Labels
- A.B.K Mandayi (14)
- Vezhambal (26)
- ഈ യുവതികൾക്ക് എന്ത് പറ്റി????? (1)
- എ.ബി.കെ Mandayi (1)
- എ.ബി.കെ മണ്ടായി (63)
- എ.ബി.കെ മണ്ടായി. (5)
- എ.ബി.കെ. മണ്ടായി (44)
- കവിത (1)
- പുതു തലമുറയുടെ സദാചാരം : കവിത (1)
Friday, May 6, 2011
Pathfinder: എൻറെ ഗതകാലസ്മരണകളിൽ നിന്ന് ഒരേട്!!!!! -1
എൻറെ ഗതകാലസ്മരണകളിൽ നിന്ന് ഒരേട്!!!!! -1
സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശമായ ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂർ, ഭാരതത്തിലെ പ്രധാന മതവിഭാഗങ്ങളുടെ സംഗമ കേന്ദ്രം. തോമാസ്ലീഹയും, മാലക്ദീനാറും കപ്പലിറങ്ങിയ മുസിരിസ്സ് തുറമുഖം, ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ചേരരാജാക്കന്മാരുടെ ഭരണ കേന്ദ്രം, ലോകത്തിലാദ്യമായി രഹസ്യബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് എം.എൽ.എ തെരഞെടുക്കപ്പെട്ട സ്ഥലം. ഭാരതത്തിലെ ആദ്യത്തെ മുസ്ലീം പള്ളി മുതലായതിന്നാൽ കേളി കേട്ട ഒരു പ്രദേശത്തെ മത സൌഹാർദ്ദത്തിനു യാതൊരു കോട്ടവും ഇന്ന് വരെ സംഭവിക്കാത്ത ഒരു ഗ്രാമം. എറിയാട് വില്ലേജിലെ മാടവന പ്രദേശം. അവിടെയാണു എൻറെ ആലയം. വീടിനോട് ചേർന്ന് നിലക്കുന്ന മാവിൽ പാകമായി നിലക്കുന്ന ഈ മാമ്പഴങ്ങളെന്നെ എൻറെ ചെറുപ്രായത്തിലേക്ക് കൂട്ടി കൊണ്ട് പോയി. ഞാനന്ന് കലായലത്തിൽ പഠിക്കുന്ന കാലം , ഇപ്പോൾ ഈ മാവു നിൽക്കുന്ന സ്ഥലം മറ്റൊരാൾ താമസിക്കുന്നതായിരുന്നു. അതിൻറെ മുൻ വശം പരന്നു കിടക്കുന്ന വയലുകളും ഈ വയലിനക്കരെയായിരുന്നു എൻറെ വീട് (ഇപ്പോഴത് തറവാട് വീടെന്ന് പറയാം. ) തമ്മിൽ ഏകദേശം ഇരുന്നൂറ് വാരയോളം വരും, എന്നാൽ വയലിനോട് ചേർന്ന് വരമ്പുകൾ ഉണ്ടായിരുന്നതിനാൽ ഞങ്ങളുടെ സ്കൂൾ യാത്രകൾ സുഖകരമായിരുന്നു. ഇപ്പോൾ മാവു നിൽക്കുന്നതിനടുത്ത് വഴിയോട് ചേർന്ന് അക്കാലത്ത് ഒരു കൂറ്റൻ ചക്കരമാവുണ്ടായിരുന്നു. മാമ്പഴക്കാലമാകുമ്പോൾ, ഞങ്ങൾ പരിസരത്തുള്ള എല്ലാ വീടുകളിലേയും കുട്ടികൾ ആ മാവിൻറടുത്താണു വാസം. കുട്ടികളോട് മാവിനു ഒരു പ്രത്യേക സ്നേഹം കൊണ്ടായിരിക്കാം, ധാരാളം കായ്ക്കുകയും, ഒരോ നിമിഷവും പഴുത്ത മാമ്പഴങ്ങൾ പൊഴിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ കുട്ടികൾക്ക് മാമ്പഴക്കാലം ഒരു ഉത്സവത്തിനു തുല്ല്യമാക്കി കൊണ്ട് ആ മുത്തശ്ശിമാവാണെങ്കിലും എല്ലാ വർഷവും ധാരാളം മാമ്പഴങ്ങൾ വർഷിച്ച് തരുന്നതോടൊപ്പം, കിളികൾക്കും, അണ്ണാന്മാർക്കും അത് ആവശ്യാനുസരണം മാമ്പഴം നൽകിയിരുന്നു. ആ മാവിൻറെ ഉടമസ്ഥനും ഞങ്ങൾ കുട്ടികൾ മാമ്പഴം വന്നെടുക്കുന്നതിൽ ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. തന്നെയുമല്ല ഈ പടുക്കൂറ്റൻ മാവിൽ നിന്ന് മാമ്പഴം പറിച്ചെടുക്കുകയും ഏറെ ശ്രമകരമായിരുന്നു. ഈ സ്ഥലത്താണു ഞാനിപ്പോൾ വീട് വെച്ചിരിക്കുന്നതും, അവിടെയാണു പുതിയ മാവ് ജന്മമെടുത്ത് നല്ല നിലയിൽ ഫലം തരുന്നതും. ഈ മാവിനെ കാണുമ്പോൾ എൻറെ പഴയ കാലം മനസ്സിലുദീക്കുന്നതിനാൽ തന്നെ ഞാനും പഴയ കീഴ്വഴക്കം പിൻ തുടരുന്നു. ചക്കര മാങ്ങയല്ലെങ്കിലും ഇതിൽ ഉണ്ടാകുന്ന മിക്കവാറും മാമ്പഴങ്ങളും പരിസരവാസികൾക്കും, വഴിപോക്കർക്കും, ഇരുപത് ശതമാനത്തോളം മാമ്പഴം പക്ഷികൾക്കും, അണ്ണാനുമായി മാറ്റി വെക്കുന്നു. ഇത് കൊണ്ട് തന്നെ ഈ മാവു വർഷത്തിൽ ഭൂരിഭാഗം സമയത്തും കായ്ഫലം നൽകുന്നു.
ആ പഴയ മുത്തശ്ശി മാവിനു ഒരു കൊടും ചതിയുടെ കഥ പറയാനുണ്ട് അത് പിന്നീടാകാം.
ആ പഴയ മുത്തശ്ശി മാവിനു ഒരു കൊടും ചതിയുടെ കഥ പറയാനുണ്ട് അത് പിന്നീടാകാം.
Labels:
എ.ബി.കെ. മണ്ടായി
Subscribe to:
Posts (Atom)