന്ന് സംബോധന ചെയ്തിട്ടില്ല. സ്ത്രീ തുല്ല്യത വാദിക്കുന്നവർ മറുപടി പറയണം നിങ്ങൾ അവർക്കും തുല്ല്യത അനുവദിക്കണം അവൾക്കും നിങ്ങളെ “എടാ” എന്ന് സംബോധന ചെയ്യാൻ, എന്നാൽ, അവർ ഒരു പ്രാവശ്യം എടാ എന്ന് തീർത്ത് പറയും മുൻപ് ഈ പുരുഷ സിംഹങ്ങൾക്ക് മാനഹാനി സംഭവിക്കും അവളുടെ മുഖം ചിലപ്പോൾ ഷേപ്പ് മാറിയിരിക്കും. സ്ത്രീക്ക് സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ അവൾക്ക് വീട്ടിലും നാട്ടിലും സ്വന്തം ഇണയിൽ നിന്ന് കിട്ടുന്ന സം രക്ഷണവുമാണു സ്വാതന്ത്ര്യം അല്ലാതെ തോന്നിയ പോലെ വസ്ത്രം ധരിച്ച് അഴിഞ്ഞാടാൻ അനുവദിക്കലല്ല, സ്വാതന്ത്ര്യം, അതേ അവസരത്തിൽ പുരുഷനും തൻറെ ശരീരത്തേയും, മനസ്സിനേയും നിയന്ത്രിക്കാൻ ശീലിക്കണം എനിക്കെന്തുമാകാം , ഭാര്യ ഒന്നും ചെയ്യരുതെന്ന മനോഭാവമാണു സ്ത്രീയെ അരങ്ങത്തേക്ക് അനാവശ്യമായി വലിച്ചിഴക്കപ്പെടുന്നത്. സ്ത്രീക്കും , പുരുഷനും തുല്ല്യ നീതി അങ്ങനെയാണു ലഭിക്കേണ്ടത്. ജിവിത പങ്കാളിയോട് നല്ല രീതിയിൽ ഇടപെടുന്ന പോലെ തന്നെ തൻറെ മക്കളോടും നീതി കാണിക്കണം അവരേയും നാം നല്ല നിലയിൽ വളർത്തണം അങ്ങനെ വളരുന്നവരാണു ശരിക്കും സ്വാതന്ത്ര്യർ. ഇക്കാര്യത്തിലും ഞാൻ എൻറെ നീതി പുലർത്തിയിട്ടുണ്ട്, എൻറെ മകളെ എടീ എന്ന് (എനിക്കതിനു അവകാശമുണ്ടെന്ന് മകൾ അനുവദിച്ചിട്ട് പോലും) ഞാൻ ഇത് വരെ വിളിച്ചിട്ടില്ല പകരം സ്നേഹത്തോടെ മോളൂട്ടി എന്നെ വിളിച്ചിട്ടുള്ളു. എന്നാൽ, ചില സന്ദർഭങ്ങളിൽ ദേഷ്യപ്പെടുമ്പോഴും വാക്കുകളിലെ ഈണം മാറുമ്പോൾ അവർ അത് മനസ്സിലാക്കുന്നു. ഞാൻ ഇങ്ങനെ വിളിക്കാത്തതിനു കാരണം, എനിക്ക് മൂത്തവർ എൻറെ മാതാപിതാക്കൾ, മൂത്ത സഹോദരങ്ങൾ, എൻറെ ഏറ്റവും അടുത്ത ഒരേ പ്രായത്തിലുള്ളവരൊഴികെ എന്നെ “എടാ” എന്ന് സംബോധന ചെയ്യുന്നത് എനിക്കിഷ്ടമല്ലാത്തത് പോലെ ഞാനും മറ്റുള്ളവരെ വിളിക്കാൻ താല്പര്യപ്പെടുന്നില്ല. ഇതാണെൻറെ നയം. 
