സൂചിമുനയുടെ മൂര്‍ച്ചയാ...
യിരുന്നവള്‍ നോട്ടത്തില്‍....
മനസ്സിനടിത്തട്ടില്‍ കൂനക്കൂട്ടിയ...
സ്നേഹവാക്യങ്ങള്‍ പലതും...
പെരുമഴയിലലിഞു പോയ...
മണ്‍കൂന പോലായി.
പലനാളുകളിലാവര്‍ത്തനമായാ...
കാഴ്ച വഴിയരുകില്‍...
ദിനേനയൂട്ടിയുറപ്പിക്കുമകതാരില്‍...
സ്നേഹവചനങ്ങളെയുരുവിടാന്‍...
നാവുയര്‍ന്നില്ലവന്‍ വീഴ്ചപറ്റിയ..
കേരത്തിന്‍ ശിരസ്സിന്‍ ഗതിയായി...
ശിശിരവും വസന്തവും വഴിമാറിയപ്പോ...
ഒരു നാള്‍ വഴിയരുകില്‍ കണ്ടവളെ...
പൂമാല ഗളത്തിലേന്തി പുതുമാരനുമായ്..
കിള്ളിയെടുത്തവനൊരു നീരജപുഷ്പം...
നീട്ടുന്നവള്‍ മൈലാഞ്ചി പൂശിയ....
കരഭൂഷണ കൈയ്യിലേക്ക്...
പുഞ്ചിരിയാലവളത് വാങ്ങീടുകിലും...
കടക്കണ്ണാല്‍ നോട്ടമിട്ട് മിഴിയാല്‍ ചൊല്ലി...
ഈയച്ചം നിനക്കുണ്ടാകുകിലന്ന്....
ഞാന്‍ നിന്‍റെ പ്രിയ സഖിയായ്...
വാണീടുകിലിന്ന്.