Tuesday, May 17, 2011

രക്തദാഹിയായ ഒരു ഒറ്റയാൻ - യാത്രാ വിവരണം.

2011 ഏപ്രിൽ എട്ട് ഞങ്ങൾ എട്ട് പേർ സംഘം ( ഞാനും, എൻറെ കുടുംബവും, എൻറെ കസിൻ സഹോദരനും , കുടുംബവും) ഊട്ടി, മൈസൂർ യാത്ര കഴിഞു മടങ്ങിയതു നിലമ്പൂർ, വയനാട് വഴിയായിരുന്നു, അങ്ങിനെ വരാനുള്ള കാരണം, ലോകത്തിലേക്കേറ്റവും നല്ല തേക്ക് മരങ്ങളെ കാണണമെങ്കിൽ നിലമ്പൂർ വനം വഴി പോയാലെ കഴിയു. അങ്ങനെ ഞങ്ങൾ നിലമ്പൂർ കാഴ്ചകൾ കണ്ട്, സുൽത്താൻ ബത്തേരിയിൽ തങ്ങാമെന്ന് പ്ലാൻ ചെയ്തു. രാത്രി അവിടെ ഒരു ലോഡ്ജിൽ തങ്ങി രാവിലെ തന്നെ പ്രാതലിനു ശേഷം, വണ്ടിയിൽ കയറി. ബത്തേരിയിൽ നിന്ന് ഏകദേശം ഇരുപത്തഞ്ച് കിലോ മീറ്റർ അകലെയുള്ള കുറുവാ ദ്വീപിലേക്കാണു ലക്ഷ്യം. കാടും കാട്ടരുവികളും നിറഞ പ്രകൃതി രമണീയമായ സ്ഥലമാണതെന്ന് കേട്ടപ്പോൾ കുട്ടികൾ വളരെ ആവേശം. എനിക്കും, എൻറെ കസിൻ സഹോദരനും ഇടയ്ക്കിടെ വീണു കിട്ടുന്ന അവധി, കുട്ടികളുടെ വേനലവധി, എൻറെ കസിനും, എനിക്കും ഒരേ സമയം കിട്ടിയ അവധി എല്ലാം കൊണ്ടും എല്ലാവരും സന്തോഷം. കാടുകളിലോടെയുള്ള യാത്ര, പ്രകൃതി രമണീയമായ ശുദ്ധ വായു ശ്വസിച്ചുള്ള യാത്ര, ഇടക്കിടെ കിളികളും, ആകാശം മുട്ടി നിൽക്കുന്ന മരങ്ങളും, ചില അപൂർവ്വം ചെടികളും, മരക്കൊമ്പുകളിൽ നിന്നു മറ്റൊന്നിലേക്കു ചാടി നടക്കുന്ന വാനരന്മാരേയും കുട്ടികൾക്ക് നന്നേ ബോധിച്ചു, എനിക്കും നല്ല ആവേശമായിരുന്നു, യാത്രയിൽ കിട്ടുന്ന ചില കാഴ്ചകൾ തീർച്ചയായും എൻറെ എഴുത്തിനു വളരെ സഹായിച്ചിട്ടുണ്ട്, ഇപ്രാവശ്യവും അത് പ്രതീക്ഷിച്ച് തന്നെയാണു, കഴിഞ ആറു ദിവസങ്ങളിൽ നടത്തിയ യാത്രയിലെ ക്ഷീണമൊന്നും ആരിലും പ്രകടമായി കണ്ടില്ല.
