Wednesday, September 4, 2013

ഈ നാടിനേയും മനുഷ്യരേയും നാമെങ്ങനെ വിശ്വസിക്കും:- (ലേഖനം)

Abk Mandayi Kdr

Create your badge


സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൻറേ പടിഞ്ഞാറെ തീരത്തുള്ള ഒരു ഗ്രാമത്തിൽ ഈ അടുത്തിടെ നടന്ന ഒരു സംഭവം , വിദ്യാഭ്യാസവും നല്ല തൊഴിലും എടുത്തിരുന്ന ഒരു യുവാവ്, കണ്ടാൽ സുമുഖൻ കുടുംബവും നല്ല തറവാടിത്തവും, കുലീനതയിലും കഴിയുന്നവർ. എന്നിട്ടും ഈ ചെറുപ്പക്കാരൻ ചെയ്തത് നാടിനേയും നാട്ടുകാരേയും വഞ്ചിക്കുന്ന തരത്തിലായി പോയി. നാളെ ഒരു കൈസഹായം മറ്റൊരാൾക്ക് നൽകേണ്ട മനുഷ്യർ ഒന്നടങ്കം ഇനി സത്യമായാൽ കൂടി അവിശ്വസിക്കുന്ന ഒരു അവസ്ഥ സംജാതമാക്കിയില്ലേ???!!!!!!!!!!

സംഭവം ഇങ്ങനെ:- ചെറുപ്പക്കാരൻ സാമാന്യം തരക്കേടില്ലാതെ ബിൽഡിംങ്ങ് കോൺ ട്രാക്ക് പണികൾ നടത്തിയിരുന്ന വ്യക്തി വിവരവും, വിദ്യാഭ്യാസവും വേണ്ടതിലേറെ, അതിനും പുറമേ നല്ല ഭക്തനാണെന്ന നാട്യവും (ഈ നാട്യം ജനങ്ങൾ മനസ്സിലാക്കിയത് തട്ടിപ്പ് അറിഞ്ഞതിനു ശേഷമാണെന്ന് മാത്രം). ചെയ്തിരുന്ന ഏതോ വർക്കിൽ കൂറേ പണം പത്ത് ലക്ഷത്തിലേറെ പോയെന്ന് നാട്ടുകാരുടെ ഭാഷ്യം. സംഭവം സത്യമാണ് കോൺ ട്രാക്റ്റ് വർക്കുകൾ നിന്നു. ആളെ കുറച്ച് ദിവസങ്ങൾ നാട്ടിൽ കാണാതെയായി.

പിന്നെ, ഈ ചെറുപ്പക്കാരനനെ നാട്ടുകാർ കാണുന്നത് കഴിഞ്ഞ നോമ്പുകാലത്താണു. പള്ളിയിൽ തറാവീഹ് നമസ്ക്കാരങ്ങൾക്ക് വന്നിരുന്നു. വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. എന്ത് പറ്റിയെന്ന് തിരക്കിയ അഭ്യുദയ കാംക്ഷികളോട് ചെറുപ്പക്കാൻ പറഞ്ഞു “ ഞാൻ കുറേ ദിവസമായി തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലായിരുന്നെന്നും, കീമോ കഴിഞ്ഞ് ഇപ്പോൾ വന്നതാണെന്നും പറഞ്ഞു. ആളെ കണ്ടാലും കീമോ കഴിഞ്ഞതാണെന്നേ പറയു, അത്രക്കും ഭംഗിയായി മൂടി പൊഴിഞ്ഞു പോയ പരുവത്തിലായിരുന്നു, കക്ഷിയുടെ തലയും, പുരികവുമെല്ലാം. ജനങ്ങൾ ചെറുപ്പക്കാരൻ പറഞ്ഞത് വിശ്വസിക്കുകയും തന്നിമിത്തം സഹതാപ തരംഗങ്ങൾ ഒഴുകുകയും ചെയ്തു. ചെറുപ്പക്കാരൻ കടം വാങ്ങിയത് കിട്ടാനുള്ളവർ പോലും അയാളുടെ അവസ്ഥ കണ്ട് പണം തിരികെ വാങ്ങേണ്ടെന്നും, കൂടുതൽ സഹായങ്ങൾ അവരും മറ്റു നാട്ടുകാരും ചെയ്തു. ഏകദേശം പത്ത് ലക്ഷത്തിലേറെ പണം പള്ളിയിൽ വരുന്ന വിശ്വാസികളും, നാട്ടുകാരും നൽകി. ചെറുപ്പക്കാരൻ ഇടക്കിടെ നാട്ടിൽ നിന്ന് കാണാതെയാകും, അന്വേഷിക്കുന്ന നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു താൻ ചികിത്സാർത്ഥം പോയതെന്നും വരുമ്പോൾ കീമോ ചെയ്ത എല്ലാ ഭാവങ്ങളും പ്രകടമായിരുന്നു.

