Friday, November 11, 2011

ഉചിതമല്ലാത്തത് --- കവിത.

 പൊഴിഞ്ഞ് പോയ കാലവും...
ചിന്തയില്ലാതെടുക്കും തീരുമാനവും...
 മടങ്ങി വരില്ലൊരിക്കലും ...
 നിൻ ജീവിതം പോലത്.
 കൊടുത്ത വാക്കെടുക്കലും...
 പണം കൊടുക്കാതിരിക്കലും..
 നന്മയുടെ ഭാഗമല്ലെന്നോർക്കുക...
 മർത്ത്യരെ...
 പുഞ്ചിരിച്ച് ചതിക്കലും...
 വാക്കുകളാൽ മയക്കലും...
 മാന്യതക്ക് ചേർന്നതല്ലിതെന്നോർക്കുക.
 വിത്ത് നട്ട ഭൂമിയെ നനക്കാതിരിക്കലും...
 കളപറിക്കാതിരുന്നു വിള നശിപ്പിക്കലും...
 കർഷകന്നുചിതമല്ലെന്നോർക്കുക.
 പ്രേമം നടിച്ച് വഞ്ചിക്കലും...
 സ്ത്രീധനം മോഹിക്കലും...
 പുരുഷന്നുചിതമല്ലയിതെന്നോർക്കുക.
 രാഷ്ടീയത്തിൽ കാലുമാറ്റവും..
 വാക്കുകളാൽ കസർത്തുകൾ...
 രാഷ്ടീയത്തിൽ നല്ലതെന്നിതോർക്കുക.
 വിദ്യാഭ്യാസ കാലത്തിൽ...
 പഠനത്തിൽ ശ്രദ്ധിക്കാതിരിക്കലും...
 ക്ലാസ്സുകളിൽ ശ്രദ്ധ വെക്കാതിരിക്കലും...
 വിദ്യാർത്ഥികൾക്കുചിതമല്ലെന്നിതോർക്കുക.

Abk Mandayi Kdr

Create your badge