           ഏകദേശം ഇരുപത് കിലോ മീറ്ററോളം അതിലേറേയും വനത്തിലൂടെ തന്നെ നല്ല റോഡ് തന്നെയായിരുന്നെങ്കിലും, മീന മാസത്തിലെ ചൂടിനു യാതൊരു കുറവും കണ്ടില്ല, പിന്നെ, വാഹനത്തിലെ ശീതികരണയന്ത്രം നൽകിയ തണുപ്പിൽ ഒരല്പം ആശ്വാസം കണ്ടെത്തിയെങ്കിലും, പുറത്തെ കാഴ്ചകൾ കാണാൻ ഫിലിമിനാൽ മൂടപ്പെട്ട ഗ്ലാസ് ഉണ്ടായതിനാൽ പറ്റാത്തതിനാൽ കുട്ടികൾ അത് തുറന്നിട്ടിരുന്നു, ഞാനും അതിനെ എതിർത്തില്ല. കാരണം , പുറം കാഴ്ചകൾ കാണാനും, പ്രകൃതിയിലെ ചില നല്ല ദൃശ്യങ്ങൾ ക്യാമറയിലേക്ക് പകർത്താനും സാധിക്കുന്നതിനാൽ ചൂട് കാര്യമാക്കിയില്ല. ഏകദേശം ഇരുപത് കിലോമീറ്റർ കഴിഞപ്പോഴേക്കും, റോഡിൻറെ വീതി കുറയാൻ തുടങ്ങി, വീതി കുറഞ് വളഞു പുളഞതെങ്കിലും, വിനോദ സഞ്ചാരികളെ പ്രീതിപ്പെടുത്താനായി അല്പം ടാറ് വാരിപൂശിയ റോഡായിരുന്നു മുന്നോട്ട്, അവിടെ കൂടുതലും വൻ മരങ്ങളും മുളം കാടുകളുമായിരുന്നു റോഡിനു ഇരു വശങ്ങളിലും, ഇടക്കെ ഇടത്തോട്ടെ കുറുവാ ദ്വീപെന്നെഴുതി വെച്ച് ചെരിഞു കിടക്കുന്ന മാർഗ്ഗ രേഖാ കണ്ടപ്പോൾ വണ്ടി നിർത്തി, എന്നാൽ മുന്നോട്ടുള്ള വണ്ടിയിലുള്ള ഗമനം ദുരിത പൂർണ്ണമാകുമെന്ന് കരുതി, ടാർ ചെയ്ത വീതി കുറഞ റോഡിലൂടെ പോകാൻ ഞാൻ തീരുമാനിച്ചപ്പോൾ എൻറെ മകൻ എന്നെ വിലക്കി, ബോർഡ് അങ്ങോട്ടെല്ലേ എന്ന്, ഞാൻ ചിരിച്ച് കൊണ്ട് മുന്നൊട്ട് പ്രയാണം തുടർന്നു, കുറേ പോയപ്പോൾ എനിക്ക് തന്നെ തോന്നി, ഇതല്ല ശരിയായ വഴി ബോർഡ് കാണിച്ചതു തന്നെയായിരുന്നെന്ന്, ഞങ്ങൾ വാഹനം തിരിച്ചു, അങ്ങിനെ ഞങ്ങൾ ഏകദേശം ഒരു പതിനഞ്ച് മിനിട്ടോളം നഷ്ടമായപ്പോൾ മകൻ പിറുപിറുക്കാൻ തുടങ്ങി , “ ങും... ബാപ്പ ഞങ്ങളുടെ സമയം നഷ്ടപ്പെടുത്തിയെന്ന്”. ഞങ്ങൾ നേരത്തെ കണ്ട വഴിയിലെത്തി, വളരെ ബുദ്ധി മുട്ടിയാണെങ്കിലും വാഹനം മുന്നോട്ട് കുതിച്ചു... ഏകദേശം അഞ്ച് കിലോമീറ്റർ സ്പീഡാണെന്ന് വണ്ടി സൂചിപ്പിച്ച് കൊണ്ടിരുന്നു. മുന്നോട്ട് പോകവെ ഞങ്ങൾക്കാശ്വാസം നൽകി കൊണ്ട്, പുല്ലു കൊണ്ട് മെഞ കുടിൽ കണ്ടു. തൊട്ടടുത്ത് ചില കടകളും, കടകളിൽ കപ്പയും, കഞിയും റെഡി എന്നെഴുതിയ തൂക്ക് പലകകൾ കണ്ടപ്പോൾ വണ്ടിയുടെ ബ്രേക്കിൽ കാലമർന്നെങ്കിലും, കുട്ടികളുടെ സമ്മർദ്ദം മാനിച്ച് കുറുവാ ദ്വീപിലേക്കുള്ള പ്രവേശന കവാടത്തിനരുകിലേ വണ്ടി നിർത്തിയൊള്ളൂ. വണ്ടി പാർക്ക് ചെയ്ത് ഞാൻ ടിക്കറ്റ് കൌണ്ടറിലേക്കു നീങ്ങി, അവിടെ തിരക്കൊന്നും കണ്ടില്ല, തന്നെയുമല്ല, ഞങ്ങളാണു അന്നത്തെ ആദ്യ സന്ദർശ്ശകരെന്ന് തോന്നി