Thursday, December 4, 2014

മദ്യപരുടെ ജനാധിപത്യം:

Abk Mandayi Kdr

എനിക്ക് വേണ്ടതില്ലാരുടേയും അനുമതി....
ഒന്ന് സ്വസ്തമായുറങ്ങാൻ ഒരു കോടതി...
യുടെ അനുമതി പത്രവും വേണ്ട.....


ഒരു കുപ്പി മദ്യം മോന്തിയാൽ....
ഞാൻ ഈ ഭൂവിൽ രാജാവ്!!!!!!!

ഇത് ജനാധിപത്യമെന്ന് നീതിപീഠം.

 മദ്യം അകത്ത് ചെന്നാൽ.....
കുബേരനും, പാമരനും......
ഹിന്ദുവും, മുസൽമാനും, കൃസ്ത്യനും....
എല്ലാം ഒന്ന് പോലെ.....

ഇതാണു മതേതര,, ജനാധിപത്യം...
ഭൂവിതിൽ.


ബീവറേജിനു മുന്നിലെ നിര....
കണ്ടാൽ ... ഹമ്മോ എന്തൊരു സാഹോദര്യം....

അര ചില്ലി നൽകാൻ മടിക്കുന്നവനും....
കുതികാൽ വെട്ടുകാരനും....
കൊലയാളിയും, തൊഴിലാളിയും,
മുതലാളിയും എല്ലാം ഒരു പോലെയിവിടെ..


അമ്പോ.... ഇതിലും വലിയൊരു...
ജനാധിപത്യം വേറെയുണ്ടോയീയുലകിതിൽ.

മദ്യം നിരോധിക്കണമെന്ന് പറയാൻ...
ഞാനാളല്ല ... കാരണം ഞാനൊരു...
ജനാധിപത്യ വിരുദ്ധനാകുമോ...
യെന്ന് ഭയക്കുന്നു.


വരുമാനമില്ലെന്ന് ഭരണകർത്താക്കൾ....
മദ്യശാലകൾ പൂട്ടിയതെന്ന് പാഴ്വാക്ക്...
സർക്കാർ മദ്യം ആവോളം ഒഴുക്കുന്നു...
എന്നിട്ടും നികുതി കുറവെന്ന് മന്ത്രി.


ഒഴുകട്ടെ മദ്യം ഗംഗാ ജലം പോൽ...
ജനാധിപത്യം പുലരട്ടെ ഭാരതത്തിൽ....
മദ്യം വെറുക്കുന്നവൻ തുലയട്ടെ...
പിന്തിരിപ്പന്മാർ താഴട്ടെ പാതാളത്തിൽ.

Create your badge

മറന്ന് പോയ മുഖങ്ങൾ തിരികെയെത്തുമ്പോൾ..: അനുഭവ കുറിപ്പുകൾ

Abk Mandayi Kdr
             അന്നൊരു വെള്ളിയാഴ്ച , പള്ളിയിലെ ജുമുഅ നമസ്ക്കാരം കഴിഞ്ഞിറങ്ങുമ്പോൾ പൂമുഖത്ത് കണ്ട സുഹൃത്തിനോട് സലാം ചൊല്ലി പടിയിറങ്ങവെ മെലിഞ്ഞുനങ്ങി , തണുത്ത കൈയ്യുള്ള ഒരു കരം എന്നെ സ്പർശ്ശിച്ചു.. സംസാരിച്ച് നിന്നിരുന്ന സുഹൃത്തിൽ നിന്ന് ആഗതനിലേക്ക് ശ്രദ്ധതിരിച്ചു.
മുടിയും താടിയും നീട്ടി വളർത്തി പ്രായത്തിലേറെ നര ബാധിച്ച് മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ. എൻറെ കൈകളിൽ മുറുകെ പിടിച്ച് കൊണ്ട് എന്നോട് ചോദിച്ചു അറിയുമോയെന്ന്.!!!!!! തെല്ല് അപരിചിതനായി ഞാൻ ആന്ധാളിച്ച് നിൽക്കവെ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു കൊണ്ട് വീണ്ടും ചോദിച്ചു എന്നെ അറിയില്ലേയെന്നു.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എൻറെ മനോമുകുരത്തിൽ മറ്റൊരു ചിന്തയാണുടലെടുത്തത്. പലരും പലപ്പോഴും അപരിചിതർ ഇത്തരം ചോദ്യങ്ങളുമായി എന്നെ സമീപിക്കാറുണ്ട് അവർക്കെല്ലാം ഒരേ ഒരു ലക്ഷ്യമാണുണ്ടാകുക, എന്നിൽ നിന്ന് സാമ്പത്തിക സഹായം മാത്രം ലക്ഷ്യമാക്കിയുള്ളത്. എന്നാൽ, ഈ മനുഷ്യനിൽ നിന്ന് അത്തരത്തിൽ യാതൊരു ഭാവവുമില്ലെന്ന് ബോധ്യമായി ഞാൻ അല്പം ചമ്മലോടെ അയാളോട് പറഞ്ഞു “ താങ്കളെ എനിക്ക് മനസ്സിലായില്ല എന്ന്. “എടാ ഞാൻ അഷറഫാണു..... നമ്മൾ ഏഴാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചിരുന്നു. പിന്നീട്, എൻറെ വീട് മാറിയപ്പോൾ സ്കൂളും മാറിപ്പോയത് മറന്നുവോ?????
എൻറെ ഗതകാലത്തിലേക്ക് മടങ്ങിയെങ്കിലും പഴയ അഷറഫുമായി യാതൊരു സാമ്യവുമില്ലാത്ത രീതിയിൽ അവൻ മാറിയെന്നത് ഞാൻ മറക്കാതെ പറഞ്ഞപ്പോൾ അവൻറെ മറുപടി ഇതായിരുന്നു. നീയൊക്കെയാണു മാറിയത് നിങ്ങളുടെ വേഷവിതാനങ്ങൾ എല്ലാം വ്യത്യസ്തമായി എനിക്ക് മാറ്റമില്ലെന്ന് അവൻറെ ന്യായം. ഒരു പക്ഷെ അങ്ങനെയാകാം, കാരണം ഞാൻ പഠിച്ചിരുന്ന കാലത്ത് മെലിഞ്ഞിരുന്ന ഞാൻ ,ഇപ്പോൾ ആ മെലിച്ചിൽ ഇല്ലെങ്കിലും നരച്ച മുടിയൊന്നും ക്രിത്രിമമായി കറുത്ത പെയിൻറടിക്കാൻ കുറെ നാളുകളായി ഞാൻ മെനക്കെടാറില്ല. എന്നിട്ടും അവൻ എന്നിൽ മാറ്റം ശ്രദ്ധിച്ചു.

ഞങ്ങൾ പഠിക്കുന്ന കാലത്ത് ഇന്ന് എൻറെ മുൻപിൽ നിൽക്കുന്ന അഷറഫല്ലായിരുന്നു അവൻ സാമാന്യത്തിലധികം തടിയും മസിലും എല്ലാം അവനിലുണ്ടായിരുന്നു. ഈ മസിലുള്ളവൻ എൻറെ സുഹൃത്താണെന്ന് പറയുന്നതിൽ അന്ന് ഞാനും അഭിമാനിച്ചിരുന്നു.
അന്ന് മനസ്സിലുണ്ടായിരുന്ന ചുവപ്പ് രാഷ്ടീയത്തോടുള്ള അഭികാമ്യം അവനും എനിക്കുമുണ്ടായിരുന്നു. പണമുള്ളവരെല്ലാം ബൂർഷ്വാസികളാണെന്ന ചിന്ത പണക്കാരെ ഞങ്ങളുടെ മനസ്സിൽ നിന്ന് അകറ്റിയിരുന്നു. ക്ലാസിലും ചില കുറിപ്പെട്ട അദ്ധ്യാപകരും അവരോട് അഭികാമ്യം കാണിക്കുമ്പോൾ കൂട്ടത്തിൽ ഒരു അദ്ധ്യാപകൻ എൻറെ ഒരു ബന്ധക്കാരൻ ആയിരുന്നിട്ട് കൂടി അദ്ദേഹത്തെ മനസ്സ് കൊണ്ട് വെറുത്തിരുന്നെങ്കിൽ മാതാവിൻറേ ശാസന ഭയന്ന് പുറത്ത് പ്രകടിപ്പിക്കാറില്ലായിരുന്നു.
                   ഈ സാമ്യം അല്ലെങ്കിൽ അടുപ്പം എനിക്ക് അഷറഫിനോടും, അവനു എന്നോടും ഉണ്ടായിരുന്നു. സ്കൂൾ മാറിയതോടെ അഷറഫുമായുള്ള അടുപ്പം കുറഞ്ഞു അവൻ എസ്,എഫ്,ഐ യുടെ കുട്ടി നേതാവായി പോയ സ്കൂളിൽ തുടർന്നു. പത്ത് വരെ പഠിച്ചു, കുടുംബ പ്രാരാബ്ധത്താൽ പഠിത്തം അവസാനിപ്പിച്ച് മുബൈയിലേക്ക് വണ്ടി കയറി കാലങ്ങൾ മുബൈയിൽ കിട്ടിയ തൊഴിലുകളിൽ ഏർപ്പെട്ട്, മദ്യത്തിനും, മയക്ക് മരുന്നിനും അടിമയായി കുറെ കാലങ്ങൾ. ഇപ്പോൾ എല്ലാം വലിച്ചെറിഞ്ഞ് മുബൈയിൽ നിന്ന് കച്ചവടത്തിലൂടെയുണ്ടാക്കിയ ചെറിയ തുകയുമായി നാട്ടിൽ വന്ന് കുടുംബവും ആത്മീയ ചിന്തകളുമായി കഴിയുന്നു. ഇന്നദ്ദേഹത്തിനു മദ്യത്തേയും, മയക്ക് മരുന്നിണോടും വെറുപ്പാണു.എങ്കിലും, നേരത്തെ ഉപയോഗിച്ച മയക്ക് മരുന്നിൻറേയയം മദ്യത്തിൻറേ ക്ഷീണം മുഖത്തും ശരീരത്തിലും കാണിക്കുണ്ട് അതാണു അവനെ തിരിച്ചറിയാൻ എനിക്ക് കഴിയാതിരുന്നത്.
ഞങ്ങൾ പള്ളിയിൽ നിന്ന് പിരിയുമ്പോൾ ഫോൺ നമ്പർ തരാൻ ആവശ്യപ്പെട്ടപ്പോൾ അത് ഉപയോഗിക്കാറില്ലെന്ന മറുപടിയാണു കിട്ടിയത്. പള്ളിയിൽ പോകുമ്പോൾ മോബൈൽ ഫോൺ കയ്യിൽ വെക്കാതിരിക്കുന്ന എനിക്ക് അഷറഫിൻറെ ഒരു ഫോട്ടോ പോലും എടുക്കാൻ കഴിഞ്ഞില്ല. എങ്കിലും ഇനിയും ആളെ കണ്ടെത്താമല്ലൊ എന്ന സന്തോഷത്താൽ ആലിംഗനം ചെയ്തു പിരിഞ്ഞു.
Create your badge

മോബൈൽ കമ്പനികളാൽ വഞ്ചിതരാകുന്ന ഉപഭോക്താക്കൾ:- ലേഖനം.

Abk Mandayi Kdr

                 ഏതെങ്കിലും വിധേന ഉപഭോക്താക്കളെ ആകർഷിക്കാനും അവരുടെ കീശയിൽ കയ്യിട്ട് വാരാനും കച്ചക്കെട്ടിയിറങ്ങിയിരിക്കയാണ്. മോബൈൽ കമ്പനികൾ.
 

ഇന്ത്യയിലെ പ്രമുഖ മോബൈൽ ദാതാക്കൾ ഇപ്പോൾ പൊതു വിജ്ഞാനം നൽകാനെന്ന വ്യാജേന ഒപ്പം വൻ വിലയുള്ള കാറും മറ്റും സമ്മാനമായി നൽകാമെന്ന വാഗ്ദാനത്തോടെ ദിനേന ഒനാം ക്ലാസ് വിദ്യാർത്ഥിക്ക് പോലും വളരെ ലളിതമായി ഉത്തരം നൽകാവുന്ന തരത്തിൽ ഒബ്ജെക്ടീവ് രൂപത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നു.

ഒരു ഉദാഹരണം താഴെ പറയാം.
Where is famous Vadakkumnadan Temple? option A. Thrissur option B Kottayam charges per SMS 5Rs.
ഇത്രയും ലളിതമായ ഒരു ചോദ്യം കേരള സർക്കിളിലുള്ള മോബൈൽ ഉപഭോക്താക്കൾക്കയച്ചാൽ ഉത്തരം വളരെ ലളിതമായതിനാൽ ശരിയായ ഉത്തരം ലക്ഷക്കണക്കിന് പേർ അയക്കും. അതുമല്ല ചിലർ രണ്ട് ഒപ്ഷനും അയക്കാൻ രണ്ട് എസ്.എം.എസും അയച്ചെന്ന് വരാം. ഇങ്ങനെ കോടികൾ സമ്പാദിക്കുന്ന മോബൈൽ ദാതാക്കൾ ലഭിക്കുന്ന തുകയുടെ പകുതി പോലും ചെലവഴിക്കാതെ കാറ് മുതലായത് ഓഫർ ചെയ്ത് നമ്മുടെ ലോട്ടറിയേക്കാൾ ലാഭം ലഭിക്കുന്ന ഏർപ്പാടിനെ ഉപഭോക്താക്കൾ തിരിച്ചറിയുക. എല്ലാത്തിനും തങ്ങളാണു ബുദ്ധിമാന്മാരെന്നഹങ്കരിക്കുന്ന മലയാളി സമൂഹം ഇത്തരം വിഷയങ്ങളിൽ പമ്പര വിഡ്ഡികളാനെന്ന് തെളിയിക്കുന്നതിനു ഉത്തമ ഉദാഹരണമാണു മോബൈൽ ദാതാക്കൾ ദീനേന അയക്കുന്ന ഈ എ.എം.എസ് ചൂതാട്ടം. ഇത് തിരിച്ചറിഞ്ഞ് എല്ലാ മോബൈൽ ഉപഭോക്താക്കളും ഇത്തരം എസ്.എം.എസ് ചൂതാട്ടത്തിൽ പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Create your badge

പുതുതലമുറയുടെ സദാചാരം: കവിത

Abk Mandayi Kdr

പുതു തലമുറ വരുന്നേ വഴിമാറുക.....
ഞങ്ങൾക്കാണീ ഭൂവിൽ സർവ്വാധികാരം...
പഴയ തലമുറകൾ വഴിമുടക്കികളാകരുത്...
നിങ്ങൾക്ക് വേണ്ടതിനി വൃദ്ധസദനങ്ങൾ മാത്രം.


പുതു തലമുറ വരുന്നേ വഴി മാറുക....
ഞങ്ങൾ കൃഷി ചെയ്യുന്നു കൊയ്യുന്നു...
ഇൻറർ നെറ്റും, വാട്ട്സ് അപ്പിലൂടേയും....
ഞങ്ങളുടെ കൈ വിരലുകൾ സദാ നേരവും...
അദ്ധ്വാനിക്കുന്നു മോബൈൽ കീ പാഡിലൂടെ...


അരപട്ടിണിയാണെങ്കിലും.....
ഞങ്ങൾക്കാക്ഷേപമില്ല....
ഒരിറ്റ് ദാഹത്തിനായ്....
മോബൈലും ഇൻറർ നെറ്റുമുണ്ടെങ്കിൽ.

രാവും പകലും ഞങ്ങൾക്ക് ഭേദമില്ല..

 ഞങ്ങളെ ലാളിച്ച് താലോലിക്കാൻ....
മോബൈൽ ദാതാക്കളും....
ഓഫറുകളുടെ കൂമ്പാരകഥകൾ....
നൽകി... പുതു തലമുറയിൻ...
രക്തമൂറ്റുന്നൊരട്ടയായവർ...
കൊഴുക്കുന്നു.


പൂക്കളെ ലാളിക്കേണ്ടൊരു.....
പെൺക്കുട്ടികളുടെയോമന ...
വിരലുകൾ .....
മോബൈൽ പാഡുകളിൽ....
അമ്മാനമാടുന്നു രാപ്പകലുകൾ.


ഞങ്ങൾ പുതുതല മുറ......
ഞങ്ങൾ നിരത്തിലും...പാടത്തും....
മൈതനത്തിലും.... ഹോട്ടലുകളിലും....
ചും ബിച്ച് പ്രതിഷേധിക്കും....
സദാചാര പ്രചാരകർക്കെതിരിൽ...
നിങ്ങൾ പഴമുറക്കാരെ....
ഞങ്ങളെ കണ്ട് പഠിക്കുക....


ഞങ്ങളിൻ സ്നേഹവായ്പുകൾ.

പുതു തലമുറ വരുന്നേ വഴിമാറുക.....
ഞങ്ങൾക്കാണീ ഭൂവിൽ സർവ്വാധികാരം...
പഴയ തലമുറകൾ വഴിമുടക്കികളാകരുത്...
നിങ്ങൾക്ക് വേണ്ടതിനി വൃദ്ധസദനങ്ങൾ മാത്രം.


Create your badge

ഈ യുവതികൾക്കെന്ത് പറ്റി?????

Abk Mandayi Kdr
നമ്മുടെ നാട്ടിൽ സ്ത്രീ പീഢനങ്ങൾ ഒട്ടനവധി നടക്കുന്നതോടോപ്പം , യുവതികൾ പതിനാറുകാരികൾ മുതൽ രണ്ടും, മൂന്നും പ്രസവിച്ച അമ്മമാർ വരെ കാമുകന്മാരോടൊത്ത് ഒളിച്ചോട്ടവും വളരെയേറെ വർദ്ധിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
ഈ കഴിഞ്ഞ വാരം നമ്മുടെ കൊടുങ്ങല്ലുരിൽ നിന്ന് തന്നെ ഒരു യുവതി വിവാഹം കഴിഞ്ഞ് കഷ്ടി രണ്ട് വർഷമേ കാണുകയുള്ളു. അതിൽ ആറുമാസം പ്രായമായ കുഞ്ഞിനെ ഭർത്തൃ ഗ്രഹത്തിൽ ഉപേക്ഷിച്ച് കൊണ്ട് കാമുകനുമായി മുങ്ങി. അതും ആ കാമുകനോ കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസ്സുകളിൽ ഒന്നാം പ്രതിയും, പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് മുദ്രകുത്തിയവനുമായ ഒരുത്തൻ.
ഭർത്താവ് ഗൾഫിൽ ആയപ്പോൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടി ടൌണിലുള്ള പ്രൈവറ്റ് കോളേജിൽ ചേർന്ന് പഠിക്കുന്ന യുവതി ക്രിമിനലായ കാമുകനുമായി പരിചയം അത് വളർന്നെത്രേ!!!!!!! അങ്ങനെയെത്രേ അവസാനം കാമുകനുമായി മുങ്ങിയത്. അതും ചുമ്മാ അങ്ങ് മുങ്ങിയതല്ല, അവൾക്ക് വീട്ടുകാർ സ്ത്രീധനമായി നൽകിയ മുഴുവൻ സ്വർണ്ണവുമുണ്ടായിരുന്നു.
ഇതേ, അനുഭവങ്ങൾ തൃശ്ശൂർ ജില്ലയിലെ പല ഭാഗങ്ങളിലും അരങ്ങേറുണ്ട്. ഇന്ന് മാധ്യമം ദിനപത്രം മറ്റൊരു റിപ്പോർട്ട് ഇങ്ങനെ, പതിനാറുകാരി പെൺക്കുട്ടി മറ്റൊരു ക്രിമിനൽ പുള്ളിയുമായി ഇറങ്ങി പോയി കാമുകനു ഭാര്യയും രണ്ട് കുട്ടികളുമുള്ള 45 കാരൻ, മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു അവരെ പിടിച്ചു പോലീസ് ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പറയുന്നു ഈ ആൾ അല്ലാതെ വേറൊരാളെ സ്വീകരിക്കില്ലെന്നു. വിവാഹ പ്രായമെത്താൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയുള്ള അവസ്ഥയാണിത്.
ഇവിടെ നാം അന്വേഷിക്കേണ്ട പ്രധാന കാരണം ഒന്നുകിൽ പെൺക്കുട്ടികൾ വീട്ടിൽ അവഗണിക്കപ്പെടുന്നു. അവർ ഉദ്ദേശിക്കുന്ന സ്നേഹം ലഭിക്കുന്നില്ല.
മറ്റൊന്ന് അമിതമായ ആഡംബര ജീവിതത്തിനു അവസരം ലഭിക്കുന്നു, ഇൻറർ നെറ്റും വാട്ട്സ് അപ്പ് , മുഖപുസ്തകം പോലുള്ളതിൻറെ കടന്ന് കയറ്റം .ചെലവ് കുറവിലും, സ്വകാര്യമായും നെറ്റിലൂടെയുള്ള സ്വകാര്യ സംഭാഷണത്തിനു അവസരം ലഭിക്കുന്നു. മോബൈൽ ഫോൺ പ്രത്യേകിച്ച് നെറ്റ് സൌകര്യം ഉള്ളതിൻറെ കടന്ന് കയറ്റം പെൺകുട്ടികളെ ഇത്തരം പ്രണയങ്ങളിൽ എത്തിക്കുന്നു.
ഇങ്ങനെ കുരുക്കിൽ വീഴുന്ന പെൺക്കുട്ടികളെ മയക്ക് മരുന്നു നൽകി പീഢിപ്പിക്കുകയും, വീഡിയോകൾ എടുത്ത് ഭീഷണി പ്പെടുത്തി വീണ്ടും മറ്റുള്ളവർക്ക് വില്പന ചരക്കാക്കുന്നതും നടക്കുന്നു. ചിലത് മാത്രം വിവാഹത്തിൽ കലാശിക്കുമെങ്കിലും കാലക്രമത്തിൽ അവരെ വലിച്ചെറിയുന്ന പ്രവണതയും ധാരാളം.
ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാൻ വീടുകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും മാതാപിതാക്കൾ മക്കളോട് സ്നേഹം കാട്ടാനായ് മോബൈൽ എന്നിവ സമ്മാനിക്കൽ നിറുത്തുകയും, മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടക്കിടെ സന്ദർശ്ശനം നടത്തി കുട്ടികളെ അവർ ശ്രദ്ധിക്കുന്നുണ്ടെന്ന് വന്നാൽ ഒരു പരിധി വരെ തടുക്കാം. വീട്ടിൽ നെറ്റും, ഫോണും ഉപയോഗം നിയന്തിർക്കാൻ പാസ് വേർഡുകൾ ഉപയോഗിക്കുക. സ്വകാര്യമായി മുറിയിൽ ഇരുന്ന് പഠിക്കുന്ന സമ്പ്രദായത്തിനു പകരം ഹാളിൽ എല്ലാവരും കാൺകെ പഠിക്കാൻ ശ്രദ്ധിക്കുക. പഠിക്കുന്ന സമയങ്ങളിൽ മാതാപിതാക്കൾ ടിവി മുതലായത് ഉപയോഗിക്കാതെ വായന ശീലമാക്കിയാൽ കുട്ടികൾ പഠിപ്പിൽ ശ്രദ്ധിക്കുകയും ഒപ്പം മാതാപിതാക്കളുടെ വായനാ ശീലം വർദ്ധിപ്പിക്കുകയും ചെയ്യാം.
വായന ക്കാരുടെ  അഭിപ്രായങ്ങൾക്ക് സ്വാഗതം.

Create your badge

Thursday, December 5, 2013

പ്രണയം നിലക്കില്ലൊരിക്കലും:- കവിത

Abk Mandayi Kdr

Create your badge

നടന്ന് കയറാൻ പടികളില്ലെൻ മുന്നിലെന്ന..
വ്യാകുലമാം ചിന്തയോടെ മ്ലാനനായ്...
ആകാശ കോണിലെവിടെയോ....
അലയുന്ന ശ്വേത മേഘം പോൽ...
കടിഞ്ഞാണില്ലാതലയുന്ന അശ്വം പോൽ...
എൻ മനസ്സപ്പോഴും ഉരുവിട്ടു പോൽ...
നീയേകനാണീ പാർത്തലത്തിനു ഭാരമായ്.
ആകാശ നീലിമക്ക് ഒരു പ്രണയിനിയുടെ....
ഭാവമുണ്ടെന്നൊരു കാലം നിനച്ചു ഞാൻ...
ഇന്നോ... വരണ്ടുണങ്ങിയ മരുഭൂ പോൽ...
വറ്റി വരണ്ട് പോയ് ആ പ്രണയമീ ഹൃത്തിൽ.

ഇത്രമേൽ ആന്തോളനം സൃഷ്ടിക്കുന്നുവോ....
ഈ പ്രണയ വിരഹത്തിൻ താപം.
പ്രണയ പരവശനാമെന്നിലന്നെല്ലാം...
എത്ര പുളകിതമാക്കിയെന്നിലെന്നും.

എന്തൊരഴകായിരുന്നന്നീ ....
പുഴയോരാത്തെ മണൽപ്പരപ്പിനു...
എന്തൊരിമ്പമായിരുന്നന്നാ....
കുയിലിൻറെ നാദത്തിനു...
പ്രണയത്തിൻ സുഗന്ധമേറി...
വരുന്നാ മന്ദമാരുതെൻറേ..
തഴുകലിൽ എല്ലാം മറന്ന് ഞാൻ...
കണ്ണിമകൾ പൂട്ടി അവൾ....
മടിത്തട്ടിൽ നിദ്രപൂണ്ടിരുന്നു.

പ്രണയം.... അതൊരു മാസ്മരം....
എന്നും ആനന്ദമേകുമൊരു....
മാന്ത്രിക തംബുരു പോലിന്നും...

പ്രണയം.... നഷ്ടമായാലോ....
തകരുമൊരു ജീവിത ഗാഥ....
ചിലർ ഒരു മുഴം കയറിലൊതിക്കിടും...
പ്രണയ നഷ്ടം...

Tuesday, November 12, 2013

മുഹറം (ആശുറാഹ്) പത്തിൻറെ പ്രാധാന്യം : ലേഖനം.

Abk Mandayi Kdr

Create your badge


അറബി കലണ്ടറിലെ ആദ്യമാസമാണു മുഹറ മാസം. ഈ മാസത്തിലെ പത്തിനു വളരെ പ്രാധാന്യത്തോടെ ലോക മുസ്ലീം സമൂഹം വ്രതമനുഷ്ടിച്ച ദൈവ പ്രീതി നേടുന്നു. എന്നാൽ, ഈ ദിനം മുസ്ലീം സമൂഹം വ്രതം തുടങ്ങുന്നതിനു മുൻപേ വളരെ പ്രാധാന്യ പൂർവ്വം ലോക ജൂതസമൂഹവും ആഘോഷിക്കുന്നു. അത് പോലെ തന്നെ മുസ്ലീം സമൂഹത്തിലെ മറ്റൊരു വിഭാഗമായ ഷിയാക്കളും മുഹറ മാസം തുടങ്ങുമ്പോഴെ മുഹറം ഏറെ ദുഃഖത്തോടെ കണ്ട് കൊണ്ട് കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നു.

ചരിത്ര പശ്ചാത്തലം:-

മുഹറ മാസം മുസ്ലീങ്ങൾക്ക് യുദ്ധം നിഷിദ്ധമായ ചില മാസങ്ങളിൽ മുഹറവും ഉൾപ്പെടുന്നു. മുഹറം പത്തിനാണു ആദി മനുഷ്യരായ ആദമിനേയും, ഹവ്വയേയും സൃഷ്ടിച്ചത് , കൂടാതെ ദൈവം ഭൂമിയേയും ആകാശങ്ങളേയും സൃഷ്ടിച്ചതും ഈ ദിനത്തിലായിരുന്നു.

ഈ ദിനത്തിലാണു നൂഹ് നബി (നോഹ) യുടെ കപ്പൽ ജൂഡി കൊടുമുടിയിൽ അണഞ്ഞതും, പ്രവാചകൻ ഇബ്രാഹിം നബി (അബ്രഹാം) യെ നമ്രൂദ് തീജ്വാലയിൽ എറിഞ്ഞപ്പോൾ തീയ്യിനെ ശീതളിമ നൽകി അദ്ദേഹത്തെ രക്ഷിച്ചതും മുഹറം പത്തിനു തന്നെ.

ഇതിനു പുറമേ, ഖിബിത്തിയായിരുന്ന താനാണു ദൈവമെന്ന് സ്വയം പ്രഖ്യാപിക്കുകയും അഹങ്കരിക്കുകയും ചെയ്ത ഫിർ ഔൻ (ഫറോവ) ചക്രവർത്തി , പ്രവാചകൻ മോശയെ വധിക്കാനായി ശ്രമിച്ചപ്പോൾ പ്രവാചകൻ മൂസ (മോശ) ഈജിപ്തിലെ നൈൽ നദിയിലേക്കിറങ്ങി നദിയെ തൻറെ കൈവശം എപ്പോഴും സൂക്ഷിക്കുമായിരുന്ന വടി കൊണ്ടടിച്ചപ്പോൾ നൈൽ നദി പിളരുകയും മൂസ നബിയും അനുയായികളും നൈൽ അനായാസം കടന്നപ്പോൾ മൂസ നബിയെ വധിക്കാനായി പിൻ തുടർന്ന ഫിർ ഔൻ (ഫറോവ ) ചക്രവർത്തിയും ,പടയാളികളും നൈൽ നദിയിൽ മുങ്ങി മരിക്കുകയും ചെയ്തതും ഈ മുഹറം പത്തിനു തന്നെയാണു, ഇതിനെ അനുസ്മരിച്ച് കൊണ്ട് ദൈവത്തോടുള്ള നന്ദി സൂചകമായി ജൂത സമൂഹം മുഹറം പത്തിനു വ്രതം അനുഷ്ടിച്ച് പോരുന്നു. ഇതിനും പുറമേ...ഇസ്രയേൽ മക്കൾക്ക് ഒരിക്കൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ അവിടെ നിന്ന് പാലായനം ചെയ്ത് മദീനയിൽ എത്തിയതും ഈ മുഹറം പത്തിനായതിനാൽ ജൂതസമൂഹം ഈ ദിനം ആഘോഷമാക്കുന്നു.

പ്രവാചകൻ മുഹമ്മദ് (സ) യുടെ കാലത്ത് മദീനയിലെ ജൂതസമൂഹം മുഹറം പത്തിനു നോമ്പ് അനുഷ്ടിക്കുന്നത് മനസ്സിലാക്കിയ പ്രവാചകൻ പറഞ്ഞു. ജൂതസമൂഹത്തേക്കാളും അവരുടെ പ്രവാചകനായ മൂസയെ മാനിക്കുന്ന മുസ്ലീങ്ങൾ മുഹറം പത്തിനു മാത്രമല്ല മുഹറം ഒമ്പതിനും വ്രതം അനുഷ്ടിക്കാൻ അനുയായികളോട് കല്പിക്കുകയുണ്ടായി. അതിനെ തുടർന്ന് മുസ്ലീം ലോകം മുഹറം ഒമ്പതിനും, മുഹറം പത്തിനും രണ്ട് നാളുകളിൽ വ്രതം അനുഷ്ടിക്കാൻ തുടങ്ങി എന്നിരുന്നാലും ഏറ്റവും പ്രാധാന്യത്തോടെ നോമ്പ് അനുഷ്ടിക്കുന്നത് മുഹറം പത്തിനു തന്നെ.

മുഹറം പത്തിൻറെ ഒരു ദിനത്തെ വ്രതത്തിനു ഒരു വർഷം വ്രതം അനുഷ്ടിക്കുന്നതിനു തുല്ല്യമായ പ്രതിഫലം ഉണ്ടെത്രേ.

മുഹറത്തിനു ഷിയാ മുസ്ലിംങ്ങൾ നൽകുന്ന പ്രാധാന്യം മുഹറം പത്തിനായിരുന്നു പ്രവാചകൻറെ മകളുടെ പുത്രനായ ഹുസൈൻ (റ) ,
ഉമയ്യദ് ഭരണാധികാരിയായിരുന്ന യസീദ് ഒന്നാമന് അനുസരണ പ്രതിജ്ഞ നിരസിച്ച ഹുസൈൻ ബിൻ അലി കർബലയിൽ യസീദുമായി ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു.

ഈ മുഹറം ദിനങ്ങളിൽ കൂടുതൽ ദാനധർമ്മങ്ങൾ നൽകാനും പ്രവാചകൻ മുഹമ്മദ്(സ) ജനങ്ങളോട് ഉണർത്തുന്നു.


Monday, November 4, 2013

ഒരു പുനർജ്ജന്മിയുടെ ഓർമ്മപ്പെടുത്തൽ : കവിത

Abk Mandayi Kdr

Create your badge


ഞാനൊരു ചുഴിലകപ്പെട്ടുവോ????
അഗാധമാം ഗർത്തത്തിൽ വീണുവോ????!!!
ഞാൻ സ്വർഗ്ഗീയാനുഭൂതിയിലോ ????!!!!
സുന്ദരമാം ഒരു ലോകത്തെത്തിപ്പെട്ടുവോ..???!!!!

എനിക്കെല്ലാം നേടുവാനുള്ള....
കരുത്ത് ലഭിച്ചുവോ....??!!!
ഞാൻ ഭൂമിയിലെല്ലാവരേയും കാണുന്നു....
അവരെ ഞാൻ മാടിവിളിക്കുന്നു...
അവരെന്നിൽ നിന്നകന്ന് പോകുന്നു...
ഞാനവരെ ഉച്ചൈസ്ഥരം നീട്ടി വിളിച്ചു.

വന്നവരെല്ലാം മൂക്കത്ത് വിരൽ വെക്കുന്നു...
ചിലർ കഷ്ടമായി പോയെന്ന് ചൊല്ലുന്നു....
എൻറെ മാതാപിതാക്കൾ മാത്രം...
എന്നരികിലിരുന്ന് വിലപിക്കുന്നു.

ഞാനവരോട് താണുകേണു ....
മാപ്പിനായി ഇരക്കുന്നു....
ഞാൻ ചെയ്തത് തെറ്റാണെന്നറി...
യിച്ചിട്ടും അവർ വിലാപം തുടരുന്നു.

അമ്മയറിയാതെ ഇരുചക്രവാഹന.....
താക്കോൽ കട്ടെടുത്തിട്ട് ....
പറക്കുകയായിരുന്നു ഞാൻ....
ലക്ഷ്യമേതുമില്ലാതെ വെറുമൊരു...
കൌമാര കൌതുകത്തിനായ്.

പാഞ്ഞടുത്തൊരു മണൽ ലോറി...
ക്കടിയിൽ തെന്നി വീണു ഞാൻ.....
ഞാനെത്തിയതോ ആ അഗാധമാം....
ഗർത്തത്തിലോ ചുഴിയിലോ....
ദിനങ്ങൾ ... മാസങ്ങൾ എൻ മസ്തിഷ്ക്കം...
സുഖസുഷുപ്തിയിൽ ആണ്ട് കിടന്നുവോ?

ഇന്ന് ഞാൻ മുന്നിൽ കാണുന്നു...
ആ മണൽ കയറ്റിയ വണ്ടിയുടെ...
ക്രൂരമാം മുഖം.... എന്നെ ....
മറ്റൊരു ലോകത്തെ പരിചയ....
പ്പെടുത്തിയ എൻറെ വാഹനവും.

സർക്കാരധികാര പത്രം ഇല്ലാതെ...
കൌമാര ചാപല്ല്യത്തിൽ ഞാൻ...
ചെയ്തു പോയൊരു ബാലിശം.

ഇന്ന്...............................................
ഞാൻ മുതിർന്നോരു പുരുഷൻ...
മായിക ലോകത്ത് നിന്ന് .....
തിരികെയെത്തിയ പക്വമാർന്ന...
മനുഷ്യൻ ... അതിവേഗമില്ലാതെ..
വാഹനം ഓടിക്കുമൊരു ...
പുനർജ്ജന്മി പക്വമതി.

നഷ്ട പ്രണയം : കവിത.

Abk Mandayi Kdr

Create your badge


ചരല്പാതയിൽ നഗ്നപാദനായ്....
നടന്നു ഞാനന്നൊരേകാകിയായ്..
ചരൽ കല്ലിൻറെ കൂർത്തപല്ലുകൾ...
എൻ പാദത്തെ കുത്തി നോവിച്ചതറിയാതെ.

ചരമമടഞ്ഞൊരു പ്രണയഗീതത്തെ....
അയവിറക്കി നടന്നു ഞാനൊരു ഗോവ് പോൽ...
എത്ര മൃതിയടഞ്ഞാലുമാ സ്മരണകൾ...
ആജാനേയം പോൽ പാഞ്ഞടുത്തിടും ഹൃത്തിൽ.

പടിഞ്ഞാറു ദിക്കിൽ കുങ്കുമം ചാർത്തി....
തോയാകരത്തിൽ മുങ്ങാനൊരുങ്ങുന്നൊരർക്കനെ...
നെഞ്ചോട് ചേർക്കുവാൻ വെമ്പിടുന്നൊരു...
ചെങ്കടലിൻറെ പ്രണയ ചാതുര്യം പോൽ.

കലാലയ വാതിലിൽ കണ്മിഴിയാലെ...
മയക്കിയന്നന്നെ .... ഹൃദയക്കൂട്ടിലടച്ചു....
പല നാളുകളിൽ പ്രണയമന്ത്രമോതിയെൻ..
പഠനത്തെ കാരാഗൃഹത്തിലാക്കി.

നാലു മരത്തൂണാൽ ചാഞ്ഞ് നിൽക്കുമെൻ...
മഴചോർന്നൊലിക്കും ഓലക്കൂരക്ക് ബദലായ്....
മനസ്സിൽ കോട്ടക്കെട്ടിയവൾ എൻ ഗൃഹമൊരു....                                 നൃപഗൃഹമായ് നിനച്ചവളെന്നിൽ രാഗിണിയായ്.

മെല്ലെയെൻ മനസ്സിൽ കൂട് കെട്ടി....
ലാലസിച്ചവളെന്നുമെന്നിൽ...
കലാലയ പടിയിറങ്ങി പോയവൾ...
പിന്നെയൊരുനാളും എന്നെയോർത്തില്ല.

ഇന്നും ഞാനവളെയെൻ താരുണ...
ഹൃത്തിലേറ്റുന്നെൻ അനുരാഗിണിയായ്...
പൊയ്പോയ വസന്തങ്ങൾ കൂടണയുമെന്ന്...
നിനച്ചു ഞാനലയുന്നീ ജനനിതൻ മാറിലൂടെ.
 

Sunday, September 22, 2013

ഈ കൊല്ലത്തെ ഓണം : കവിത

Abk Mandayi Kdr

Create your badge


നടു നിവർക്കാനാവുന്നില്ലയീ .....
ഉത്രാട നാളിലെ നാണയ ഭാരം ചുമന്നിട്ട്....
വിരൽ തുമ്പിലമ്മാനമാടുന്നുള്ളിക്ക്....
മഞ്ഞ ലോഹത്തേക്കാൾ തീവില.

ഒരു ചാക്ക് നാണയം പേറി....
ഞാൻ ചന്തയിൽ ചെന്നപ്പോൾ...
ഉള്ളികൾ പുഞ്ചിരിച്ചിരിക്കുന്നാ....
ചില്ലിട്ടലമാരയിൽ.

ഒരു റാത്തലുള്ളിക്കായ് ഞാൻ....
ആവശ്യപ്പെട്ടപ്പോൾ...
കടയിലെ തൊഴിലാളി...
ഊറി ചിരിക്കുന്നു...

ഇവനെന്തഹമ്മതിയെന്ന് ചൊല്ലി...
കെറുവിച്ചപ്പോൾ ......
അയ്യയ്യോ സാറെ പിണങ്ങല്ലേ സാറെ...
ഉള്ളി ഒരു റാത്തൽ വാങ്ങിയാലങ്ങയുടെ...
ചാക്കിലെ പണമെല്ലാം ആവിയായി പോയിടും.

മാവേലി നാടു വാണീടും കാലം...
മാനുഷരെല്ലാം ഒന്നു പോലെ...
ആപത്തെങ്ങാർക്കുമൊട്ടില്ല താനും.
എന്നൊന്നു ചൊല്ലുവാൻ.....
നാവ് സ്തംഭിച്ചു പോയെന്നുടെ.!!!!!
 
 
 

Tuesday, September 10, 2013

തല്ലി തകർത്ത ജീവിതങ്ങൾ : കവിത

Abk Mandayi Kdr

Create your badge

നനയുന്നെൻ കൺ തടം ആ ദാരുണ കാഴ്ച കണ്ട്......
വിങ്ങുന്നെൻ ഹൃത്തടം അറുത്തിട്ടൊരു അജം പോൽ....
എന്നിട്ടുമെന്തെ ഇവരുടെ കണ്ണിൽ ....
നിണപ്പാടുകൾ മിന്നി മറയാത്തത്????

