പൂവ്വിറുക്കുമ്പോൾ പൂഞ്ചെടിക്ക് നൊമ്പരം...
പൂവ്വിറുക്കുന്ന മാനുജനാനന്ദം....
എത്രനാൾ ചെടി സ്വരൂപിച്ചതാണീ ജീവാമൃതം.
തെല്ലു നൊമ്പരം തോന്നീല പൂ നുള്ളിയവന്.
പൂവ്വിറുക്കുമ്പോൾ ഒരു മുള്ളു കൊണ്ടെന്നാൽ...
കോപിഷ്ടനാകുന്നു പൂനുള്ളുന്നവനു.
സ്വാർത്ഥതയാണു മാനുജ മുഖമുദ്ര...
തൻകാര്യം മാത്രം നടക്കണമെന്ന് ചിന്ത...
മറ്റവൻ ജീവൻ നശിച്ചാലും വേണ്ടില്ല...
എന്ന് നിനക്കുന്നവൻ മാനുഷൻ.
ഭൂവിതിലവൻ യജമാനനെന്നുള്ള...
അഹന്ത പൂണ്ടവനക്രമിയാകുന്നു...
നാളെയെ പറ്റിയോർക്കാതവൻ നിത്യം...
പ്രകൃതിയെ കൊന്ന് കൊലവിളിച്ചീടുന്നു.
പാത നിർമ്മിക്കാൻ വന്മരം വെട്ടുന്നു...
വെട്ടുന്ന വന്മരചാരെ നിൽക്കുന്നു...
കുഞ്ഞ് മരത്തേയും വെട്ടി മാറ്റീടുന്നു...
ഒരു കുഞ്ഞ് തൈ നടാനായ് മടിക്കുന്ന...
മാനുജാ നാളേയും വന്മരം വേണമെന്നോർക്കുക.
കൈരളി ഭൂമി ചൂടിനാൽ വേവുന്നു....
ഡാമിലെ ജലമെല്ലാം വറ്റി വരളുന്നു...
സ്വാർത്ഥ മാനസർ ശീതികരണ യന്ത്രം...
സ്ഥാപിച്ചീടുമ്പോൾ ഒന്നോർക്കുക നീയെന്നും...
ഭൂവിതിൽ ചൂട് കൂട്ടീടുന്നു നീ സ്വയം.
Abk Mandayi Kdr
Create your badge