ഏകിടാം എൻ യുവസഹചാരികൾ...
ഈ പൊന്നോണസമ്മാനമായീകവിത...
പഴകാലത്തിന്നാർഭാടമില്ലാതെ...
കടന്ന് പോയാ പൊന്നിൻ ചിങ്ങപിറവി...
പൂക്കളമൊരുക്കാൻ മൂക്കുത്തിയില്ല...
ജമന്തിയുമില്ല, തുമ്പപ്പൂവ്വതൊട്ടുമില്ല...
പട്ടു പാവടയണിഞ്ഞ് കരിവളയിട്ട...
കുരുന്നുകളെയെങ്ങും കാണാനുമില്ല...
തകർക്കുകയാണവർ ആഘോഷം...
ദൃശ്യധായിനിതൻ മായിക വലയത്തിൽ...
മലയാളത്തനിമ ലേശവുമില്ലാ...
അവതാരിക തൻ കൊഞ്ചൽ കണ്ട്...
ഈ കുരുന്നുകളും ഹൃദിസ്ഥമാക്കീടുന്നു...
മലയാലം അരിയില്ലെന്ന വീൺ മൊഴി.
ചില പൈതങ്ങൾ പൂവ്വും തേടി...
അലയുകയാണു തൊടികൾ ചുറ്റും...
തോറ്റവർ ..തോറ്റവർ ... കിള്ളിയെടുത്തു...
ഓർക്കിഡും... കടലാസു പൂക്കളും...
മടുക്കും മണവും... പറക്കും പൂവ്വും...
മനമറിച്ചു ഓണത്തപ്പനു ...
കേരളമഹിമ ചാർത്തീടുന്ന...
സെറ്റും, മുണ്ടും കാണാനില്ല...
യുവതികളെല്ലാം ചുരിദാർ തേടി...
കമ്പോളത്തിലലഞ്ഞീടൂന്നു...
മറ്റൊരു കൂട്ടർ ഇൻറർ നെറ്റിൽ...
ചാറ്റും , ചീറ്റുമായ് കഴിഞ്ഞീടുന്നു...
അമ്മൂമ്മാർ സദ്യയൊരുക്കാൻ..
വിമുഖരായി ഭക്തി സീരിയലിൽ...
ലയിച്ചീടുന്നു.
മാവേലി മന്നൻ വന്നീടുമ്പോൾ...
എന്തു നൽകുമീ പ്രജകളെല്ലാം...
കേരം തിങ്ങും കേരള നാട്ടിൽ...
പേരിനൽപ്പം കേരവുമില്ല...
വാഴക്കുലയും, പച്ചക്കറികളും...
നൽകാൻ തമിഴ് മക്കൾ കനിയേണം...
ഏകുവാനെനിക്കൊന്നുമില്ല...
എൻ പ്രിയ സഹചാരികൾക്കായ്..
നൽകാം എൻ ഹൃദയത്തിൽ...
ചാലിച്ചെടുത്ത കവിതയായീ...
ഈ പൊന്നോണത്തിൻ സമ്മാനം.
Abk Mandayi Kdr
Create your badge