Wednesday, November 16, 2011

അഭിനവ മദാമ്മമാർ - കവിത

 അല്പ വസ്ത്രധാരണം....
 സംസ്ക്കാരമായ് ഗണിക്കുമോ?..
 ഇറുകിയ വസ്ത്ര ധാരകർ...
 സൌന്ദര്യദായകരോ?..

 അർദ്ധനഗ്നനാം ഗാന്ധിജി...
 ധരിച്ചതല്പ വസ്ത്രമെങ്കിൽ...
 സൌന്ദര്യ വർദ്ദനക്കല്ലെന്നി...
 തോർക്കുക മാലോകരേ ..
 സാധ്വിയാം ആ ഫക്കീർ നമുക്കേകി...
 സ്വാതന്ത്ര്യത്തിൻ ശുദ്ധവായു...
നാമതായുധമാക്കി ....
അഭിനവ മദാമ്മമാരെ സൃഷ്ടിച്ചു.
അധരത്തെ രുധിര നിറമാക്കിയവർ..
നാവിലുദിച്ചത് വാക്ക്ദ്വോരണിയാക്കി..
കോണ്ടം ടിഫിനിൽ ഏറ്റുമെന്നരുളി...
വഴി വിട്ട ബന്ധം പുലർത്തുന്നതിൽ..
തെറ്റില്ലെന്നോതി....
ആവർത്തിച്ചവൾ തൻ സ്വാതന്ത്ര്യമെന്ന്.
ഇതാണൊ ഭാരത സ്വാതന്ത്യം?
ഇതാണൊ ആർഷ ഭാരത സംസ്ക്കാരം.?

ആർഷഭാരതം ഉയർത്തീടുന്നു....
സ്ത്രീയെ നീ ദേവിയായി..
ബുദ്ധിരാക്ഷരാം ഗണിച്ചീടുന്ന...
സായിപ്പിനില്ലാ ഈ മഹത് ബന്ധം.
പുതുയുഗ സായിപ്പന്മാർ ഇതിൽ മടുത്തു...
പുണർന്നീടുന്നു  ആത്മീയതിയിൽ...
തുച്ചം അഭിനവ ഭാരത മദാമ്മമാർ..
പടിഞ്ഞാറിനെ നെഞ്ചിലേറ്റും.

അർദ്ധനഗ്നരാം കൃഷി വലന്മാർ...
തോർത്തുടുത്താൽ വൃത്തി ഹീനർ..
മണ്ണിൻ മണമിവരറിയുന്നുണ്ടോ..
സായിപ്പിൻ വേദം പിൻപറ്റുന്നിവർ.

അരാജകത്തിൻ അടിമകളായിവർ..
പ്രോത്സാഹിപ്പിക്കാൻ ചാനലുകളേറെ..
ദൃശ്യമാധമങ്ങളിൻ സഹചാരികളെ..
ഓർത്തീടുക... നിങ്ങളിൻ പൈതങ്ങൾ...
കണ്ടീടുന്നീ പേക്കോലങ്ങൾ.
ഇത് ജല്പനമായി കാണുന്നവരെ...
നിങ്ങൾക്കുചിതം അല്പ വസ്ത്രം.

Abk Mandayi Kdr

Create your badge