ഒരു ഗ്രാമത്തിൻ വിങ്ങലുകൾ .... തേങ്ങലുകൾ.....
കണ്ടില്ലെന്ന് നടിച്ച് എന്നിട്ടും നെട്ടോട്ടമോടുന്നു....
ആ നാലു ചക്രശകടം നിയന്ത്രണമില്ലാതെ....
നാലു ചക്രത്തിനായ് ത്രസിക്കുന്നവർ കൈകൾ.

ഹാ... കഷ്ടമേ മാളികപ്പുറത്തിരിക്കും....
ബസ്സു മുതലാളിമാരറിയുന്നോ.....
പറന്ന് പോയ ആ ജീവനുകളുടെ....
കൂടപ്പിറപ്പുകളെ... മാതാപിതാക്കളെ...

അങ്ങകളെ മണലാരണ്യത്തിൽ......
മനസ്സും ശരീരവുമുരുക്കുന്നയാ....
പാവം പ്രവാസികളുടെ......
മിഴിയിൽ നിന്നുധിരുമാ ....
നീർ ചാലുകളിൻ കൊടും ചൂടിൽ...

ആയിരം കാതങ്ങളകലെ....
വിരാചിക്കുമാ വാഹന....
നിയന്ത്രേതാവിൻ അരികത്തണഞ്ഞാൽ....
ചാമ്പലാക്കാൻ കഴിവുള്ള വണ്ണമാണാ...
കണ്ണീരിൻ തപമെന്നോർത്തീടുക.

എന്നിട്ടുമിവർക്ക് കൂസലില്ലാ...
നെട്ടോട്ടമോടുമ്പോൾ....
വേഗത നിയന്ത്രിക്കാൻ ശാസിക്കുമാ....
അധികാരി വർഗ്ഗത്തെ.....
സമരമുറകൊണ്ട് ഭീഷണിപ്പെടുത്തുന്നിവർ.

നാളെത്തെ വാഗ്ദാനങ്ങളായ്....
വിദ്യതേടാനിറങ്ങിയ പാവങ്ങ...
ളന്ത്യ യാത്ര ചൊല്ലി പറന്നു പോയകലെ...
കേഴുന്നീ പാവം നാട്ടുകാൾ നിങ്ങൾക്കായ്...
എന്നിട്ടുമില്ലയൊരു ചലനമാ....
കൊലയാളികൾക്ക്.

സഹതാപ തരംഗമൊന്നിനും....
പരിഹാരമാകില്ലൊരിക്കലും....
സ്ഥൈര്യമുള്ളരു സർക്കാർ...
സം‍വിധാനങ്ങളെന്നോർക്കുക നാം.

Wednesday, September 4, 2013

ഈ നാടിനേയും മനുഷ്യരേയും നാമെങ്ങനെ വിശ്വസിക്കും:- (ലേഖനം)

Abk Mandayi Kdr

Create your badge


സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൻറേ പടിഞ്ഞാറെ തീരത്തുള്ള ഒരു ഗ്രാമത്തിൽ ഈ അടുത്തിടെ നടന്ന ഒരു സംഭവം , വിദ്യാഭ്യാസവും നല്ല തൊഴിലും എടുത്തിരുന്ന ഒരു യുവാവ്, കണ്ടാൽ സുമുഖൻ കുടുംബവും നല്ല തറവാടിത്തവും, കുലീനതയിലും കഴിയുന്നവർ. എന്നിട്ടും ഈ ചെറുപ്പക്കാരൻ ചെയ്തത് നാടിനേയും നാട്ടുകാരേയും വഞ്ചിക്കുന്ന തരത്തിലായി പോയി. നാളെ ഒരു കൈസഹായം മറ്റൊരാൾക്ക് നൽകേണ്ട മനുഷ്യർ ഒന്നടങ്കം ഇനി സത്യമായാൽ കൂടി അവിശ്വസിക്കുന്ന ഒരു അവസ്ഥ സംജാതമാക്കിയില്ലേ???!!!!!!!!!!

സംഭവം ഇങ്ങനെ:- ചെറുപ്പക്കാരൻ സാമാന്യം തരക്കേടില്ലാതെ ബിൽഡിംങ്ങ് കോൺ ട്രാക്ക് പണികൾ നടത്തിയിരുന്ന വ്യക്തി വിവരവും, വിദ്യാഭ്യാസവും വേണ്ടതിലേറെ, അതിനും പുറമേ നല്ല ഭക്തനാണെന്ന നാട്യവും (ഈ നാട്യം ജനങ്ങൾ മനസ്സിലാക്കിയത് തട്ടിപ്പ് അറിഞ്ഞതിനു ശേഷമാണെന്ന് മാത്രം). ചെയ്തിരുന്ന ഏതോ വർക്കിൽ കൂറേ പണം പത്ത് ലക്ഷത്തിലേറെ പോയെന്ന് നാട്ടുകാരുടെ ഭാഷ്യം. സംഭവം സത്യമാണ് കോൺ ട്രാക്റ്റ് വർക്കുകൾ നിന്നു. ആളെ കുറച്ച് ദിവസങ്ങൾ നാട്ടിൽ കാണാതെയായി.

പിന്നെ, ഈ ചെറുപ്പക്കാരനനെ നാട്ടുകാർ കാണുന്നത് കഴിഞ്ഞ നോമ്പുകാലത്താണു. പള്ളിയിൽ തറാവീഹ് നമസ്ക്കാരങ്ങൾക്ക് വന്നിരുന്നു. വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. എന്ത് പറ്റിയെന്ന് തിരക്കിയ അഭ്യുദയ കാംക്ഷികളോട് ചെറുപ്പക്കാൻ പറഞ്ഞു “ ഞാൻ കുറേ ദിവസമായി തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലായിരുന്നെന്നും, കീമോ കഴിഞ്ഞ് ഇപ്പോൾ വന്നതാണെന്നും പറഞ്ഞു. ആളെ കണ്ടാലും കീമോ കഴിഞ്ഞതാണെന്നേ പറയു, അത്രക്കും ഭംഗിയായി മൂടി പൊഴിഞ്ഞു പോയ പരുവത്തിലായിരുന്നു, കക്ഷിയുടെ തലയും, പുരികവുമെല്ലാം. ജനങ്ങൾ ചെറുപ്പക്കാരൻ പറഞ്ഞത് വിശ്വസിക്കുകയും തന്നിമിത്തം സഹതാപ തരംഗങ്ങൾ ഒഴുകുകയും ചെയ്തു. ചെറുപ്പക്കാരൻ കടം വാങ്ങിയത് കിട്ടാനുള്ളവർ പോലും അയാളുടെ അവസ്ഥ കണ്ട് പണം തിരികെ വാങ്ങേണ്ടെന്നും, കൂടുതൽ സഹായങ്ങൾ അവരും മറ്റു നാട്ടുകാരും ചെയ്തു. ഏകദേശം പത്ത് ലക്ഷത്തിലേറെ പണം പള്ളിയിൽ വരുന്ന വിശ്വാസികളും, നാട്ടുകാരും നൽകി. ചെറുപ്പക്കാരൻ ഇടക്കിടെ നാട്ടിൽ നിന്ന് കാണാതെയാകും, അന്വേഷിക്കുന്ന നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു താൻ ചികിത്സാർത്ഥം പോയതെന്നും വരുമ്പോൾ കീമോ ചെയ്ത എല്ലാ ഭാവങ്ങളും പ്രകടമായിരുന്നു.

ചെറുപ്പക്കാരൻറെ ഈ അവസ്ഥ കണ്ട് സ്വാഭവികമായും എന്നും മനസ്സലിയുന്നവരാണല്ലോ പ്രവാസികളായ ഗൾഫുകാർ. ഇപ്രാവശ്യം അത് തെറ്റിയില്ല. ചെറുപ്പക്കാരൻറെ ചികിത്സ മുഴുവനും ചെയ്യാമെന്നേറ്റ് ചില പ്രവാസി സുഹൃത്തുക്കൾ മുന്നോട്ടെത്തി. അവർ യുവാവിൻറെ തിരുവനന്തപുരം ആർ.സി.സി.യിലെ ചികിത്സാ ഫയൽ കോപ്പി വാങ്ങി, തിരുവനന്തപുരത്ത് ഡോക്ടർക്ക് വിളിച്ചു. ഫയൽ നമ്പർ പറഞ്ഞപ്പോൾ അവർ പേരു ചോദിച്ചപ്പോൾ കക്ഷിയുടെ പേരു പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ പറഞ്ഞു “ നിങ്ങൾ പറയുന്ന ഫയൽ നമ്പർ അതുൽ എന്ന വ്യക്തിയുടേതാണു നിങ്ങൾ നമ്പർ കൃത്യമായി പറയുവാൻ ആവശ്യപ്പെട്ടു. പ്രവാസി സുഹൃത്തുക്കൾ തിരിച്ചും മറിച്ചും നോക്കിയിട്ടും ഫയലിൽ അതുൽ എന്ന പേരു കണ്ടില്ല പകരം ഈ ചെറുപ്പക്കാരൻറേതായി കണ്ടു. ഫയലിൻറെ ഫോട്ടോ കോപ്പിയായതിനാൽ ഒറിജിനൽ തേടി തിരുവനന്തപുരത്തേക്ക് അന്വേഷണം നീണ്ടു. അതോടെ കള്ളിവെളിച്ചത്തായി ചെറുപ്പക്കാരൻ ആർ.സി.സിയിലെ ആരേയോ പിടിച്ച് അഥുലിൻറെ ഫയൽ കോപ്പി കരസ്ഥമാക്കി അഥുലിൻറെ പേരിനോട് സമമായ തൻറെ പേർ ചേർത്ത് ഫോട്ടോ കോപ്പി ശരിയാക്കിയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. നാട്ടുകാരിൽ നിന്ന് സംഘടിപ്പിച്ച പണം ഇടക്കിടെ തിരുവനന്തപുരത്ത് പോയി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് സുഭിക്ഷമായി പുട്ടടിക്കുകയും ബ്യൂട്ടി പാർലറിൽ പോയി കീമോ ചെയ്ത രൂപത്തിൽ മുടിയും, പുരികവും ഷെയ്പ് ചെയ്ത് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടേ യുവാവ് മുങ്ങിയിരിക്കയാണു. കടം കൊടുത്തവരും, പണം നൽകി സഹായിച്ചവരും, ധനസഹായ കമ്മറ്റിക്കാരും കടുത്ത അമർഷത്തിൽ കഴിയുന്നു.
ഇത്തരം തട്ടിപ്പ് സംഘങ്ങൾ നാട്ടിൽ വിലസുമ്പോൾ എങ്ങനെ യഥാർത്ഥ രോഗികളേയും, സഹായം ലഭിക്കേണ്ടവരേയും ജനങ്ങൾ സഹായിക്കും. ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയല്ലേ നല്ലവരായ നാട്ടുകാർക്കും ആരേയും കണ്ണടച്ച് വിശ്വസിക്കുകയും സഹായ ഹസ്തം നീട്ടുകയും ചെയ്യുന്ന പാവം പ്രവാസികൾക്കുള്ളത്.

ദാഹനീർ -കവിത

Abk Mandayi Kdr

Create your badge


പ്രകൃതി സ്നേഹികൾ പൊതു നിരത്തിൽ...
തൊണ്ട പൊട്ടി കീറുമ്പോൾ.......
വരളുന്ന തൊണ്ടക്കീറനേകുവാൻ....
ഒരു കുപ്പി നീർമാത്രമാണിന്നഭയം.

എങ്കിലുമില്ലവർക്ക് മനഃസ്ഥാപം .....
മഴ കനിഞ്ഞീടുമ്പോൾ ഒരു തുള്ളി നീർജലം.....
സംഭരിക്കാനൊരുങ്ങില്ലിവർ കളിമുറ്റത്ത്...
ഇനിയൊരു യുദ്ധമുണ്ടാകിലതന്നു....
ഒരു തുള്ളി ദാഹനീരിനെന്നോർക്കുക മർത്ത്യരെ.

പെയ്തിറങ്ങിയ മഴവെള്ളമത്രയും.....
പുഴയായ് ഒഴുകി ആർദ്രിയിലണയുമ്പോൾ...
ഒരു തരി ശുദ്ധജലത്തിനായ് കേഴുന്നു....
തെരുവോരങ്ങളിൽ പാവം ജനത്തിനു.....
ലഭിപ്പതോ ഫ്ലാറ്റുകളിൽ നിന്നൊഴുകുന്ന...
ഉച്ഛിഷ്ട ജലം മാത്രം.

എങ്കിലുമിവരറിയുന്നില്ല രോഗങ്ങൾ....
രോഗികളോ കുപ്പിയിലടച്ച.....
വിഷജലം മോന്തുന്നവർ.....
കുപ്പിയിലടച്ച ദാഹനീർ പേറുന്നു.....
കാത്സ്യവും,മഗ്നീഷ്യവും,ലെഡും....
പിന്നെ... അലൂമിനിയവും ഒന്നായൊരു ജലം...
ശുദ്ധമെന്ന് നിനക്കുന്നീ പാമരർ.
തങ്ക വിലനൽകി ഭുജിപ്പതീ ജലം...
പുഴയിലൂടൊഴും അവരിൻ ഉച്ഛിഷ്ടം.

കേഴാം കേരം നിറഞ്ഞ നാടൊന്നായ്...
ദൈവത്തിൻ സ്വന്തം നാട്ടുകാരെന്നഹന്തയാൽ...
നീർജലമേറെ മഴയായ് ലഭിച്ചിട്ടും ......
ഈ കൊച്ച് കേരളമെന്തേ ചുട്ടു വരളുന്നു.

സാക്ഷര നാടെ കൈരളിയേ മാപ്പ്:- (ലേഖനം)

Abk Mandayi Kdr


ഭാരതത്തിൽ സാക്ഷരതയിൽ രണ്ടാം സ്ഥാനം നിലനിർത്തുന്ന ഒരു സംസ്ഥാനമാണു കേരളമെന്ന് എല്ലാവരും പറഞ്ഞഹങ്കരിക്കുന്നത്. എന്നാൽ ഈ സാക്ഷര കേരളത്തിൽ ഉയർന്ന വിദ്യാഭ്യാസവും നേടി കോട്ടും സൂട്ടുമണിഞ്ഞ് തന്നെക്കാൾ അറിവുള്ളയാൾ ഈ ഭൂമുഖത്തില്ലെന്നഹന്തയാൽ ജീവിക്കുന്ന പലരും പൊതുവിജ്ഞാനത്തിൻറെ കാര്യത്തിൽ വട്ടപൂജ്യമാണെന്ന് കഴിഞ്ഞ ദിവസം എനിക്ക് മനസ്സിലായി... ഈ മനസ്സിലാക്കൽ പല പ്രാവശ്യം മനസ്സിലാക്കിയതാണെങ്കിലും ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുവാൻ ഏഷ്യാ നെറ്റിലെ ആ പരിപാടി കണ്ടപ്പോൾ തോന്നി.

ഞാൻ പൊതുവേ ഇങ്ങനെയുള്ള പരിപാടികൾക്ക് ചെവി നൽകുകയോ, കണ്ണിനു ദോഷം വരുത്തുകയോ ചെയ്യാറില്ല. എങ്ങനെയോ ആ പരിപാടി നടക്കുന്നിടത്ത് എത്തിപ്പെടുകയും അല്പം അത് കാണാനിട വരികയും ചെയ്തു.

ഏഷ്യാ നെറ്റിലെ ഭർത്താക്കന്മാരുടെ ശ്രദ്ധക്കെന്ന പരിപാടിയിൽ ഭാര്യ ഭർത്താക്കന്മാരോട് ചില പൊതു വിജ്ഞാന ചോദ്യങ്ങൾ നവ്യാ നായർ ചോദിക്കുണ്ട്. ആ ചോദ്യത്തിൽ ഒരു ചോദ്യം ഇതായിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ നിയമ സഭാ സ്പീക്കർ ആരെന്ന്.? അവർ അതിനൊരു ക്ലൂ കൂടി നൽകി ഹിന്ദുക്കൾ വിശ്വസിക്കുന്ന ഒരു ദൈവത്തിൻറെ പര്യായം കൂടിയതാണു അദ്ദേഹത്തിൻറെ പേരെന്നും. സാധാരണ ഇത്തരം അബദ്ധ ഉത്തരങ്ങൾ എഴുന്നെള്ളീക്കുക വനിതകളാണെങ്കിൽ. ഇത് പുരുഷ കേസരി തന്നെ ഉത്തരം പറഞ്ഞത് കേട്ടാൽ നാം കേരളീയർ തീർച്ചയായും നാണിച്ച് തല താഴ്ത്തണം അത്രക്ക് അറിവില്ലായ്മയോ ഈ കേരളീയർക്കെന്ന് കൊച്ചു കുട്ടികൾ പോലും ചിന്തിച്ച് പോകും. അയാൾ നൽകിയ ഉത്തരം “വെള്ളാപ്പള്ളി നടേശൻ “ എന്നായിരുന്നു.

കോടിക്കണക്കിനു പ്രേക്ഷകർ വീക്ഷിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ എഴുന്നുള്ളുന്നവർ ഒരല്പം സാമാന്യ പൊതുവിജ്ഞാനം എങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമല്ലേ. അതുകൂടി ഇല്ലാതെ ഇവർ ഇത്തരം വിഡ്ഢിത്തങ്ങൾ എഴുന്നുള്ളിക്കുന്നത് കാണുമ്പോഴും കേൾക്കുമ്പോഴും സത്യത്തിൽ നാം തലകുനിക്കേണ്ടിവരും. ഇതിൽ പങ്കെടുക്കുന്നവർക്ക് നാണമില്ലെങ്കിലും. കാണുന്ന മറ്റു അന്യ സംസ്ഥാനക്കാർ കേരളീയരെ കളിയാക്കുന്നത് കേട്ട സഹിക്കേണ്ടത് പാവം പ്രേക്ഷകരാണെന്ന് ഓർത്താൽ നന്ന്.
 
 
Create your badge

Monday, August 27, 2012

ഇങ്ങനേയും ഒരോണം - കവിത

മാവേലി പാതാളത്തിൽ നിന്ന്....
യാത്രയാരംഭിക്കാനായി മെതിയടി തേടുന്നു....
മഹാരാജനെ വരവേൽക്കാനായി ....
നാടും നാട്ടാരും ഒരുങ്ങി നിൽക്കുന്നു....
ഉപ്പേരി വറുക്കാനായിയമ്മമാർ.....
വെളിച്ചെണ്ണ കടയിൽ ക്യൂ നിൽക്കുന്നു...
ഉപ്പേരിക്കായ് കായ ലോറികളിൽ....
കയറ്റുന്നവനു ഉപ്പേരി തൻ രുചി നാവിലില്ല...
കായ കച്ചവടക്കാരൻ പണക്കൊതിയാൽ....
ശരീരത്തിൽ വിയർപ്പൊട്ടിയ ബനിയനിൽ....
കായക്കറ വകവെക്കാതെ കായ തൂക്കം....
അല്പം കൂട്ടുവാനൊരുമ്പെടുന്നു.

സർക്കാരുദ്ധ്യോഗസ്ഥന്മാർ പോക്കറ്റ്...
കാലിയാകുന്നതോർത്ത് വിലപിക്കുന്നു...
വിദേശ മദ്യഷാപ്പുകളിൽ മധുവിനായ്....
ക്യൂ അധികരിച്ചീടുന്നു....
ക്യൂവിൽ ക്ഷമയോടെ കാത്ത് നിൽക്കുന്നവരിൽ....
മനം നിറയെ ആ ചഷകം നുകരുന്ന ധന്യ...
നിമിഷമോർത്ത് കാനയിൽ നിന്ന് പറന്നുയരും...
കൊതുകിൽ കടിയറിയാതെ ദിവാസ്വപ്നത്തിൽ...
അണിയണിയായ് നിൽക്കവേ ...
ഒരു ബീഡീക്ക് തീകൊളുത്തി നിൽക്കുന്നു.

മാവേലിയെ വരവേൽക്കാനായ് ചാനലുകൾ....
സിനിമകൾ പെയ്തിറക്കുന്നു...
ഓണത്തപ്പനു പൂക്കൾ നൽകാൻ...
അമ്മമാർ വാസനയില്ലാ പ്ലാസ്റ്റിക്ക്...
പൂക്കൾക്കായ് നഗരം ചുറ്റുന്നു.

