Tuesday, February 8, 2011

പ്രണയേദാക്കൾക്കെന്തിനൊരു വലൻറയിൻ ദിനം

നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ വലൻറയിൻ ആഘോഷം എന്ന സംസ്ക്കാരം കടന്ന് വന്നിട്ട് അധിക കാലമായിട്ടില്ല. ഇന്നതു കാമ്പസുകളിൽ നിന്ന് വിട്ട് ഇന്ത്യൻ സമൂഹത്തിൻറെ ഒട്ടു മിക്ക മേഘലകളിലും ഒരു നിർമ്പന്ധ ആചാരം പോലെ പടർന്ന് പന്തലിച്ചു കഴിഞു, ഇതിനു പ്രധാന കാരണം പുതിയ കച്ചവട തന്ത്രങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിച്ച് തങ്ങളുടെ കച്ചവടം പൊടിപൊടിക്കുക എന്നതിൽ കവിഞു എന്ത് പ്രയോജനമാണു സമൂഹത്തിനു നൽകുന്നതു.
അല്പം ചരിത്രത്തിലേക്കു പോയാൽ എ.ഡി 269 ഇൽ റോമിൽ ജീവിച്ചിരുന്ന ഒരു വിശുദ്ധൻ പ്രണയിച്ച് അവസാനം രക്തസാക്ഷിത്തം വരിച്ചതായും,അത് ഫെബ്രുവരി 14 നായിരുന്നെത്രേ, മറ്റൊരു കഥയിൽ ഈ പാതിരി ജയിലറുടെ മകളെ പ്രണയിച്ച് അയാളും രക്തസാക്ഷിയായി എന്നും റോമുകാർ വിശ്വസിക്കുന്നു. എന്നാൽ 1969 ല് ഇങ്ങനെയുള്ള ഒരു ദിനം റോമൻ കാത്തോലിക്കാ കലണ്ടറിൽ നിന്നു അന്നത്തെ പോപ്പ് പോൾ ആറാമൻ നീക്കം ചെയ്യുകയും ചെയ്തതാണു. ഇതു ഇപ്പോൾ ഇന്ത്യയിൽ പുനർജനിച്ച് റോമിലുള്ളതിനേക്കാൾ ആഘോഷമായി നടത്തുന്നു.
ഇത്തരം പ്രണയേദാക്കൾക്കായി ഒരു ദിനം എന്തിനാണു? പ്രണയിക്കുന്നവർ അവരുടെ സ്നേഹം ഒരൂ ദിനത്തിൽ മാത്രം പങ്കുവെക്കപ്പെടാനുള്ളതാണോ? അങ്ങിനെയുള്ള പ്രണയത്തിനു ആയുസ്സ് കാണുമോ, സത്യത്തിൽ ഇങ്ങിനെ ഒരു ദിവസം സൃഷ്ടിക്കപ്പെട്ടതു തന്നെ കാമ്പസുകളിൽ ആണിനും പെണ്ണിനും ഒരു ദിവസം കൂത്താടാനല്ലേ. പലരും ചോദിച്ചേക്കാൻ ഇടയുള്ള ഒരു ചോദ്യമുണ്ട് എല്ലാവർക്കും ദിനങ്ങൾ പകുത്ത് നൽകി, സ്വാതന്ത്രദിനം, അമ്മമാർക്കു ദിനം, അദ്ധ്യാപകർക്ക് ദിനം എന്നെല്ലാം അത് കൊണ്ട് ഞങ്ങൾക്കും ഒരു ദിനം വേണമെന്ന വാദം ശരിയായിരിക്കാം. പക്ഷേ, ഫെബ്രുവരി പതിന്നാലു മാത്രം അതി ഗംഭീരമായി ആഘോഷിക്കുകയും, അമ്മ ദിനത്തേയും, ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ കൂർക്കം വലിച്ചുറങ്ങുകയും ചെയ്യുകായാണു ഇത്തരം വലൻറയിൻ വാദികൾ ചെയ്യുന്നതു.
