ഇന്നത്തെ പുതു തലമുറയിൽ ഞാൻ ദർശ്ശിക്കുന്ന ഏറ്റവും ദുഷിച്ച ഒരു പ്രവണതയാണു പറഞ്ഞ വാക്ക് ലംഘനങ്ങളും, കൃത്യ നിഷ്ടയില്ലായ്മയും. പലരും പറയുന്ന സമയം പാലിക്കുന്ന കാര്യത്തിൽ വിമുഖരോ ഇല്ലെങ്കിൽ അതിനൊരു വിലയും ഇല്ലെന്നാണു ഭാവം. നമ്മൾ ഒരാളോട് നാളെ പത്ത് മണിക്ക് കാണാമെന്ന് സമയം പറഞ്ഞിട്ട് എത്തുന്നത് പത്തേകാലിനോ, പത്തരക്കോ ആയിരിക്കും, പലരും സമയം തെറ്റിയതിനെ പ്രതിരോധിക്കാൻ പറഞ്ഞ് രക്ഷപ്പെടുന്നത് ബസ്സിനേയോ, ട്രാഫിക്ക് ബ്ലോക്കിനേയോ ആയിരിക്കും, എന്നാൽ, ഇതെല്ലാം സ്വാഭാവിക ജീവിതത്തിലെ നിത്യ സംഭമാണെന്ന് കരുതി അല്പം നേരത്തെ വീട്ടിൽ നിന്നിറങ്ങാൻ ഇവർ ശ്രമിക്കാറില്ല, മറ്റുള്ളവരുടെ സമയത്തിനു ഒരിക്കലും വില കൽപ്പിക്കുന്നില്ല ഇവർ. ഇക്കൂട്ടർക്ക് അവസാനം എന്തെങ്കിലും അപകടം പിണയുമ്പോഴാണു സമയത്തിൻറെ വില മനസ്സിലാകുക, ഒരു അപകടം പിണങ്ങ് ഉടനെ ആശുപതിത്രിയിൽ എത്തിക്കാൻ ആംബുലൻസിനായി കാത്ത് നിൽക്കുമ്പോൾ അത് വൈകിയാൽ ആംബുലൻസ് ഡ്രൈവറോട് തട്ടികയറുന്ന ഇവർ ഒരു പക്ഷേ ജീവിതത്തിൽ ഒരിക്കലും കൃത്യനിഷ്ടപാലിക്കാത്തവരായിരിക്കും.
ഞാൻ പല മുസ്ലീം വിവാഹങ്ങളിലും കണ്ടിട്ടുള്ള വളരെ മോശം പ്രവണത, വിവാഹ ക്ഷണക്കത്തുകളിൽ 12.00 മണിക്ക് നിക്കാഹെന്നെഴുതും എന്നാൽ, നിക്കാഹ് നടക്കുന്നത് ഒരു മണിക്കായിരിക്കും, പലർക്കും അത് ഇപ്പോൾ അറിയാവുന്നതിനാൽ ഒരു മണിയാകുമ്പോഴേ ചടങ്ങിനെത്തൂ. ഇത് നമ്മൂടെ രാഷ്ടീയക്കാരുടേ പ്രവണതയാണു. ഇത്തരം പ്രവർത്തനങ്ങളെ ജീവിതത്തിൽ വളരെ കൃത്യസമയം പാലിക്കുന്ന എന്നെ പോലുള്ളവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണു. മുസ്ലീം വിവാഹങ്ങൾക്ക് മുഹൂർത്തം എന്ന ആചാരം ഇല്ലാത്തതിനാൽ സമയം പാലിക്കേണ്ടെന്നുള്ള ഒരു ചിന്തയാണൊ ഇവരെ അതിനു പ്രേരിപ്പിക്കുന്നത്? സമയ നിഷ്ട പാലിക്കൽ ഒരു വിശ്വാസിയുടെ ലക്ഷണമാണു, അത് പാലിക്കൽ അവനു നിർബന്ധവുമായിരിക്കെ , വിവാഹ സമയങ്ങളിലെ സമയപാലന ലംഘനങ്ങളെ പലപ്പോഴും ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്, ഈ കഴിഞ്ഞ വാരത്തിൽ എൻറെ ഒരു സുഹൃത്തിൻറെ മകളുടെ നിക്കാഹ് സമയം പതിനൊന്ന്, ഞാനും, കുടുംബവും കൃത്യം പത്തേ അമ്പതിനു സ്ഥലത്ത് ഹാജർ അവിടെ ചെന്നപ്പോൾ എന്നെ പോലെ കൃത്യനിഷ്ടയുള്ള എൻറെ ഒരു ബന്ധു മാത്രം ഹാളിൽ പിന്നെ, കുറച്ച് സുഹൃത്തിൻറെ വേണ്ടപ്പെട്ടവരും, ഞാൻ സുഹൃത്തിനോട് ചോദിച്ചു, നിക്കാഹ് സമയം പതിനൊന്നെല്ലേ? ആരേയും കാണുന്നില്ലല്ലോ, പുള്ളിക്കാരൻ വളരെ ലാഘവത്തോടെ പറഞ്ഞു, ങാ... അത് പന്ത്രണ്ടാകും അപ്പോഴേക്കും ആളുകളെത്തു എന്ന്, ഞാൻ അല്പം പരുഷമായി തന്നെ പെരുമാറി, അയാളെ ചോദ്യം ചെയ്തു, നിങ്ങൾ ഒരു വ്യക്തി വാക്ക് ലംഘനം നടത്തുമ്പോൾ ആയിരക്കണക്കിനു വ്യക്തികളുടെ ഒരു മണിക്കൂർ ജീവിതത്തിൽ നിന്ന് നഷ്ടമാകുന്നു, ഇത് കേട്ട എൻറെ ബന്ധുവും പറഞ്ഞു, അദ്ദേഹവും പതിനൊന്നിനെന്ന് കരുതി മെഡിക്കൽ ഷോപ്പ് അടച്ച് കൊണ്ട് വന്നതാണെന്ന്. സമയ നിഷ്ട പാലിക്കാത്തവർ നടത്തുന്ന ഇത്തരം ചടങ്ങുകളിൽ നിന്ന് ഞാൻ പരമാവധി വിട്ട് നിൽക്കാനാണു ഇഷ്ടപ്പെടുന്നത്. നിങ്ങളും സമയ നിഷ്ടകൾ പാലിക്കാൻ ശ്രമിക്കു.
ഇനി പറഞ്ഞ വാക്കുകൾ പാലിക്കുന്നതിൽ വിഘ്നം വരുത്തുന്നവർ, കടം ധാരാളം വാങ്ങും , എന്നാൽ വാങ്ങിയ പണം പറഞ്ഞ ദിവസം തിരികെ കൊടുക്കില്ല. മറ്റൊരു കൂട്ടർ നാളെ ഇത്രമണിക്ക് ഒരു യാത്ര പോകാൻ തൻറെ കൃത്യ നിഷ്ട പാലിക്കുന്ന ഒരു സുഹൃത്തിനോട് പ്ലാൻ ഉണ്ടാക്കിയാൽ അടുത്ത ദിവസം കൃത്യമായി സുഹൃത്ത് അവൻറെ വീട്ടിലെത്തുമ്പോഴായിരിക്കും ചിലർ ഉറക്കം ഉണരുന്നത് തന്നെ, മറ്റുള്ളവരുടെ സമയത്തിനോ മറ്റോ ഒരു വിലയും കൽപ്പിക്കാത്ത അത്തരക്കാരുമായി ഞാൻ സാധാരണ സൌഹൃദം കാത്തു സൂക്ഷിക്കാറില്ല. എൻറെ ഈ നിഷ്ടകാരണം എൻറെ നല്ല പാതിയും, മക്കളും ആ നിയമം അക്ഷരം പ്രതിപാലിക്കുന്നു, ഞാൻ ഒരു സ്ഥലത്ത് പറയുന്ന സമയത്തിനു മുൻപേ അവർ തയ്യാറായിരിക്കും, ഇതൊരു ശീലമാണു, ഇങ്ങനെ കൃത്യമായി ജീവിക്കാൻ പഠിച്ചാൽ നമ്മുക്ക് ജീവിതത്തിലും ഒരു അടുക്കും ചിട്ടയും ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഞാൻ ഇങ്ങനെ ജീവിക്കുന്നതിനാൽ എന്നെ അറിയാവുന്നവർ പറഞ്ഞാൽ പറഞ്ഞ സമയത്തിനു എന്നെ കാണണമെങ്കിൽ മുൻ കൂട്ടി തന്നെ അറിയിക്കുകയും ആ സമയത്ത് ഞാൻ അവർക്കായി എൻറെ സമയം നീക്കി വെക്കുകയും ചെയ്യും, മറിച്ച് പ്രവർത്തിക്കുന്നവരെ പിന്നീട് കാണാൻ പോലും ഞാൻ ശ്രമിക്കാറില്ല. പണത്തേക്കാളും മറ്റെന്തിനേക്കാളും ഞാൻ വില കൽപ്പിക്കുന്നത് നമ്മൾ നൽകുന്ന വാഗ്ദാനവും സമയനിഷ്ടയുമാണു.
അത് നിലനിർത്താൻ നാമേവരും ശ്രമിക്കുക.
Abk Mandayi Kdr
Create your badge