ഒരു കൊയ്ത്തുത്സവത്തിൻറെ ...
ഗതകാല സ്മരണയിൽ ഞാൻ....
മുഖപുസ്തകത്തിനു മുന്നിലിരുന്ന്.. 
ഓണം ആഘോഷിക്കുന്നു.























Abk Mandayi Kdr

Create your badge

Wednesday, July 11, 2012

അഹങ്കാരിയായ ആത്മാവ് - കവിത

ഞാൻ മരിച്ചിട്ടധികമായില്ലെന്നറിയുന്നു...
എൻ ശവക്കല്ലറക്ക് മുകളിൽ ഒരു കൂട്ടം....
വെളുത്ത മുല്ലപ്പൂക്കൾ ഇരുന്നെന്നോട്....
ഒരു കഥ ചൊല്ലുന്നത് ഞാൻ കേട്ടു.

ഈ പൂക്കൾ നിനക്കായർപ്പിച്ചതാരെന്ന്....
നീ കാണാതെ പോയതെന്താത്മാവെ?
എൻ ആത്മാവ് തെല്ലിളിഭ്യതയോടെ ചൊല്ലി...
ഞാൻ ഒരു ശരീരമായിരിക്കുമ്പോഴും....
ഞാനൊരഹങ്കാരിയായി വാണീ ഭുവിതിൽ.

അല്പം വിഷമം പൂണ്ട് ആ പൂ ചൊല്ലി....
നിന്നഹങ്കാരം നിന്നിൽ ശേഷിപ്പതായ്....
നിന്നെ കാർന്ന് തിന്നുന്നാ .....
പുഴുക്കളെ ന്നോട് ചൊല്ലുന്നു.

നിൻറേ നാവുകളിരുന്നാ പുഴുക്കൾ...
മാംസത്തിൻ രുചി നുണഞ്ഞപ്പോൾ...
നിൻ ധൃഷ്ടങ്ങാളാലവയെ അപ്പോഴും...
നീ ഞെരിച്ചമർത്തിയില്ലേ?

അത് കേട്ടാ ആത്മാവ് രോഷത്തോടെ....
ഞാനണിഞ്ഞത് ശുഭ്രവസ്ത്രമാണെന്നും...
വിലയേറിയ ഷൂവാണെന്നും....
ഞാൻ ഭൂവിതിൽ രാജാവെന്നും...
കൃമി കീടങ്ങളറിഞ്ഞില്ലേ?

തെല്ലു കാലുഷ്യത്തോടോതിയാ മലർ....
നിൻ ശരീരവും നീയ്യും രണ്ടെന്നോർക്കുക...
നീ നിനച്ചാൽ തെല്ലുമനങ്ങില്ല....
നിൻ മൃതമാം ശരീരം.

തുടർന്ന് പൂവ്വിരുവിട്ടു...
ഞാനുമിന്നാത്മാവായ് വന്നു നിന്നരുകിൽ...
എങ്കിലുമിന്നെന്നിൽ ഒട്ടില്ലയഹങ്കാരം...
മർത്ത്യനാം നീ ശരീരം വിട്ടിട്ടും....
നിന്നഹന്തയൊതുങ്ങീല....
നരനായ് ഒരു ജന്മമാകാതെ.... 
ഒരു മലരായ് ഞാനെന്നും പുനർജ്ജനിക്കണേ.
























Abk Mandayi Kdr

Create your badge

Sunday, July 8, 2012

നാരികളോർക്കേണ്ടത് - കവിത.

 ഞാനെൻ മനസ്സിൽ പൊതിഞ്ഞു വെച്ചൊരു.....
ഒരായിരം സ്വപ്നങ്ങളൊക്കെയും....
പൊഴിഞ്ഞ് വീണിതി ഭൂവിതത്രയും...
പരന്നൊഴുകി പടർന്ന് കയറിയത്....
 ജനമനസ്സിലതൊരു പകർച്ച വ്യാധിപോൽ.

ഒന്നുമുരിയിടാനാകിടാതെ ഞാൻ....
നമ്രശിരസ്ക്കനായ് നിന്ന് ചുവർ ചാരി....
നിന്നെല്ലാ പഴികളും ഏറ്റു ഞാൻ വാങ്ങി...
ഒരിറ്റ് സ്നേഹത്തിനായ് മോഹിച്ചൊരുവളെ...
ഏറ്റെടുത്ത് ഞാൻ ഹൃദയത്തിൽ വാഴിച്ചു.

ഒരുതരിപൊന്നോ,പണമേതുമില്ലവൾക്ക്....
അന്തിയുറങ്ങാനില്ലവൾക്കൊരാലയം....
സുന്ദരമാം മുഖമതുണ്ടവൾക്ക്....
സ്നേഹം നൽകുവാനൊരു ഹൃത്തുമുണ്ടവൾക്ക്.

ഇതെല്ലാമല്ല വേണ്ടതി ജനത്തിനു...
വേണമവളുടെ മാനം എന്നും രാവിൽ...
പീഢനം നൽകിടാം ആവോളമവൾക്കെന്നും...
എന്നാലോ കേറി കിടന്നിടാൻ ഒരിടം....
നൽകാനോ വർജ്ജ്യം.

പകലിൽ വെളിച്ചത്തിൽ വെള്ളച്ചിരിയുമായ്...
രാത്രിയിൻ യാമങ്ങളിൽ കറുത്ത ദ്രഷ്ടവുമായ്....
മരുഭൂവിൽ ഏകയായ് അലയും...
ആട്ടിൻ കുട്ടിയെ ചെന്നായ് പിടിച്ചിടും വിധം...
പിച്ചി ചീന്തിടുമീ മനുഷ്യ പിശാചുക്കൾ.

പെണ്ണിനും തുല്ല്യ സ്വാതന്ത്ര്യം വേണമെന്നോതുന്ന...
നാരിമാർ വാണിട്ടുമീഭൂമി ലോകത്തിൽ...
നാരിമാർ മാനം വാനിൽ പറത്തുന്നതോ... 
നാരിമാരെന്ന് തന്നെ നാരികളോർക്കണം.


























Abk Mandayi Kdr

Create your badge

Tuesday, July 3, 2012

പ്രണയ മുദ്ര - കവിത


കോളേജിൻറങ്ങണം വിട്ടു...
പിരിയുമുമ്പൊരു നാൾ....

ചൂള മരത്തണലിൽ സന്ധിച്ചൂ.
നയന മനോഹരമാം നേത്ര....
കോണുകളിൽനിന്നവളുടെ...
രണ്ട് മിഴിനീർ മുത്തുകളടർന്ന്....
വീണെൻ കവിൾത്തടത്തിൽ.

പിരിഞ്ഞ് പോയാലിനിയെന്ന്...
കാണുമെന്നറിയാത്ത ദുരവസ്ഥ...
അടർന്ന് വീഴാൻ വെമ്പും മലരിൻറെ...
നൊമ്പരം അറിയുന്ന ചെടിയെ പോലെ.

എൻറെ നെറ്റിയിൽ പടർന്ന...
വിയർപ്പു കണങ്ങളെയവൾ....
തൂവ്വാലയാലൊപ്പിയുരുവിട്ടവൾ.

അകലെയാണെങ്കിലും നിൻ ഗന്ധം....
രുകർന്ന് കൊണ്ടെനിക്കെന്നും..
പൂനിലാവുള്ള രാവിൽ....
പാരിജാത തണലിരുന്നൊരു...
പ്രേമ കവിത രചിക്കാം.


തിമർത്ത് പെയ്യുന്നൊരു പേമാരി...
രാവിൽ ഈ പ്രേമമുദ്രയാ.....
ലെനിക്ക് നനുത്ത ചൂട് നുകരാം.

എന്നെ മറക്കില്ലെലൊരിക്കലി....
മൊന്നോതി മെല്ലെ നടന്നങ്ങു നീങ്ങി...
അനിശ്ചിതമാം എൻ ഭാവിയിലേക്കു...
റ്റു നോക്കി ദീർഘനിശ്വാസം വിട്ടു.

അവൾക്ക് ഞാനേകിയ പ്രേമ മുദ്രയെ...
മറന്നീടാതാകട്ടെയെന്ന്.....
 ഞാൻ പ്രതിജ്ഞ ചൊല്ലി. 






























Abk Mandayi Kdr

Create your badge

Saturday, June 30, 2012

കടവുളിനോട് വെറുപ്പ് : കവിത









ഇറയത്ത് നിന്നിറ്റിറ്റ് വീഴുന്നൊരു....
മഴത്തുള്ളികളെ കൈക്കുമ്പിളിലാക്കി...
കുട്ടി ആഹ്ലാദ നൃത്തമാടീടുമ്പോൾ..

അങ്ങ് ദൂരെ മരച്ചില്ലകളിലിരുന്നൊരു...
വണ്ണാത്തി പുള്ള് മഴയെ പഴിക്കുന്നു...
ഇന്ന് പകൽ മുഴുവൻ മഴയിൽ കുളിച്ചിട്ടര...
പട്ടിണിയാമെനിക്കെൻ കുഞ്ഞിനു നൽകാനൊരു...
ധാന്യകതിരു പോലുമില്ലയെന്ന് പരിതപിക്കുന്നു.

മഴയെന്നും പെയ്യട്ടെയെന്ന് രോദനം ചെയ്യുന്നു...
വൈദ്യുതി വകുപ്പൊരിടത്ത്....
മഴ ഇടവിടാതെ പെയ്താൽ ....
തൻ കുഞ്ഞിനെയാരൂട്ടുമെന്ന് കിളികളും...

മഴ കടുത്താൽ കടലറുമെന്നും....
തിരമാലകൾ കലി പൂണ്ടടിക്കുമെന്നും...
കടലോരം വറുതിയിലാകുമെന്ന്...
കടലിൻറെ മക്കൾ.

വെള്ളമില്ലാതെ ജീവിതം വഴി മുട്ടിയ...
ഗ്രാമീണ ,നഗര വാസികൾ രോഷം കൊള്ളുന്നൊരിടത്ത്....
ആകാശമൊന്നിരുണ്ടാൽ വൈദ്യുതി നിലക്കുമെന്ന്....
ഭയന്ന് മഴയെ വെറുക്കുന്ന മറ്റൊരു കൂട്ടർ.

ഇവർക്കാർക്കനുകൂലമായി വിധി...
യെഴുതുമെന്ന് ലോക നാഥൻ....
ഒരുത്തരുടെ പ്രാർത്ഥന കേൾക്കാതിരുന്നാലോ...
അവനവിശ്വാസിയാകുന്നീ ദുനിയാവിൽ.