മറ്റൊരു വലൻറയിൻ ആഘോഷിക്കുന്നവരുണ്ട് വമ്പൻ പണച്ചാക്കുകൾ അവർക്ക് പ്രണയിക്കാൻ സമയമില്ല, കച്ചവടസമ്പന്ധമായി അവരെന്നും തിരക്കിലാണു, അവർക്കു സ്വന്തം ഭാര്യ അല്ലെങ്കിൽ പ്രണയിനിയെ/കാമുകനെ സ്നേഹിക്കാൻ സമയമില്ല അതു കൊണ്ട് വിദേശങ്ങളിൽ പോയി തിരികെ വരുന്നത് ഹൃദയാകൃതിലുള്ള, ചോക്കലേറ്റുകൾ, വില കൂറ്റിയ ഡയമൻഡ് ആഭരണങ്ങൾ എന്നിവയായാണു, ഇനി അല്പം കഴിവു കുറഞവർ പൂക്കളോ കാർഡുകളുമായാണു ആഘോഷിക്കുന്നത്, ഇങ്ങിനെ ഈ ദിനത്തിനായി ചെലവിടുന്നതു ദശലക്ഷക്കണക്കിനു രൂപയാണു. ഇവരറിയുന്നില്ല ഇവരെ ഇതിനെല്ലാം പ്രേരണ നൽകുന്ന തരത്തിൽ പരസ്യങ്ങൾ നൽകി വൻ തോക്കുകൾ പണം കൊയ്യുകയാണു ഈ സീസണിൽ. ഇത്തരം സീസണിൽ പത്ത് രൂപ വിലയുള്ള ഒരു കാർഡിനു ഈ പ്രണയേദാക്കൾ നൽകുന്നതു നാലും , അഞ്ചും ഇരട്ടി വിലയാണു.
എല്ലാം പോകട്ടെ ഇത്തരം പ്രണയേദാക്കൾ 90% വും യഥാർത്ഥത്തിൽ പ്രണയിക്കുന്നുണ്ടോ. എന്നാൽ ശരിക്കും ഹൃദയം അറിഞു സ്നേഹിക്കുന്നവർക്ക് ഇത്തരം ബാഹ്യമായ പ്രകടനത്തേക്കാൾ മനസ്സിൻറെ അഗാധ തലങ്ങളിൽ അറ്റിയുറച്ചതായിരിക്കും. അവർ ഇത്തരം കൂത്താട്ടത്തിൽ നിന്നു വേറിട്ട് തന്നെ നിൽക്കും. നമ്മുടെ ഇന്ത്യൻ സമൂഹം/പ്രത്യേകിച്ച് വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം പുലർത്തുകയും, എന്നാൽ ഇത്തരം കോമാളിത്തങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും, പാശ്ചാത്യർ ഉപയോഗിച്ച് മടുത്ത കോപ്രായങ്ങൾ കാണിക്കുകയും ചെയ്യുന്നു. ഈ ദിനത്തിൽ യുവാക്കൾക്കിടയിൽ ഈയ്യിടെ മദ്യപാനവും വർദ്ധിച്ച് വരുന്നതായി കണക്കുകൾ പറയുന്നു. ഇങ്ങിനെ ചെരുപ്പക്കാർ മദ്യപിച്ച് ലക്കു കെട്ടാൽ ഒരു പക്ഷേ, കാമുകിക്ക് എന്തു സംഭവിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ല, പലതും ഇത്തരം സന്ദർഭത്തിൽ മറക്കപ്പെടും, എന്നാൽ ചിലത് മറ നീക്കി പുറത്ത് വരും, അപ്പോൾ സ്ത്രീ പീഡനം എന്ന് പറഞ് വിലപിച്ചിട്ട് കാര്യമില്ല. രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ അധര വ്യായാമങ്ങൾ ഇടകൊറ്റുക്കണമോ? വനിതാ സം രക്ഷകരെന്ന് പറയുന്ന വനിതാ സംഘടനകളെ നിങ്ങളാണു ഇതിനെതിരെ പ്രതികരിക്കേണ്ടതു.