ഞാൻ ജനിച്ചതേകനായ്...
എല്ലാവർക്കും പ്രിയങ്കരനായ്..
ഏവരുമെന്നെ നെഞ്ചോട് ചേർത്ത്...
പുണർന്നീടുന്നു...
ഫല പ്രാപ്തിക്കായൊരു വ്യാപാരിയെന്നെ...
ഇരുട്ടറയിൽ നിക്ഷേപിച്ചിടുന്നു...
പിശാചുക്കൾ നൃത്തമാടുന്നൊരു...
ദേവാലയത്തിൻ അഗാധമാം....
ഭണ്ഡാരത്തിൽ ഇരുളിലേക്ക്..
ഏകനാം ഞാൻ ഉറക്കമില്ലാതെ...
ഭയവിഹ്വലനായിരിക്കവേ...
ഒരു വിരുതനാം മോഷ്ടാവെന്നെ... തൂക്കിയെടുത്ത് നൽകിടുന്നൊരു...
വ്യാപാരിക്ക്...
അവനോ കൈമാറുന്നെ...
പലിശക്കാരനാമൊരുവനു...
അവനോ കൈമാറുന്നെന്നെ...
മറ്റൊരു മുതലാളിക്ക് പണയമായ്...
ധൂർത്തിൽ മുങ്ങി തുടിക്കുന്നവനവൻ...
ഗ്യാലിണിക്ക് കാഴ്ചവെക്കുന്നെന്നെ...
അവൻ പാപത്തിൽ പ്രതിഫലമായി...
അവൾ മാറിടത്തിൻ ചൂടേറ്റ് കഴിയവേ...
വിൽക്കുന്നവളെന്നെ മറ്റൊരു വ്യാപാരിക്ക്...
വ്യാപാരി വീണ്ടും ദൈവപ്രീതിക്കായ്...
സമർപ്പിക്കുന്നു മറ്റൊരു ഭണ്ഡാരത്തിൽ...
എന്നെന്നും ഭീതിനായ് ... ഏകനായ്...
ജീവിപ്പാനാണെൻ വിധിയെന്നോർത്ത്...
പരിവേദനം കൊള്ളീടുന്നു ഞാൻ.