Saturday, February 25, 2012

മുഹമ്മദ് നബി (സ) യെ ഹിന്ദുമതത്തിലെ മഹത്ഗ്രഹ്നങ്ങൾ ദൈവദൂതനായി അംഗീകരിക്കുന്നുവോ? !!!! - ലേഖനം.

 ഹിന്ദു മത പണ്ഡിതനായ പ്രൊഫസര്‍. പണ്ഡിറ്റ്‌ വേദപ്രകാശ്‌ ഉപധ്യായ്‌, അലഹബാദ് യുണിവേഴ്സിറ്റിയിലെ  അദ്ദേഹത്തിന്റെ വര്‍ഷങ്ങളായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ 'കല്കി അവതാര്‍' എന്ന പുസ്തകത്തില്‍ ദൈവതൂതനെ വിശദീകരിക്കുന്നത് 8 ഓളം ഹിന്ദു മതപണ്ഡിതര്‍ സത്യപ്പെടുത്തി. ഹിന്ദു മത വിശ്വാസ പ്രകാരം ലോകത്തിലെ ഹിന്ദുക്കള്‍ ഒരു ദൈവത്തില്‍നിന്നുള്ള സത്യ മാര്‍ഗദര്‍ശിയായ നേതാവായി പ്രതീക്ഷിച്ചിരിക്കുന്ന അവസാന ദൂതനാണ് കല്കി അവതാര്‍, പ്രൊഫസര്‍. വേദപ്രകാശ്‌ കണ്ടെത്തിയിരിക്കുന്നത് ആ ഉന്നതനായ ദൈവതൂതന്‍ 14 നൂറ്റാണ്ടുകള്‍ക്ക്‌ മുൻപ് മുഹമ്മദ്‌(സ)എന്നപേരില്‍ ജീവിച്ചിരുന്നെന്നാണു. അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ സത്യപ്പെടുത്താന്‍ ധാരാളം വ്യക്തമായ തെളിവുകള്‍ വേദത്തിൽ നിന്നു വിവരിക്കുന്നു. ഹിന്ദുമതത്തില്‍ അറിവുള്ള മുൻപ് കഴിഞ്ഞ് പോയ പണ്ഡിതര്‍ പ്രവചിച്ചിട്ടുള്ളത് കല്കിയുടെ ജനന സ്ഥലം ഇസ്ലേ എന്ന അറേബ്യന്‍ പ്രദേശത്താണ്. ഹിന്ദു വേദങ്ങള്‍ പറയുന്നത് കല്കി അവതാരത്തിൻറെ  അച്ഛൻറെ  പേര് ശ്രീ. വിഷ്ണുഭഗത്ത് എന്നും അമ്മയുടെ പേരു ശ്രീമതി. സുമാനി എന്നുമാണ്. ഈ പേരുകളുടെ അര്‍ഥം നിരീക്ഷിച്ചാല്‍ രസകരമായ വസ്തുത അറിയാന്‍ കഴിയുന്നു. വിഷ്ണു എന്നാല്‍ ദൈവം, ഭഗത് എന്നാല്‍ ദാസന്‍ ദൈവദാസന്‍ എന്ന് അറബിയില്‍ പറഞ്ഞാല്‍ അബ്ദുള്ള എന്നാണ്, സുമാനി എന്ന പേരിന്റെ അർത്ഥം  ശാന്തത /സമാധാനം ഇതിനെ അറബിയില്‍ പറഞ്ഞാല്‍ ആമിന. ഇത് തന്നെയാണ് മുഹമ്മദിന്റെ(സ) അച്ഛന്റെയും അമ്മയുടെയും പേരുകള്‍.വേദങ്ങളില്‍ കല്കിയെ വിവരിക്കുന്നത് അദ്ദേഹതിന്റെ സാധാരണ ഭക്ഷണം ഈത്തപ്പഴവും ഒലിവും ആണെന്ന് വ്യക്തമാകുന്നു.  അദ്ദേഹം നാട്ടിലെ ഏറ്റവും ആദരവുള്ള വിശ്വസ്തനായ വ്യക്തിയാകും എന്നും പറയുന്നത് ഒരു സംശയവും ഇല്ലാത്തവിധം മുഹമ്മദ്‌(സ) ഗുണങ്ങളില്‍ വ്യക്തമായ തെളിവ് ആണ് . കല്കിയുടെ ജനനം വേദങ്ങളില്‍ പറയുന്നത് ഒരു ആദരവേറിയ ഗോത്രത്തിലകുമെന്നതിനോട് മുഹമ്മദ്‌(സ) അറബികളുടെ ഏറ്റവും ഉന്നതരായ ഖുറൈശി ഗോത്രത്തിലാണ് എന്നത് ക്രത്യമായി യോജിക്കുന്നു. ദൈവം കല്കി അവതാരത്തെ  ദൂതനായ മാലാഖ മുഖേന ഒരു ഗുഹയില്‍ വച്ച് പഠിപ്പിക്കുമെന്നു പറയുന്നത് മുഹമ്മദ്‌(സ)ക്ക് ജിബ്രീല്‍ (ഗബ്രയേൽ) എന്ന മാലാഖ വഴി ഹിറാ ഗുഹയില്‍ സംഭവിച്ചിട്ടുണ്ട്. ദൈവം കല്കി അവതാരത്തിനു  വളരെ വേഗതയുള്ള ഒരു വാഹനം നല്‍കുമെന്നും ലോകവും എഴാകാശവും സഞ്ചരിക്കുമെന്ന്  പറഞ്ഞത്‌ മിഹ്റാജ് രാവില്‍ ബുറാഖ്‌ എന്ന വാഹനത്തില്‍ എഴാകാശങ്ങളും  മുഹമ്മദ്(സ) സഞ്ചരിച്ചതിനെ സൂചിപ്പിക്കുന്നു. ദൈവം കല്കി അവതാരത്തിനു ദൈവികമായ സഹായങ്ങള്‍ ചെയ്യുമെന്ന് പറയുന്നത് ബദര്‍ യുദ്ധത്തില്‍ മാലാഖമാരുടെ സഹായം മുഹമദ്(സ) നല്‍കിയത്‌ ഓര്‍മിപ്പിക്കുന്നു. മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന വിവരണം, കല്കി അവതാരം  ജനിക്കുക ഒരു മാസത്തിലെ 12ആം തിയ്യതി ആകുമെന്നത് റബീ ഉൽ  അവ്വല്‍ 12 ഹിജ്റി കലണ്ടറിൽ സത്യപ്പെടുത്തുന്നു. കല്കി അവതാരത്തിൻറെ  തിരുശരീരത്തില്‍ നിന്ന് സുരഭിലമായ മണം ഉണ്ടാവുമെന്നതും മുഹമ്മദ്‌(സ)യുടെ ഗുണത്തെ ശരിവെക്കുന്നു. കല്കി അവതാരം  ഉത്കഷ്ടമായ കുതിര ഓട്ടക്കാരനും വാള്‍ പയറ്റ് കാരനുമാകുമെന്നു പറയുന്നത് പണ്ഡിതനായ വേദപ്രകാശ് എല്ലാ ഹൈന്ദവ സുഹൃത്തുക്കളുടേയും  ശ്രദ്ധ യുക്തിബോധത്തിലേക്ക് ഇവിടെ വരച്ചു കാട്ടുന്നു, ഈ കാലത്ത്‌ കുതിരയും വാളും പോയി തോക്കും മിസൈലുകളും വന്നിരിക്കെ ഇനിയും കല്ക്കിയെ  കാത്തിരിക്കുന്നത് വിഡ്ഢിത്തം ആണെന്ന് അഭിപ്രായപ്പെടുന്നു. സത്യത്തില്‍ ഹിന്ദുവേദങ്ങളിലെ കല്കിയില്‍ ഹോളി ഖുര്‍ആന്‍ വിവരിക്കുന്ന മുഹമ്മദ് (സ) യുടെ എല്ലാ ഗുണങ്ങളും പ്രതിഫലിക്കുന്നത് രണ്ടും ഒരാളന്നു ബോധ്യപ്പെടുത്തുന്നു.