ചെറുപ്പക്കാരൻറെ ഈ അവസ്ഥ കണ്ട് സ്വാഭവികമായും എന്നും മനസ്സലിയുന്നവരാണല്ലോ പ്രവാസികളായ ഗൾഫുകാർ. ഇപ്രാവശ്യം അത് തെറ്റിയില്ല. ചെറുപ്പക്കാരൻറെ ചികിത്സ മുഴുവനും ചെയ്യാമെന്നേറ്റ് ചില പ്രവാസി സുഹൃത്തുക്കൾ മുന്നോട്ടെത്തി. അവർ യുവാവിൻറെ തിരുവനന്തപുരം ആർ.സി.സി.യിലെ ചികിത്സാ ഫയൽ കോപ്പി വാങ്ങി, തിരുവനന്തപുരത്ത് ഡോക്ടർക്ക് വിളിച്ചു. ഫയൽ നമ്പർ പറഞ്ഞപ്പോൾ അവർ പേരു ചോദിച്ചപ്പോൾ കക്ഷിയുടെ പേരു പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ പറഞ്ഞു “ നിങ്ങൾ പറയുന്ന ഫയൽ നമ്പർ അതുൽ എന്ന വ്യക്തിയുടേതാണു നിങ്ങൾ നമ്പർ കൃത്യമായി പറയുവാൻ ആവശ്യപ്പെട്ടു. പ്രവാസി സുഹൃത്തുക്കൾ തിരിച്ചും മറിച്ചും നോക്കിയിട്ടും ഫയലിൽ അതുൽ എന്ന പേരു കണ്ടില്ല പകരം ഈ ചെറുപ്പക്കാരൻറേതായി കണ്ടു. ഫയലിൻറെ ഫോട്ടോ കോപ്പിയായതിനാൽ ഒറിജിനൽ തേടി തിരുവനന്തപുരത്തേക്ക് അന്വേഷണം നീണ്ടു. അതോടെ കള്ളിവെളിച്ചത്തായി ചെറുപ്പക്കാരൻ ആർ.സി.സിയിലെ ആരേയോ പിടിച്ച് അഥുലിൻറെ ഫയൽ കോപ്പി കരസ്ഥമാക്കി അഥുലിൻറെ പേരിനോട് സമമായ തൻറെ പേർ ചേർത്ത് ഫോട്ടോ കോപ്പി ശരിയാക്കിയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. നാട്ടുകാരിൽ നിന്ന് സംഘടിപ്പിച്ച പണം ഇടക്കിടെ തിരുവനന്തപുരത്ത് പോയി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് സുഭിക്ഷമായി പുട്ടടിക്കുകയും ബ്യൂട്ടി പാർലറിൽ പോയി കീമോ ചെയ്ത രൂപത്തിൽ മുടിയും, പുരികവും ഷെയ്പ് ചെയ്ത് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടേ യുവാവ് മുങ്ങിയിരിക്കയാണു. കടം കൊടുത്തവരും, പണം നൽകി സഹായിച്ചവരും, ധനസഹായ കമ്മറ്റിക്കാരും കടുത്ത അമർഷത്തിൽ കഴിയുന്നു.
ഇത്തരം തട്ടിപ്പ് സംഘങ്ങൾ നാട്ടിൽ വിലസുമ്പോൾ എങ്ങനെ യഥാർത്ഥ രോഗികളേയും, സഹായം ലഭിക്കേണ്ടവരേയും ജനങ്ങൾ സഹായിക്കും. ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയല്ലേ നല്ലവരായ നാട്ടുകാർക്കും ആരേയും കണ്ണടച്ച് വിശ്വസിക്കുകയും സഹായ ഹസ്തം നീട്ടുകയും ചെയ്യുന്ന പാവം പ്രവാസികൾക്കുള്ളത്.

2 comments:

ajith said...

കണ്ണടച്ച് വിശ്വസിച്ചാല്‍ ചിലപ്പോള്‍ ‘പണി’കിട്ടിയെന്നിരിക്കും

Pathfinder (A.B.K. Mandayi) said...

ഈ കുറിപ്പിലെ വിഷയം കഴിഞ്ഞ ദിവസം 04.09.2013 ലെ മാധ്യമം ദിനപത്രം തൃശ്ശൂർ എഡിഷനിൽ വന്നത് ശ്രദ്ധികുക.