Sunday, August 21, 2011

ഒരായുസ്സിൻറെ ദൈർഘ്യം ‍- കവിത


കതിരവൻ കിഴക്കിൽ ചുവപ്പോടെ ...
 തിരിനാളം നാട്ടുമ്പോൾ...
 ഒരു ഹിമബിന്ദു പോൽ...
 നിൻ മൃദു ജീവൻ മൊട്ടിട്ടു.
 അർക്കകിരണങ്ങൾ ഉയർന്ന് വരുമ്പോൽ...
 നിൻ പിഞ്ചുകാലുകൾ ഭൂവിതിലുറച്ചു.
 പകലവൻ അമ്പരമുറ്റത്ത്...
ഊർജ്ജം പൊഴിക്കുമ്പോൾ...
 നിൻ യൌവ്വനം പൂത്തുലഞ്ഞു...
 എത്രയനുരാഗ പൂമ്പൊടിയാൽ...
 നീയെത്ര  പുഷ്പങ്ങളെ  വിരിയിച്ചൂ.
 നാഴിക മണികൾ കൊമ്പു വിളിക്കുമ്പോൾ...
 പകലവൻ ഉച്ചിയിൽ കത്തി ജ്വലിച്ചു...
 എന്നുമീ യൌവ്വനം പൂത്തുലയുമെന്നു...
  നിനച്ചെന്തിനി നീയഹന്ത കാട്ടി  ...
 തെല്ലു നേരം ഓടി മറയവെ....
 അർക്കൻറെ മുഖമൊന്നു വാടി...
 മൌനമാം നിന്നൊരു പ്രകൃതിലപ്പോളോ..
 മന്ദമാരുതൻ നനുത്ത കാറ്റൂതി...
അർക്കനെ ആർദ്രി മാടി വിളിച്ചപ്പോൾ...
 നിന്നിലെ നീയിൻ യൌവ്വനം വിട്ടകന്നു.
 നീല വിഹായസ്സിൽ ചെഞ്ചായം വീണപ്പോൾ...
 നിൻ മൂർദ്ദാവിലും വെൺഞ്ചായം മിനുത്തു...
 അർണ്ണവം മിഹിരനെ വാരി പുണർന്നപ്പോൾ...
 പ്രകൃതിയിൽ കൂരിരുൾ പരന്നു...
 ഏന്തി വലിഞ്ഞു നീ ഒപ്പം പോകുവാൻ വെമ്പിയ...
 നിന്നിലെ വൃദ്ധനെ കോരിയെടുത്തൊരു...
പിതൃപതി വാനിലേക്കുയർന്ന് പറന്നു...
 ഈ വിധമല്ലയോ മാനുജാ നിന്നുടേ...
 ഒരായുസ്സിന്റെ ദൈർഘ്യം.

Abk Mandayi Kdr





Create your badge