ചിലങ്ക കെട്ടി പൊട്ടിച്ചിരി..
ച്ചോടിയടുത്തവളോടുരത്തു ഞാൻ..
നീയെൻ പ്രിയ സുഹൃത്താകുമോ....?
കുണുങ്ങിച്ചിരിച്ചവളോടി...
യങ്ങു വിദൂരതയിൽ .
പിന്നെയൊരിക്കലവളെന്നെ ...
കോരിയെടുത്ത് നെഞ്ചോട്...
ചേർത്തപ്പോൾ നിനച്ചു ഞാൻ ...
അവളെൻ പ്രിയ സഖിയായെന്നു.
സംഹാരരുദ്രയാമവളെന്നെ...
മർദ്ദിച്ചവശയാക്കി ചെളിക്കുണ്ടിലെറിഞു.
എങ്കിലും ഞാനവളെയെൻ...
പ്രാണ സഖിയാക്കി വാഴിച്ചെൻ ഹൃത്തിൽ...
ചില നേരങ്ങളിലവളെന്നെ ....
കണ്ണിറുക്കിക്കാണിച്ചെൻ...
മനസ്സിൽ പ്രേമമുണർത്തി...
ശുദ്ധമാം സ്നേഹമെന്ന് നിനച്ചു...
വാരിപുണർന്നവളെയൊരു നാൾ...
കോപാകുലയായവളെന്നെ...
വാരിയെടുത്ത് ആർദ്ധിയിലെറിഞു...
എന്നിട്ടുമടങ്ങിയില്ലവൾ കോപാഗ്നി...
ഇന്നുമവൾ തുടരുന്നു പലരോടും...
എങ്കിലും കവികൾ നിന്നെ ....
വാനോളം പുകഴ്ത്തി പാടുന്നതെന്തേ...
നിന്നിലനശ്വരമാം സൌന്ദര്യമോ?