പകൽ മാഞു പോയ് ഇരുളിൽ...
കരിമ്പടം പുതച്ചൊരു രാവു പോൽ...
മുഖമിരുണ്ടതു കണ്ടു ഞാനവരുടെ.
മണിയറ മഞ്ചലിൽ തൂക്കിയ....
മുല്ല മലരുകൾ വാടിയതില്ല...
മധുവിധു രാവിൽ നുകർന്നൊരു...
പാലിൻ മധുരം അധര ദളങ്ങളിൽ...
മായാതെ നിൽക്കുന്നു.
വിരഹഗാഥ തുടരുന്നു ..
നവദമ്പതിമാരിൽ ....
ഇന്ന് ഞാൻ നാളെ നീ...
യെന്ന തുടർക്കഥ പോൽ.
വായ് താരി തുടങ്ങി ...
കൊച്ചരി പല്ലുമായ്...
പുഞ്ചിരി തൂകുമൊരു പൈതലിൻ..
കിളി കൊഞ്ചൽ കേട്ടു...
കുഞു പൈതലെ ലാളിച്ചു...
മതിവരും മുൻപേ...
യാത്ര പറയുന്നവൻ ജീവിത....
നൌക തുഴയുവാനായ്.
നഷ്ടമാകുന്നിവർക്കെത്ര..
ധന്യമുഹൂർത്തങ്ങൾ...
നഷ്ടമാകുന്നിവർക്കെന്നും...
ധന്യമാം ദാമ്പത്യം...
നഷ്ടമാകുന്നിവർക്കാ...
കുഞു പൈതലിൻ...
കളങ്കരഹിതമാം പുഞ്ചിരികൾ.
ഇവരിൻ മാനസിക വ്യഥയറിയാൻ...
ഇവരിൻ ദുഃഖം പങ്കിടുവാൻ...
മറ്റൊരു പ്രവാസികളാം ഞങ്ങളും.