അന്തരീക്ഷം കണ്ടപ്പോൾ, കൌണ്ടറിലെ യുവതി കാശിനു കൈ നീട്ടവെ എന്നോട് ഒരു ചോദ്യം, നിങ്ങൾ ഏത് വഴിയാണു വന്നതെന്ന്, ഞാൻ പറഞു ആ ഇടുങ്ങിയ റോഡ് മാർഗ്ഗം, യുവതി അടുത്ത ചോദ്യം നിങ്ങൾ ഒന്നിനേയും കണ്ടില്ലേ? ഞാൻ പറഞു വരും വഴി കുറച്ച് കുരങ്ങന്മാരെ കണ്ടു, അവർ ടിക്കറ്റ് മുറിച്ചു തന്നു, ഞങ്ങൾ ദ്വീപിലേക്കു പ്രവേശിക്കാനുള്ള മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലേക്കു കയറിയിട്ടും അതിനെ നിയന്ത്രിക്കുന്ന സർക്കാർ നിയമിച്ച ആളെ കണ്ടില്ല. ആറിനു കുറുകെ ഒരു കയർ ഉണ്ട് അതിൽ പിടിച്ച് വലിച്ചാൽ അക്കരെ കടക്കവുന്നതെങ്കിലും അവിടെ എഴുതപ്പെട്ട നിയമമുണ്ട് വിനോദ സഞ്ചാരികൾ ആരും സ്വയം തൊഴഞു പോകരുതെന്നും, കഴിഞ കൊല്ലം ബോട്ട് ദുരന്തം ഉണ്ടായതിനു ശേഷം നിർമ്മിക്കപ്പെട്ട പുതിയാ നിയമവും, ലൈഫ് ജാക്കറ്റ് ഉപയോഗിക്കണമെന്നും, എന്നാൽ ഈ ലൈഫ് ജാക്കറ്റ് ആരും ഉപയോഗിക്കുന്നില്ലെന്ന് എൻറെ മകൻ അതിലൊന്നെടുത്ത് ധരിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലായി. അത്രക്കും പൊടി പിടിച്ചിരുന്നു. മകനെ ആ ഉദ്യമത്തിൽ നിന്ന് ഞാൻ പിന്തിരിപ്പിച്ചു മുള ചങ്ങാടത്തിൽ കയറ്റി. അപ്പോഴേക്കും തുഴയൽ കാരൻ എത്തി, അയാൾ വള്ളത്തിൽ കയറവേ ഞങ്ങളോട് ക്ഷമാപണത്തോടെ പറഞു,“ഞാൻ ഒറ്റയാൻ നിൽക്കുന്നിടത്തേക്ക് പോയതാണു, അവിടെ ഒരു കുട്ടിയെ ഒറ്റയാൻ പിച്ചി ചീന്തിയിട്ടിട്ട് കൊല വിളി നടത്തുണ്ട്, നിങ്ങൾ വന്നത് ആ വഴിക്കല്ലേ, നിങ്ങളുടെ വണ്ടിയുടെ കളർ ചുവപ്പല്ലേ, ആ വണ്ടി ഞങ്ങൾ കണ്ടിരുന്നു, നിങ്ങൾ കടന്ന വഴിയിൽ നിന്ന് ഏകദേശം അമ്പത് വാര അകലെ മുളങ്കാട്ടിൽ ഒറ്റയാൻ ഒളിച്ച് നിൽക്കുന്നുണ്ടായിരുന്നു അതിനു തൊട്ടടുത്ത് കുട്ടിയെ വലിച്ച് കീറിയിട്ട് അവിടെ നിന്ന് മാറാൻ കൂട്ടാക്കതെ നിൽക്കുന്നുണ്ടായിരുന്നു, വണ്ടി കണ്ടപ്പോൾ നിങ്ങളെ വിളിച്ചറിയിച്ചാൽ അവൻ ഞങ്ങളുടെ നേർക്ക് തിരിയുമോയെന്ന ഭയത്താൽ ഞങ്ങൾ മാറി നിന്നതാണു, വിവരം കലട്രറെ അറിയിച്ചിട്ടുണ്ട് അദ്ദേഹം വന്നിട്ടെ ഫോറസ്റ്റ്കാർ നടപടിയെടുക്കൂ എന്ന് പറഞു, കൂട്ടത്തിൽ അയാൾ മൊഴിഞു, ഈ ഒറ്റയാൻ ഇന്നലെ രാത്രി നിങ്ങളിപ്പോൾ പോകുന്ന ദ്വീപിൽ മുള തിന്നാൻ വന്നിരുന്നുന്നു, ഞങ്ങൾ ഇവിടത്ത് കാർ പന്തമെറിഞു ഓടിച്ച് വിട്ടതാണു, രാത്രി ഇപ്പോൾ കുട്ടിയെ കൊന്നയിടത്ത് ഈ കൊല നടക്കും മുൻപു, ഫോറസ്റ്റ്കാരെ ഓടിച്ചിരുന്നെങ്കിലും അവൻ മരത്തിൽ കയറി ഒളിച്ചതിനാൽ രക്ഷപ്പെട്ടതാണെത്രേ !
