Monday, February 28, 2011

മന്ദമാരുതൻ - കവിത

പാരിജാത മലരിൻ സുഗന്ധവുമായി ....
എൻ ചാരെ അണഞപ്പോൾ ...
നീയൊരു മധുര പതിനേഴുകാരിയിൻ ...

മന്ദാക്ഷം ഞാൻ നിന്നിൽ കണ്ടു.

കാടുകളായിരം താണ്ടി നീ വന്നപ്പോൾ...
നിനക്കു കാട്ടിലെ കന്യകതൻ....
ഗന്ധമുണ്ടെന്ന് തോന്നി.


മാനത്ത് അംബുദം തൊട്ട് വരുമ്പോൾ...

നിന്നിലെ പ്രാലേയ കണങ്ങൾക്കെന്തൊരു ഭംഗി.

അബ്ധിയും,ആഴിയും താണ്ടി വരുമ്പോൾ....
മത്സ്യഗന്ധിയിൻ ഓടത്തെ തഴുതിയതില്ലേ?

ആകാശ ഗംഗയിൽ നീന്തി തുടിക്കുമ്പോൾ...
നിൻ ഓമന പുത്രനെ കണ്ടവതുണ്ടോ?


ക്ഷേത്രാങ്കണം ചുറ്റി ഭക്തിയാൽ വന്ന നിൻ...
കയ്യിലൊരിത്തിരി പ്രസാദവുമുണ്ടോ?

ആരാമത്തിലൊത്തിരി സ്വപ്നവുമായി...
മലർന്ന് കിടക്കുന്നെന്നിൽ നീയൊരു...
ധവിത്രമായീടുമോ?