Labels
- A.B.K Mandayi (14)
- Vezhambal (26)
- ഈ യുവതികൾക്ക് എന്ത് പറ്റി????? (1)
- എ.ബി.കെ Mandayi (1)
- എ.ബി.കെ മണ്ടായി (63)
- എ.ബി.കെ മണ്ടായി. (5)
- എ.ബി.കെ. മണ്ടായി (44)
- കവിത (1)
- പുതു തലമുറയുടെ സദാചാരം : കവിത (1)
Sunday, February 20, 2011
കുറുനരികള്‍ - കവിത.
മുഖം പതിനാലാം രാവില്‍ ... വിളങ്ങുന്ന ചന്ദ്രികപോല്‍.......
വാക്കിലോ ചന്ദനശീതളിമയേറെ..... നാരിയെ പാര്ത്താലിവര് ......
വാക്കിലോ ചന്ദനശീതളിമയേറെ..... നാരിയെ പാര്ത്താലിവര് ......
ചുടുചോരയൊഴുകുന്ന മാംസപിണ്ഠത്തെ....
പാര്‍ത്ത കുറുനരികളെ പോല്‍....
ചാടി വീഴുന്നിവരാ പേടമാനിന്....
മൃദുലമാം മേനിയില്‍.
കടിച്ചുകീറുന്നിവരാ കിളിന്തു മാംസത്തെ ...
വികൃതമാക്കീടുന്നാ പേടമാനിന് മേനിയെ... നോക്കിനിന്നീടുന്നൊരു ക്കുട്ടം കുറുനരികളും...
ആവോളമാസ്വദിച്ചീടുന്നാ....
കിളിന്തു മേനിയെ ഇഞ്ച ചതച്ചിടും പോല്‍.
തൂക്കിയെറിയുന്നവരാ ജീവച്ഛവത്തെ ...
ജനമധ്യത്തിലേക്കവര്......
ചോദ്യവുമായെത്തും ദണ്ധചക്രധാരികള്...
പത്തെറിഞവരെ വലയില്‍ വീഴ്ത്തുന്നു...
നാരികള്‍ നേതാക്കള്‍ തെരുവിലിറങ്ങുമ്പോള്‍...
നീതിപീഠങ്ങള്‍ ചലിച്ചു തുടങ്ങുമ്പോള്‍....
കുറുനരിക്കൂട്ടങ്ങള്‍ പണച്ചാക്കേന്തിയിറങ്ങുന്നു.....
നീതിപീഠത്തിന് ഒളിയെ മായ്ക്കുന്നു...
ഇരയായ മാന്‍പേട ഭയന്നു വിറക്കുന്നു...
നാരിമാര്‍ നേതാക്കള്‍ മാളത്തിലൊളിക്കുന്നു....
ദണ് ധന ശാസന ചൊല്ലുന്ന നീതിമാന്...
തങ്കനിറത്തിന്റെ മായിക വലയത്തില്‍...
തങ്കലിപിയാലെഴുതിയ നീതി മറക്കുന്നു...
ക്രൂരരാം നരിക്കൂട്ടം ആര്‍പ്പ് വിളിക്കുന്നു...
വീണ്ടുമിറങ്ങുന്നു ജനമെന്ന കഴുതയെത്തേടി...
നേടുന്നു വീണ്ടും അധികാര സിംഹാസനം...
പാവമാം മര്‍ത്ത്യര്‍ തൊഴുതു നില്ക്കുന്നു.
ഇതാണോ നാം നേടിയ ജനാധിപത്യം....
എന്നോര്‍ത്ത് ലജ്ജിച്ചു തലതാഴ്ത്തിയീ...
എളിയനെ പോലവര്‍.
Labels:
എ.ബി.കെ മണ്ടായി
Subscribe to:
Posts (Atom)