ലോകത്ത് ഏറ്റവും നിന്ദ്യമായ ഒരു ലൈംഗിക പ്രക്രിയ ഏതെന്ന് ചോദിച്ചാൽ ആരും കണ്ണുമടച്ച് പറയും സ്വവർഗ്ഗ രതിയാണെന്ന്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും, നൂറ്റി ഇരുപത് കോടിയിൽ പരം ജനം അധിവസിക്കുന്നതുമായ ഇന്ത്യ ഭരിക്കുന്ന സർക്കാരിന് സ്വവർഗ്ഗ രതി ഒരു കുറ്റമായി കാണാൻ പറ്റില്ലെന്ന് പറഞ്ഞാൽ, ആ ഭരിക്കുന്ന സർക്കാരും അത്തരം ഒരു വൈകൃതം കാണിക്കുന്ന പ്രതീതിയാണു ജനങ്ങളിൽ സൃഷ്ടിക്കുന്നത്.
എന്നാൽ, ഭാരതത്തിൻറെ പരമോന്നത നീതിപീഠം കേന്ദ്ര സർക്കാരിൻറെ ഈ കരണം മറിച്ചിലിനെ വിമർശ്ശിച്ചത് അല്പമെങ്കിലും ജനങ്ങൾക്ക് ആശ്വാസമേകുന്നു.
സ്വവർഗ്ഗരതി കുറ്റകൃത്യമായി കാണരുതെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞതിനെ അനുകൂലിച്ച് കൊണ്ടാണു കേന്ദ്രസർക്കാരിൻറെ ഈ നിലപാട്.
സ്വവർഗ്ഗരതി മൂലം അനേകം മാരക രോഗങ്ങൾ ഉണ്ടാകുമെന്ന് വൈദ്യശാസ്ത്രവും, മതഗ്രന്ഥങ്ങളും അനേകം പ്രാവശ്യം ഉത്ഭോതിപ്പിച്ചിട്ടുണ്ടെങ്കിലും അതിനേയെല്ലാം കാറ്റിൽ പറത്തി ഭാരതത്തിലെ മതേതര സർക്കാരെന്ന് പറയുന്ന സർക്കാർ സ്വവർഗ്ഗ രതിയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയത് മതവിശ്വാസികളോടുള്ള ഒരു വെല്ലുവിളിയായി കാണാനേ കഴിയു.
പാശ്ചാത്യരാജ്യങ്ങളിൽ ഇതിനു വിലക്കില്ലെന്ന് കരുതി ആർഷഭാരത സംസ്ക്കാരം ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യത്ത് ഇത്തരം അനുകൂല നിലപാട് ഭാവിയിൽ നാടിനെ നശിപ്പിക്കാനേ ഉതകൂ.
പുരാതന കാലം മുതൽ പല മതങ്ങളും സ്വവർഗ്ഗ രതിയെന്ന ഈ വൈകൃത കൃത്യത്തെ എതിർത്തിരുന്നു. പ്രവാചകനു മുൻപ് ജീവിച്ച് പോയ സ്വവർഗ്ഗരതിയെ പ്രാപിച്ചിരുന്ന ഒരു സമൂഹത്തെ പറ്റി പരിശുദ്ധ ഖുർ ആൻ 7 - 80-84,, 26- 165-166, 11-82-83 ല് പല പ്രാവശ്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതായി കാണാം.
ഖുർ ആൻ - 7- 80-82 വരെ യുള്ള വചനങ്ങളിങ്ങനെ പറയുന്നു” ലൂത്തിനേയും നാം പ്രവാചകനായി നിയമിച്ചു,അദ്ദേഹം സ്വജനത്തോടായി പറഞ്ഞതോർക്കുക. “ നിങ്ങൾ ഇത്ര നാണമില്ലാത്തവരായോ? നിങ്ങൾക്ക് മുൻപ് ലോകത്താരും ചെയ്തിട്ടില്ലാത്ത ഈ വഷളത്തരം ചെയ്യാൻ?” , ലൈംഗികാസക്തി ശമിപ്പിക്കുന്നതിനു നിങ്ങൾ സ്ത്രീകളെ വെടിഞ്ഞ് പുരുഷന്മാരെ സമീപിക്കുന്നു, സത്യത്തിൽ നിങ്ങൾ അതിരുകൾ ലംഘിച്ച് ജനം തന്നെ.
