Friday, May 13, 2011

Pathfinder: മഹാകേമൻ ---കവിത.

Pathfinder: മഹാകേമൻ ---കവിത.

Pathfinder: മഹാകേമൻ ---കവിത.

Pathfinder: മഹാകേമൻ ---കവിത.: "കുരുടൻ മുൾചെടിയിൽ.... മലരിനെ തേടുന്ന നേരം ... മുള്ളുകൾ വിരലുകളിൽ... കുത്തി നോവിക്കുമ്പോൾ... അറിയുന്നില്ലവനാ ചെടിയിലെ... മലരിൻറെ സൌന്ദര..."

Pathfinder: കുറുന്തിരട്ട് --- കവിത.

Pathfinder: കുറുന്തിരട്ട് --- കവിത.

കുറുന്തിരട്ട് --- കവിത.

തിരിഞു നോക്കീടുക നിൻ ഉള്ളിലേക്ക്.....
കാണുന്നുവോ അഹം പ്രത്യയം....
കാണുവാം നിനക്ക് നിൻ കുറുന്തിരട്ട്...
ചുരുങ്ങിടും നിന്നഹന്തയപ്പോൾ...
നേടിയതൊന്നും തികയില്ലൊരിക്കലും...
ഉൽക്കടൻ നീ എഴുതും ...
ജല്പനങ്ങളെന്തെന്ന് അറിവതില്ല...
ഗാണിക്യം കണ്ട് ഗണിച്ചു നീയും...
നാരിമാരെല്ലാം അവ്വിധമെന്ന്...
നാഴിക നാലേ നിനെക്കെന്നോർക്കുക...
പത്തായ പക്ഷി മോങ്ങുന്ന നേരം..
ജപമാലയേന്തിയാൽ കാര്യമുണ്ടോ?
ഭക്തിയോഗം തേടുക ...
നിൻ ശിഷ്ടകാലം....
ഇല്ലവതോ ശഠ വാദിയായ് നീ...
വീഴുകയാം ആ നരകാഗ്നിയിൽ.

മഹാകേമൻ ---കവിത.

കുരുടൻ മുൾചെടിയിൽ....
മലരിനെ തേടുന്ന നേരം ...

മുള്ളുകൾ വിരലുകളിൽ...
കുത്തി നോവിക്കുമ്പോൾ...
അറിയുന്നില്ലവനാ ചെടിയിലെ...
മലരിൻറെ സൌന്ദര്യം.

ഇവ്വിധം മാനുജൻ തേടുന്നുലകിതിൽ....
ദൈവ സാന്നിദ്ധ്യത്തെ.....
മുൾമുന ദംശത്തിൽ മനം ചൊല്ലീടുന്നു,
ഇതാണോ ദൈവമെന്ന പൂവ്വിൻ സൌന്ദര്യം.


കുബേരൻ സമ്പത്തിൽ മതി മ‌റക്കുന്നു,
കണ്ണിമ പൂട്ടി ക്രൂരനായിടൂന്നു,
ഭഗവാൻ താനെല്ലാതാരെന്ന് ഉരയ്ക്കുന്നു.

ഒരു നാൾ വിത്തം പോയ് മറഞീടുകിൽ...
ഓടി കയറുന്നു പൂജാ മുറിയിൽ...
സാഷ്ടാങ്കം വീഴുന്നു ഭഗവാനെ വാഴ്ത്തി.

ബലിഷ്ടമാം മേനി പെരുപ്പിച്ചൊരു കൂട്ടർ...
ക്രുദ്ധരായ്അഭ്യാഗമം ചെയ്യുന്നു മർത്ത്യരെ .

ദൈവവും, സ്വർഗ്ഗവും, നരകവും.....
മിഥ്യയാണെന്ന് ചൊല്ലുന്ന ...
പുറമ്പൂച്ചുകാരുണ്ടീ ഭൂവിതിൽ പലവിധം.


മറ്റൊരു കൂട്ടരോ കപടമാം ഭക്തിയാൽ...
ദൈവത്തിൻ നാമത്തിൽ ....
മാന്യനായ് ഭാവിക്കും.

ഇവരെല്ലാം മനമറിയുന്നവനല്ലയോ...
പ്രപഞ്ചാധിപനെന്നയാ....
നിന്നേക്കാൾ കേമനാണാ മഹാകേമൻ.