ഇനി ഭവിഷത്ത പുരാണത്തിലും മുഹമ്മദ് നബി (സ) കുറിച്ച്  ഇങ്ങനെ പറയുന്നത് കാണാം:-
 
മഹര്‍ഷിയോട് അദ്ദേഹത്തിന്റെ അനുയായികള്‍ ചോദിച്ചുവത്രേ "അങ്ങേക്ക്‌ ശേഷം ഞങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ആര് ഉണ്ടാകും" എന്ന് ?
അദ്ദേഹം പറഞ്ഞു.
"യഥസ്മിന്‍ അന്തരെ,
മ്ലേഛാ ചാര്യേണ്യ  സമുന്നിത
മഹാമ്മദെ ഇതിഖ്യാത
ശിഷ്യ സാഹാ സമുന്നിതം
ലിങ്കച്ചേദി ശിഖാഹീന
സ്മശ്രുരാതി ചതുര്‍ഷക".
അങ്ങനൊരു കാലം വന്നാല്‍ , സ്വീകാര്യനായിട്ടുള്ള ഒരു ആചാര്യന്‍ കടന്നു വരും,
മഹാമ്മദ് എന്നായിരിക്കും അദ്ദേഹത്തിന്റെ പേര്,
ശിഷ്യ ഗണങ്ങളോട് കൂടെയായിരിക്കും അദ്ദേഹം വരിക.
ലിംഗാഗ്രം ഛേദിക്കുന്നവരും, താടി നീട്ടി വളര്‍ത്തുന്ന വരുമായിരിക്കും അവര്‍ ".