പ്രവാചകൻ ലൂത്തിൻറെ ഉപദേശം ആ ജനത തള്ളിക്കളയുകയും, അദ്ദേഹത്തേയും, കുടുംബത്തേയും ( അദ്ദേഹത്തിൻറെ ഭാര്യയൊഴികെ - കാരണം അവർ സ്വവർഗ്ഗരതിക്കാർക്കൊപ്പമായിരുന്നു) നാട് വിട്ട് പോകാനുമായിരുന്നു ആ ജനത പറഞ്ഞത്. അങ്ങനെ അവരെ ആ നാട്ടിൽ നിന്ന് രക്ഷിച്ചതിനു ശേഷം ദൈവം ആ നാട്ടിൽ വൻ പേമാരി പെയ്യിച്ച് കൊണ്ട് ആ നാടിനെ നശിപ്പിക്കുകയും ചെയ്തു.
ലൂത്ത് സമുദായത്തിനു ശാശ്വതമായ ഈ കുപ്രസിദ്ധി നേടി കൊടുത്ത നീച കൃത്യത്തിൽ നിന്ന് ജനങ്ങൾ വിട്ട് നിന്നില്ലെന്ന് മാത്രമല്ല, ഈ അധാർമ്മികതക്ക് ധാർമ്മികതയുടെ പരിവേഷം നൽകാൻ ശ്രമിക്കുകയും ചെയ്തു. ഈ അധാർമ്മികതക്ക് ധാർമ്മിക പരിവേഷം നൽകാൻ ശ്രമിച്ചതോ യവനതത്വ ചിന്തകരായിരുന്നെത്രേ!!! ചില രാജ്യങ്ങളിലെ നിയമ നിർമ്മാണ സഭകൾ വരെ ഇതിനു നിയമാനുവാദം നൽകിയിരുന്നു.
എന്നാൽ , സ്വവർഗ്ഗരതി പ്രകൃതി വിരുദ്ധ പ്രവർത്തനമാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സന്താനോല്പാദനവും, ജീവൻറെ നിലനിൽപ്പിനുമാണു സകലമാന ജീവജാലങ്ങളുടെ സൃഷ്ടിപ്പിന്നാധാരം. പുരുഷ വർഗ്ഗവും, സ്ത്രീ വർഗ്ഗവും ചേർന്ന് ഒരു കുടുംബം നിലവിൽ വരികയും, അതിൽ നിന്ന് സമൂഹവും, നാഗരികതയും സൃഷ്ടിക്കപ്പെടുന്നു. എന്നാൽ, ഈ പ്രകൃതി വ്യവസ്ഥയെ മറി കടന്ന് സ്വവർഗ്ഗ ഭോഗത്തിൽ കാമ പൂർത്തി വരുത്തുമ്പോൾ അയാൾ ഒന്നിലധികം തെറ്റുകളാണു ചെയ്യുന്നത്. ഒന്നാമതായി തൻറേയും, താൻ വിധേയനാക്കുന്നയാളുടേയും ശാരീരിക, മാനസിക ഘടനയോട് പോരാട്ടം നടത്തുന്നു. തന്മൂലം ഇരുവരുടേയും സദാചാരത്തിലും, ശരീരാത്മാക്കളിലും അത്യന്തം ഗുരുതരമായ ദുഷ്ഫലങ്ങൾ ഉണ്ടാക്കുന്നു. രണ്ടാമതായി അയാൾ പ്രകൃതിയോട് ധിക്കാരവും, വഞ്ചനയും ചെയ്യുന്നു, കാരണം, പ്രകൃതി കനിഞ്ഞരുളിയ ആനന്ദഭോഗത്തെ ഉപയോഗിക്കാതെ അതിനു കടകവിരുദ്ധമായി വർത്തിക്കുന്നു. അങ്ങനെ, വർഗ്ഗത്തിൻറേയും, കുടുംബത്തിൻറേയും സേവനത്തിനു തികച്ചും അനർഹനെന്ന് സ്വയം തെളിയിക്കുകയും, ചുരുക്കം ചില സ്ത്രീകൾക്കെങ്കിലും സദാചാര ലംഘനത്തിനു പ്രേരകമാക്കി തീർക്കുകയും ചെയ്യുന്നു.
സ്വവർഗ്ഗരതിക്കനുകൂലമായ കേന്ദ്രസർക്കാരിൻറെ നയം വരും കാലങ്ങളിൽ നമ്മുടെ നാട്ടിൽ ദൂരവ്യാപകമായ ദുഷ്ഫലങ്ങൾ ഉണ്ടാക്കുകയെന്ന് മാത്രമല്ല, എയിഡ്സ് പോലുള്ള മാരകരോഗങ്ങൾ പടരാൻ സ്വവർഗ്ഗ രതി ഇടവരുത്തുമെന്നും പറയേണ്ടതില്ലല്ലോ. ഒരു ജനാധിപത്യ സർക്കാരെന്നാൽ ജനങ്ങളുടെ നന്മക്ക് പ്രവർത്തിക്കുന്ന ഒരു ഭരണകൂടമായിരിക്കണം. അതിനെതിരിൽ പ്രവർത്തിക്കുന്നവരെ ജനങ്ങൾ നേരിടണം.
Abk Mandayi Kdr
Create your badge
4 comments:
o"ലോകത്ത് ഏറ്റവും നിന്ദ്യമായ ഒരു ലൈംഗിക പ്രക്രിയ ഏതെന്ന് ചോദിച്ചാൽ ആരും കണ്ണുമടച്ച് പറയും സ്വവർഗ്ഗ രതിയാണെന്ന്. "
ഈ ലോകം എന്ന് പറയുന്നത് കിടക്കുന്ന കിണറിനു വെളിയിലുള്ളതും ആണെന്ന് തിരിച്ചറിയാൻ പലരും ഇനിയും തയ്യാറാകുന്നില്ല....
ഒരു സെകുലർ രാജ്യമായ ഇന്ത്യയിൽ ഏതെങ്കിലും മതത്തിന്റെ കാഴ്ചപ്പാട് മാത്രം അടിച്ച് ഏൽപ്പിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണാവോ?????
ആണും പെണ്ണും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും എയിഡ്സ് പകരുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് വളരെ മോശമാണു കേട്ടോ ;)
പ്രിയ സുഹൃത്ത് മനോജ് മറ്റൊരു കണ്ണിലൂടേ കാണാൻ ശ്രമിച്ചെന്ന് ഞാൻ മനസ്സിലാക്കുന്നു.
സ്വവർഗ്ഗരതിയെ പറ്റി എതിർപ്പുള്ളത് ഒരു പ്രത്യേകമതത്തിൻറേ മാത്രം കാഴ്ചപ്പാടാണെന്ന് അങ്ങ് ധരിച്ചെങ്കിൽ അങ്ങേക്ക് തെറ്റി. എല്ലാ മതങ്ങളും അതിനെതിരായിരുന്നു. ഞാൻ കുറിപ്പിൽ പറഞ്ഞ ഖുർ ആൻ വ്യാഖ്യാനം മുഹമ്മദ് നബി (സ) വും, യേശുക്രിസ്തുവും ജീവിച്ചിരിക്കുന്നതിനു മുൻപ് കഴിഞ്ഞു പോയ ഒരു സമൂഹത്തെ കുറിച്ച് ഖുർ ആൻ വിവരിച്ചിരുന്ന കാര്യമാണു. ഇനി ഹൈന്ദവതയും സ്വവർഗ്ഗരതിയെ എതിർത്തിരുന്നതായി പല ഹൈന്ദവ വേദ ഗ്രന്ഥങ്ങളിലും കാണാം.
സ്വവർഗ്ഗ രതി ഒരു കാടൻ സമ്പ്രദായവും, അത് മൂലം മാരകരോഗം വരുമെന്ന് മാത്രമല്ല, ഒരേ വർഗ്ഗത്തിൽപ്പെട്ടവർ നടത്തുന്ന രതി പ്രകൃതി നിയമങ്ങൾക്ക് എതിരുമാണു.
സ്ത്രീയും പുരുഷനും നടത്തുന്ന രതിക്രീഢയിലൂടെയും എയിഡ്സ് പകരുന്നില്ലെയെന്ന അങ്ങയുടെ വാദത്തിനും മറുവശമുണ്ട്, പ്രകൃതി അനുവദിക്കുന്ന രീതിയിൽ ഭോഗം നടത്തിയാൽ അത്തരം രോഗങ്ങൾ ഉണ്ടാകുകയില്ലെന്ന് ആധുനിക വൈദ്യശാസ്ത്രം നിസ്സംശയം തെളിയിക്കുന്നു. ഇതെല്ലാം കൂട്ടി വായിച്ചാൽ കിണറ്റിലുള്ളതും, വെളിയിലുള്ളതും അങ്ങേക്ക് മനസ്സിലാകും.
മതേതര രാജ്യമായ ഭാരതത്തിൽ എല്ലാ മതങ്ങൾക്കും തുല്ല്യനീതി ലഭിക്കണമെങ്കിൽ പൊതുവേ അംഗീകരിക്കപ്പെടുന്ന ലൈംഗിക പാത പിൻ പറ്റുന്നതല്ലേ സെക്കുലർ രാജ്യമായ ഇന്ത്യ ചെയ്യേണ്ടത്. നൂറ്റീരുപത് കോടിയിലേറെ ജനം അധിവസിക്കുന്ന ഭാരതത്തിൽ ചുരുങ്ങിയത് നൂറിൽ പരം കോടി ജനത പിൻപറ്റുന്ന രീതി സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികതയാണെങ്കിൽ വിരലിലെണ്ണാവുന്ന സ്വവർഗ്ഗരതിക്കാർക്ക് വേണ്ടി നിയമത്തെ മാറ്റി മറിക്കുന്നതല്ലേ അനീതി?
