Wednesday, November 23, 2011

മുല്ലപ്പെരിയാറേ മാപ്പ് ‍- കവിത

ഊർദ്ധശ്വാസം വലിക്കുമീ...
മുതുമുത്തശ്ശിയിൻ മിഴിനീർ...
കാണാതെ പോയതെന്തേ ...
കണ്ണിൽ നിങ്ങൾ കറുപ്പ് തുണി...
മൂടിക്കെട്ടിയോ....? അതോ...
പാവം ജനം അറബിക്കടലിൽ...
മുങ്ങി താഴ്ന്നിടട്ടെയെന്ന് നിനച്ചുവോ?

ലക്ഷോപലക്ഷം മനുഷ്യർക്കും..
കോടാനുകോടി ജന്തു ജാലങ്ങൾക്കും..
നാശം ഭവിക്കട്ടെയെന്ന് നിങ്ങൾ...
മനം ചൊല്ലിടുന്നുവോ?

ഈ ജനതതിയുടെ പ്രാർത്ഥന കേട്ട ...
മുതുമുത്തശ്ശി അർദ്ധപ്രാണയായിട്ടും...
ആ ജനതതിയുടെ രക്ഷക്കായ് ...
ബീഭത്സരൂപം പൂകിടാതെ..
വേദനയേറ്റു സ്വയം സഹിപ്പത്...
കാണാതെ പോയതെന്തേ...

ജനങ്ങളിൻ വോട്ട് നേടി...
ആ ജനതക്കായ് ജീവിക്കുന്നെന്ന്...
ഭാവിക്കും കഠിന ഹൃദയരേ...
പതിനൊന്ന് പതിറ്റാണ്ടിലേറെ...
നിങ്ങൾക്കായ് പാൽ ചുരത്തിയ..
ആ അമ്മയെ മറന്നുവോ...?
ആ അമ്മക്ക് വിശ്രമം നൽകീടില്ലന്നോ?

മരണ കിടക്കയിലും തൻ കുഞ്ഞുങ്ങളെ...
ദുരിതകയത്തിലേക്ക് വലിച്ചെറിയാതെ...
സ്വയം മിഴിനീർ കുടിക്കുമാ അമ്മയെ...
അവസാന തുള്ളി രക്തവും ...
ഊറ്റാൻ ശ്രമിക്കുന്നൊരു പറ്റം...
മാനുഷരേ... നിങ്ങൾക്ക്...
മാപ്പു നൽകില്ലൊരിക്കലുമീ അമ്മയും..
ഈ ജനസമൂഹവും ഒരു നാളും.

ഈ നാശം നിങ്ങളുടെ നാശമെന്നോർക്കുക...
ദ്രാവിഡ മക്കളെ....
നിങ്ങൾ പണം കൊയ്യും സസ്യലതാദികളും...
നിങ്ങൾ പണം കൊയ്യും വൈദ്യുതിയും...
നാളെ നിങ്ങളെ പട്ടിണിയിലും...
ഇരുട്ടിലുമാഴ്ത്തിടുമെന്നോർക്കുക..

സഹികെട്ടീയമ്മ ഒരു നിമിഷം...
ബീഭത്സരൂപം പൂണ്ടിറങ്ങി വന്നാൽ...
നശിക്കുന്നതീ പ്രശാന്തമാം പച്ചതുരുത്തുകൾ..
നശിക്കുന്നതോ ഒരു നല്ല സംസ്ക്കാര ..
തനിമയെന്നോർക്കുക...
കൂടെ ഒരായിരം മനസ്സുകളിൻ...
സുന്ദര സ്വപ്നമെന്നോർക്കുക..
ലോക ഭൂപടത്തിലെ മഹത്തായ..
സാംസ്ക്കാരിക മാതൃകകളെന്നോർക്കുക..
വോട്ട് വാങ്ങി ഞങ്ങളെ രക്ഷിക്കാമെന്നേറ്റ...
നിങ്ങളുടെ ഭാവി വോട്ടു ബാങ്കെന്നോർക്കുക...
മാപ്പ് നൽകില്ലൊരിക്കലുമീ ജനം ....
പുരൈച്ചി തലൈവിയെ...
മാപ്പ് നൽകില്ലൊരിക്കമീ ജനം...
തലപ്പാവേന്തിയ ഭരണത്തലവനും.

മുല്ലപ്പെരിയാറെ നീ ഞങ്ങളോട്...
കാണിക്കുന്ന ഈ കരുണക്ക് ...
ഒരായിരം നന്ദി... നന്ദി...
ഞങ്ങളീയമ്മയോടിരക്കുന്നു...
മാപ്പ്... മാപ്പ്..... മാപ്പ്.

Abk Mandayi Kdr

Create your badge