Thursday, December 1, 2011

അപരിചിതൻ - കവിത

ഞാൻ പിറന്നീ ഭൂവിൽ അപരിചതനായ് ...
അപരിചിതരാം പ്രകൃയോടിപഴകി...
കനിഞ്ഞു നൽകിയെനിക്ക് ....
ഒരു ജന്മം സ്നേഹമാം തലോടൽ...
എന്നെ ഗർഭം പേറിയതും....
എനിക്കപരിചിതമാം ഒരിടത്തിൽ...
അവിടവും എനിക്കേകി സുരക്ഷിത സ്ഥാനം...
അമ്മയെനിക്കേകി നെഞ്ചിലെ ചൂട്...
അമ്മയെനിക്കേകി സുരക്ഷിതമാം അമ്മിഞ്ഞ പാല്..
ഇനിയൊരു നാളിൽ ഞാൻ യാത്രയാകും...
ആറടി മണ്ണിലേക്ക് അവിടെയും...
എനിക്ക് ലഭിക്കുമോ സുരക്ഷിത സ്ഥാനം?
അതോർത്തെൻറെ ദിനരാത്രങ്ങൾ...
നിദ്രയില്ലാ രാവുകൾ തീർക്കുന്നു..
ദുസ്വപ്നങ്ങളാൽ ഞെട്ടിയുണരുന്നു...
ഒരു അഗ്നിപർവ്വതം എൻ ....
തലയോട്ടിൽ കത്തിയെരിയുന്നു...
പലരും ഓതി തന്ന നൽ വചനങ്ങൾ...
ഉരുവിടുമ്പോഴും കനലെരിയുന്നു...
എൻ മനസ്സിൽ നാളെയെ പറ്റിയോർത്ത്...
അപരിചനാം ഞാൻ മറ്റൊരിടത്ത്...
ഏകനായ് ഭയവിഹ്വലനായ്...
ആശ്വാസമേകാനാരുമില്ലാതെ...
ദണ്ഡനങ്ങൾക്കിരയാകുമോ?
ഈ ഭൂവിൽ എനിക്കെല്ലാരും..
സാന്ത്വനമേകാൻ അനേകായിരം...
അന്ന് ഞാനൊർത്തില്ല....
ഞാൻ ഏകനായ് ഒരു അപരിചിതനായ്..
ഈ ഗുഹയിലകപ്പെടുമെന്ന്...
ഇല്ല , ഞാൻ കണ്ടില്ലെന്ന് നടിച്ചു...
അഹങ്കരിച്ചു നടന്നീ ഭൂവിൽ...
നാളെ വരാനിരിക്കുന്ന ആ..
ഭീകര നിമിഷങ്ങളെ കാണാതെ.
സന്ധ്യമയങ്ങാനിനിയും നിമിഷങ്ങൾ...
മാത്രമാകിലും... 
നിനക്കൊട്ടേറെ ചെയ് വാനാകുമെന്നോർക്കുക...
ലഭിപ്പതില്ലേ നിനക്കാ ഭാഗ്യം...
അത് നിൻ വിധിയെന്നൊർത്ത്...
ഒരു അപരിചതായ് മടങ്ങുക.




Abk Mandayi Kdr

Create your badge