Thursday, February 24, 2011

കാലനുപേക്ഷിച്ചവന്‍ - കവിത

നോക്കെത്താത്ത ദൂരം ഇര വിഴുങ്ങിയ...
പാമ്പിനെ പോല്‍ നീണ്ട് കിടക്കുന്നയാ....
കാരിരുമ്പിന്‍ പാളങ്ങള്‍ക്ക് കുറുകെ...
കാരിരുമ്പിന്‍ മനസ്സുമായയാള്‍ കിടന്നു...
ഇന്ന്  ബലിയര്‍പ്പിച്ചിടുമീയെൻ ജീവനീ പാളത്തില്‍‍...
ചെവിയോര്‍ത്തയാള്‍ അങ്ങകലെ നിന്ന്...
പാഞടുക്കുന്ന തീവണ്ടിതന്‍ കട കട ശബ്ദത്തെ...
കണ്ണുപൂട്ടിയയാള്‍ കമഴ്ന്ന് കിടന്നാ പാളത്തില്‍...
കുതിച്ചെത്തിയ കൂറ്റന്‍ തീവണ്ടിയതാ കടന്ന്...
പോയയാള്‍ക്കരികിലൂടെ... 
ഇളിഭ്യനായയാള്‍ സ്വയം ശപിച്ചെഴുന്നേറ്റു..
പാത മാറി കിടന്നതില്‍.
നടന്നയാള്‍ മദ്യഷാപ്പിലേക്ക് ....
ഒരു പൈന്‍‌റ് വാങ്ങാനായി...
മദ്യമെളിയില്‍ തിരുകിയയാള്‍...
അടുത്ത തോട്ടത്തെ ലക്ഷ്യമാക്കി നടക്കുന്നു...
അല്പം ഫുറിഡാന്‍ എടുത്തിടാന്‍...
മദ്യക്കുപ്പിലെ അല്പം മദ്യമകത്താക്കി..
ഫുറിഡാന്‍ കുപ്പിയിൽ പകര്‍ന്നവന്‍ മനസ്സില്‍ ചൊല്ലുന്നു..
ഇവിടെ താന്‍ തോല്‍ക്കില്ലെന്ന് പിറുപിറുക്കുന്നു...
മദ്യ-വിഷക്കുപ്പി ചുണ്ടോടക്കുമ്പോള്‍...
ഒരു കടവാവ്വാല്‍ പാഞടുക്കുന്നു...
കുപ്പി താഴെ വീണു തകര്‍ന്നീടുന്നു...
മരണമയാളില്‍ നിന്നകന്നീടുന്നു...
വാശിയോടയാള്‍ മുണ്ടഴിക്കുന്നു...
മരക്കൊമ്പില്‍ കുരുക്കു തീര്‍ക്കുന്നു...
ഗളത്തില്‍ മുണ്ട് കുരുക്കുന്നു ....
വായുവിലേക്കു കുതിക്കുന്നു...
അവിടെയുമയാളെ തോൽപ്പിച്ച്...
മരകമ്പൊടിഞു വീഴുന്നു..
വീഴ്ചയില്‍ നടുവൊടിയുന്ന്...
ആശുപത്രിയിലെത്തുന്നു....
കിടക്കരുകില്‍ കാലനെത്തുന്നു...
പല്ലിളിച്ച് പരിഹസിക്കുന്നു...
ഞാനുപേക്ഷിച്ച മര്‍ത്ത്യാ നീ...
എത്ര കണ്ട് നിനച്ചാലും ...
നിന്നിലെ ജീവനൊടുങ്ങില്ല...
ഞാന്‍ നിന്നില്‍ കടാക്ഷിക്കാതെ.