  ഞങ്ങൾ അക്കരെയെത്തി , തുഴച്ചിൽ കാരൻ മറുകരയിലേക്കും, മറുകരയെത്തി മുളകൊണ്ട് നിർമ്മിച്ച പാലത്തിലൂടെ കടക്കുമ്പോൾ ടിക്കറ്റിനായി വനം ഉദ്യോഗസ്ഥ കൈ നീട്ടി. ഞാൻ ടിക്കറ്റ് നൽകി മുന്നോട്ട് നീങ്ങവെ അവരുടെ ഉപദേശം അധികം കാടിനുള്ളിലേക്കു കുട്ടികളേയും കൂട്ടി പോകേണ്ട ഒറ്റയാൻറെ ശല്യം ആരംഭിച്ചിട്ടുണ്ട്, മറ്റു കാടുകളിൽ മുളകൾ ഉണങ്ങിയതിനാൽ ഇവിടെ പച്ച മുളകൾ തിന്നാൻ വരും, ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും, നിങ്ങൾ പ്രത്യേകം ശ്രദ്ധ വേണം, ഞാൻ ശരിയെന്ന് പറഞു തിരിഞു നോക്കിയപ്പോൾ എൻറെ കൂടെ വന്നവരെല്ലാം നൂറ് വാരയോളം കാട്ടിലേക്കു നടന്ന് കഴിഞിരുന്നു, മനസ്സിൽ ചെറിയ ഭയം ഉണ്ടായെങ്കിലും മറ്റുള്ളവരെ ഭയ വിഹ്വലരാക്കേണ്ടെന്നു കരുതി മനസ്സിലൊളിച്ച്. തന്നെയുമല്ല വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ അല്പം സാഹസികത ഇല്ലെങ്കിൽ എന്ത് ത്രില്ലെന്ന് ഞാനും കരുതി. കുട്ടികൾ നല്ല സന്തോഷത്തിൽ ഓടി ചാടി നടക്കുന്നത് കണ്ടപ്പോൾ ഞാനും ഒരല്പമാശങ്ക യുണ്ടായതും മറന്നെങ്കിലും, കസിനെ ഞാൻ മാറ്റി നിർത്തി വിവരം അറിയിച്ചു. അയാളും അല്പം ജാഗരൂകനായി.
