Thursday, December 4, 2014

ഈ യുവതികൾക്കെന്ത് പറ്റി?????

Abk Mandayi Kdr
നമ്മുടെ നാട്ടിൽ സ്ത്രീ പീഢനങ്ങൾ ഒട്ടനവധി നടക്കുന്നതോടോപ്പം , യുവതികൾ പതിനാറുകാരികൾ മുതൽ രണ്ടും, മൂന്നും പ്രസവിച്ച അമ്മമാർ വരെ കാമുകന്മാരോടൊത്ത് ഒളിച്ചോട്ടവും വളരെയേറെ വർദ്ധിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
ഈ കഴിഞ്ഞ വാരം നമ്മുടെ കൊടുങ്ങല്ലുരിൽ നിന്ന് തന്നെ ഒരു യുവതി വിവാഹം കഴിഞ്ഞ് കഷ്ടി രണ്ട് വർഷമേ കാണുകയുള്ളു. അതിൽ ആറുമാസം പ്രായമായ കുഞ്ഞിനെ ഭർത്തൃ ഗ്രഹത്തിൽ ഉപേക്ഷിച്ച് കൊണ്ട് കാമുകനുമായി മുങ്ങി. അതും ആ കാമുകനോ കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസ്സുകളിൽ ഒന്നാം പ്രതിയും, പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് മുദ്രകുത്തിയവനുമായ ഒരുത്തൻ.
ഭർത്താവ് ഗൾഫിൽ ആയപ്പോൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടി ടൌണിലുള്ള പ്രൈവറ്റ് കോളേജിൽ ചേർന്ന് പഠിക്കുന്ന യുവതി ക്രിമിനലായ കാമുകനുമായി പരിചയം അത് വളർന്നെത്രേ!!!!!!! അങ്ങനെയെത്രേ അവസാനം കാമുകനുമായി മുങ്ങിയത്. അതും ചുമ്മാ അങ്ങ് മുങ്ങിയതല്ല, അവൾക്ക് വീട്ടുകാർ സ്ത്രീധനമായി നൽകിയ മുഴുവൻ സ്വർണ്ണവുമുണ്ടായിരുന്നു.
ഇതേ, അനുഭവങ്ങൾ തൃശ്ശൂർ ജില്ലയിലെ പല ഭാഗങ്ങളിലും അരങ്ങേറുണ്ട്. ഇന്ന് മാധ്യമം ദിനപത്രം മറ്റൊരു റിപ്പോർട്ട് ഇങ്ങനെ, പതിനാറുകാരി പെൺക്കുട്ടി മറ്റൊരു ക്രിമിനൽ പുള്ളിയുമായി ഇറങ്ങി പോയി കാമുകനു ഭാര്യയും രണ്ട് കുട്ടികളുമുള്ള 45 കാരൻ, മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു അവരെ പിടിച്ചു പോലീസ് ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പറയുന്നു ഈ ആൾ അല്ലാതെ വേറൊരാളെ സ്വീകരിക്കില്ലെന്നു. വിവാഹ പ്രായമെത്താൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയുള്ള അവസ്ഥയാണിത്.
ഇവിടെ നാം അന്വേഷിക്കേണ്ട പ്രധാന കാരണം ഒന്നുകിൽ പെൺക്കുട്ടികൾ വീട്ടിൽ അവഗണിക്കപ്പെടുന്നു. അവർ ഉദ്ദേശിക്കുന്ന സ്നേഹം ലഭിക്കുന്നില്ല.
മറ്റൊന്ന് അമിതമായ ആഡംബര ജീവിതത്തിനു അവസരം ലഭിക്കുന്നു, ഇൻറർ നെറ്റും വാട്ട്സ് അപ്പ് , മുഖപുസ്തകം പോലുള്ളതിൻറെ കടന്ന് കയറ്റം .ചെലവ് കുറവിലും, സ്വകാര്യമായും നെറ്റിലൂടെയുള്ള സ്വകാര്യ സംഭാഷണത്തിനു അവസരം ലഭിക്കുന്നു. മോബൈൽ ഫോൺ പ്രത്യേകിച്ച് നെറ്റ് സൌകര്യം ഉള്ളതിൻറെ കടന്ന് കയറ്റം പെൺകുട്ടികളെ ഇത്തരം പ്രണയങ്ങളിൽ എത്തിക്കുന്നു.
ഇങ്ങനെ കുരുക്കിൽ വീഴുന്ന പെൺക്കുട്ടികളെ മയക്ക് മരുന്നു നൽകി പീഢിപ്പിക്കുകയും, വീഡിയോകൾ എടുത്ത് ഭീഷണി പ്പെടുത്തി വീണ്ടും മറ്റുള്ളവർക്ക് വില്പന ചരക്കാക്കുന്നതും നടക്കുന്നു. ചിലത് മാത്രം വിവാഹത്തിൽ കലാശിക്കുമെങ്കിലും കാലക്രമത്തിൽ അവരെ വലിച്ചെറിയുന്ന പ്രവണതയും ധാരാളം.
ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാൻ വീടുകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും മാതാപിതാക്കൾ മക്കളോട് സ്നേഹം കാട്ടാനായ് മോബൈൽ എന്നിവ സമ്മാനിക്കൽ നിറുത്തുകയും, മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടക്കിടെ സന്ദർശ്ശനം നടത്തി കുട്ടികളെ അവർ ശ്രദ്ധിക്കുന്നുണ്ടെന്ന് വന്നാൽ ഒരു പരിധി വരെ തടുക്കാം. വീട്ടിൽ നെറ്റും, ഫോണും ഉപയോഗം നിയന്തിർക്കാൻ പാസ് വേർഡുകൾ ഉപയോഗിക്കുക. സ്വകാര്യമായി മുറിയിൽ ഇരുന്ന് പഠിക്കുന്ന സമ്പ്രദായത്തിനു പകരം ഹാളിൽ എല്ലാവരും കാൺകെ പഠിക്കാൻ ശ്രദ്ധിക്കുക. പഠിക്കുന്ന സമയങ്ങളിൽ മാതാപിതാക്കൾ ടിവി മുതലായത് ഉപയോഗിക്കാതെ വായന ശീലമാക്കിയാൽ കുട്ടികൾ പഠിപ്പിൽ ശ്രദ്ധിക്കുകയും ഒപ്പം മാതാപിതാക്കളുടെ വായനാ ശീലം വർദ്ധിപ്പിക്കുകയും ചെയ്യാം.
വായന ക്കാരുടെ  അഭിപ്രായങ്ങൾക്ക് സ്വാഗതം.

Create your badge

No comments: