Labels
- A.B.K Mandayi (14)
- Vezhambal (26)
- ഈ യുവതികൾക്ക് എന്ത് പറ്റി????? (1)
- എ.ബി.കെ Mandayi (1)
- എ.ബി.കെ മണ്ടായി (63)
- എ.ബി.കെ മണ്ടായി. (5)
- എ.ബി.കെ. മണ്ടായി (44)
- കവിത (1)
- പുതു തലമുറയുടെ സദാചാരം : കവിത (1)
Thursday, July 7, 2011
ഒരു പേനയുടെ ഓർമ്മ - ലേഖനം
നമ്മുടെ ജീവിതത്തിൽ വില മതിക്കാനാകാത്ത പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടാകാം, എന്നാൽ, അതിൽ ചിലത് ഒരിക്കലും മനസ്സിൽ നിന്ന് മായാതെ എന്നും പച്ച പിടിച്ച് നിൽക്കുന്നവയായിരിക്കാം. ഒരു പക്ഷേ അതിലെ കഥാ പാത്രങ്ങൾ മണ്ണടിഞ്ഞ് പോയിരുന്നാലും അത് അനുഭവിച്ച വ്യക്തി മൺ മറയുന്നത് വരേക്കും അത് ഓർമ്മയിൽ തങ്ങി നിൽക്കുകയും, ആ സംഭവത്തിൽ നമ്മൊടൊപ്പമുണ്ടായിരുന്ന വസ്തുക്കൾ ഒരിക്കലും നശിക്കാതെ പ്രതാപത്തോടെ കഴിയുന്നുണ്ടാകാം. ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ അമൂല്ല്യമായി കാത്ത് സൂക്ഷിച്ചിരുന്ന ഒരു പേന എൻറെ അസാന്നിദ്ധ്യത്തിൽ എനിക്ക് നഷ്ടമായതിൻറേയും, അത് ലഭിച്ചതിൻറേയും കഥയാണു.
ഞാൻ അന്ന് ഏഴിലോ, എട്ടിലോ പഠിക്കുന്ന കാലം, എൻറെ പിതാവിനു ഒരു പോസ്റ്റ്മാസ്റ്റർ സുഹൃത്തായിട്ടുണ്ടായിരുന്നു, ഒരു ദിവസം രാവിലെ ഞാൻ സ്കൂളിൽ പോകുന്നതിനെല്ലാം ഒരു മണിക്കൂറെങ്കിലും മുൻപെയായിരുന്നു അദ്ദേഹം പിതാവിനെ കാണാൻ വീട്ടിൽ വന്നു, സംസാരിച്ചിരിക്കെ എന്തോ കുറിപ്പെഴുതാൻ വേണ്ടി ഒരു കടലാസ് എടുത്ത് കൊണ്ട് വരുവാനായി എന്നോട് എൻറെ പിതാവ് പറയുകയും ഞാൻ കടലാസ്സും പേനയുമായി പിതാവിനരുകിൽ എത്തി, പോസ്റ്റ് മാസ്റ്റർ എന്നോട് എന്തോ കുറിപ്പെഴുതാൻ പറഞ്ഞതനുസരിച്ച് ഞാൻ പേനയും പേപ്പറും എടുത്ത് എഴുതാൻ വേണ്ടി അരമതിലിൽ വെക്കുകയും മുട്ടിൽ നിന്ന് കൊണ്ട് എഴുതാൻ വേണ്ടി പേനയുടെ ടോപ്പൂരി മാറ്റി വേറെ വെക്കുകയും ചെയ്തത് കണ്ട് പോസ്റ്റ് മാസ്റ്റർ എന്നെ ഉപദേശിച്ചു, നീ പേനയുടെ ടോപ്പ് ആദ്യം പേനയിൽ തന്നെ വെക്കാൻ പറയുകയും ചെയ്തു, ഞാൻ പറഞ്ഞു പേനയുടെ ടോപ്പ് വെച്ചു കൊണ്ട് എനിക്ക് എഴുതാൻ ബുദ്ധിമുട്ടുണ്ടെന്നും, ടോപ്പിൻറെ ഭാരത്താൽ എനിക്ക് കൈ കഴക്കുന്നെന്നും ഉണർത്തി (അക്കാലത്ത് ഇന്നത്തെ പോലെ റീഫില്ലുകളൊന്നും ഉപയോഗിച്ച് എഴുതാൻ അനുവദിക്കില്ലായിരുന്നു. മഷി നിറച്ചെഴുതുന്ന ഒരു വിധം കനം ഉള്ള പേനകളായിരുന്നു. സാധാരണ ഞാൻ എഴുതുമ്പോൾ പേനയുടെ ടോപ്പൂരി തൊട്ടടുത്ത് വെച്ചാണു എഴുതാറ് പതിവു . അത് കൊണ്ടാണു പോസ്റ്റ് മാസ്റ്റർ പറഞ്ഞിട്ടും ടോപ്പ് ഇട്ട് കൊണ്ട് എഴുതാൻ കഴിയാതിരുന്നത്. എന്നാൽ പോസ്റ്റ് മാസ്റ്റർ തന്നെ എന്നെ നിർബ്ബന്ധപൂർവ്വം ടോപ്പ് ഇട്ടതിനിനു ശേഷമാണു എഴുതാൻ അനുവദിച്ചത്. കുറച്ചെഴുതാനെ ഉണ്ടായിരുന്നെങ്കിലും എൻറെ കൈ വല്ലാതെ കഴച്ചിരുന്നു. എഴുതി കഴിഞ്ഞ് പോകാൻ തുടങ്ങുന്ന എന്നെ വിളിച്ച് പോസ്റ്റ് മാസ്റ്റർ അദ്ദേഹത്തിൻറെ കീശയിൽ ഇരുന്ന ഒരു വിധം നല്ല തടിച്ച പാറ്റയുടെ നിറമുള്ള ഒരു പേന തന്നിട്ട് പറഞ്ഞു ഇനിയൊരിക്കലും നീ പേനയുടെ ടോപ്പ് ഊരി വെച്ച് എഴുതരുത് , കാരണം, പേനയുടെ ടോപ്പ് ഇട്ടുകൊണ്ട് എഴുതുമ്പോൾ കയ്യെഴുത്ത് കൂടുതൽ നന്നാകാൻ അത് സഹായിക്കും മുകളിൽ അല്പം കനമുണ്ടെങ്കിലെന്ന് . ആ പേന ഞാൻ നിധി പോലെ സൂക്ഷിച്ചു എൻറെ മുതിർന്ന സഹോദരന്മാർ ആ പേനക്ക് ഒരു പേരുമിട്ടു പറക്ക പാറ്റയെന്ന്, കാരണം , പാറ്റയുടെ നിറമുള്ള പേന, മഷിക്കുപ്പിയിലെ പകുതിയോളം മഷിയൊഴിച്ചാലെ നിറയു എന്ന് വാശിയുള്ള കുടവയറൻ പേന. അതിനാൽ ആദ്യമാദ്യമെല്ലാം ഞാനത് വീട്ടിൽ മാത്രം എഴുതാനുപയോഗിച്ചു. പോസ്റ്റ് മാസ്റ്റർ ഉപദേശിച്ച അന്ന് മുതൽ ഞാൻ ടോപ്പ് മേലെ വെച്ചെഴുതാൻ ശീലമാക്കി തുടങ്ങി , ക്രമേണ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് എനിക്ക് അനുഭവത്തിലൂടെ മനസ്സിലായി. എന്റെ അക്ഷരങ്ങൾക്ക് കൂടുതൽ വടിവു വരാൻ തുടങ്ങി. ഇത് കണ്ട് എൻറെ മുതിർന്നവരും അത് ശീലമാക്കി. അന്ന് മുതൽ ശീലിച്ച പേനയുടെ മുകളിൽ എഴുതുമ്പോൾ ടോപ്പ് വെക്കാതെ എനിക്കിന്നും എഴുതാൻ കഴിയില്ല. ആ ശീലം ഞാൻ മക്കളിലേക്കും പകർന്നു. എന്നാൽ, എനിക്ക് സമ്മാനമായി ലഭിച്ച ആ അപൂർവ്വ വസ്തു ഞാൻ വിദേശത്ത് വന്നപ്പോൾ എൻറെ അലമാരയിൽ വെച്ചിരുന്നെങ്കിലും, വീട്ടിലെ അറ്റക്കുറ്റ പണികൾ നടക്കുന്ന സമയത്ത് ആരോ കാലപ്പഴക്കം ചെന്ന ഒരു വസ്തു എന്ന നിലയിൽ അത് എവിടെയോ കളയുകയായിരുന്നു. എനിക്ക് അത് ഒരു അമൂല്ല്യ വസ്തു വായിരുന്നെങ്കിലും മറ്റുള്ളവർ അതിനെ കണ്ടത് ആരും ഉപയോഗിക്കാത്ത ഒരു പേന, തന്നെയുമല്ല ഫൌണ്ടൻ പേനകളുടെ ശനിദശയും ആരംഭിച്ചിരുന്ന കാലം. മഷി നിറക്കുന്ന പേന ഇന്നാർക്കും വേണ്ടാതായിരിക്കുന്നു. എന്നിരുന്നാലും ആ പേനയുടെ നിറവും, അതിൻറെ കുടവയറും ഇന്നും എൻറെ മനസ്സിൽ മായാതെ നിൽക്കുന്നു. ഞാൻ എപ്പോഴും പേന തുറക്കുമ്പോൾ ആ ഓർമ്മകൾ എൻറെ കൈയ്യിനെ പേനയുടെ ടോപ്പെടുത്ത് മുകളിൽ അമർത്തി വെക്കാൻ പ്രേരിപ്പിക്കുന്നു. ഒപ്പം മുപ്പത് വർഷങ്ങൾക്ക് മുൻപ് മൺ മറഞ്ഞ് പോയ പോസ്റ്റ് മാസ്റ്ററുടെ ഉപദേശം എന്റെ കാതുകളിൽ ഇന്നും മുഴങ്ങുന്നു.
Abk Mandayi Kdr
Create your badge
Labels:
എ.ബി.കെ മണ്ടായി.
Subscribe to:
Posts (Atom)