Friday, March 4, 2011

Pathfinder: ഒരു വൃദാ സ്വപ്നാലസ്യം

Pathfinder: ഒരു വൃദാ സ്വപ്നാലസ്യം: "മഴയിൽ കുതിർന്നൊരു ...... രാവിൻ കുളിർമ്മയിൽ.... തളിരിലകൾ മയങ്ങിയ .......... നിശയുടെ ഏകാന്തതയിൽ... കുളിരിൽ തളർന്ന നിദ്രാ വേളയിൽ.... നവലോക സങ്ക..."

ഒരു വൃദാ സ്വപ്നാലസ്യം

മഴയിൽ കുതിർന്നൊരു ......
രാവിൻ കുളിർമ്മയിൽ....
തളിരിലകൾ മയങ്ങിയ ..........
നിശയുടെ ഏകാന്തതയിൽ...
കുളിരിൽ തളർന്ന നിദ്രാ വേളയിൽ....
നവലോക സങ്കല്പങ്ങളിറങ്ങി....
വരും സുഖസുഷുപ്തിയിൽ.
ചന്ദ്രബിംബമോ, വെള്ളി നക്ഷത്രമോ...
മലാഖയായ് പറന്നു വന്നൊരു...
മൃദുല വദനയായവൾ....
നറു പുഞ്ചിരിയാലവൾ....
തരളനേത്രാംഗി തരുണമാം...
കയ്യാലവളെൻ മേനി തഴുകി....
തരംഗ പരമ്പരയുണർത്തി...
കോരിയെടുത്തെന്നെ വെച്ചവളൊരു..
നഭോ നൌകയിൽ ....
പറന്നുയർന്നവൾ നയനാഭിരാമ...
നഭസ്തലം ചുറ്റിക്കറങ്ങി...
നക്ഷത്രക്കൂട്ടങ്ങളതു കണ്ട....
സൂയയാൽ എന്നെ നോക്കി കണ്ണുകൾ ചിമ്മി...
തെല്ലഹങ്കാരം മനസ്സിലുണർന്നെന്നിൽ...
മുഷ്ടിയിലൊതുക്കാനാഞു ഞാൻ മുന്നോട്ട്...
കുതിക്കവേ വീണിതല്ലോ കിടക്കുന്നു...
ധരണിയിൽ ഒരു വൃദാ സ്വപ്നാലസ്യത്തോടെ.