കുറുവാ ദ്വീപ് ഏഴു കൊച്ച് ദ്വീപുകൾ കൂടിയതാണു, ഒരോ ദ്വീപിനേയും വേർ തിരിച്ച് കൊണ്ട് ഏകദേശം പത്തറുപത് മീറ്റർ വീതിയിലൊഴുകുന്ന അരുവികളാണു, വേനൽ ആയതിനാൽ നീന്തി പോകാനുള്ള ആഴമേ അരുവിക്കുള്ളുവെങ്കിലും, വഴുവഴുപ്പുള്ള പാറകൾ കയറിയിറങ്ങുമ്പോൾ വഴുതി വീഴാൻ ഏറെ സാധ്യതകൾ ഉണ്ട്. തന്നെയുമല്ല, ഈ പാറകൾക്കിടയിൽ ചില വീഷമുള്ള പാമ്പുകളുടെ ആവാസ കേന്ത്രവുമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. കാട്ടിലൂടേയും, അരുവികൾ താണ്ടിയുമുള്ള യാത്ര പറയത്ത ക്ഷീണം ഞങ്ങൾക്കർക്കുമുണ്ടാക്കിയില്ലെങ്കിലും, കുട്ടികൾക്ക് പാമ്പുകളെ കാണാൻ തുടങ്ങിയപ്പോൽ മുതൽ വെള്ളത്തിലൂടെയുള്ള യാത്ര ചെറിയ ഭയപ്പാടുണ്ടാക്കാൻ തുടങ്ങിയതിനാൽ ഏഴു ദ്വീപുകൾ താണ്ടുകയെന്നത് ബുദ്ധിമുട്ടാകുമെന്ന് കരുതി ഞങ്ങൾ പിൻ വാങ്ങി, അതിനു മറ്റൊരു കാരണമായിരുന്ന് എനിക്ക് നേരത്തെ ദ്വീപിലെ ഉദ്യോഗസ്ഥയുടെ മുന്നറിയിപ്പ്, ദ്വീപുകൾ താണ്ടും തോറും കൂടുതൽ പച്ച മുളങ്കാടുകളുള്ള സ്ഥലമാണു അവിടെ ഒരു പക്ഷേ, ഏതെങ്കിലും ഒറ്റയാനെ ഉണ്ടെങ്കിൽ ഒരിക്കലും ഈ വഴുക്കുന്ന കല്ലുകളുള്ള അരുവി നീന്തിക്കടന്ന് കുട്ടികളും കൂടിയുള്ള ഒരു പാലായനം അസാദ്ധ്യമായിരിക്കുമെന്ന ചിന്ത എന്നെ, എല്ലാ ദ്വീപുകളും കാണുക എന്ന സാഹസത്തിനു മുതിരാൻ അനുവധിച്ചില്ല, ഞങ്ങൾ , തിരികെ നടക്കുമ്പോൾ ഞങ്ങളെ സ്വാഗതം ചെയ്യാനെന്ന നിലക്ക് നിലയുറപ്പിച്ച വാനരക്കൂട്ടങ്ങൾക്ക് ഞങ്ങൾ കയ്യിൽ കരുതിയിരുന്ന കപ്പലണ്ടിയും, ബിസ്ക്കറ്റു, ചിപ്സ് മുതലായത് നൽകി സൌഹൃദം കൂട്ടി, കുട്ടികളും ദ്വീപുകൾ മുഴുവൻ കാണാതെ പോയ നിരാശയും മായ്ക്കപ്പെട്ടു, ഞങ്ങൾ തിരികെ, മുള ചങ്ങാടത്തിൽ തിരികെ ഇക്കരേക്ക്, വണ്ടിയിൽ കയറവേ കുറുവാ ദ്വീപിലെ ഒരു ആദിവാദിയുടെ ഉപദേശവും, “ചാറെ നോക്കി പോണൈ  യാന ഇന്യും പോയിട്ടില്ല” . ശ്രദ്ധയോടെ കുണ്ടും കുഴിയും നിറഞ റോഡിലേക്കു, വള്ളക്കാരൻ പറഞ സ്ഥലം എത്തുമ്മ് മുൻപ് വാഹനങ്ങളുടെ നിര കണ്ടു , ഒറ്റയാൻ നിൽക്കുന്നിടത്തേക്ക് ആരും പോയിട്ടില്ലെങ്കിലും അവർ മയക്ക് വെടിക്ക് തയ്യാറെടുക്കുകയായിരുന്നു, അപ്പോഴും കുട്ടിയുടെ മൃതശരീരത്തിനരികെ ഒരു രക്തദാഹിയെപോൽ ഒറ്റയാൻ കൊമ്പിൽ ഉണങ്ങിയ ചോരയുമായ് അടുത്ത ആളെ കാത്ത് നിന്നിരുന്നത് കാണാനും, അകാലത്തിൽ പൊലിഞു പോയ ആ പെൺകുഞിറെ മൃദശരീരം കാണാൻ മന ക്കരുത്തില്ലാത്തതിന്നാലും വണ്ടി മുന്നോട്ട് നിർത്താതെ. നീങ്ങി ഞങ്ങളുടെ അടുത്ത ലക്ഷ്യം, വയനാട്ടിലെ ഇടയ്ക്കൽ ഗുഹ കാണലായിരുന്നു. (അതിനെ കുറിച്ച് ഇനിയൊരിക്കൽ). മരണപ്പെട്ട പെൺക്കുട്ടി ഇക്കഴിഞ പത്താം തരം എഴുതിയിരിക്കയായിരുന്ന ആദിവാസി പെൺക്കുട്ടിയായിരുന്നു. തലേന്ന് രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കിട്ടാതെ അരിശത്തോടെ നിന്നിരുന്ന ഒറ്റയാൻ, രാവിലെ തേൻ എടുക്കാൻ പോയ ആദിവാസി യുവതികളെ ഓടിച്ചെങ്കിലും അവരുടെ ആയുർദൈഘ്യം കൊണ്ട് അവർ ഓടി രക്ഷപ്പെടുകയായിരുന്നു, അതിനു ശേഷമാണു മരിച്ച് പെൺക്കുട്ടിയും , കൂടെ രണ്ട് ആൺക്കുട്ടികൾ (സഹോദരന്മാർ) കൂടി അകലെയുള്ള ചർച്ചിലേക്ക് പോകുമ്പോഴാണെത്രേ മുളങ്കാട്ടിൽ നിന്നിരുന്ന ഒറ്റയാൻ പെൺക്കുട്ടിയെ തൂക്കിയെടുത്ത് വലിച്ച് കീറിയത്, മറ്റു കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് അടുത്ത ദിവസത്തെ പത്രങ്ങൾ മുഖേന ഞങ്ങളറിഞു. ഒരു വൻ ദുരന്തത്തിൽ നിന്ന് ഞങ്ങളും രക്ഷപ്പെട്ടെങ്കിലും, മരിച്ച് ആ കുഞിനു ആദരാഞ്ജലീകൾ അർപ്പിക്കുമ്പോഴും, ഒറ്റയാനോട് ഒരിക്കലും ഒരു വിരോധം മനസ്സിൽ തോന്നുന്നില്ല, കാരണം, ആന നമ്മുക്കെന്നും ഒരു ചന്തം തന്നെയാണു, എത്ര അവയെ കണ്ടാലും കൊതി തീരാത്ത ചന്തം. തന്നെയുമല്ല, ഭക്ഷണം തേടിയുള്ള അലച്ചിലിൽ ഫോറസ്റ്റ് കാരാൽ ഓടിക്കപ്പെട്ട് ഉണക്ക മുളങ്കാട്ടിൽ ഭക്ഷണമില്ലാതെ നിന്നതിൻറെ കലി ഒരു പാവം പെൺകുഞിലായെന്നതു നിർഭാഗ്യകരമെന്ന് മാത്രം.
കുറുവാ ദ്വീപിൽ പോകുന്നവർ ഈ കാര്യം അല്പം ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നു, പ്രത്യേകീച്ച് കുട്ടികളുമായി പോകുന്നവർ കാടിൻറെ ഭംഗി ആസ്വദിക്കാൻ വണ്ടി നിർത്തി പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങളെ കാണാതെ ഒരു രക്തദാഹി അവിടെ മറഞിരിപ്പുണ്ടോയെന്നു.

3 comments:

Abdul kader arakkal said...

thanks ikka
yathra vivranam vayichappol ningalodu koode njanum undayirunna pole..hridyamaayirunnu. But aa anayodu athrakkum snaham vendaayirunnu.. avan cheenthiyerinja aa kuttiyude shareeram ente kannukalil kaanunnu. swapnagal kandu nadannirunna aa paavam penkuttikku iniyorikkalum ee pacha puthacha thante naadum avalude achanumammayeyum kaanan kazhiyillallo... aa aanaye ente kayyil kittiyaal...!!!!

Pathfinder (A.B.K. Mandayi) said...

manushyanum mrigangalum thammilulla vyathyaasam naam manassilaakkanam. athu kondaanello aana kunjine pichicheenthiyathu. abhipraayathinu nandi, veendum sandarssikkuka.

Naseef U Areacode said...

വളരെ നന്നായിരിക്കുന്നു കുറുവാ ദ്വീപു യാത്ര.. എല്ലാ ആശംസകളൂം