കാലോചിതമായ ലേഖനത്തിനു് നന്ദി. സ്വവർഗരതി നിയമത്തിലൂടെ അനുവദിച്ചിട്ടുള്ള മിക്കരാജ്യങ്ങളിലും പിൽക്കാലത്ത് നടത്തിയ സർവ്വേയിൽ ആ രാജ്യങ്ങളിലെ പല ഭരണകർത്താക്കളും ഈ വിഭാഗത്തിൽപ്പെട്ടവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് നോക്കിയാൽ ഇവിടെ ടൂറിസ്സം വികസ്സിച്ചതോടെ ഇവിടെയുള്ള സാധുപെൺകുട്ടികളെ പ്രലോഭിപ്പിചൂം ബ്ലാക്മെയിൽ ചെയ്തും, ഭീഷണിപ്പെടുത്തിയും കെട്ടുവള്ളങ്ങളിലും ഹോട്ടൽ മുറികളിലും റിസോർട്ടുകളിലും എത്തിക്കുവൻ അഹോരാത്രം പ്രവർത്തിക്കുന്ന ഉന്നത തല ലോപിതന്നെ ഇവിടെ പ്രവർത്തിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ. പെൺ വാണിഭങ്ങളിലെ പ്രതികളുടെ വിവരങ്ങൾ പരിശോധിച്ചാൽ ഏതു സാധാരണ കേരളീയനും അതു നിസംശയം മനസ്സിലാകും. ഇവിടെയും വികസനം എന്നുപറഞ്ഞാൽ പണം സമ്പാധനത്തിനുംള്ള മാർഗങ്ങൾക്ക് സംവിധാനം ചെയ്തുകോടുക്കുക എന്നതിലേക്ക് കാര്യങ്ങൾ മാറുമ്പോൾ നിയമപരമായ തടസ്സങ്ങളേയാണു് ആദ്യം മറികടക്കേണ്ടത്. അതിന്റെ ആരംഭമായി മാത്രം നാം ഇൻഡ്യ ഗവൺമന്റിന്റെ നിലപാടിനെ കണ്ടാൽ മതി. ഈയിടെയായി നാം സശ്രദ്ധം വീക്ഷിച്ചാൽ നമ്മുടെ ബഹുമാനപ്പെട്ട സുപ്പ്രീംകോടതി ഇടപെട്ടിട്ടുള്ള 99% കേസ്സുകളിലും ഇവിടുത്തെ ഭരണകൂടത്തെ ഇതേമാതിരി കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്കാണാൻ സാധിക്കും. നമുക്ക് ധുസ്വാതന്ത്ര്യ്ം ലഭിച്ചശേഷം നമ്മുടെ പഴയ സാൽമാർഗിയതക്കും, രാജ്യസ്നേഹത്തിനും, വിശ്വ്സ്തത്തക്കും ഒക്കെത്തന്നെ മൂല്യശ്ചുതി സംഭവിച്ചിട്ടില്ലേ എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. ഇതിൽ നിരീശ്വര വാധികളെ മാത്രം കുറ്റം പറയുവാൻ ഞാൻ തയ്യാറല്ല. മെക്കയിൽ പ്പോയിവന്ന കേരള മന്ത്രിയായാലും, റോമിൽപ്പോയിവന്ന് കേന്ദ്ര മന്ത്രിയയലും ഈവിഷയത്തിൽ തുല്യരാണു. ഏതായാലുംശരി മുകളിൽപറഞ്ഞ അസ്സാൽമാർഗീയതെക്കെതിരെ പ്രതികരിക്കുവാൻ ധൈര്യം കാണിച്ച തങ്കളെ ഞാൻ ഹ്രുദയംഗമായി അനുമോധിക്കുന്നൂ.......രാജാവ് നഗ്നനാണേ.........
താങ്കളുടെ മൂല്യവത്തായ കാഴ്ചപ്പാടിനും, വിലയിരുത്തലിനും നന്ദി, നമ്മൂടെ നാട്ടിൽ നിലനിന്ന് വരുന്ന മൂല്യച്ച്യുതികളെ കുറിച്ച് അങ്ങയുടെ വിവരണം അവസരോചിതമായി. ഇത്തരം പേനത്തുമ്പിലൂടെയെങ്കിലും നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇനിയും കഴിയട്ടെ... നന്ദി...
Post a Comment