ഇനി നിങ്ങൾ പറയൂ, ഞാൻ സ്ത്രീ സ്വാതന്ത്ര്യം ഹനിച്ചിട്ടുണ്ടോ? ഞാൻ എൻറെ പ്രിയതമയെ ജോലിക്ക് വിടാതിരുന്ന കാര്യത്തിൽ ഒരു പിന്തിരിപ്പൻ നയം സ്വീകരിച്ചോ.? ഞാനിവിടെ പറയാൻ ഉദ്ദേശിച്ചത് പലരും പറയുന്ന പോലെ സ്ത്രീയെ ജോലിക്ക് വിടാതെ വീട്ടിൽ കെട്ടിയിടുന്നു എന്ന ജല്പനങ്ങൾക്ക് കഴമ്പില്ലെന്ന് കാണിക്കാനാണു. സ്ത്രീക്ക് ഞാൻ നൽകിയതും സ്വാതന്ത്ര്യമല്ലേ? അതിനെ കുറിച്ചറിയാനാണു എനിക്ക് താല്പര്യം. ഈ ഇരുപത് വർഷം തികയുന്ന വേളയിൽ ഞാൻ ചെയ്തത് തെറ്റായിരുന്നോ എന്ന് അറിയണമെന്ന് ആഗ്രഹത്താലാണു ഈ കുറിപ്പ് അല്ലാതെ ജോലിക്ക് പോകുന്ന ഭാര്യമാരെ കുറ്റപ്പെടുത്തലല്ല, എന്നാൽ., അങ്ങനെ പോകുന്നവർക്ക് അവരുടെ ഭർത്താക്കന്മാരുടെ പരിപൂർണ്ണ സഹായവും വീട്ടിൽ നൽകണം അങ്ങനെയാകണം നിങ്ങൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകേണ്ടത് അല്ലാതെ ക്ലബ്ബുകളിൽ നുരയുന്ന മദ്യത്തിൻറെ ലഹരിയിൽ മറ്റൊരു പുരുഷനോടൊത്ത് നൃത്തമാടുന്ന ഒരു സ്ത്രീയല്ല സ്വാതന്ത്ര്യ, മറിച്ച് എന്നും സ്ത്രീക്ക് എന്നും ആശ്വാസം പകർന്ന് അവളെ സഹായിക്കുന്ന അവളെ വഞ്ചിക്കാത്ത ഒരു പുരുഷൻ നൽകുന്ന പിന്തുണയാണു അവളുടെ സ്വാതന്ത്ര്യം. കൂടാതെ, കുടുംബനാഥൻ താനാണെന്ന ഹന്ത കാണിക്കാതെ തന്റെ ജീവിത സഖിക്കുക്കൂടി അഭിപ്രായങ്ങൾ പറയാനും, അവർ പറയുന്നത് ക്ഷമയോടെ കേൾക്കാനും പരസ്പരം സ്വീകാര്യമായതിനെ സ്വീകരിക്കുന്നതുമാണു സ്ത്രീക്ക് നാം പുരുഷന്മാർ നൽകുന്ന ഏറ്റവും വലിയ അംഗീകാരവും സ്വാതന്ത്ര്യവും, അത് ഞാൻ പാലിച്ചിട്ടുണ്ട് എന്നെനിക്ക് അവകാശപ്പെടാം, എന്നാൽ, ഇങ്ങനെ എന്നെ ശീലിപ്പിച്ചത് ഞാൻ പഠിക്കുകയും വിശ്വസിക്കുകയും എൻറെ ജീവിതത്തിൽ പകർത്താനും ശ്രമിക്കുന്ന ആ തത്വശാസ്ത്രമാണു എല്ലാതെ ഇതെല്ലാം ഞാൻ സ്വയം നേടിയതല്ല. 
 ഇനി നിങ്ങളുടെ ഊഴമാണു ... ഞാൻ ഒരു പിന്തിരിപ്പനാണോ? നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുണ്ട്...
    










Abk Mandayi Kdr

Create your badge