 ഇതെഴുതുന്നത്  ഇസ്ലാമും, ഹൈന്ദവതയും ഒരു താരതമ്യ പഠനം ഉദ്ദേശിച്ചല്ലെങ്കിലും പണ്ഡിറ്റ് വേദപ്രകാശ് ഉപാദ്യായിൻറെ പഠനങ്ങൾ ഇങ്ങനെ പോകുന്നെന്നും സൂചിപ്പിക്കാനായി മാത്രമാണു. ഹിന്ദു മതത്തിലും , ഇസ്ലാമിലും അനേകം മറ്റു വൈരുദ്ധ്യങ്ങൾ നില നിൽക്കേ തന്നെ, ഇത്തരം പഠനങ്ങൾ ഒരു പക്ഷേ, മത വൈര്യങ്ങൾ കുറക്കാൻ പ്രയോജന പ്രദമായേക്കാമെന്ന് ഞാൻ കരുതുന്നു.Abk Mandayi Kdr

Create your badge

4 comments:

ntsakeer said...

ഇക്കാ... വളരെ ഉപകാരപ്രദമായ ലേഖനം... അറിവുകള്‍ എന്നും തിന്മയെ അകറ്റിക്കൊണ്ടേയിരിക്കും... പങ്കുവെക്കപ്പെടുമ്പോള്‍ മാത്രമാണ് അത് മറ്റുള്ളവര്‍ക്ക് കൂടി ഉപകാരം ആകുന്നത്...ആത്യന്തികമായി മതങ്ങള്‍ ഒക്കെയും നന്മകള്‍ മാത്രമാണ്... വികലമായ അറിവും തെറ്റിദ്ധാരണയുമാണ്‌ പലപ്പോഴും മത-സ്പര്‍ദ്ധ പടര്‍ത്തുന്നത്... ഇത്തരം അറിവുകള്‍ ഇനിയും പങ്കുവെക്കുക... അതൊരുപക്ഷേ.... ചില തെറ്റിദ്ധാരണകള്‍ ഒഴിവാക്കുവാന്‍ സഹായിക്കും...
പിന്നെ... ആദ്യ പാരഗ്രാഫ് രണ്ടോ മൂന്നോ എണ്ണമായി വേര്‍തിരിച്ചെഴുതാമായിരുന്നു... വായിക്കുവാന്‍ താല്‍പര്യവും നയന സുഖവും അത് വഴി ഉണ്ടാക്കുവാന്‍ അത് വഴി സാധിക്കുമെന്ന് തന്നെ ഞാന്‍ കരുതുന്നു...

Harinath said...

മുൻപ് കേട്ടിട്ടില്ലാത്ത വിവരങ്ങൾ. ഉപകാരപ്രദം.

Pathfinder (A.B.K. Mandayi) said...

നന്ദി സക്കീർ വായനക്കും അഭിപ്രായങ്ങൾക്കും, ചില പാകപിഴകൾ ചൂണ്ടിക്കാണിക്കുമ്പോൾ എഴുതുന്നവർക്കത് കൂടുതൽ പ്രോത്സാഹനം ആകുകയും, എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാനും കാരണമാകുന്നു. തുടർന്നും അഭിപ്രായങ്ങൾ പറയുക, നിരൂപണങ്ങൾ നടത്തുക.
അഭിപ്രായം പറഞ്ഞ പ്രിയ ഹരിനാഥിനും നന്ദി അറിയിക്കുന്നു.

Afi Hafiz said...

പ്രയോജനകരമായ ഈ അറിവുകൾക്ക് നന്ദി,
ഹൈന്ദവ വേദങ്ങളിൽ പറയുന്ന ആ ശ്ലോകങ്ങൾ കൂടി ലേഖനത്തിൽ ഉൾപെടുത്തിയിരുന്നെങ്കിൽ ലേഖനത്തിനു കൂടുതൽ ശക്തി പകരുമായിരുന്നു ഉൾപ്പെടുത്തുമെന്ന് കരുതുന്നു