വിശ്വാസിക്ക് ബലമില്ലാതാകുകിൽ....
കടവുൾ കല്പനയവന്ന് കയ്പ്പ്നീര്....
ചൊല്ലുന്നവനപ്പോൾ  ലോക നാഥനോട്...
നീ ദയയില്ലാ ദേവനാകുന്നെന്ന്.

























Abk Mandayi Kdr

Create your badge

Tuesday, June 26, 2012

എൻറെ മഴക്കാല സ്മരണകൾ -- ഓർമ്മ കുറിപ്പ്

 മഴക്കാലമെന്ന് കേൾക്കുമ്പോഴെ എൻറെ മനസ്സിൽ ചേക്കേറുന്നത് ഒരായിരം ഗതകാല സ്മരണകളാണു. മഴയെ നിരൂപിക്കുക തന്നെ വളരെ പ്രയാസകരമാണു കാരണം , മഴ ദുഃഖസാന്ദ്രമോ, വിരഹ സാന്ദ്രമോ, സന്തോഷമോ, പ്രണയമോ, വിരഹമോ എല്ലാമാണെന്ന് തന്നെ പറയാം, മഴ വരുന്നത് ഐശ്ചര്യത്തിൻറെ ലക്ഷണമായും, ദുസ്സൂചനകൾ നൽകുന്ന മുന്നറിയിപ്പായോ പണ്ട് കാലം മുതൽ കണക്കാക്കി പോന്നിരുന്നു. എല്ലാം സന്ദർഭാനുസരം മാറ്റി മറിക്കാവുന്നതാണെന്ന് വേണമെങ്കിൽ മഴയെ പറ്റി പറയാം. എന്നാൽ, എന്നിലെ ഓർമ്മകൾ മഴയെ പറ്റി തികച്ചും വിഭിന്നമാണെന്ന് തന്നെ പറയാം.
     മഴ ഇരച്ച് വരുമ്പോൾ എൻറെ മനസ്സിലോടിയെത്തുന്നത് എൻറെ ചെറുപ്പക്കാലത്ത് എൻറെ മൂത്ത സഹോദരങ്ങൾ സ്കൂളിൽ പഠിച്ചിരുന്ന പദ്യത്തിൻറെ ഈരടികളാണു.
 “മലവെള്ളം പൊങ്ങിയ മാടത്തിൻ മുറ്റത്ത്....
മഴ വന്ന നാളൊരു വാഴ നട്ടു.
 ഈ പദ്യത്തിൻറെ വരികൾ എന്നും നാവിൽ വരുമ്പോഴെല്ലാം എൻറേ മനോമുകുരത്തിൽ തെളിയുന്ന ഒരു മുഖമുണ്ട്, എൻറെ വീട്ടിൽ കൃഷി പണിക്കായി വന്നിരുന്ന വേലായുധനെ കുറിച്ച്. കറ പിടിച്ച മുട്ട് വരെ എത്തുന്ന തോർത്ത് ചുറ്റി, അരയിൽ കവുങ്ങിൻ പാളയാൽ ബെൽറ്റുണ്ടാക്കി, മറ്റൊരു പാളകൊണ്ട് കൂർത്ത തൊപ്പി ധരിച്ച , ആ തൊപ്പിക്കുള്ളിൽ മഴ നനയാതിരിക്കാനായി പ്ലാസ്റ്റിക്ക് ഉറയിൽ ഒരു പൊതി ദിനേശ് ബീഡിയും, തീപ്പെട്ടിയും ഒപ്പം വെറ്റില മുറുക്കാനുള്ള അടയ്ക്ക വെറ്റില, ചുണ്ണാമ്പ്, പുകയില എന്നിവയും ഉണ്ടാകും. മഴ കാലമാകുമ്പോൾ വാഴക്ക് മൺകൂനയുണ്ടാക്കി സം രക്ഷിക്കുന്ന ചുമതല വേലായുധനാണു. നല്ല മഴയിലും ശരീരത്ത് ഒരു ഷർട്ട് പോലുമിടാതെ ഇരച്ച് വരുന്ന ഏറെ കുറേ മഴ തൊപ്പിപ്പാളയുടെ സം രക്ഷണയിൽ കൊള്ളുകയും, നഗ്നശരീരം തണുപ്പ് കൊണ്ട് വിറകൊള്ളുമ്പോൾ സിമൻറ് തറയിലേക്ക് കയറിയുരുന്ന്, തൊപ്പി പാളയുടെ മൂർത്ത ഭാഗത്ത് പ്ലാസ്റ്റിക്ക് കവറിൽ ഒളിപ്പിച്ച ദിനേശ് ബീഡി ഒരെണ്ണം ആഞ്ഞ് വലിക്കുന്നതിനിടയിൽ വെറ്റിലയിൽ നൂറ് പുരട്ടി അതിനിടയിൽ അടക്ക ചവച്ചു കൊണ്ട് എനിക്ക് കുറേ കൃഷി പാട്ടുകൾ പാടുന്നതിനിടയിൽ ഹരം കൊണ്ടിരിക്കെ പാട്ടൊന്ന് നിർത്തി നൂറു തേച്ച വെറ്റില വായിലൊതുക്കി പിന്നേയും അല്പം നൂറ് (ചുണ്ണാമ്പ്) പല്ലിൽ തേച്ച് കൊണ്ട് വീണ്ടും പാട്ടു തുടങ്ങുമെങ്കിലും ഇടക്ക് വായിലേക്ക് തിരുകുന്ന പുകയില ശബ്ദ തടസ്സമുണ്ടാക്കിയാലും നല്ല ഈണത്തോടേ തൻറെ പാട്ട് ഭംഗിയായി പാടുന്ന വേലായുധനു തണുപ്പകറ്റാൻ എൻറെ ഉമ്മ കട്ടൻ ചായയും , കപ്പ പുഴുങ്ങിയതും നൽകുന്നതോടെ ആഹ്ലാദ ചിത്തനായി ഒരായിരം വെച്ച് കെട്ടി പാട്ടുകൾ പാടി തരുമായിരുന്ന വേലായുധൻ ജീവിതത്തിലൊരിക്കലും വിദ്യാലയത്തിൻറെ ചവിട്ട് പടി പോലും കാണാതിരുന്നിട്ടും, ഭംഗിയായി പ്രാസമൊപ്പിച്ച് പാടുമായിരുന്നു, ചില നേരങ്ങളിൽ ഉമ്മ കേൾക്കാതെ എന്നെ കളിയാക്കി കൊണ്ട് അശ്ലീലചുവയുള്ള ചില ഗാനങ്ങളും വേലായുധനിൽ നിന്ന് വരുമായിരുന്നു, എങ്കിലും ഇന്നത്തെ പോലെ അരസികത അത്തരം പാടലുകൾക്കില്ലായിരുന്നു.

   മറ്റൊരു രസകരമായ ഓർമ്മ മഴക്കാലത്ത് പാടങ്ങളും , കുളങ്ങളും നിറഞ്ഞ് കവിയുമായിരുന്ന കാലത്ത് കടുത്ത മഴക്കാലങ്ങളിൽ തീരപ്രദേശങ്ങളിലെ കടലോരത്ത് താമസിക്കുന്നവർ സ്കൂളിൽ അഭയം പ്രാപിക്കുന്ന കുറച്ച് ദിവസങ്ങൾ സ്കൂളുകൾക്ക് അവധിയായിരിക്കും, അതിനാൽ കടുത്ത മഴവെള്ളം പൊങ്ങിയിരുന്ന പുലർക്കാല വേളകളിൽ കുളങ്ങളിൽ നിന്ന് കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ കരിപ്പിടി, ബ്രാൽ പോലുള്ള മത്സ്യങ്ങൾ പറമ്പുകളിൽ കയറുകയും രാവിലെ മഴ അല്പം ശമിക്കുമ്പോൾ മത്സ്യങ്ങളെ ചെറിയ കുട്ടയിൽ പെറുക്കി കൂട്ടിയിരുന്ന ഒരു കാലം, ഈ വെള്ളപാച്ചിലിനിടയിൽ ഇടക്കിടെ വലിപ്പമേറിയ പച്ച നിറത്തിലുള്ള തവളകളുടെ ചാട്ടം കണ്ട് ഭയന്ന് ഓടുന്നതും, സ്കൂളിൽ വെള്ളം നിറഞ്ഞ് അതിൽ തെങ്ങിൻറെ കൊതുമ്പു വള്ളങ്ങളാക്കി തുഴഞ്ഞിരുന്നതും, മഴ കഴിഞ്ഞ് വെള്ളം തങ്ങി നിൽക്കുന്ന മരച്ചുവടുകളിൽ സതീർത്ഥ്യരെ അറിയാതെ ക്ഷണിച്ച് വരുത്തി കൊമ്പു കുലുക്കി നനയിക്കുന്നതും,
മഴപ്പെയ്യുന്ന രാവുകളിൽ പുതപ്പിന്നടിയിൽ രണ്ടും, മൂന്നും പേർ ചേർന്ന് ഉറങ്ങുന്നതും ആധുനിക യുഗത്തിൽ കുട്ടികൾക്ക് ലഭിക്കാതെ പോകുന്ന സൌഭാഗ്യങ്ങളാണു.
   കൊടും മഴയിലും ഇന്ന് ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ നാടിൻറെ ശാപം തന്നെയാണു. നിറഞ്ഞ് കിടക്കുന്ന കുളങ്ങളും, പോക്രോം .... പോക്രോം ശബ്ദിക്കുന്ന തവളകളുടെ സ്വരങ്ങളും കുഞ്ഞുങ്ങൾക്ക് നഷ്ടം തന്നെയാണു.
  ഓരോ മഴ തുള്ളികൾ ഭൂമിയിൽ പതിക്കുമ്പോഴും എൻറെ മനസ്സിൽ തത്തിക്കളിക്കുന്നത് ഇത്തരം മായാത്ത നൊമ്പരങ്ങളുടെ സ്മരണകളാണു. ഇനിയും ഒരു കുട്ടിക്കാലം എനിക്ക് കിട്ടിയിരുന്നെങ്കിൽ എൻറെ പഴയ കുട്ടിക്കാലവും, വേലായുധനും പുനർജ്ജനിക്കാനായി ഞാൻ പ്രാർത്ഥിക്കുന്നു.

























Abk Mandayi Kdr

Create your badge